Begin typing your search above and press return to search.
proflie-avatar
Login

ഈ​ഡി​പ്പ​സ് കു​ഞ്ച​റി​യ

ഈ​ഡി​പ്പ​സ് കു​ഞ്ച​റി​യ
cancel

“വി​വാ​ഹ​ത്തി​നു​ശേ​ഷം ദീ​ർ​ഘ​കാ​ലം കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന ഥീ​ബ്സ് രാ​ജാ​വ് ഡെ​ൽ​ഫി​യി​ലെ അ​പ്പോ​ളോ​ദേ​വ​നെ സ​മീ​പി​ച്ചു. ജൊ​കാ​സ്ത​ക്കു മ​ക​നു​ണ്ടാ​വു​മെ​ങ്കി​ൽ അ​വ​ൻ ത​ന്റെ​പി​താ​വി​നെ വ​ധി​ക്കു​മെ​ന്നും മാ​താ​വി​നെ വി​വാ​ഹം​ചെ​യ്യു​മെ​ന്നും അ​പ്പോ​ളോ​ ദേ​വ​ൻ പ്ര​വ​ചി​ച്ചു. പ്ര​വ​ച​നം സ​ത്യ​മാ​കാ​തി​രി​ക്കാ​ൻ അ​വ​ർ​ക്കു​ പി​റ​ന്ന കു​ട്ടി​യെ അ​ടു​ത്തു​ള്ള കി​ഥ​റോ​ൺ​ മ​ല​യി​ൽ കൊ​ണ്ടു​പോ​യി കൊ​ന്നു​ക​ള​യാ​നാ​യി ഒ​രു ഭൃ​ത്യ​നെ ഏ​ൽ​പി​ച്ചു. ദ​യ​തോ​ന്നി​യ ഭൃ​ത്യ​ൻ കു​ട്ടി​യെ ര​ഹ​സ്യ​മാ​യി കൊ​രി​ന്ത് രാ​ജ്യ​ത്തി​ലെ ഒ​രു ഇ​ട​യ​നു കൈ​മാ​റി. കൊരി​ന്തി​ലെ ഇ​ട​യ​ൻ...

Your Subscription Supports Independent Journalism

View Plans

“വി​വാ​ഹ​ത്തി​നു​ശേ​ഷം ദീ​ർ​ഘ​കാ​ലം കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന ഥീ​ബ്സ് രാ​ജാ​വ് ഡെ​ൽ​ഫി​യി​ലെ അ​പ്പോ​ളോ​ദേ​വ​നെ സ​മീ​പി​ച്ചു. ജൊ​കാ​സ്ത​ക്കു മ​ക​നു​ണ്ടാ​വു​മെ​ങ്കി​ൽ അ​വ​ൻ ത​ന്റെ​പി​താ​വി​നെ വ​ധി​ക്കു​മെ​ന്നും മാ​താ​വി​നെ വി​വാ​ഹം​ചെ​യ്യു​മെ​ന്നും അ​പ്പോ​ളോ​ ദേ​വ​ൻ പ്ര​വ​ചി​ച്ചു. പ്ര​വ​ച​നം സ​ത്യ​മാ​കാ​തി​രി​ക്കാ​ൻ അ​വ​ർ​ക്കു​ പി​റ​ന്ന കു​ട്ടി​യെ അ​ടു​ത്തു​ള്ള കി​ഥ​റോ​ൺ​ മ​ല​യി​ൽ കൊ​ണ്ടു​പോ​യി കൊ​ന്നു​ക​ള​യാ​നാ​യി ഒ​രു ഭൃ​ത്യ​നെ ഏ​ൽ​പി​ച്ചു. ദ​യ​തോ​ന്നി​യ ഭൃ​ത്യ​ൻ കു​ട്ടി​യെ ര​ഹ​സ്യ​മാ​യി കൊ​രി​ന്ത് രാ​ജ്യ​ത്തി​ലെ ഒ​രു ഇ​ട​യ​നു കൈ​മാ​റി. കൊരി​ന്തി​ലെ ഇ​ട​യ​ൻ മു​ഖേ​ന രാ​ജ​കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ കു​ട്ടി കൊരി​ന്ത് രാ​ജാ​വാ​യ പോ​ളി​ബ​സ് രാ​ജാ​വി​ന്റെ​യും മി​റൊ​പ് റാ​ണി​യു​ടെ​യും പു​ത്ര​നാ​യി വ​ള​ർ​ന്നു. ആ ​കു​ട്ടി​യു​ടെ പേ​രാ​ണ് ഈ​ഡി​പ്പ​സ്…”

