എടച്ചേരി: പണ്ഡിത കുടുംബാംഗവും വാഗ്മിയുമായ മീത്തലെപീടികയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ (78) നിര്യാതനായി. 50 വർഷത്തോളം നെല്ലൂർ ജുമുഅത്ത് പള്ളി ഖാദിയായിരുന്നു. കുന്നുമ്മക്കര, തലായി, എടച്ചേരി മദ്റസകളിൽ പ്രധാനാധ്യാപകനായിട്ടുണ്ട്. ഭാര്യ: മാമി. മക്കൾ: അബ്ദുൽ ഗഫൂർ, സുബൈർ, യൂനുസ്, സൗദ, സഫീറ. മരുമക്കൾ: അഷ്റഫ് കാർത്തികപ്പള്ളി, മഹമൂദ് കുമ്മങ്കോട്, നുസ്റത്ത്, സുമയ്യ, ആയിശ. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ അബ്ദുറഹ്മാൻ മുസ്ലിയാർ, കുഞ്ഞാലി മുസ്ലിയാർ, മറിയം ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ.