കുറ്റ്യാടി: ദീർഘകാലം കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും കോൺഗ്രസ് പ്രാദേശിക ഭാരവാഹിയുമായിരുന്ന കൈതക്കമണ്ണിൽ കെ.എം. അമ്മത് (73) നിര്യാതനായി. പി.ഡബ്യു.ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സിറാജ് (മാധ്യമം ഏജൻറ്), സാജിദ് (മസ്ക്കറ്റ്). മരുമക്കൾ: ബരീറ (ഊരത്ത്) റസീന (കിഴക്കൻ പേരാമ്പ്ര). സഹോദരങ്ങൾ: അബ്ദുൾ സലാം (ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറ്), മുഹമ്മദലി (തണൽ -കരുണ സ്പെഷ്ൽ സ്കൂൾ ജനറൽ സെക്രട്ടറി), ബഷീർ (മദ്യനിരോധന സമിതി വടകര താലൂക്ക് കമ്മിറ്റി പ്രസിഡൻറ്), കുഞ്ഞാമി, പരേതയായ ആസ്യ.