അഗളി: അട്ടപ്പാടിയിൽ എലിപ്പനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. കൂടപ്പെട്ടി സ്വദേശി ആണ്ടിയുടെ മകൻ ആനന്ദാണ് (29) മരിച്ചത്. ജൂലൈ 26നാണ് ഇയാൾ എലിപ്പനി ബാധിച്ച് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.