ക​ഥ ഇ​ത്ര​യും കേ​ട്ട​പ്പോ​ഴേ​ക്കു​ത​ന്നെ കു​ഞ്ച​റി​യാ​ക്ക് ബോ​റ​ടി​ച്ചു. “ഓ! ​എ​ങ്ങ​നെ പ​റ​ഞ്ഞു​വ​ന്നാ​ലെ​ന്താ, അ​പ്പ​നെ​യും കൊ​ന്ന് അ​മ്മ​ച്ചി​യെ കെ​ട്ടി​യ ഒ​രു​വ​ന്റെ ക​ഥ​യ​ല്ലാ​യോ? എ​ന്നി​ട്ടാ​ തെ​മ്മാ​ടി, ക​ഥ​യു​ടെ അ​വ​സാ​നം ക​ണ്ണു​ര​ണ്ടും കു​ത്തി​പ്പൊ​ട്ടി​ക്കും. അ​ത​ങ്ങ​ട്ട് ചു​രു​ക്കി​പ്പ​റ​ഞ്ഞാ​പ്പോ​രാ​യോ? വെ​റു​തെ നീ​ട്ടി​പ്പ​ര​ത്തി…” കു​ഞ്ച​റി​യാ​ക്ക് ദേ​ഷ്യം​വ​ന്നു.

അ​യാ​ളി​ത് കൊ​ല്ലം​ കൊ​റെ​യാ​യി കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. കൃ​ത്യ​മാ​യി എ​ത്ര​കൊ​ല്ലം എ​ന്ന​റി​യി​ല്ലേ​ലും ‘ഈ ​സ്കൂ​ൾ ഹൈ​സ്കൂ​ളാ​യി, പ​ത്താം​ത​രം ക്ലാ​സു​ തു​ട​ങ്ങി​യ കൊ​ല്ലം​ മു​ത​ൽ’ എ​ന്ന് കു​ഞ്ച​റി​യാ​ക്ക​റി​യാം. അ​തി​പ്പോ​ൾ എ​ത്ര​കാ​ല​മാ​യെ​ന്ന് സാ​റ​മ്മാ​ർ​ക്ക​റി​യാ​മാ​യി​രി​ക്കും. അ​ത​റി​ഞ്ഞി​ട്ടാ​ക​ട്ടെ, കു​ഞ്ച​റി​യാ​ക്ക് പ്ര​ത്യേ​കി​ച്ച് വി​ശേ​ഷ​മൊ​ന്നു​മി​ല്ല​താ​നും.

കു​ഞ്ച​റി​യാ​യെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഈ ​ക​ഥ​യു​മാ​യൊ​രു ബ​ന്ധ​വു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കു​ഞ്ച​റി​യ ഈ ​ക​ഥ​യെ​യും ഈ ​ക​ഥ പ​ഠി​പ്പി​ക്കു​ന്ന രാ​ജ​ൻ​മാ​സ്റ്റ​റെ​യും അ​തു​പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധി​ച്ചു​പോ​കു​ന്ന​തും.

സം​ഗ​തി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: രാ​ജ​ൻ​ മാ​സ്റ്റ​റു​ടെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ പ​ത്താം​ക്ലാ​സ് ബാ​ച്ചി​ൽ മാ​ഷ​ങ്ങ​നെ മ​ല​യാ​ളം പ​ഠി​പ്പി​ച്ച് തി​മി​ർ​ക്കു​ക​യാ​ണ്. പാ​ഠ​പു​സ്ത​ക​ത്തി​ലെ ഏ​താ​ണ്ടോ വ​രി​ക​ളൊ​ക്കെ ഉ​റ​ക്കെ​യു​റ​ക്കെ പാ​ടു​ന്നു​ണ്ട്. വ​രി​ക​ളു​ടെ ക്ലി​യ​റും കൃ​ത്യ​ത​യും വാ​ക്കു​ക​ളു​മൊ​ന്നും കു​ഞ്ച​റി​യാ​ക്ക് തി​രി​യി​ല്ല. മാ​സ്റ്റ​റ​ങ്ങ​നെ ഉ​റ​ക്ക​പ്പാ​ടി–

“അ​റി​യാ​തെ​യ​മ്മ​യെ വേ​ട്ടു​ള്ളൊ​രാ​യ​വ​ന–

ത​രു​ണ​ന്റെ ക​ഥ​യെ​ത്ര പ​ഴ​കി…”

