പറളി: പറളി റെയിൽവേ സ്റ്റേഷന് മുന്നിൽ അജ്ഞാതനായ വയോധികൻ ട്രെയിനിടിച്ച് മരിച്ചു.ശനിയാഴ്ച വൈകീട്ട് 4.40നാണ് സംഭവം. 65 വയസ്സ് തോന്നിക്കുന്ന പുരുഷേൻറതാണ് മൃതദേഹം. മങ്കര പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. വെള്ള ഷർട്ടും വെള്ള ബനിയനും വെള്ളമുണ്ടുമാണ് വേഷം. മൃതദേഹത്തിനു സമീപം ചിന്നിച്ചിതറിയ വാച്ചും കുടയുമുണ്ട്.