വെള്ളിമാട്കുന്ന്: റിട്ട. ജോയൻറ് ടൗൺ പ്ലാനർ മേരിക്കുന്ന് അമൃതാലയത്തിൽ കെ. രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അഡ്വ.ആർ. സചിത്ത് (കേരള ഹൈകോടതി, ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക സമിതിയംഗം, ലീഡർ സ്റ്റഡി സെൻറർ കോഴിക്കോട് ജില്ല ജനറൽ കൺവീനർ), അജിത്ത് (ചീഫ് എൻജിനീയർ, ട്രിഡ, തിരുവനന്തപുരം), ദീപ. മരുമക്കൾ: അഡ്വ.ദുർഗ (കേരള ഹൈകോടതി), ഡോ.അമ്പിളി (അസോ.പ്രഫ., കൊല്ലം എസ്.എൻ കോളജ്), കെ.സി. വിജയൻ ഫറോക്ക് (റിട്ട. എൻജിനീയർ, കെ.ഐ.ഒ.സി.എൽ മംഗളൂരു).