കോഴിക്കോട്: പ്രമുഖ നൃത്താധ്യാപിക ബീന ഉണ്ണി (40) നിര്യാതയായി. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം ജയലക്ഷ്മിയുടെ ശിഷ്യയായിരുന്നു. ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിലായിരുന്നു തിളങ്ങിയത്. കാമ്പുറം നൃത്ത കലാവേദിയുടെ സ്ഥാപകയാണ്. നിരവധി ശിഷ്യഗണങ്ങങ്ങളുണ്ട്. വെസ്റ്റ്ഹിൽ കാമ്പുറം കൊറവൻറകം പറമ്പിൽ ഗിരിജ-സദാനന്ദൻ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഉണ്ണി (കരുണാകരൻ). സഹോദരി: ബിന്ദു.