ചെറുതുരുത്തി: മരിച്ചിട്ട് 12 ദിവസം പിന്നിട്ട യുവാവിെൻറ മൃതദേഹം സംസ്കരിച്ചു. ജൂലൈ ഒന്നിന് പുലർച്ചെ 12.25ഓടെ ആറ്റൂർ മനപ്പടിക്ക് സമീപം റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട 35 വയസ്സ് തോന്നിക്കുന്ന യുവാവിെൻറ മൃതദേഹമാണ് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പുതുശ്ശേരി പുണ്യതീരത്ത് മറവ് ചെയ്തത്. അന്തർ സംസ്ഥാന തൊഴിലാളിയാണെന്ന് തോന്നിപ്പിക്കുന്ന യുവാവിെൻറ മൃതദേഹം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റിവായിരുന്നു.
നീല ജീൻസും ചെക്ക് ഗ്രേ നിറമുള്ള ഫു കൈ ഷർട്ടുമാണ് വേഷം. ചെറിയ തോതിൽ താടിയുമുണ്ട്. യുവാവ് റെയിൽ ക്രോസ് ചെയ്യുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. തുടർന്ന് ലോക്കോ പൈലറ്റ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. വടക്കാഞ്ചേരി പൊലീസും ചെറുതുരുത്തി പൊലീസും റെയിൽവേ ആർ.പി.എഫും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ജൂലൈ ഒന്നിന് രാവിലെ ചെറുതുരുത്തി പൊലീസ് സംഘം നടത്തിയ തെരച്ചിലിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള പൊന്തക്കാട്ടിൽനിന്നാണ് മൃതദേഹം ലഭിച്ചത്.