നരിക്കുനി: പൊന്നടുക്കത്തില്ലം പരമേശ്വരൻ നമ്പൂതിരി (80) നിര്യാതനായി. റിട്ട. എൻ.എൽ.സി (നെയ്വേലി ലിഗ് നേറ്റ് കോർപറേഷൻ) ഇലക്ട്രിക്കൽ എൻജിനീയറാണ്. ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം നരിക്കുനി പ്രസിഡൻറായിരുന്നു. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ഉമ (ഹൈദരാബാദ്), ഉഷ (ബംഗളൂരു). മരുമക്കൾ: ശംഭു തെക്കെകാനപ്രം (സിങ്കപ്പൂർ), സജിത്ത് പുതുവായ (ബംഗളൂരു). സഹോദരങ്ങൾ: പരേതരായ പൊന്നടുക്കം രാമൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി ഗുരുവായൂർ, വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി.