കുന്ദമംഗലം: കാരന്തൂർ മർക്കസിന് സമീപം പൂളക്കണ്ടിയിൽ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷ അബ്ദുല്ല (24) ബഹ്റൈനിൽ നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതാണ്. ശനിയാഴ്ച രാവിലെ സുഹൃത്തുക്കൾ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില.