കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് മുൻ അംഗവും കല്ലാനോട് സെൻറ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനുമായ ഓലിക്കപ്ലാവിൽ ഒ. ആർ. അബ്രഹാം (70) നിര്യാതനായി. കല്ലാനോട് സഹകരണ ബാങ്ക് ഡയറക്ടർ, റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ, പബ്ലിക് ലൈബ്രറി പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ചിന്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ലെജി, ഷീബ, ബിജു. മരുമക്കൾ: സാബു, ഷാജി, നിഷ.