സാ​ധാ​ര​ണ​ഗ​തി​യി​ൽ മാ​സ്റ്റ​റെ​ന്തു പാ​ടി​യാ​ലും കു​ഞ്ച​റി​യാ​ക്ക​ത് പ​ഠി​യി​ല്ല. പ​ക്ഷേ, അ​ന്നാ വ​രി​ക​ൾ പാ​ടി​ക്ക​ഴി​ഞ്ഞ് മാ​സ്റ്റ​റൊ​രു ക​ഥ​പ​റ​യാ​ൻ തു​ട​ങ്ങി. ആ ​ക​ഥ​ ചെ​ന്നു​നി​ന്ന​തി​ന്റെ ര​ത്ന​ചു​രു​ക്കം അ​ച്ഛ​നും അ​മ്മ​ക്കും വേ​ണ്ടാ​തെ വ​ലി​ച്ചെ​റി​ഞ്ഞു​ക​ള​ഞ്ഞ, അ​ല്ല; കൊ​ല്ലാ​ൻ കൊ​ടു​ത്ത​യ​ച്ച ഒ​രു​കു​ഞ്ഞ് ഒ​രു​ ദൂ​ത​ന്റെ​യും ഒ​രാ​ട്ടി​ട​യ​ന്റെ​യും സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു രാ​ജാ​വി​ന്റെ മ​ക​നാ​യി വ​ള​രു​ന്ന​താ​ണ്. ആ ​കൊ​ച്ച​നാ​ക​ട്ടെ, അ​പ്പ​ച്ച​നെ​യും കൊ​ന്ന് അ​മ്മ​ച്ചി​യെ​യും കെ​ട്ടി അ​തി​ല് നാ​ലു​കു​ട്ടി​യോ​ളു​മാ​യി രാ​ജാ​വാ​യി വി​ല​സി. ഒ​ടു​ക്കം ക​ഥ​യൊ​ക്കെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ അ​മ്മ​ച്ചി​ഭാ​ര്യ സ്വ​യം​ച​ത്തു; രാ​ജാ​വു​കൊ​ച്ച​ൻ ത​ന്റെ ര​ണ്ടു​ക​ണ്ണും കു​ത്തി​പ്പൊ​ട്ടി​ച്ചു!

അ​തി​ലി​പ്പോ പ്ര​ത്യേ​കി​ച്ച് എ​ന്താ​ണെ​ന്ന​ല്ലേ, കു​ഞ്ച​റി​യാ​യെ​യും പെ​റ്റു​വീ​ണ​പ്പോ​ൾ അ​പ്പ​ച്ച​നും അ​മ്മ​ച്ചി​യും കൊ​ല്ലാ​ൻ ക​ള​ഞ്ഞ​താ​ണ്. അ​ത​ങ്ങ​നെ​ത്ത​ന്നെ ആ​യി​രി​ക്ക​ണം; ഒ​രു പു​ല​ർ​ച്ചെ പ​ള്ളീ​ലെ കാ​ലി​ക​ളെ നോ​ക്കു​ന്ന അ​ണ്ണാ​ച്ചി​യാ​ണ് കു​രി​ശ​ടി​യു​ടെ മു​റ്റ​ത്ത് നാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന തു​ണി​ക്കെ​ട്ട് ക​ണ്ട​ത്. നാ​യ്ക്ക​ളെ ആ​ട്ടി​യോ​ടി​ച്ച് ചെ​ന്നു​നോ​ക്കു​മ്പോ​ൾ ഉ​റു​മ്പ​രി​ച്ച്, മേ​ലാ​കെ പേ​റ്റു​ചോ​ര ഒ​ണ​ങ്ങി​പ്പി​ടി​ച്ച ഒ​രു​കു​ഞ്ഞ്. അ​യാ​ള​തി​നേ​ംമെ​ടു​ത്ത് നേ​രെ പ​ള്ളി​യി​ലോ​ട്ടോ​ടി​ക്ക​യ​റി, അ​യാ​ൾ​ക്ക​റി​യാ​വു​ന്ന ഭാ​ഷ​യി​ൽ പ​ള്ളി​വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ച് പ​ള്ളീ​ല​ച്ച​നോ​ട് കാ​ര്യ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു, കു​ഞ്ഞി​നെ കോ​ലാ​യീ​ കി​ട​ത്തി, അ​യാ​ള​യാ​ടെ പ​ണി​ക്ക​ങ്ങു​പോ​യി. അ​ച്ച​നും പ​ള്ളീ​ലു​ള്ള​വ​രും​കൂ​ടി കു​ഞ്ഞി​നെ ക​ഴു​കി​വൃ​ത്തി​യാ​ക്കി, പ​ശു​വി​ൻ​പാ​ലും കു​പ്പി​യി​ലാ​ക്കി​ക്കൊ​ടു​ത്ത് വ​ള​ർ​ത്തി.

ചെ​ക്ക​ൻ വ​ള​ർ​ന്നു​വ​ന്ന​പ്പോ​ൾ എ​വി​ടെ​യോ ഒ​രു പ​ന്തി​കേ​ടു​ള്ള​താ​യി എ​ല്ലാ​വ​ർ​ക്കും തോ​ന്നി. ഒ​ര​ക്ഷ​രം പ​ഠി​ക്കി​ല്ല, എ​ഴു​ത്തും വാ​യ​നേം അ​റി​യി​ല്ല, ഒ​ന്നി​നോ​ടു​മൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. കു​ളി​ക്കാ​നി​ഷ്ട​മി​ല്ല, ന​ന​ക്കാ​നി​ഷ്ട​മി​ല്ല. ആ​ക​പ്പാ​ടെ ത​ണു​പ്പ​ൻ മ​ട്ട്. തേ​ക്കാ​നി​ഷ്ട​മി​ല്ലാ​ഞ്ഞ് പ​ല്ലൊ​ക്കെ ക​റു​ത്തു​പൊ​ടി​ഞ്ഞ് കു​റ്റി​യാ​യി…

അ​വ​നെ​യി​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് ആ​രും ആ​ലോ​ചി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ലും സ്കൂ​ളി​ലെ ഓ​രോ​ക്ലാ​സി​ലും യാ​തൊ​രു മ​ടി​യും​കൂ​ടാ​തെ മൂ​ന്നും നാ​ലും കൊ​ല്ലം വീ​ത​മി​രു​ന്ന്, അ​വി​ടത്തെ ക​ഞ്ഞി​യും കു​ടി​ച്ച് കു​ഞ്ച​റി​യ വ​ള​ർ​ന്നു. ബാ​ക്കി​വ​ന്ന ക​ഞ്ഞി എ​ത്ര വ​ളി​ച്ചാ​ലും അ​തു കാ​ര്യ​മാ​ക്കാ​തെ, പ​യ്യി​നെ​പ്പോ​ലെ രാ​ത്രീ​ലും പി​റ്റേ​ന്ന് കാ​ല​ത്തും കു​ടി​ച്ചു. അ​വ​ൻ പ​ള്ളീ​ൽ പോ​വാ​തെ, പ​ള്ളി​ക്കൂ​ട​ത്തി​ൽ ത​ന്നെ അ​ന്തി​യു​റ​ങ്ങാ​നും തു​ട​ങ്ങി. അ​ങ്ങ​നെ​യ​ങ്ങ​നെ കു​ഞ്ച​റി​യ സ്കൂ​ളി​ന്റെ ഭാ​ഗ​മാ​യി. അ​വ​നു തോ​ന്നി​യാ​ൽ സ്കൂ​ൾ വൃ​ത്തി​യാ​ക്കും, പൊ​ട്ടി​യ ഓ​ടു​ക​ൾ മാ​റ്റും. ക​ഞ്ഞി​പ്പു​ര​യി​ലെ പാ​ത്ര​ങ്ങ​ൾ എ​ന്നും ക​ഴു​കി​വൃ​ത്തി​യാ​ക്കും, ക​ഞ്ഞി​വെ​ക്കാ​ൻ​വേ​ണ്ട വി​റ​കും കൊ​ണ്ടു​വ​ന്നി​ടും. ബാ​ക്കി​സ​മ​യം സ്കൂ​ൾ​വ​രാ​ന്ത​യി​ൽ എ​വി​ടേ​ലും കെ​ട​ക്കും അ​ല്ലേ​ൽ ഇ​രി​ക്കും.

 

അ​ങ്ങ​നെ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ദ്യ​ത്തെ പ​ത്താം​ ക്ലാ​സി​ൽ രാ​ജ​ൻ​ മാ​സ്റ്റ​ർ ആ ​ക​വി​ത​ചൊ​ല്ലി ക​ഥ​പ​റ​യു​ന്ന​ത്. ഉ​ട​നെ കു​ട്ടി​ക​ളാ​രോ ചോ​ദി​ച്ചു: “ന​മ്മ​ളെ കു​ഞ്ച​റി​യാ​യെ​പ്പോ​ലെ, അ​ല്ലേ മാ​സ്റ്റ​റെ?” അ​തു​കേ​ട്ട് എ​ല്ലാ​വ​രും ഉ​ച്ച​ത്തി​ൽ ചി​രി​ച്ചു. അ​തോ​ടെ കു​ഞ്ച​റി​യ ഈ​ഡി​പ്പ​സ് കു​ഞ്ച​റി​യ​യാ​യി.

“കു​ഞ്ച​റി​യാ കെ​ട്ട​ണ​പെ​ണ്ണ്

ഓ​ന്റെ​യ​മ്മ​ച്ചി…

കു​മ്പി​ട്ടു​നി​ന്ന​ട്ട് പ​പ്പ​ടം​ കാ​ച്ചു​മ്പോ​ൾ

ച​ന്തി​ക്ക് തീ​പി​ടി​ച്ചി…

ഓ​ളെ, ച​ന്തി​ക്ക് തീ​പി​ടി​ച്ചി…”

കു​ട്ടി​ക​ൾ ചു​റ്റും​കൂ​ടി പാ​ട്ടും​പാ​ടി ക​ളി​യാ​ക്കി.

പ​ക്ഷേ, കു​ഞ്ച​റി​യ ഒ​രി​ക്ക​ലും അ​മ്മ​ച്ചി​യെ കെ​ട്ടി​യി​ല്ല, അ​പ്പ​ച്ച​നെ കൊ​ന്നു​മി​ല്ല. കാ​ര​ണം, കു​ഞ്ച​റി​യ ഒ​രാ​ണാ​ണെ​ന്നോ, അ​വ​നൊ​രു പെ​ണ്ണു​വേ​ണ​മെ​ന്നോ ആ​ർ​ക്കും തോ​ന്നി​യി​ല്ല; അ​വ​നും തോ​ന്നി​യി​ല്ല!

എ​ല്ലാ​കൊ​ല്ല​വും മാ​ഷ് ക​വി​ത​പ​ഠി​പ്പി​ച്ചു. എ​ക്കാ​ല​ത്തും കു​ട്ടി​ക​ള​വ​നെ ഈ​ഡി​പ്പ​സ് കു​ഞ്ച​റി​യാ​ന്ന് വി​ളി​ക്കേം ചെ​യ്തു. ‘കു​ഞ്ച​റി​യാ’​ന്ന് അ​വ​നു​പേ​രി​ട്ട​താ​രാ​ണെ​ന്ന് ആ​ർ​ക്കു​മൊ​രു പി​ടി​യു​മി​ല്ല. ചി​ല​പ്പോ​ൾ ആ ​പ​ഴ​യ പ​ള്ളീ​ല​ച്ച​നാ​വാം, അ​ല്ലെ​ങ്കി​ൽ പ​ള്ളി​യി​ലെ കാ​ലി​ക്കൂ​ട്ട​ങ്ങ​ളെ നോ​ക്കി​യി​രു​ന്ന ത​മി​ഴ​നു​മാ​വാം… എ​ന്താ​യാ​ലും പ​ള്ളി​യി​ൽ വ​ള​ർ​ന്ന​വ​നാ​യി​ട്ടും കു​ഞ്ച​റി​യാ ദൈ​വ​ത്തോ​ടും സാ​ത്താ​നോ​ടും യാ​തൊ​ര​ടു​പ്പ​വും അ​ക​ല​വു​മു​ള്ള​താ​യി പ്ര​ക​ടി​പ്പി​ച്ചി​ല്ല.

കാ​ല​മ​ങ്ങ​നെ നെ​ര​ങ്ങി​യും ന​ട​ന്നും ഓ​ടി​യും ക​ഴി​ഞ്ഞു​പോ​യി. രാ​ജ​ൻ​ മാ​സ്റ്റ​ർ റി​ട്ട​യേ​ർ​ഡാ​യി. കു​ഞ്ച​റി​യാ​ക്ക് അ​തി​ലേ​റെ വ​യ​സ്സാ​യി. അ​യാ​ള​പ്പോ​ഴും സ്കൂ​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞു. രാ​ജ​ൻ​ മാ​സ്റ്റ​ർ പോ​യ​ല്ലോ; പു​തു​താ​യി​ വ​രു​ന്ന മാ​ഷ് ആ ​പാ​ഠം പ​ഠി​പ്പി​ക്കു​മോ​യെ​ന്നോ കു​ട്ടി​ക​ൾ തു​ട​ർ​ന്നും ത​ന്നെ​യ​ങ്ങ​നെ വി​ളി​ക്കു​മോ​യെ​ന്നോ കു​ഞ്ച​റി​യ ചി​ന്തി​ച്ചോ​യെ​ന്ന​റി​യി​ല്ല.

രാ​ജ​ൻ​ മാ​സ്റ്റ​ർ​ക്ക് പ​ക​രം പു​തി​യ മാ​ഷു​ വ​ന്ന​ത് ഒ​റ്റ​ക്ക​ല്ല; ഭാ​ര്യ​യും കു​ട്ടി​ക​ളും ചൊ​ങ്ക​നൊ​രു പ​യ്യു​മാ​യാ​ണ്… സ്കൂ​ളി​നോ​ട​ടു​ത്തു​ള്ള ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ കി​ട​ന്നി​രു​ന്ന നാ​യ​ന്മാ​രെ പെ​ര​യി​ൽ, മാ​ഷും കു​ടും​ബ​വും പ​യ്യും താ​മ​സം തു​ട​ങ്ങി. ന​ല്ല ചു​ക​ചു​കാ​ന്നി​രി​ക്കു​ന്ന സി​ന്ധി​പ്പ​ശു. പേ​റ​ടു​ത്തി​ട്ടു​ണ്ട്. അ​കി​ടെ​ല്ലാം പാ​ലു​നി​റ​ഞ്ഞു വീ​ർ​ത്തി​രി​ക്കു​ന്നു. നി​ല​ത്തൊ​ന്നു​ത​ട്ടി​യാ​ൽ പാ​ലി​റ്റു​ന്ന മു​ല​ക്കാ​മ്പു​ക​ൾ…

“പേ​റ​ടു​ത്തോ മാ​ഷേ?...” ക​ഞ്ഞി​വെ​പ്പു​കാ​രി അ​മ്മി​ണി​യേ​ച്ചി ചോ​ദി​ച്ചു.

