Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsbookmark_border
റനീഷ
പുൽപള്ളി (വയനാട്): ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാെൻറയും ഉഷയുടേയും മകൾ റെനീഷയാണ് (അമ്മു-27) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടു മാസം മുമ്പായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഒരിക്കലും മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഷാജഹാൻ പറയുന്നത്. പേരാമ്പ്ര പൊലീസും തഹസിൽദാറും ചേർന്ന് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഷറീന, റഷീന.
DISCLAIMER: ആത്മഹത്യ ഒന്നിനും പരിഹാരമല്ല
Next Story

