Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജിനെത്തി അസുഖബാധിതയായി ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിനി മക്കയിൽ മരിച്ചു

text_fields
bookmark_border
ഹജ്ജിനെത്തി അസുഖബാധിതയായി ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിനി മക്കയിൽ മരിച്ചു
cancel

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസുഖബാധിതയായി ചികിത്സയിലായിരുന്ന കോഴിക്കോട് ഫറോക്ക് നല്ലളം സ്വദേശിനി റംലത്ത് സുന്ദരംപള്ളി (62) മക്കയിൽ നിര്യാതയായി. മഹ്‌റമില്ലാതെയാണ് ഇവർ ഹജ്ജിനെത്തിയത്.

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് വഴി മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

തുടർചികിത്സക്ക് നാട്ടിലെത്തിക്കാനായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ ശ്രമം തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മക്കൾ: ജിൻസ, ജസ് ലീന. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode Woman Passes Away in Makkah Following Illness After Haj
Next Story