“ഓ, ​ഇ​ല്ലാ​തെ​പ്പി​ന്നെ! ഈ​റ്റ​മൊ​ക്കെ വി​ക​സി​ച്ചു തു​ടു​ത്തു​നി​ൽ​ക്കു​ന്ന​ത് ക​ണ്ടി​ല്ലേ? ര​ണ്ടു​ദി​വ​സ​ത്തി​ന​ക​മു​ണ്ടാ​കും. എ​ന്താ അ​വ​ൾ​ടൊ​രു മൊ​ല! ന​ല്ല പാ​ലു​ള്ളി​ന​മാ​ണെ​ന്നാ തോ​ന്നു​ന്നേ…” പ​ച്ച​ച്ചി​രി​യോ​ടെ മാ​സ്റ്റ​ർ പ​റ​ഞ്ഞു.

അ​ല്ലെ​ങ്കി​ലും പു​തി​യ​മാ​ഷ് ആ​ളി​ച്ചി​രി പ്ര​ശ്ന​മാ​ണെ​ന്ന് കു​ട്ടി​ക​ൾ​ക്കും ലേ​ഡി​ ടീ​ച്ച​ർ​മാ​ർ​ക്കും അ​മ്മ​മാ​ർ​ക്കും എ​ന്തി​നേ​റെ, ആ ​മാ​ഷു​ടെ ക​ണ്ണി​ൽ​പെ​ട്ടി​ട്ടു​ള്ള സ​ക​ല പെ​ൺ​വ​ർ​ഗത്തി​നും അ​ഭി​പ്രാ​യ​മു​ണ്ട്! അ​മ്മി​ണി​യേ​ച്ചി​യാ​കെ ചൂ​ളി​പ്പോ​യി.

‘വേ​ണ്ടാ​യി​രു​ന്നു, മോ​നാ​വാ​ൻ പ്രാ​യ​മു​ള്ള​യാ​ള​ല്ലേ​ന്ന് ക​രു​തി​യൊ​രു ലോ​ഹ്യം ചോ​ദി​ച്ച​താ​ണ്. ഇ​തി​പ്പോ അ​മ്മ​യ​ല്ല; അ​മ്മ​മ്മ​യാ​യാ​ലും മ​തി​യെ​ന്ന് പ​റ​യു​ന്ന കൂ​ട്ട​ത്തി​ലാ​ന്ന് ആ​ര​റി​ഞ്ഞു? ഇ​ങ്ങ​നേം ഓ​രോ​രോ ജ​ന്മ​ങ്ങ​ള്…’ അ​മ്മി​ണി​യേ​ച്ചി സാ​രി ഒ​ന്നു​കൂ​ടെ നേ​രെ​യാ​ക്കി പ​ല്ലും​ക​ടി​ച്ച് അ​ക​ത്തോ​ട്ട് ക​യ​റി​പ്പോ​യി. മാ​ഷാ​ക​ട്ടെ സ്കൂ​ൾ​ഗ്രൗ​ണ്ടി​ലെ കൊ​ടി​മ​ര​ത്തി​ൽ​ത്ത​ന്നെ ത​ന്റെ പ​യ്യി​നെ​യും കെ​ട്ടി​യി​ട്ട്, അ​കി​ടും നോ​ക്കി​നി​ന്ന് പ​ച്ച​ച്ചി​രി ചി​രി​ച്ചു.

“ഇ​യാ​ളെ​യൊ​ക്കെ മാ​ഷാ​ക്കി​യോ​രെ പ​റ​യ​ണം…” അ​മ്മി​ണി​യേ​ച്ചി കു​ഞ്ച​റി​യാ​യോ​ട് പ​റ​ഞ്ഞു. യാ​തൊ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലാ​തി​രി​ക്കു​ന്ന കു​ഞ്ച​റി​യാ​യെ നോ​ക്കി അ​മ്മി​ണി​യേ​ച്ചി പി​റു​പി​റു​ത്തു: “ഇ​വി​ടൊ​ന്നി​ന് ഒ​ന്നൂ​ല്ലാ​ണ്ടും പോ​യി, അ​വി​ടൊ​ന്നി​ന് എ​ല്ലാം കൂ​ടീ​ട്ടും പോ​യി! ദൈ​വം ഒ​രു പൊ​ട്ട​നാ​ണെ​ന്നാ തോ​ന്ന​ണേ... ഒ​ന്നി​നേം കൃ​ത്യാ​യി​ണ്ടാ​ക്കാ​തെ, കൂ​ട്ടീം കൊ​റ​ച്ചും കൂ​ട്ടീം കൊ​റ​ച്ചും… അ​ല്ലെ​ങ്കി​പ്പി​ന്നെ അ​ങ്ങേ​ർ​ക്കും പ്രാ​ന്തേ​ർ​ക്കും.”

പി​റ്റേ​ന്ന് നേ​രം​പു​ല​രാ​ൻ നേ​ര​ത്ത്, തീ ​പോ​ലൊ​രു വാ​ർ​ത്ത​ കേ​ട്ടാ​ണ് സ്കൂ​ളും പ​രി​സ​ര​വും നാ​ടും കു​ഞ്ച​റി​യാ​യും അ​മ്മി​ണി​യേ​ച്ചി​യും മാ​ഷു​മു​ണ​ർ​ന്ന​ത്. മാ​ഷ്ടെ മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന പ​യ്യി​നെ കാ​ണാ​നി​ല്ല. പ​യ്യി​നി​ത് തേ​ഞ്ഞ​മാ​സ​മാ​ണ്. ഇ​ന്ന് പെ​റേ​ണ്ട​താ​ണ്, അ​ല്ലെ​ങ്കി​ൽ നാ​ളെ.

“പ​യ്യെ​വി​ടെ?” മാ​ഷ്ടെ ഭാ​ര്യ നി​ല​വി​ളി​ച്ചു. അ​വ​രൊ​രു പാ​വം സ്ത്രീ​യാ​ണ്. സ്വ​ന്തം കു​ഞ്ഞി​നെ പോ​ലെ​യാ​ണ​വ​ർ പ​യ്യി​നെ പോ​റ്റു​ന്ന​ത്. എ​ല്ലാ​വ​രോ​ടും സ്നേ​ഹ​വും കാ​രു​ണ്യ​വു​മു​ള്ള ഒ​രു പാ​വം​ സ്ത്രീ. ഒ​രു മാ​ഷ്ടെ ഭാ​ര്യ​യാ​ണെ​ന്ന നി​ല​യൊ​ന്നും കാ​ണി​ക്കാ​തെ​യ​വ​ർ നെ​ഞ്ച​ത്ത​ടി​ച്ച് നി​ല​വി​ളി​ച്ചു; കാ​ണാ​താ​യ​ത് അ​വ​രു​ടെ മ​ക്ക​ളി​ൽ ഒ​രാ​ളെ​യാ​ണെ​ന്ന​പോ​ലെ…

“ഓ, ​അ​ത് ക​യ​റ​ഴി​ഞ്ഞ് അ​വി​ടി​വി​ടെ​യെ​ങ്ങാ​നും പോ​യ​താ​വും, ഒ​ന്ന് തെ​ര​ഞ്ഞാ കി​ട്ടും.” മാ​ഷ​വ​രെ സ​മാ​ധാ​നി​പ്പി​ച്ചു. തെ​ര​യാ​ൻ ഏ​വ​രും ഒ​പ്പം​കൂ​ടി; അ​മ്മി​ണി​യേ​ച്ചി​യും –കു​ഞ്ച​റി​യാ​യൊ​ഴി​കെ. അ​ത​ങ്ങ​നെ​യാ​ണ​ല്ലോ, പ​യ്യ് വ​ന്നാ​ലും പോ​യാ​ലും കു​ഞ്ച​റി​യാ​ക്കെ​ന്ത്? അ​യാ​ൾ എ​ഴു​ന്നേ​ൽ​ക്കാ​തെ, ക്ഷീ​ണി​ച്ച​പോ​ലെ കി​ട​ന്നു.

അ​ധി​കം തി​ര​യേ​ണ്ടി​വ​ന്നി​ല്ല; നാ​ലു​പ​റ​മ്പ​പ്പു​റം കൃ​ഷി​യി​ല്ലാ​തെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ൽ നി​ന്ന് പ​യ്യി​നെ​ക്കി​ട്ടി.

