ഓമശ്ശേരി: വെളിമണ്ണയിലെ പൗരപ്രമുഖനും വാർഡ് മുസ്ലിംലീഗ് കമ്മിറ്റി മുൻ പ്രസിഡൻറും, മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന വെളിമണ്ണ പാറക്കടവിൽ പി.കെ. ഇബ്രാഹിം ഹാജി (87) നിര്യാതനായി. വെളിമണ്ണ മസ്ജിദിൽ ദീർഘകാലം മുഅദ്ദിനായിരുന്നു. ഭാര്യ: ചേക്കുമ്മ. മക്കൾ: മുഹമ്മദ് സഖാഫി, ഫാത്തിമ, കദീജ, ആയിഷ. മരുമക്കൾ: മുഹമ്മദ്, മരക്കാർ (ഇരുവരും കളരാന്തിരി), അബൂബക്കർ (തെച്യാട്), ബുഷ്റ (അമ്പലത്തിങ്ങൽ). സഹോദരങ്ങൾ: അബ്ദുറഹിമാൻ കുട്ടി മുസ്ലിയാർ, ടി.സി. അഹമ്മദ് കുട്ടി.