Begin typing your search above and press return to search.
proflie-avatar
Login

കാ​ടി​ന്റെ മ​ക​ൻ

കാ​ടി​ന്റെ മ​ക​ൻ
cancel

ഹൃ​ദ​യ​വ്യ​ഥ​ക​ൾ അ​വ​ന്റെ ഉ​ന്മേ​ഷം കെ​ടു​ത്തി. ചു​റ്റു​പാ​ടു​മു​ള്ള മ​ല​നി​ര​ക​ളി​ൽ​നി​ന്ന് മ​ഴ​​ക്കൊ​പ്പം മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങി​വ​രു​ന്നു​ണ്ട്. മ​ര​ങ്ങ​ൾ കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞു. ക​ല്ലെ​റി​യു​ന്ന​തു​പോ​ലെ മ​ഴ ദേ​ഹ​ത്തു പ​തി​ച്ചു. അ​വ​ൻ മ​ണ്ണെ​ണ്ണ ക​ന്നാ​സു​മാ​യി ആ ​ദു​ർ​ഘ​ടം നി​റ​ഞ്ഞ കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ല്ലും മ​ണ്ണും വ​ക​വെ​ക്കാ​തെ വേ​ഗം ന​ട​ന്നു. റേ​ഷ​ൻ കാ​ർ​ഡും പ​ണ​വും മ​ഴ ന​ന​യാ​തെ ഭ​ദ്ര​മാ​യി പി​ടി​ച്ചു. റേ​ഷ​ൻ ക​ട​ക്കു മു​ന്നി​ൽ വ​ലി​യ ലോ​റി​യി​ലേ​ക്ക് അ​രി​യു​ടെ​യും ഗോ​ത​മ്പി​ന്റെ​യും ചാ​ക്കു​ക​ളും മ​ണ്ണെ​ണ്ണ വീ​പ്പ​ക​ളും മാ​റ്റു​ന്ന കാ​ഴ്ച​യാ​ണ്...

Your Subscription Supports Independent Journalism

View Plans

ഹൃ​ദ​യ​വ്യ​ഥ​ക​ൾ അ​വ​ന്റെ ഉ​ന്മേ​ഷം കെ​ടു​ത്തി.

ചു​റ്റു​പാ​ടു​മു​ള്ള മ​ല​നി​ര​ക​ളി​ൽ​നി​ന്ന് മ​ഴ​​ക്കൊ​പ്പം മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങി​വ​രു​ന്നു​ണ്ട്. മ​ര​ങ്ങ​ൾ കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞു. ക​ല്ലെ​റി​യു​ന്ന​തു​പോ​ലെ മ​ഴ ദേ​ഹ​ത്തു പ​തി​ച്ചു. അ​വ​ൻ മ​ണ്ണെ​ണ്ണ ക​ന്നാ​സു​മാ​യി ആ ​ദു​ർ​ഘ​ടം നി​റ​ഞ്ഞ കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ല്ലും മ​ണ്ണും വ​ക​വെ​ക്കാ​തെ വേ​ഗം ന​ട​ന്നു. റേ​ഷ​ൻ കാ​ർ​ഡും പ​ണ​വും മ​ഴ ന​ന​യാ​തെ ഭ​ദ്ര​മാ​യി പി​ടി​ച്ചു. റേ​ഷ​ൻ ക​ട​ക്കു മു​ന്നി​ൽ വ​ലി​യ ലോ​റി​യി​ലേ​ക്ക് അ​രി​യു​ടെ​യും ഗോ​ത​മ്പി​ന്റെ​യും ചാ​ക്കു​ക​ളും മ​ണ്ണെ​ണ്ണ വീ​പ്പ​ക​ളും മാ​റ്റു​ന്ന കാ​ഴ്ച​യാ​ണ് അ​വ​നെ എ​തി​രേ​റ്റ​ത്.

അ​വ​നെ ക​ണ്ട് റേ​ഷ​ൻ ക​ട​ക്കാ​ര​ൻ റ​പ്പാ​യി ചി​രി​ച്ചു.

‘‘എ​ന്താ നി​ന്റെ കു​ടി​ലി​ൽ വെ​ള്ളം ക​യ​റി​യോ? അ​തോ കു​ടി​ലി​ന് മു​ക​ളി​ൽ ക​ല്ലും മ​ണ്ണും ഉ​രു​ണ്ടു​വീ​ണോ?’’

അ​വ​ൻ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

‘‘നീ​യെ​ന്ത് മ​ണ്ട​നാ? മ​ഴ​യ്ക്കു മു​മ്പേ മൂ​പ്പ​നു​മാ​യി മ​ല​യി​റ​ങ്ങാ​ൻ പാ​ടി​ല്ലാ​യി​രു​ന്നോ? മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന കി​ള​വ​ന് കൂ​ട്ടി​രു​ന്നാ​ൽ സ്വ​ന്തം ജീ​വ​ൻ പോ​കു​മെ​ന്നോ​ർ​ത്തോ?’’

ഇ​രു​ട്ട് നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കും മൂ​ളി​വ​രു​ന്ന കാ​റ്റി​ലേ​ക്കും ഭ​യ​പ്പാ​ടോ​ടെ നോ​ക്കി റ​പ്പാ​യി തു​ട​ർ​ന്നു, ‘‘ന​ന​ഞ്ഞ് ന​ശി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​വി​ട​ന്ന് ഞാ​ൻ ഇ​തെ​ല്ലാം മാ​റ്റു​ക​യാ​ണ്.’’

അ​വ​ൻ അ​തി​നും മ​റു​പ​ടി പ​റ​ഞ്ഞി​ല്ല.

‘‘പി​ന്നെ, എ​ന്തേ പോ​ന്ന​ത്?’’

അ​യാ​ളു​ടെ വാ​ക്കു​ക​ളി​ലെ പ​രി​ഹാ​സം അ​വ​ൻ തി​രി​ച്ച​റി​ഞ്ഞു.

‘‘എ​ന്ക്ക് ഇ​ച്ചി​രി മ​ണ്ണെ​ണ്ണ ബേ​ണം? കൂ​ര​യി​ൽ വെ​ള​ക്ക് ക​രി​ന്തി​രി ക​ത്താ.’’

അ​യാ​ൾ റേ​ഷ​ൻ കാ​ർ​ഡ് വാ​ങ്ങി നോ​ക്കി.

‘‘അ​തേ, ഒ​രു പ്ര​ശ്ന​മു​ണ്ട്. നി​ന്റെ കാ​ർ​ഡ് ബി.​പി.​എ​ല്ലീ​ന്നു മാ​റി. ഇ​പ്പോ​ൾ എ.​പി.​എ​ല്ലാ. സ​ർ​ക്കാ​റി​ന്റെ ക​ണ​ക്കു​ബു​ക്കി​ൽ എ​ബോ​വ് പോ​വ​ർ​ട്ടി​ലൈ​നി​ൽ. എ​നി​ക്ക് അ​റി​യി​പ്പ് വ​ന്നേ​ർ​ന്നു. നി​ന്റെ മാ​ത്ര​മ​ല്ല, ഊ​രി​ലെ പ​ല​രു​ടെ​യും എ.​പി.​എ​ല്ലാ​യി​ട്ടു​ണ്ട്. നീ ​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​പ്പ​ണി തു​ട​ങ്ങി​യ​തെ​ല്ലാം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​ഞ്ഞി​ട്ടു​ണ്ട്. ആ​രോ കൊ​ടു​ത്ത പ​രാ​തി​യാ പ്ര​ശ്ന​മാ​യ​ത്. ഞാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നി​സ്സ​ഹാ​യ​നാ​ട്ടോ.’’

അ​തും പ​റ​ഞ്ഞ് റേ​ഷ​ൻ​കാ​ർ​ഡ് അ​യാ​ൾ അ​വ​ന് തി​രി​കെ ന​ൽ​കി. റേ​ഷ​ൻ​കാ​ർ​ഡ് പു​തു​ക്കി​ന​ൽ​കി​യ​പ്പോ​ൾ ക​മ്പ്യൂ​ട്ട​റി​ൽ സം​ഭ​വി​ച്ച സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്ന​റി​ഞ്ഞി​ട്ടും റ​പ്പാ​യി അ​തെ​ല്ലം മ​റ​ച്ചു​െ​വ​ച്ചു.

‘‘സം​സാ​രി​ച്ച് ക​ള​യാ​ൻ സ​മ​യ​മി​ല്ല. മ​ഴ​യ​ത്ത് ന​ശി​ക്കു​ന്ന​തി​ന് മു​മ്പേ ഞാ​ൻ ഈ ​അ​രി​യും ഗോ​ത​മ്പും ഇ​വി​ടെ​ന്ന് മാ​റ്റ​ട്ടെ...’’

അ​വ​ന് യാ​തൊ​ന്നും മ​ന​സ്സി​ലാ​യി​ല്ല. പെ​ട്ടെ​ന്ന് ദി​ഗ​ന്തം പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ ഒ​രു ഇ​ടി​വെ​ട്ടി. മേ​ഘ​ങ്ങ​ളെ​ല്ലാം ഭീ​തി​യോ​ടെ ആ​കാ​ശ​ത്തി​ലൂ​ടെ പ​ലാ​യ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ.

റ​പ്പാ​യി ഒ​രു താ​ക്കീ​തെ​ന്ന​വ​ണ്ണം പ​റ​ഞ്ഞു.

‘‘അ​തേ, ഇ​നി അ​ധി​കകാ​ല​മൊ​ന്നും ഈ ​കാ​ട്ടി​ൽ ക​ഴി​യാ​മെ​ന്ന് ക​രു​തേ​ണ്ട​ട്ടോ. ന​മ്മു​ടെ ഈ ​കാ​ട്ടി​ല്, നി​ങ്ങ​ടെ ഊ​രി​ന​ടു​ത്താ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ വ​രാ​ൻ പോ​ണ​ത്.

എ​ല്ലാ​വ​രും ഇ​വി​ടെ​നി​ന്ന് പ​ടി​യി​റ​ങ്ങേ​ണ്ടി വ​രും. ഇ​ന്ന് ഇ​മ്മ്ടെ സ​ർ​ക്കാ​റി​ന്റെ ബ​ജ​റ്റ് അ​വ​ത​ര​ണാ. ബ​ജ​റ്റ​വ​ത​ര​ണം ക​ഴി​യു​മ്പോ​ൾ എ​ത്ര കോ​ടി നീ​ക്കി​െ​വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യാം.’’

അ​വ​ൻ നി​ശ്ശ​ബ്ദ​നാ​യി അ​ത് കേ​ട്ടു​നി​ന്നു.

‘‘ബ​ജ​റ്റെ​ന്നൊ​ക്കെ പ​റ​ഞ്ഞാ നി​ന​ക്ക് മ​ന​സ്സി​ലാ​കോ എ​ന്തോ?’’

ത​ന്നെ നി​ന്ദി​ക്കു​ന്ന ശ​കാ​ര​ങ്ങ​ൾ അ​വ​ൻ കേ​ട്ടു.

റ​പ്പാ​യി റേ​ഷ​ൻ ക​ട​യു​ടെ അ​ക​ത്തേ​ക്കു പോ​യ​പ്പോ​ൾ ലോ​റി​യു​ടെ ൈഡ്ര​വ​ർ സീ​റ്റി​ൽ​നി​ന്നും കൈ​യി​ലി​രു​ന്ന മൊ​ബൈ​ലി​ൽ​നി​ന്നും നോ​ട്ടം മാ​റ്റി ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ത​ല പു​റ​ത്തേ​ക്കി​ട്ടു.

‘‘എ​ല്ലാം നു​ണ​യാ. ഈ ​അ​രി​യും ഗോ​ത​മ്പു​മെ​ല്ലാം ക​രി​ഞ്ച​ന്ത​യി​ലേ​ക്കു ക​ട​ത്തു​ന്ന​താ.’’

അ​വ​ൻ ഒ​ന്നും മ​ന​സ്സി​ലാ​കാ​ത്ത മ​ട്ടി​ൽ ആ ​ചെ​റു​പ്പ​ക്കാ​ര​നെ നോ​ക്കി.

ചെ​റു​പ്പ​ക്കാ​ര​ൻ തു​ട​ർ​ന്നു. ‘‘ഓ, ​ക​രി​ഞ്ച​ന്ത​യെ​ന്നു പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​യി​ല്ല അ​ല്ലേ? ക​ഷ്​​ടം.’’

ചെ​റു​പ്പ​ക്കാ​ര​ൻ എ​ന്തോ പി​റു​പി​റു​ത്തു. പി​ന്നെ പ​റ​ഞ്ഞു.

‘‘ചേ​ട്ടാ വേ​ഗം പോ​യ്ക്കോ? കാ​ട​ട​ച്ച് മ​ഴ വ​രു​ന്നു​ണ്ട്. ഒ​ടു​ക്ക​ത്തെ കാ​റ്റും. അ​ന്ത​രീ​ക്ഷ​ത്തി​ന്റെ മാ​റ്റം ക​ണ്ടി​ട്ട് പേ​ടി​യാ​കു​ന്നു.’’

ഒ​ന്നു​നി​ർ​ത്തി ചെ​റു​പ്പ​ക്കാ​ര​ൻ തു​ട​ർ​ന്നു.

‘‘ഇ​മ്മ്ളെ ഈ ​കാ​ട്ടി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ വി​മാ​ന​ത്തി​ലും ഹെ​ലി​ക്കോ​പ്ട​റി​ലും ആ​രും വ​രാ​ൻ പോ​കു​ന്നി​ല്ലാ​ട്ടോ.’’

അ​വ​ൻ ത​ല​യാ​ട്ടി. പി​ന്നെ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ഓ​ടി.

