പയ്യോളി: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കാര്യാട്ട് കുഞ്ഞിരാമൻ അടിയോടിയുടെ ഭാര്യ തച്ചന്‍കുന്ന് കണ്ടംപറമ്പത്ത് ജാനകിയമ്മ (90) നിര്യാതയായി. മക്കള്‍: രാധ (റിട്ട. ഹെഡ്മിസ്ട്രസ് കുഞ്ഞാലിമരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കല്‍), ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ് അമ്മസഹായം യു.പി സ്കൂള്‍, തെക്കുംതറ കൽപറ്റ), സോമനാഥന് (റിട്ട. എസ്.ബി.ഐ), രമേശന് (റിട്ട.സിഡിക്കേറ്റ്ബാങ്ക്), രാജീവന് (കുടുംബാരോഗ്യ കേന്ദ്രം, മടപ്പള്ളി). മരുമക്കള്‍: കെ.വി ഗോപാലന്നായര് (റിട്ട. അർബൻ ബാങ്ക് പയ്യോളി), കൃഷ്ണന്‍കുട്ടി നായര്‍ (കൽപറ്റ), പ്രേമലത, സുമ, റീജ.