Begin typing your search above and press return to search.
രണ്ട് മിന്നൽക്കഥകൾ
Posted On date_range 17 May 2026 2:51 PM IST
Updated On date_range 17 May 2026 2:51 PM IST

മദമാണ്, മദമാണ്, മദമാണ് പ്രശ്നം
വളർത്തു മൃഗങ്ങളിലൊന്നിനെ
മതം പിടിച്ചു.
ഇപ്പോൾ ആലയിൽ
പശുവിന്റെ ഒച്ചയില്ല.
തീറ്റസാധനങ്ങളിൽ ഒന്നിനെ മതം പിടിച്ചു.
ഇപ്പോൾ തീൻമേശയിൽ മാംസമില്ല.
മതമല്ല മദമാണ് പിടിച്ചത്.
മതമല്ല മദമാണ് പ്രശ്നം.
പോര
ഏണസ്റ്റ് ഹെമിങ് വെയും
രബീന്ദ്രനാഥ ടാഗോറും ഇന്നലെ എന്റെ വീട്ടിൽ വന്നു.
ഹെമിങ് വെയുടെ കൈയിൽ
‘ഓൾഡ് മാൻ ആൻഡ് സീ’യും ടാഗോറിന്റെ കൈയിൽ ‘ഗീതാഞ്ജലി’യും ഉണ്ടായിരുന്നു എനിക്ക് തരാൻ.
ഞാൻ പറഞ്ഞു:
‘നിങ്ങൾ വലിയ കാൻവാസിൽ
വലിയ രചനകളുമായി വരൂ.’