2

ചാ​റി​നി​ന്ന മ​ഴ​ക്ക് ശ​ക്തി​യേ​റി. ഇ​ര ക​ണ്ട് പ​തു​ങ്ങി​വ​രു​ന്ന വേ​ട്ട​മൃ​ഗ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു അ​വ​ന് ആ ​മ​ഴ.

ഒ​രു മാ​ൻ​പേ​ട​യു​ടെ ക​രു​ത്തോ​ടെ അ​വ​നോ​ടി.

ചാ​രം​പോ​ലെ ഹി​മ​ധൂ​ളി​ക​ൾ അ​വി​ട​മാ​കെ പാ​റി​പ്പ​റ​ന്നു.

പു​ഴ​ക്ക​രി​കി​ലെ​ത്തു​മ്പോ​ൾ വി​നാ​ശ​ത്തി​ന്റെ മ​ഹാ​പ്ര​വാ​ഹ​ങ്ങ​ൾ പു​ഴ​യി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞ് ഒ​ഴു​കു​ന്ന​ത് അ​വ​ൻ ക​ണ്ടു. അ​വ​ൻ തു​ഴ​ഞ്ഞു​വ​ന്ന ച​ങ്ങാ​ടം അ​വി​ടെ ക​ണ്ടി​ല്ല. കാ​ട്ടു​മ​ര​ത്തോ​ട് ചേ​ർ​ത്തു​ക്കെ​ട്ടി​യ അ​ത് ഒ​ഴു​ക്കി​ന്റെ ശ​ക്തി​യി​ൽ ക​യ​റു​പൊ​ട്ടി​ച്ചു പോ​യി​രു​ന്നു.

പു​ഴ​യെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ൻ​ത​ന്നെ അ​വ​ന് ഭ​യ​മാ​ണ്.

മ​ക​ളെ അ​പ​ഹ​രി​ച്ച​ത് പു​ഴ​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത്.

കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ ആ​കെ​യു​ള്ള സ്​​കൂ​ൾ മ​റു​ക​ര​യി​ലാ​ണ്. സ്​​കൂ​ളി​ൽ പോ​കാ​ൻ പു​ഴ ക​ട​ക്ക​ണം. എ​ന്നും മ​ക​ളെ ച​ങ്ങാ​ട​ത്തി​ൽ പു​ഴ ക​ട​ത്താ​ൻ അ​വ​നും പോ​കു​മാ​യി​രു​ന്നു. അ​ന്ന് വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്​​കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സ​മാ​യി​രു​ന്നു. പ​ക്ഷേ, കു​ടി​ലി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച മ​ല​മ്പ​നി അ​വ​നെ​യും ഭാ​ര്യ തി​യ്യ​മ്മ​യെ​യും കി​ട​പ്പി​ലാ​ക്കി. മ​ക​ൾ സ്​​കൂ​ളി​ൽ പോ​കാ​ൻ പോ​കു​മ്പോ​ൾ അ​വ​ന്റെ ഉ​ള്ളി​ൽ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ധി പെ​രു​ത്തു.

മ​ല​മ്പ​നി​യു​ടെ പൊ​ള്ള​ലി​ൽ അ​വ​ൻ പു​ഴ​യു​ടെ രൗ​ദ്ര​ഭാ​വം ക​ണ്ട് ഭ​യ​ന്നു.

മ​ക​ളോ​ട് പ​നി​യു​ടെ വി​റ​യ​ലി​ൽ അ​വ​ൻ പ​റ​ഞ്ഞു. ‘‘ഇ​ന്നു പോ​ണ്ട മോ​ളെ’’

അ​വ​ൾ പ​രി​ഭ​വ​ത്തോ​ടെ പ​റ​ഞ്ഞു.

‘‘പോ​ണം അ​പ്പാ. മ​ഴ കൊ​റ​യ്ണ കാ​ത്താ​ൽ ചി​ല​പ്പോ​ൾ ഈ ​വ​ർ​ഷം മു​ഴു​വ​ൻ കു​ടി​ലി​ലാ​യി പോം.’’

​മ​ക​ളു​ടെ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​നും വാ​ശി​ക്കും മു​ന്നി​ൽ അ​വ​ൻ തോ​റ്റു. അ​വ​ൾ ച​ങ്ങാ​ട​ത്തി​ൽ ക​യ​റി, പു​ഴ​യു​ടെ മ​ഹാ​പ്ര​വാ​ഹ​ങ്ങ​ളെ വ​ക​െ​വ​ക്കാ​തെ ച​ങ്ങാ​ടം തു​ഴ​ഞ്ഞു.

ശാ​ന്ത​മാ​യി ഒ​ഴു​കി​യ പു​ഴ എ​ന്തു വേ​ഗ​മാ​ണ് ക​ലി​തു​ള്ളി​യ​ത്? എ​ത്ര വേ​ഗ​മാ​ണ് ആ​കാ​ശം ക​റു​ത്ത​ത്? ഇ​ടി​വെ​ട്ടി​യ​ത്? മ​ല​മു​ക​ളി​ൽ നി​ന്നും പ​ത തു​പ്പി​വ​ന്ന വെ​ള്ള​പ്പാ​ച്ചി​ലി​ൽ ച​ങ്ങാ​ടം ത​ല​കീ​ഴാ​യി മ​റി​യു​ന്ന​തും മ​ക​ൾ മു​ങ്ങാം​കു​ഴി​യി​ടു​ന്ന​തു ക​ണ്ട് അ​വ​ൻ പു​ഴ​യി​ലേ​ക്ക് ചാ​ടി. ചു​ഴി​ക​ളു​ടെ ച​ങ്കൊ​റ​പ്പ് അ​വ​ൻ അ​പ്പോ​ഴാ​ണ​റി​ഞ്ഞ​ത്. പു​ഴ മു​ഴു​വ​ൻ മു​ങ്ങി​ത്ത​പ്പി​യി​ട്ടും അ​വ​ന് മ​ക​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല. മ​ക​ളെ പു​ഴ​കൊ​ണ്ടു​പോ​യി. അ​ങ്ങ​നെ അ​വ​ൾ പു​ഴ​യു​ടെ മ​ക​ളാ​യി. ചാ​ന​ലു​കാ​രും മ​ന്ത്രി​യും കു​ടി​ലി​ലെ​ത്തി. സ്​​കൂ​ളി​ൽ പോ​കാ​ൻ പു​ഴ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി മു​ങ്ങി​മ​രി​ച്ചെ​ന്നു പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത നി​റ​ഞ്ഞു.

കാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള അ​രി​കു ജീ​വി​ത​ങ്ങ​ളു​ടെ ദൈ​ന്യം ചാ​ന​ലു​ക​ളി​ൽ നി​റ​ഞ്ഞു. പു​ഴ​ക്കും മു​ക​ളി​ലൂ​ടെ ഉ​ട​ന​ടി പാ​ല​മെ​ന്നു മ​ന്ത്രി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​പ്പോ​ൾ കു​ടി​ലി​ലു​ള്ള​വ​രു​ടെ കൈ​യ​ടി​ക​ൾ ക​ര​ഘോ​ഷ​മാ​യി.

ഒ​രു പാ​ല​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​ശ്ന​മു​ണ്ടാ​കി​ല്ലാ​യി​രു​ന്നു. പാ​ലം വേ​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​നു പ​തി​റ്റാ​ണ്ടി​ന്റെ പ​ഴ​ക്ക​മു​ണ്ട്. മാ​റി​മാ​റി വ​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​വ​രു​മ്പോ​ൾ മാ​ത്രം കു​ടി​ലി​ലെ​ത്തും.

കു​റേ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കും. മ​ട​ങ്ങി​പ്പോ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ല​മ​റി​ഞ്ഞു ക​ഴി​യു​മ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കു​ക​പോ​ലും ചെ​യ്യി​ല്ല. അ​ങ്ങ​നെ പാ​ലം കാ​ട്ടു​മ​ക്ക​ളു​ടെ മ​ന​സ്സി​ൽ ആ​കാ​ശം മു​ട്ടേ വ​ള​ർ​ന്ന സ്വ​പ്ന​മാ​യി മാ​റി.

അ​വ​ൻ മാ​ത്രം നി​ർ​വി​കാ​ര​നാ​യി പു​ഴ​യി​ലേ​ക്കു നോ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴും നോ​ക്കി​യി​രി​ക്കു​ന്നു. മ​ണ്ണി​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​ന് യ​ഥേ​ഷ്​​ടം ആ​ഹാ​രം കി​ട്ടു​മെ​ന്ന മ​ഹ​ദ്‍വ​ച​ന​ത്തി​ലൊ​ന്നും അ​വ​നി​പ്പോ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ല. പാ​ഴ്വേ​ല ചെ​യ്യു​ന്ന ബു​ദ്ധി​ശൂ​ന്യ​രാ​ണ് കാ​ടി​ന്റെ മ​ക്ക​ളാ​യ ത​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു അ​വ​ൻ.

വ​ർ​ഷ​മെ​ത്ര ക​ഴി​ഞ്ഞു. മ​ല​മ്പ​നി മ​ക​ൾ​ക്കൊ​പ്പം ഭാ​ര്യ​യെ​യും അ​വ​നി​ൽ​നി​ന്ന് അ​പ​ഹ​രി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നാ​ൽ കാ​ര്യം ക​ടു​പ്പ​മാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ ന​ല്ല റോ​ഡി​ല്ല, കു​ടി​ലി​ലേ​ക്ക് ജീ​പ്പു​പോ​ലും വ​രി​ല്ല. ട​യ​റു പ​ഞ്ച​റാ​കു​മെ​ന്നാ​ണ് ൈഡ്ര​വ​ർ​മാ​ർ​ക്കു ഭ​യം. തി​യ്യ​മ്മ​യെ തോ​ളി​ലേ​റ്റി എ​ന്നി​ട്ടും അ​വ​ൻ മ​ല​യി​റ​ങ്ങി.

ഘോ​ര​വ​ന​ത്തി​ന്റെ പാ​തി​ദൂ​രം താ​ണ്ടി​യ​പ്പോ​ഴേ തി​യ്യ​മ്മ പി​ട​യ്ക്കാ​ൻ തു​ട​ങ്ങി. വാ​യി​ൽ​നി​ന്നും നു​ര​യും പ​ത​യു​മൊ​ഴു​കി. എ​ന്തോ അ​വ്യ​ക്ത​മാ​യി പ​റ​യാ​ൻ തി​യ്യ​മ്മ ശ്ര​മി​ച്ചു. ആ​ശു​പ​ത്രി​യെ​ത്തും മു​മ്പേ തി​യ്യ​മ്മ മ​രി​ച്ചു. ചു​ട്ടു​പൊ​ള്ളു​ന്ന ശ​രീ​രം ഐ​സ്​​ക​ട്ട​പോ​ലെ​യാ​യി. അ​വ​ൻ ക​ര​ച്ചി​ലോ​ടെ തി​യ്യ​മ്മ​യു​ടെ മൃ​ത​ദേ​ഹം കാ​ട്ടി​ൽ​ത​ന്നെ കു​ഴി​ച്ചി​ട്ടു. കാ​ട്ടി​ല​ല്ലാ​തെ എ​വി​ടെ സം​സ്​​ക​രി​ക്കാ​ൻ? ആ​കെ​യു​ള്ള​ത് അ​ഞ്ചു സെ​ന്റാ​ണ്. പ​ട്ട​യം കി​ട്ടി​യ​ത് അ​ടു​ത്ത​കാ​ല​ത്താ​ണ്. ഇ​പ്പോ​ൾ അ​തും സ്വ​ന്ത​മെ​ന്നു പ​റ​യാ​നാ​കി​ല്ല. ആ​ധാ​രം മ​ത്താ​യി മു​ത​ലാ​ളി​യു​ടെ കൈ​യി​ലാ​ണ്. ഇ​ത്ത​വ​ണ കൃ​ഷി​ചെ​യ്യാ​ൻ കു​റ​ച്ച് പ​ണം വേ​ണ്ടി​വ​ന്നു. മ​ഴ​യ​ത്ത് ചോ​രു​ന്ന കൂ​ര​യൊ​ന്നു ന​ന്നാ​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. മ​ഴ​മാ​റി​യാ​ലേ പ​ണി ന​ട​ക്കൂ.

കോ​ള​നി​യി​ൽ ഒ​രു പൊ​തു​ശ്മ​ശാ​നം പ​ണി​യു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ഉ​റ​പ്പു​ത​ന്ന​താ​ണ്. ഉ​റ​പ്പു​ക​ളൊ​ക്കെ ലം​ഘി​ച്ചാ​ലും ആ​രു ചോ​ദി​ക്കാ​ൻ? സ​ഫ​ല​മാ​കാ​ൻ വൈ​കു​ന്ന പ്ര​തീ​ക്ഷ അ​വ​ന്റെ മ​ന​സ്സി​നെ വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

3

ക​റു​ത്തു ക​ല​ങ്ങി കാ​ളി​ന്ദി​പോ​ലെ​യാ​ണ് പു​ഴ. അ​ത് ക​ല​ങ്ങി​മ​റി​ഞ്ഞൊ​ഴു​കി. പ്ര​കൃ​തി അ​തി​ന്റെ ക​ഠി​ന​മാ​യ കോ​പ​ത്തെ മ​തി​യാ​വോ​ളം ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു. കാ​റ്റെ​ന്ന ഇ​രു​മ്പാ​യു​ധ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ഴ​യെ​ന്ന പി​ച്ച​ള​യ​സ്​​ത്രം അ​വ​നി​ൽ തു​ള​ച്ചു​ക​യ​റി. കാ​ടി​ന്റെ സ​മ്പാ​ദ്യ​ങ്ങ​ൾ കാ​റ്റും മ​ഴ​യും മ​ത്സ​രി​ച്ച് ക​വ​ർ​ച്ച​ചെ​യ്തു. ക​ര​ളു​ന്ന വേ​ദ​ന​ക്ക് അ​വ​സാ​ന​മു​ണ്ടാ​യി​ല്ല. കൊ​ടു​ങ്കാ​റ്റി​ന്റെ ഇ​ര​മ്പ​ലി​ൽ അ​വ​ൻ ആ​ടി​യു​ല​ഞ്ഞു.

