കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗ വിഭാഗം മേധാവിയായിരുന്ന പന്നിയങ്കര ‘രാഗ’ത്തിൽ ഡോ. കെ.പി. ഗോവിന്ദൻ (77) നിര്യാതനായി. ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറായിരുന്നു. കൊയിലാണ്ടിയിലെ പരേതനായ അഡ്വ. ഇ. കുഞ്ഞിക്കണ്ണൻ നായരുടെയും പരേതയായ കെ.പി. അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ സഹോദരനാണ്. ഭാര്യ: മുൻ മുഖ്യമന്ത്രി പരേതനായ സി. അച്യുതമേനോെൻറ മകൾ ഡോ. വി. രാധ (റിട്ട. പ്രഫ., പിഡിയാട്രീഷ്യൻ ഗവ. മെഡിക്കൽകോളജ്). മക്കൾ: അനുപമ (സീമെൻസ്, ബംഗളൂരു), ഡോ. അപർണ (ഗവ. മെഡിക്കൽകോളജ്, കോഴിക്കോട്). മരുമക്കൾ: സാജൻ ബാബു (എൻജിനീയർ, ബംഗളൂരു), ഡോ. സി.കെ. ബൈജു (കാർഡിയോളജിസ്റ്റ് കോട്ടക്കൽ എച്ച്.എം.എസ് ഹോസ്പിറ്റൽ). സഹോദരി: പരേതയായ കെ.പി. ലക്ഷ്മിയമ്മ.