മാവൂർ: എഴുനിലത്ത് അബ്ദുൽ മനാഫ് (41) നിര്യാതനായി. മാവൂർ പൊലീസ് സ്റ്റേഷന് എതിർവശത്ത് ടെലിഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്നു. പിതാവ്: പരേതനായ മുരട്ടീരി ഹംസ. മാതാവ്: ബിയ്യക്കുട്ടി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: നജ ഫാത്തിമ (മാവൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി), നിഹാല, മുഹമ്മദ് ഫഹീം (മാവൂർ ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ആയിശ, ആലി, ഫാത്തിമ, മുഹമ്മദ്, സഫിയ, അബ്ദുസലീം, റുഖിയ.