ആ​കാ​ശം പി​ന്നെ​യും ഇ​രു​ണ്ടു​കൂ​ടി. അ​പ്പ​നെ​യോ​ർ​ത്ത​പ്പോ​ൾ അ​വ​ൻ ഓ​ടി. കു​ട്ടി​ക്കാ​ല​ത്ത് അ​പ്പ​ന്റെ മ​ടി​യി​ൽ ത​ല​െ​വ​ച്ച് കി​ട​ന്ന ഒ​രു രാ​ത്രി ഉ​രു​ൾ​പൊ​ട്ട​ലി​നെ കു​റി​ച്ച് അ​പ്പ​ൻ പ​റ​ഞ്ഞു​ത​ന്ന കാ​ര്യ​ങ്ങ​ൾ അ​വ​നോ​ർ​ത്തു.

‘‘ഇ​മ്മ്ടെ മ​ല​മു​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണം മോ​നെ. വ​ൻ​തോ​തി​ൽ വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങും. ആ ​വെ​ള്ള​ക്കെ​ട്ട് താ​ങ്ങാ​ൻ ഇ​മ്മ്ടെ മ​ല​യ​ടി​വാ​ര​ത്തെ മ​ണ്ണി​ന് ഉ​റ​പ്പി​ല്ലാ​തെ വ​രും. അ​പ്പോ​ഴാ​ണ് ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്.’’

അ​വ​ന് അ​ന്ന് അ​തെ​ല്ലാം പു​തി​യ അ​റി​വാ​യി​രു​ന്നു.

ഉ​രു​ൾ​പൊ​ട്ട​ലി​നെ കു​റി​ച്ച് പ​ട്ട​ണ​ത്തി​ൽ പോ​യി പ​ഠി​ച്ച കൂ​ട്ടു​കാ​ര​നാ​യ ശി​വ​രാ​മ​ൻ പ​റ​ഞ്ഞ​ത് അ​വ​നോ​ർ​ത്തു.

‘‘മ​ല​ഞ്ചെ​രു​വി​ലെ ഭൂ​മി​യ്ക്ക​ടി​യി​ലെ ജ​ല​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചു ഉ​പ​രി​ത​ല​ത്തി​ലേ​ക്ക് സ​മ്മ​ർ​ദം വ​ർ​ധി​ക്കും. ഒ​രു പ​രി​ധി ക​ഴി​യു​മ്പോ​ൾ ജ​ലം ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം പാ​റ​ക​ളും വ​ൻ വൃ​ക്ഷ​ങ്ങ​ളും മ​റ്റും ഈ ​കു​തി​ർ​ന്ന മ​ണ്ണി​നോ​ടൊ​പ്പം വ​ലി​യ തോ​തി​ൽ താ​ഴേ​ക്ക് പ​തി​ക്കും. എ​ന്നും കാ​ടി​ന്റെ മ​ക്ക​ളാ​യ ന​മ്മ​ൾ ഭ​യ​ക്ക​ണം ഉ​രു​ൾ​പൊ​ട്ട​ലി​നെ.’’

അ​വ​ൻ അ​തെ​ല്ലാം ഓ​ർ​ത്ത് ഭ​യ​ത്തോ​ടെ മു​ന്നോ​ട്ട് ഓ​ടി.

 

4

മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും ച​ളി​വെ​ള്ളം ഒ​ഴു​കി​വ​ന്നു. ഇ​ടി​മി​ന്ന​ലു​ക​ൾ പാ​ഞ്ഞു. ക​ന​ത്ത മേ​ഘ​ങ്ങ​ൾ ആ​കാ​ശ​ത്ത് വ​ല​യം ചെ​യ്തു. അ​വ​ന്റെ കൈ​യി​ൽ​നി​ന്നും റേ​ഷ​ൻ കാ​ർ​ഡും മ​ണ്ണെ​ണ്ണ ക​ന്നാ​സും താ​ഴെ​വീ​ണ് മ​ല​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ പാ​ഞ്ഞു​പോ​യി. മ​ര​ക്കൊ​മ്പു​ക​ൾ ഇ​ട​ർ​ച്ച​യോ​ടെ ഒ​ടി​ഞ്ഞു. മു​യ​ലു​ക​ളും അ​ണ്ണാ​നും മ്ലാ​വും മാ​നും ക​ര​ച്ചി​ലോ​ടെ പാ​ഞ്ഞു. കാ​ടി​നു​ള്ളി​ൽ​നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ല​ർ​ച്ച കേ​ട്ടു.

മ​ഴ​ക്ക് ശ​ക്തി​യേ​റി. അ​വ​ൻ ഓ​ടി​ത്ത​ള​ർ​ന്നു. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ത്താ​യി മു​ത​ലാ​ളി​യു​ടെ ഗേ​റ്റി​നു മു​ന്നി​ൽ ഊ​രി​ലു​ള്ള​വ​ർ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് അ​വ​ൻ ക​ണ്ടു. മു​ത​ലാ​ളി​യു​ടെ ഗേ​റ്റ് കാ​വ​ൽ​ക്കാ​ര​ൻ തോ​ക്കു​ചൂ​ണ്ടി അ​വ​രെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. വീ​ടി​ന്റെ ടെ​റ​സി​ലി​രു​ന്ന് മു​ത​ലാ​ളി​യും മ​ക്ക​ളും ആ ​കാ​ഴ്ച ക​ണ്ട് ചി​രി​ച്ചു. ഏ​ത് ഉ​രു​ൾ​പൊ​ട്ട​ലി​നെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും കീ​ഴ​ട​ക്കാ​ൻ പോ​ന്ന ഉ​യ​ര​ത്തി​ലും ശ​ക്തി​യി​ലു​മാ​യി​രു​ന്നു കു​ന്നി​നു മു​ക​ളി​ൽ മു​ത​ലാ​ളി​യു​ടെ വീ​ട്. ഉ​രു​ൾ​പൊ​ട്ടി​യാ​ൽ ഏ​ക ര​ക്ഷ മു​ത​ലാ​ളി​യു​ടെ വീ​ടി​നെ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളും ആ​ടു​ക​ളും പെ​ട്ടി​ക​ളും ചാ​ക്കു​ക​ളും കോ​ഴി​ക​ളും പ​ശു​ക്ക​ളും അ​ട​ക്കം സ​ർ​വ സ​മ്പാ​ദ്യ​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും കാ​ടി​റ​ങ്ങി​വ​ന്നി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ആ​കു​ല​ത നി​റ​ഞ്ഞ ക​ര​ച്ചി​ൽ അ​വി​ട​മാ​കെ മു​ഴ​ങ്ങി. ഒ​രോ മു​ഖ​ങ്ങ​ളി​ലും ഭീ​തി​യു​ടെ നി​ഴ​ലാ​ട്ടം. മ​ത്താ​യി മു​ത​ലാ​ളി​യു​ടെ വീ​ട് ബ​ലി​ഷ്ഠ​മാ​യ ഗോ​പു​രം​പോ​ലെ അ​വി​ടെ ത​ല​യു​യ​ർ​ത്തി നി​ന്നു. ശ​രീ​ര​മാ​കെ മ​ര​വി​ക്കു​ക​യാ​ണ്. യു​ദ്ധം​ചെ​യ്യേ​ണ്ട കൈ​ക​ളും പ​ട​​പൊ​രു​തേ​ണ്ട വി​ര​ലു​ക​ളും ത​ള​ർ​ന്നു​പോ​യി​രി​ക്കു​ന്നു.

