പത്തിരിപ്പാല: ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മങ്കര കണ്ണംബരിയാരം ഊട്ട് പുലാക്കൽ രാജ്കുമാറിെൻറ മകൾ ശ്രീതു ലക്ഷ്മിയാണ് (18) മരിച്ചത്. മാതാവ് ലത തൊഴിലുറപ്പ് പണി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ ഒറ്റപ്പാലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. പത്തിരിപ്പാലയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്.