കാരന്തൂർ: പടാളിയിൽ താമസിക്കുന്ന കല്ലിൽ ഉമ്മർ മാസ്റ്റർ (75) നിര്യാതനായി. കാരന്തൂർ, ആരാമ്പ്രം കോട്ടാക്കാവ് വയൽ, ഒടുങ്ങാക്കാട് മഖാം സ്കൂളുകളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും ദീർഘകാലം പ്രവർത്തിച്ചു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ഭാരവാഹിയായിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: ഫാത്തിമത് സുഹ്റ, ജൗഹറത്ത് (മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ) ജാബിർ, ജംഷീർ (മർകസ് ഗേൾസ് ഹൈസ്കൂൾ), കെ. ജംഷാദ് (ഡെസ്ക് ഇൻ ചാർജ്, സുപ്രഭാതം). മരുമക്കൾ: ടി. മുഹമ്മദ്, കബീർ, നദീറ, അ സ്ലമ , കെ. അജ്ന (സ്റ്റാഫ് നഴ്സ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി).