വടകര: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം തറോകണ്ടിയിൽ ടി.കെ. പ്രഭാകരൻ (74) നിര്യാതനായി. കോൺഗ്രസ് പുതുപ്പണം മണ്ഡലം കമ്മിറ്റി മുൻ വൈസ് പ്രസിഡൻറാണ്. ഭാര്യ: എം.എം. പത്മാവതി (റിട്ട. പ്രധാനാധ്യാപിക, കുരിക്കിലാട് യു.പി സ്കൂൾ). മക്കൾ: സന്ദീപ് (ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി), ദിലീപ് (ഹുണ്ടായ് ഹൈദരാബാദ്). മരുമക്കൾ: സൗമ്യ (അധ്യാപിക എക്സെൽ മാഹി), മീര (ഹൈദരാബാദ്). സഹോദരങ്ങൾ: വിജയലക്ഷ്മി, സരോജിനി, സുമതി, കൃഷ്ണവേണി, സതീഷ്കുമാർ (ഖത്തർ), പ്രവീൺ.