പേരാമ്പ്ര: കടിയങ്ങാട് വടക്കെ കോവുമ്മൽ ബാലൻ നായർ (79) നിര്യാതനായി. കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് മുൻ ജീവനക്കാരനാണ്. ഭാര്യ: ജാനു അമ്മ. മക്കൾ: ശ്രീകാന്ത് (വിമുക്ത ഭടൻ) സുജിന. മരുമക്കൾ: രബിത (വേളം) അരവിന്ദൻ മമ്പാട്ടിൽ (വിമുക്ത ഭടൻ, പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ഡ്രൈവർ). സഹോദരങ്ങൾ: ചന്തുനായർ (പുഷ്പശ്രീ കടിയങ്ങാട്, റിട്ട. കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്), നാരായണൻ നായർ (വിമുക്തഭടൻ), പത്മാവതി (മൊകേരി), പ്രേമ, തായന ബാലാമണി (വേളം പഞ്ചായത്ത് അംഗം), പരേതനായ ദാമോദരൻ നായർ (റിട്ട. വില്ലേജ് ഓഫിസർ, ചങ്ങരോത്ത്).