കോഴിക്കോട്: വനം വകുപ്പ് കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കല്ലുത്താംകടവ് വള്ളിയാംപറമ്പിൽ വി.പി. മുരളികൃഷ്ണൻ (53) നിര്യാതനായി. വനം മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലേക്ക് െഡപ്യൂട്ടേഷനിൽ അടുത്തദിവസം പോകാനിരിക്കെയാണ് വിയോഗം. മുത്തങ്ങയിൽ ദീർഘകാലം െഡപ്യൂട്ടി റേഞ്ചറായിരുന്നു. ജില്ലയിലെ പഴയ കാല കോൺഗ്രസ് എസ് പ്രവർത്തകനാണ്. കെ.എസ്.യു. എസ് മുൻ ജില്ല പ്രസിഡൻറും യൂത്ത് കോൺഗ്രസ് എസ്.കോഴിക്കോട് ബ്ലോക്ക് പ്രസിഡൻറും എൻ.സി.പി കോഴിക്കോട് ഒന്നാം ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. പാർട്ടി സർവിസ് സംഘടനാ രംഗത്തും സജീവമായിരുന്നു. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: സരോജിനി ടീച്ചർ. ഭാര്യ: വിനീത (അധ്യാപിക ഗവ: എൽ.പി സ്കൂൾ പറയഞ്ചേരി). മക്കൾ: ശ്രീലക്ഷ്മി, ഹരികൃഷ്ണൻ. സഹോദരങ്ങൾ: വിജയകൃഷ്ണൻ (പൊതുമരാമത്ത് വകുപ്പ്), കൃഷ്ണകുമാരി.