മണക്കടവ്: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പള്ളിയൻ മണക്കടവത്ത് ഭാസ്കരൻ മാസ്റ്റർ (90) നിര്യാതനായി. അഴിഞ്ഞിലം എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, ആത്മബോധോദയം വായനശാല വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സൗമിനി. മക്കൾ: പ്രദീപ് കുമാർ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ദിലീപ് കുമാർ (കോൺട്രാക്ടർ), സുദീപ് കുമാർ (ഹരിശ്രീ മണക്കടവ്), ദീപ. മരുമക്കൾ: കോമള (റിട്ട. അധ്യാപിക, പന്തീരാങ്കാവ് ഹൈസ്കൂൾ), സംജ, സുബീന, ചന്ദ്രൻ പുന്നത്ത് (അഴിഞ്ഞിലം). സഞ്ചയനം ഞായറാഴ്ച.