ആനക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കുമ്പിടി പെരുമ്പലം പള്ളിക്ക് സമീപം രാരംകണ്ടത്ത് മൊയ്തീൻകുട്ടി മൗലവിയുടെ മകന് സാദിഖാണ് (22) മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സാദിഖ് കമ്പനി ആവശ്യത്തിനായി പോകുമ്പോൾ അപകടത്തിൽപെടുകയായിരുന്നു. ചികിത്സയിലിക്കെ വെള്ളിയാഴ്ച ഉച്ചക്കാണ് മരിച്ചത്. മാതാവ്: ഫാത്തിമ. സഹോദരൻ: സിറാജുദ്ദീൻ.