പന്തീരാങ്കാവ്: അറപ്പുഴ പടിഞ്ഞാത്ത് ബാലചന്ദ്രന് (69) മലപ്പുറം പള്ളിക്കല്‍ ബസാറിലുള്ള മകളുടെ വീട്ടില്‍ നിര്യാതനായി. കോഴിക്കോട് കോടതിയിലെ റിട്ട. ജൂനിയര്‍ സൂപ്രണ്ടാണ്. കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന് കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: പുഷ്പജ. മകള്‍: പ്രിയദര്‍ശിനി (ഫ്ലവേഴ്സ് ടി.വി, യു.എസ്.എ). മരുമകന്: ഭഗവത് കുമാര്‍ (യു.എസ്.എ). സഹോദരങ്ങള്‍: ശിവദാസന്‍ നായര്‍ (റിട്ട. സർവേ ഡിപ്പാര്‍ട്ട്മെൻറ്), ഗിരിജ (റിട്ട.അധ്യാപിക), പരേതരായ രുഗ്മിണി അമ്മ (റിട്ട. സർവേ ഡിപ്പാര്‍ട്ട്മെൻറ്), രാധാകൃഷ്ണന്.