കക്കോടി: കലാസാസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും യുവജന കലാവേദിയുടെ സ്ഥാപകാംഗവുമായ പടിഞ്ഞാറ്റുമുറിയിൽ കിഴക്കെ നരിക്കോട്ട് രാഘവൻ നായർ (80) നിര്യാതനായി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: പരേതയായ ശാന്തകുമാരി. സഹോദരങ്ങൾ. ഗംഗാധരൻ പുതുക്കുടി (നോവലിസ്റ്റ്), ശ്രീനിവാസൻ നായർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), തങ്കമണി, പരേതരായ പത്മനാഭൻ നായർ, ഹരിദാസൻ മാസ്റ്റർ.