തിരൂരങ്ങാടി: ദിവസങ്ങൾക്കുമുമ്പ് കാണാതായ യുവാവിെൻറ മൃതദേഹം കൊളപ്പുറത്ത് കിണറ്റിൽ കണ്ടെത്തി. കുന്നുംപുറം ചേലക്കോട് പാമങ്ങാടൻ അബ്ദുറഹ്മാെൻറ മകൻ നൗഫലിെൻറ (29) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പോയശേഷം വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബൈക്ക് ഈ ഭാഗത്ത് കണ്ടെത്തിയിരുന്നു. താനൂരിൽ നിന്നെത്തിയ അഗ്നിക്ഷാസേനയും തിരൂരങ്ങാടി പൊലീസും ചേർന്ന് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി പൊലീസ് കേസെടുത്തു. നൗഫൽ ലോറി ഡ്രൈവറാണ്. ഭാര്യ ഫർസാന ഗർഭിണിയാണ്. മാതാവ്: മൈമൂന. മകൾ: സജ ഫാത്തിമ.