നന്തിബസാർ: നാരങ്ങോളികുളത്തെ ബറിനയിൽ സി. മുഹമ്മദ് (78) നിര്യാതനായി. കുതിരോടി സിദ്ദീഖ് ജുമാമസ്ജിദ് മഹൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറും പഴയകാല ലീഗ് പ്രവർത്തകനും ജീവകാരുണ്യപ്രവർത്തനരംഗത്തെ സാന്നിധ്യവുമായിരുന്നു. ഭാര്യ: അലീമ. മക്കൾ: നൗഫൽ (കുവൈത്ത്), റഷീദ, സാജിദ് (ബഹ്റൈൻ), മിഥ്ലാജ്, ലിമിയ. മരുമക്കൾ: ഷുക്കൂർ (ദേശീയ ഫാർമസി, പൂനൂർ), ദിൽഷാദ് (ബഹ്റൈൻ), സറീന, വഹീദ, റുമൈസ. സഹോദരങ്ങൾ: സി.എ. റഹ്മാൻ, ഫാത്തിമ ഭാവന, ഹമീദ്, അബ്ദുൽ കാദർ.