ശി​വ​രാ​മ​ൻ അ​വ​നെ ക​ണ്ട് അ​രി​കി​ലേ​ക്കു വ​ന്നു. ശി​വ​രാ​മ​ന്റെ കൈ​യി​ൽ എ​ന്തൊ​ക്കെ​യോ ല​ഘു​ലേ​ഖ​ക​ളും നോ​ട്ടീ​സു​ക​ളും പു​സ്​​ത​ക​ങ്ങ​ളും സ​ദാ​സ​മ​യ​വും കാ​ണും. അ​ക​ലെ പ​ട്ട​ണ​ത്തി​ൽ പോ​യി പ​ഠി​ച്ച, ഊ​രി​ലെ ഏ​ക യു​വാ​വാ​യി​ട്ടും ഇ​പ്പോ​ഴും ശി​വ​രാ​മ​ന് തൊ​ഴി​ലി​ല്ല. പ​ഠി​ച്ച് ത​ല​തി​രി​ഞ്ഞു​പോ​യെ​ന്നാ​ണ് പ​ല​രും ര​ഹ​സ്യ​മാ​യി പ​റ​യു​ന്ന​ത്. പ​ക്ഷേ, അ​വ​ന​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല. കാ​ണു​മ്പോ​ൾ എ​പ്പോ​ഴും ശി​വ​രാ​മ​ൻ അ​ധി​കാ​ര​വ​ർ​ഗ​ത്തി​ന്റെ നെ​റി​ക്കേ​ടു​ക​ളെ കു​റി​ച്ച് ഘോ​ര​ഘോ​രം സം​സാ​രി​ക്കും. അ​വ​ന​തെ​ല്ലാം നി​ശ്ശ​ബ്ദ​മാ​യി കേ​ട്ടു​നി​ൽ​ക്കും. മ​റു​പ​ടി പ​റ​യാ​റി​ല്ല. ശി​വ​രാ​മ​ൻ ഭീ​തി​യോ​ടെ പ​റ​ഞ്ഞു.

‘‘ന​മ്മ​ൾ എ​ന്നും ഭ​യ​ന്ന​തു​പോ​ലെ കാ​ടി​നു​ള്ളി​ൽ​നി​ന്നും ഉ​രു​ൾ​പൊ​ട്ടി തു​ട​ങ്ങു​ന്ന​തി​ന്റെ ല​ക്ഷ​ണം കാ​ണു​ന്നു​ണ്ട്. കി​ട്ടി​യ​തെ​ടു​ത്ത് ഞ​ങ്ങ​ൾ പോ​ന്നു. കോ​ള​നി​യി​ലെ കു​ടി​ലി​ൽ ഇ​പ്പോ​ൾ മൂ​പ്പ​ൻ മാ​ത്ര​മേ​യു​ള്ളൂ. മൂ​പ്പ​നെ ചു​മ​ന്നു​കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ച​താ. മൂ​പ്പ​ൻ വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. മൂ​പ്പ​ന് കാ​ഴ്ചേം മ​ങ്ങി വ​ന്നേ​ക്കാ. എ​ന്നെ തി​രി​ച്ച​റി​ഞ്ഞി​ല്ല.’’

അ​പ്പോ​ൾ കാ​ട്ടി​ൽ​നി​ന്നും എ​ന്തോ പൊ​ട്ടി​ത്തെ​റി​ക​ൾ ഘോ​ര​ശ​ബ്ദ​ത്തി​ൽ മു​ഴ​ങ്ങി.

ശി​വ​രാ​മ​ൻ തു​ട​ർ​ന്നു.

‘‘പ്ര​കൃ​തി ആ​കെ ദേ​ഷ്യ​ത്തി​ലാ. ഈ ​ക്ഷോ​ഭ​ത്തെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ? ദുഃ​ഖ​മു​ണ്ട്. ക​ഠി​ന​മാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ ക​പ്പ​യും വാ​ഴ​യു​മെ​ല്ലാം പ്ര​കൃ​തി​ത​ന്നെ തി​രി​ച്ചെ​ടു​ത്തു. ആ​കെ​യു​ള്ള ര​ക്ഷ ക​ണ്ടാ മ​ത്താ​യി മു​ത​ലാ​ളി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​വ​ന്ന​ത്. പ​ക്ഷേ, ന​മ്മ​ളെ ക​യ​റ്റാ​തി​രി​ക്കാ​ൻ മു​ത​ലാ​ളി കാ​വ​ൽ​ക്കാ​ര​ന്റെ കൈ​യി​ൽ തോ​ക്കും കൊ​ടു​ത്ത് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും ഈ ​കാ​ട് ഉ​പേ​ക്ഷി​ക്ക​ണം. എ​ന്നാ​ലേ മു​ത​ലാ​ളി​ക്ക് റി​സോ​ർ​ട്ടും സ​ർ​ക്കാ​റി​ന് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യും തു​ട​ങ്ങാ​ൻ പ​റ്റൂ.’’

ശി​വ​രാ​മ​നും ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ന് ഭ​യ​മേ​റി.

‘‘എ​ടാ, ഈ ​കാ​ട്ടി​ൽ കാ​ട്ടു​ക​ഴു​ത​ക​ളെ​പ്പോ​ലെ ന​മ്മ​ൾ എ​ന്നും ഇ​ര​തേ​ടി. എ​ന്ത് പ്ര​യോ​ജ​നം? എ​ന്നി​ട്ടും ക​ള​പോ​ലെ വാ​ടി​പ്പോ​കാ​നും ക​തി​ർ​ക്കു​ല​പോ​ലെ ന​ശി​ക്കാ​നു​മാ​ണ് വി​ധി. ന​മ്മ​ളെ കൃ​മി​ക​ളാ​ക്കു​ന്ന​ത് രാ​ജ്യം ഭ​രി​ക്കു​ന്ന​വ​രാ​ണ്. പു​ഴു​വാ​യ കാ​ടി​ന്റെ മ​ക്ക​ളാ​ക്കു​ന്ന​ത് ഇ​വി​ട​ത്തെ ഭ​ര​ണാ​ധി​പ​ന്മാ​രാ​ണ്.’’