തെ​ങ്ങി​നോ​ടു ചേ​ർ​ത്ത് ക​ഴു​ത്തും ഉ​ട​ലും വ​രി​ഞ്ഞു​കെ​ട്ടി​യി​ട്ട​തി​നാ​ൽ അ​ത് ശ്വാ​സം​മു​ട്ടി മ​ര​വി​ച്ചു… അ​കി​ട്ടി​ലെ പാ​ലെ​ല്ലാം തൈ​രാ​യി ക​ട്ടി​യു​റ​ഞ്ഞു… പേ​റ്റു​ന​ന​വൂ​റി​യ ഈ​റ്റ​ത്തി​ലൂ​ടെ കു​ഞ്ഞ് പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​നു പ​ക​രം, ഏ​തോ മ​നു​ഷ്യ​ൻ അ​ക​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ന്നു… മൃ​ഗ​മ​ല്ല; മൃ​ഗം എ​ത്ര അ​ധ​ഃപ​തി​ക്കി​ല്ല. മ​നു​ഷ്യ​നാ​ണ്! പെ​റാ​നാ​യ പ​യ്യി​ന്റെ ഈ​റ്റം ക​ണ്ടു​പോ​ലും കാ​മ​മു​ണ​ർ​ന്ന മ​നു​ഷ്യ​ൻ.

സ​ക​ല​രു​ടെ​യും സം​ശ​യ​ത്തി​ന്റെ ദൃ​ഷ്ടി ആ​ദ്യ​മു​യ​ർ​ന്ന​ത് മാ​സ്റ്റ​ർ​ക്ക് നേ​രെ ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മാ​സ്റ്റ​ർ ത​ന്നോ​ടു​പ​റ​ഞ്ഞ വ​ർ​ത്താ​ന​മോ​ർ​ത്ത് അ​മ്മി​ണി​യേ​ച്ചി ഞെ​ട്ടി. എ​ന്നാ​ൽ രാ​ത്രി മു​ഴു​വ​ൻ ത​ന്റെ കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്ന മാ​സ്റ്റ​റെ​ക്കു​റി​ച്ച് അ​യാ​ളു​ടെ ഭാ​ര്യ​ക്കു​മാ​ത്രം ഒ​ട്ടും സം​ശ​യ​മു​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല; പ​ശു അ​വ​രു​ടെ മൂ​ത്ത​മ​ക​ളു​മാ​ണ​ല്ലോ.

 

പി​ന്നെ ആ​രാ​ണ്? മാ​ഷാ​ണെ​ങ്കി​ൽ തൊ​ഴു​ത്തി​ൽനി​ന്നും ഇ​ത്ര​ദൂ​രം കൊ​ണ്ടു​പോ​യി കെ​ട്ടി​യി​ടേ​ണ്ട കാ​ര്യ​മു​ണ്ടോ? അ​ഥ​വാ അ​തി​നെ കൊ​ന്നു​ക​ള​ഞ്ഞ് വാ​ർ​ത്ത​യാ​ക്കാ​ൻ മാ​ത്രം വി​ഡ്ഢി​യാ​വി​ല്ല​ല്ലോ അ​യാ​ൾ. ഇ​ട​ക്കി​ടെ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്ന അ​വ​സ​ര​ങ്ങ​ളെ ഒ​റ്റ​യ​ടി​ക്ക​യാ​ൾ ഇ​ല്ലാ​താ​ക്കു​മോ? പോ​രാ​ത്ത​തി​ന് എ​ത്ര പ​ണ​മാ​ണ​യാ​ൾ​ക്ക് ന​ഷ്ടം വ​ന്ന​ത്… നാ​ട്ടു​കാ​ർ ത​ല​ങ്ങും​വി​ല​ങ്ങും സം​ഭ​വ​ത്തെ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്തു; മൃ​ഗ​ഡോ​ക്ട​ർ പ​ശു​വി​നെ​യും…

ക​ഴി​ഞ്ഞ അ​നേ​കം വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​ക്ക് എ​പ്പോ​ഴൊ​ക്കെ​യോ, എ​വി​ടെ​യൊ​ക്കെ​യോ, ക​ഴു​ത്തി​ൽ ക​യ​ർ​ക്കു​രു​ങ്ങി ച​ത്തു​പോ​യ​തും ചാ​വാ​തെ ബാ​ക്കി​യാ​യ​തു​മാ​യ ഗ​ർ​ഭി​ണി​ക​ളാ​യ ആ​ടു​മാ​ടു​ക​ളെ മാ​ഷു​ടെ പ​ശു​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​യാ​ൾ തി​രി​ച്ചും മ​റി​ച്ചും ആ​ലോ​ചി​ച്ചു. അ​പ്പോ​ഴും സ്കൂ​ളി​ന്റെ വ​രാ​ന്ത​യി​ൽ, സു​ഖ​മു​ള്ള ഒ​രാ​ല​സ്യ​ത്തി​ല​മ​ർ​ന്ന്, മു​ഖ​ത്തു വെ​യി​ല​ടി​ക്കു​ന്ന​തോ പു​റ​ത്തു ബ​ഹ​ളം നി​റ​യു​ന്ന​തോ ശ്ര​ദ്ധി​ക്കാ​തെ മ​യ​ങ്ങു​ക​യാ​യി​രു​ന്നു ഈ​ഡി​പ്പ​സ് കു​ഞ്ച​റി​യ.

News Summary - malayalam story