കുറ്റ്യാടി: നിട്ടൂർ എൽ.പി.സ്കൂൾ റിട്ട: അധ്യാപികയും സ്കൂൾ മാനേജറുമായ നിട്ടൂർ ഇ.ജി.രുഗ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.മാധവൻ (വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട: പ്രധാനാധ്യാപകൻ). മക്കൾ: രാജേഷ് (ബഹ്റൈൻ), ലത (അധ്യാപിക ജി .വി.എച്ച്.എസ്.എസ് താമരശ്ശേരി). മരുമക്കൾ: ടി.കെ. മുരളീധരൻ (റിട്ട: എയർ ഫോഴ്സ്), സരിത. സഹോദരങ്ങൾ: സാവിത്രി, ഉമ, പത്മാവതി, ജയപ്രഭ, സത്യൻ, പരേതനായ ഇ.ജി. ബാലകൃഷ്ണൻ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന്.