ചാത്തമംഗലം: പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി മുന്‍ ജില്ല കമ്മിറ്റിയംഗവും എച്ച്.എം.എസ് നേതാവുമായ കല്‍പ്പള്ളി മേത്തല്‍ കെ.എം. ഉണ്ണീരി (94) നിര്യാതനായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം, കുന്ദമംഗലം ബി.ഡി.സി.അംഗം, ചാത്തമംഗലം ക്ഷീരോല്പാദക സഹകരണ സംഘം ഡയറക്ടര്‍, ചാത്തമംഗലം ഫാര്‍മേഴ്സ് ആൻഡ് അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രമോട്ടിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടി. ജനത പാര്‍ട്ടി, ജനതാദള്‍, എന്നിവയുടെ കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറിയായും, കോഴിക്കോട് ജില്ല കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിർമാണ തൊഴിലാളി യൂനിയന്‍, എച്ച്.എം.എസ്. എന്നീ സംഘടനകളുടെ ജില്ല ഭാരവാഹിയായിരുന്നു. പിതാവ്: കേളൻ. അവിവാഹിതനാണ്. സഹോദരങ്ങള്‍: കല്യാണി, പരേതരായ തിരുമാല അമ്മുണ്ണി, പെണ്ണുട്ടി, കുഞ്ഞി ചോയിച്ചി, കുട്ടി പെണ്ണ്.