ശി​വ​രാ​മ​നി​ൽ രോ​ഷം അ​ട​ങ്ങി​യി​ല്ല.

‘‘ഇ​മ്മ്ടെ ത​ന​താ​യ ഭാ​ഷ, സം​സ്​​കാ​രം, പൈ​തൃ​കം, കാ​ട്, അ​വ​കാ​ശ​ങ്ങ​ൾ എ​ല്ലാം ഈ ​അ​ധി​കാ​ര​വ​ർ​ഗം ക​വ​ർ​ന്നെ​ടു​ത്തു.’’

പെ​ട്ടെ​ന്ന് ശി​വ​രാ​മ​ന്റെ കൊ​ച്ചു​കു​ട്ടി അ​വി​ടേ​ക്ക് വ​ന്ന് കൈ​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും പൂ​ച്ച​ക്കു​ഞ്ഞി​നെ കാ​ണു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് ഉ​റ​ക്കെ തേ​ങ്ങി​ക്ക​ര​യു​ക​യും ചെ​യ്തു. കൊ​ച്ചി​ന്റെ ക​ര​ച്ചി​ൽ മാ​റ്റ​നാ​യി ശി​വ​രാ​മ​ന്റെ ശ്ര​മം.

അ​ടു​ത്ത​നി​മി​ഷം എ​ന്തു​സം​ഭ​വി​ക്കു​മെ​ന്ന​റി​യാ​ത്ത ആ​കു​ല​ത നി​റ​ഞ്ഞ നോ​ട്ട​ത്തോ​ടെ​യും പ​ക​പ്പോ​ടെ​യും മ​റ്റു​ള്ള​വ​ർ കാ​വ​ൽ​ക്കാ​ര​ന്റെ മു​റി​യി​ൽ​നി​ന്നും ഇ​ര​മ്പ​ലോ​ടെ ഓ​ണാ​യി​രു​ന്ന റേ​ഡി​യോ​യി​ൽ​നി​ന്നും വാ​ർ​ത്ത​വാ​യ​ന​ക്കാ​രി​യു​ടെ ശ​ബ്ദ​ത്തി​ൽ കാ​തു​കൂ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ.

‘‘കേ​ര​ള ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​ണ് ഊ​ന്ന​ൽ. ഒ​പ്പം പി​ന്നാ​ക്ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും അ​ന​വ​ധി പ​ദ്ധ​തി​ക​ളും ഒ​രു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യും പു​തി​യ ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.’’

ആ​കു​ല​ത​ക​ളോ​ടെ വി​ള​റി​വെ​ളു​ത്ത മു​ഖ​ഭാ​വ​ങ്ങ​ളോ​ടെ കൂ​ടി​നി​ന്ന​വ​രു​ടെ നെ​റ്റി​ചു​ളി​ഞ്ഞു. അ​വ​രെ​ല്ലാം പ​ര​സ്​​പ​രം നോ​ക്കി. റേ​ഡി​യോ​യി​ൽ​നി​ന്ന് കു​റെ​നേ​രം ഇ​ര​മ്പ​ലു​ക​ൾ മാ​ത്ര​മാ​ണ് കേ​ട്ട​ത്. കു​റേ ക​ഴി​ഞ്ഞ് പി​ന്നെ​യും അ​വ്യ​ക്ത​മാ​യ ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. അ​പ്പോ​ൾ കേ​ട്ട​ത് മ​റ്റൊ​രു വാ​ർ​ത്ത​യാ​യി​രു​ന്നു.

‘‘പ്ര​കൃ​തി​ക്ഷോ​ഭം ശ​ക്ത​മാ​യ വ​ന​മേ​ഖ​ല​യി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി പ​ഠി​ക്കാ​ൻ കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി. ഹെ​ലി​കോ​പ്ട​റി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച സ​ന്ദ​ർ​ശ​നം ഇ​പ്പോ​ൾ...’’

എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ ഇ​ട​ക്ക് നി​ല​ക്കു​ക​യും മി​നി​റ്റു​ക​ൾ ക​ഴി​ഞ്ഞ് ഇ​ര​മ്പ​ലോ​ടെ ഓ​ണാ​വു​ക​യും ചെ​യ്യു​ന്ന റേ​ഡി​യോ​യി​ലാ​ണെ​ന്നു അ​വ​ന​റി​ഞ്ഞു.

വാ​ർ​ത്ത അ​വ​സാ​നി​ച്ച​പ്പോ​ൾ തു​ട​ർ​ന്ന് വ​ന്ന​ത് ‘പ്ര​കൃ​തി​ദു​ര​ന്ത​വും മ​നു​ഷ്യ​രും’ എ​ന്ന േപ്രാ​ഗ്രാ​മാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ ച​ർ​ച്ച​ക്ക് എ​ത്തി​യ​വ​രെ അ​വ​താ​ര​ക പ​രി​ച​യ​പ്പെ​ടു​ത്തി.

റേ​ഡി​യോ പി​ന്നെ​യും ഓ​ഫാ​യി. അ​ൽ​പം ക​ഴി​ഞ്ഞ് ഓ​ണാ​കു​മ്പോ​ൾ ഒ​രു പു​രു​ഷ ശ​ബ്ദം ഒ​ഴു​കി​യെ​ത്തി. ഒ​രു അ​ധ്യാ​പ​ക​ന്റെ അ​വ​ത​ര​ണ​രീ​തി​യാ​യി​രു​ന്നു അ​യാ​ൾ​ക്ക്. അ​വ​ൻ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ആ ​ശ​ബ്ദ​ത്തി​ന് കാ​തോ​ർ​ത്തു.

‘‘പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ​വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​നം വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ൽ സം​ഭ​വി​ക്കു​ന്ന വ​ൻ ദു​ര​ന്ത​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളാ​ണെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡി​സാ​സ്​​റ്റ​ർ ഡേ​റ്റാ ബേ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ദു​ര​ന്ത​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മ​ണ്ണി​ടി​ച്ചി​ൽ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തി​ൽ അ​റു​പ​ത് ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. കാ​ട്ടു​തീ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും കൊ​ടു​ങ്കാ​റ്റു​മൂ​ലം ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും താ​മ​സി​ക്കു​ന്ന​ത് കാ​ലാ​വ​സ്​​ഥാ മാ​റ്റ​ത്തി​ന് ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.’’

ആ ​സം​ഭാ​ഷ​ണ​ത്തി​ൽ അ​വ​ന് മ​ന​സ്സി​ലാ​കു​ന്ന​തും മ​ന​സ്സി​ലാ​കാ​ത്ത​തു​മാ​യ ഒ​ത്തി​രി കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

അ​വ​നാ​കെ അ​സ്വ​സ്​​ഥ​നാ​യി.


