വടകര: വടകര ബാറിലെ സീനിയർ അഭിഭാഷകൻ കോറോത്ത് കുഞ്ഞമ്മദ് (87) നിര്യാതനായി. എം.ഐ. സഭ മുൻ പ്രസിഡന്റ്, എസ്.ജി .എം.എസ്.ബി. സ്കൂൾ മാനേജർ, വടകര റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: റംല(തലശ്ശേരി), പരേതയായ അച്ചങ്കണ്ടി കുഞ്ഞാമി. മക്കൾ: ഡോ. അബ്ദുൽ നാസർ (മഫ്റഫ് ഹോസ്പിറ്റൽ അബൂദബി), ഡോ. സുരയ്യ (ബഹ്റൈൻ), അൻവർ (ബിസിനസ് അൽ ഐൻ), അഫ്താബ് (എൻജിനീയർ അൽ ഐൻ). മരുമക്കൾ: ഹമീദ് പോതി മഠത്തിൽ, നൂർജഹാൻ, സഫി, ഡോ. ഉമ്മു ഐമു.