കുന്ദമംഗലം: ചെറുകുളത്തൂർ കീച്ചേരി കുലവൻ കാവ് ക്ഷേത്രസമിതി മുൻ പ്രസിഡൻറും റിട്ട. മാവൂർ ഗ്രാസിം ജീവനക്കാരനുമായ ചെറുകുളത്തൂർ വലിയപറമ്പിൽ ശ്രീധരക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: പ്രീതി, ജ്യോതി, പ്രിയ. മരുമക്കൾ: സുരേഷ് (പൈങ്ങോട്ടുപുറം), മോഹനൻ (ചുലൂർ), ഭരതൻ (െറയിൽവേ, എറണാകുളം). സഹോദരങ്ങൾ: ബാലകൃഷ്ണക്കുറുപ്പ് (വടകര), കുഞ്ഞിരാമക്കുറുപ്പ്, ദേവി, പത്മാവതി, ലീല. സഞ്ചയനം ശനിയാഴ്ച.