പൂവാട്ടുപറമ്പ്: പെരുമൻപുറ തരുപ്പ ഇല്ലത്ത് ടി.സി. നാരായണൻ നമ്പൂതിരി (94) നിര്യാതനായി. െഡപ്യൂട്ടി കലക്ടർ, മഞ്ചേരി ലാൻഡ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യോഗക്ഷേമസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പെരുമൻപുറ മഹാവിഷ്ണു ക്ഷേത്രം മുൻ ട്രസ്റ്റിയായിരുന്നു. സർവിസ് സ്റ്റോറിയടക്കം കവിതകളുടെ മൂന്ന് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി അന്തർജനം. മകൾ: ശ്രീന. മരുമകൻ: സജീവൻ.