കോഴിക്കോട്: പരപ്പില്‍ ഇടിയാനംവീട് ഇമ്പിച്ചമ്മു (85) ചെമ്മങ്ങാട് ലൈനില്‍ 'ഐജാസില്‍' നിര്യാതനായി. കോമണ്‍വെല്‍ത്ത് ട്രസ്റ്റ് മാനാഞ്ചിറ ഹെഡ് ഓഫിസിലെ മുന്‍ ഉദ്യോഗസ്ഥനാണ്. പരപ്പില്‍ ശാദുലി പള്ളി മുന്‍ പ്രസിഡൻറ്, യുവസാഹിതി സമാജം സ്ഥാപകാംഗം, നോര്‍ത്ത് ഇടിയങ്ങര റസിഡന്‍സ് അസോസിയേഷൻ (നിറ) വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: ഹര്‍ഷാദ് (ടോപ്ഫോം), സെറീന, ജാസ്മിന്. മരുമക്കള്‍: സക്കറിയ (ദമ്മാം), ബി.എച്ച്. ഉമ്മര്‍ ഫാറൂഖ് (മുന്‍ ചന്ദ്രിക ജീവനക്കാരന്), ആരിഫ. സഹോദരങ്ങള്‍: അഹ്മദ് കോയ, സൈനബി, ആയിഷാബി, ബിച്ചാമി, ബിച്ചു.