ചേലേമ്പ്ര: രാമനാട്ടുകര ജി.യു.പി സ്കൂൾ അധ്യാപകനായി വിരമിച്ച ചേലൂപ്പാടം കാവുങ്ങൽ മുരുക്കോളി കെ.എം. ഹസൈനാർ ഹാജി (81) നിര്യാതനായി. ചേലൂപ്പാടം മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ, ഹമീദലി യഹിയ (പ്രിൻസിപ്പൽ, സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ, റാസൽഖൈമ, യു.എ.ഇ) ഹിഫ്ളു റഹ്മാൻ (അധ്യാപകൻ, നല്ലളം എ.എൽ.പി സ്കൂൾ), മറിയം. മരുമക്കൾ: അബ്ദുൽ കരീം (വലിയപറമ്പ്) ആയിഷ, റഹിയാനത്ത് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി തിരൂരങ്ങാടി), സഹീദ. സഹോദരങ്ങൾ: അഹമ്മദ്, മൊയ്തീൻകുട്ടി, അബ്ദുൽ ഹക്കീം, ഫാത്തിമക്കുട്ടി, ഖദീജ, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ.