പൊന്നാനി: പൊന്നാനി താലൂക്കിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും ഇൻഡ്യൻ ഗ്യാസ് ഡീലർ സി.എ ഏജൻസീസ് ഉടമയുമായ ചെറുകണ്ടശ്ശേരി രാജേന്ദ്രൻ (63) നിര്യാതനായി. പൊന്നാനി ജേസീസിെൻറ സ്ഥാപക അംഗം, പ്രസിഡൻറ്, ലയൺസ് ക്ലബ് പ്രസിഡൻറ്, വൈസ് മെൻസ് ഇൻറർനാഷനൽ പൊന്നാനി ചാപ്റ്റർ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പൊന്നാനി കർമ, ബ്ലൂ ബേർഡ്സ് ക്ലബ് എന്നിവയുടെ ഭാരവാഹിയുമായിരുന്നു. പരേതരായ അപ്പുണ്ണിയുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ഡോ. അശ്വതി, പരേതനായ അശ്വിൻ. മരുമകൻ: ദിലീപ് (എസ്.ബി.ഐ മാനേജർ അരീക്കോട്). സഹോദരങ്ങൾ: സുശീല, ശ്യാമള, ശിവകുമാർ (പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), വത്സരാജ് (ബിസിനസ്), പരേതനായ സുന്ദരൻ (കനറാ ബാങ്ക്).