തൂണേരി: എടക്കുടി ജനാർദനൻ നമ്പ്യാർ (89) നിര്യാതനായി. ചീക്കോന്ന് യു.പി സ്കൂൾ, കോടഞ്ചേരി എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ആനോറേമ്മൽ കമലാക്ഷിയമ്മ (ന്യൂ മാഹി മങ്ങാട് വാണുകണ്ട കോവിലകം തറവാട്ടംഗം). മക്കൾ: പുഷ്പരാജൻ (പ്രഥമാധ്യാപകൻ, കോടഞ്ചേരി എൽ.പി സ്കൂൾ), വത്സരാജൻ, ജ്യോതിലക്ഷ്മി, ജയശ്രീ. മരുമക്കൾ: രമേശ് (ചെന്നൈ), വിനോദ് കുമാർ (ഒളവിലം), ഭാവന, പ്രതിഭ. സഹോദരങ്ങൾ: ഇ.നാരായണൻ നമ്പ്യാർ (പെരിങ്ങാടി), പരേതരായ കുഞ്ഞിപാർവതിയമ്മ, കുഞ്ഞി ലക്ഷ്മിയമ്മ, കല്യാണിയമ്മ, ഭാഗീരഥിയമ്മ.