ചാലക്കുടി: കൊരട്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ആറ്റപാടം എലിസബത്ത് കോളനിക്കു സമീപം അങ്കമാലി-ചാലക്കുടി റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ്സ് തോന്നിക്കുന്ന ഇയാൾ പച്ചനിറത്തിലുള്ള മുണ്ടാണ് ധരിച്ചിട്ടുള്ളത്. കൊരട്ടി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലുക്ക് ആശുപത്രി മോർച്ചറിയിൽ.