മാവൂർ: ചെറൂപ്പ അയ്യപ്പൻകാവ് വിജയഭവനിൽ ജി. ബാലകൃഷ്ണപിള്ള (ജി.ബി പിള്ള-85) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: വിജയകുമാർ, അനിൽകുമാർ, അജിത് കുമാർ (ജയിൽ വകുപ്പ്), ബിന്ദു. മരുമക്കൾ: ലതിക, സീമ, ശോഭ, മനോജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഏഴിന് വീട്ടുവളപ്പിൽ.