പയ്യോളി: റിട്ട. കോടതി ജീവനക്കാരനും കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന അയനിക്കാട്, പുള്ളുവത്തുകണ്ടി താഴകുനി ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: നസിതമണി, ജ്യോതികൃഷ്ണൻ (ഗോകുലം ചിറ്റ്സ്, കോഴിക്കോട്, നോൺബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം), സിന്ധു. മരുമക്കൾ: വൽസൻ, അശോകൻ, ഷിനി. സഹോദരങ്ങൾ: വത്സലൻ (സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി), പരേതരായ ദിവാകരൻ (റിട്ട. പോസ്റ്റ്മാൻ), പി.കെ. ഗംഗാധരൻ (റിട്ട. വില്ലേജ് ഓഫിസർ).