Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതളിപറമ്പ് സ്വദേശി...

തളിപറമ്പ് സ്വദേശി മക്കയിൽ നിര്യാതനായി

text_fields
bookmark_border
തളിപറമ്പ് സ്വദേശി മക്കയിൽ നിര്യാതനായി
cancel
camera_alt

കെ.ബി. മുഹമ്മദ്‌ (മമ്മു) 

മക്ക: രോഗബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തളിപറമ്പ് തുവ്വേങ്ങാട് സ്വദേശി കെ.ബി. മുഹമ്മദ്‌ (മമ്മു) മക്കയിൽ നിര്യാതനായി. മക്കയിലെ കിങ് അബ്​ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മക​െൻറ വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്ത് തിരിച്ചെത്തിയത്. ശാരീരിക അസ്വസ്ഥതകളെയും തളർച്ചയെയും തുടർന്ന് ആദ്യം ത്വാഇഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി മക്കയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ഫാത്തിമ. ഒരു മകളും നാല് ആൺമക്കളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ സംസ്കരിക്കുമെന്ന് ഐ.സി.എഫ്​ വെൽഫയർ ടീം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmakkahkannur nativeSaudi Arabia
News Summary - Thaliparamba native passes away in Makkah
Next Story