 



5

അ​വ​ൻ പി​ന്നെ​യും മു​ന്നോ​ട്ട് ഓ​ടി. ക​ശാ​പ്പു​ശാ​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്റെ ദൈ​ന്യ​മാ​യി​രു​ന്നു അ​വ​നി​ല​പ്പോ​ൾ. മ​ന​സ്സി​ൽ അ​പ്പ​ന്റെ മു​ഖം നി​റ​ഞ്ഞു. അ​ന്ത​രീ​ക്ഷ​ത്തെ പി​ള​ർ​ത്തി ദി​ഗ​ന്തം പൊ​ട്ടു​മാ​റ് ഉ​ച്ച​ത്തി​ൽ സ്​​ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ അ​ടു​ത്തു​വ​ന്നു. വ​ലി​യ മ​ര​ങ്ങ​ളും വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും മ​ല​വെ​ള്ള പ്ര​വാ​ഹ​ത്തി​ൽ കു​ത്തി​യൊ​ലി​ച്ചു​വ​ന്നു. കൊ​ടു​ങ്കാ​റ്റി​ൽ മ​ല​ക​ളും കു​ന്നു​ക​ളും ഇ​ള​കി​യാ​ടി. ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളും ക​ന്നു​കാ​ലി​ക​ളും അ​ർ​ധ​പ്രാ​ണ​നോ​ടെ ഒ​ഴു​കി​വ​ന്നു. അ​വ വെ​ള്ള​ത്തി​ൽ കൈ​കാ​ലി​ട്ട​ടി​ച്ചു.

ഇ​ഴ​ജ​ന്തു​ക്ക​ളും പാ​മ്പു​ക​ളും വെ​ള്ള​ത്തി​നു മു​ക​ളി​ൽ ത​ല​യു​യ​ർ​ത്തി ഭീ​തി​യോ​ടെ നാ​ലു​ദി​ക്കു​ക​ളി​ലേ​ക്കും നോ​ക്കി. എ​വി​ടെ​ക്കാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​തെ​ന്ന​റി​യാ​തെ ധൃ​തി​യി​ലു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​വ​റ്റ​ക​ളു​ടേ​ത്.

കു​ത്തി​യൊ​ഴു​കി വ​ന്ന മ​ല​വെ​ള്ള​ത്തി​ൽ ത​ന്റെ കു​ടി​ലു​ണ്ടോ? ആ ​പ്ര​വാ​ഹ​ത്തി​ൽ അ​പ്പ​നു​ണ്ടോ?

ക​ല​ങ്ങി​മ​റി​ഞ്ഞൊ​ഴു​കി​യ മ​ല​വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ത​ടി​ക്ക​ഷ്ണ​ത്തി​നു മു​ക​ളി​ലി​രു​ന്ന് ഒ​രു കൊ​ച്ചു പൂ​ച്ച സ്വ​ന്തം പ്രാ​ണ​ൻ ര​ക്ഷി​ക്കാ​നു​ള്ള പാ​ഴ്ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​വ​ൻ ക​ണ്ടു. അ​വ​നെ ക​ണ്ട് പൂ​ച്ച നി​ർ​ത്താ​തെ ഉ​റ​ക്കെ​യു​റ​ക്കെ ക​ര​ഞ്ഞു. അ​ത് ശി​വ​രാ​മ​ന്റെ കൊ​ച്ചി​ന്റെ അ​രു​മ പൂ​ച്ച​യാ​ണെ​ന്ന് അ​വ​ന​റി​ഞ്ഞു. അ​വ​ൻ അ​തി​നെ വാ​രി​യെ​ടു​ത്തു. പി​ന്നെ മു​ന്നോ​ട്ടു കു​തി​ച്ചു. മ​ഴ​ക്ക് ഇ​പ്പോ​ൾ ശ​മ​ന​മു​ണ്ട്. ശ​ക്ത​മാ​യി തി​രി​ച്ചു​വ​രാ​ൻ മ​ഴ പി​ൻ​വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഈ ​സ​മ​യം ആ​കാ​ശ​ത്തി​ന്റെ​യും കൂ​റ്റ​ൻ​മ​ര​ങ്ങ​ളു​ടെ​യും മ​റ​വി​ൽ​നി​ന്ന് യ​ന്ത്ര​ക്കൈ​ക​ളു​യ​ർ​ത്തി ഒ​രു ഹെ​ലി​കോ​പ്ട​ർ അ​വ​നെ ല​ക്ഷ്യം​വ​ച്ച് പ​തി​യെ, പ​തി​യെ പ​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​ൽ​നി​ന്നും ബൈ​നോ​ക്കു​ല​റി​ന്റെ ര​ണ്ടു ക​ണ്ണു​ക​ൾ അ​വ​ന്റെ നേ​രെ നീ​ണ്ടു.

അ​വ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ ടാ​ർ​ജ​റ്റ്.

6

ഹെ​ലി​കോ​പ്ട​റി​ൽ ഇ​രു​ന്ന് കാ​ട്ടി​ലെ കാ​ഴ്ച​ക​ൾ ബൈ​നോ​ക്കു​ല​റി​ലൂ​ടെ നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന കാ​ല​വ​ർ​ഷ​ക്കെ​ടു​തി പ​ഠി​ക്കാ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​ടു​ത്തി​രു​ന്ന​യ​ളോ​ട് പ​റ​ഞ്ഞു.

‘‘ദേ ​നോ​ക്കി​യെ... ഒ​രു കാ​ട്ടു​മ​നു​ഷ്യ​ൻ... കാ​ട്ടി​ലൂ​ടെ മ​ഴ​വെ​ള്ള​പാ​ച്ചി​ൽ വ​ക​വ​യ്ക്കാ​തെ ഓ​ടു​ന്നു.’’

അ​ൽ​പം ക​ഴി​ഞ്ഞ് അ​യാ​ൾ ആ​കാം​ക്ഷ​യോ​ടെ തു​ട​ർ​ന്നു.

‘‘നോ​ക്കൂ, ആ ​ഓ​ടു​ന്ന​വ​ന്റെ കൈ​യി​ൽ ഒ​രു പൂ​ച്ച...’’

തു​ട​ർ​ന്ന് ബൈ​നോ​ക്കു​ല​ർ അ​യാ​ൾ അ​ടു​ത്തി​രു​ന്ന​യാ​ൾ​ക്ക് കൈ​മാ​റി​യ ശേ​ഷം സ​മീ​പ​ത്തി​രു​ന്ന ക​ശു​വ​ണ്ടി പാ​യ്ക്ക​റ്റി​ൽ​നി​ന്ന് മൊ​രി​ഞ്ഞ ര​ണ്ടെ​ണ്ണ​മെ​ടു​ത്ത് വാ​യി​ലേ​ക്കി​ട്ടു.

പ്ര​ധാ​നി തു​ട​ർ​ന്നു, ‘‘അ​വ​നെ ല​ക്ഷ്യം വ​ച്ച് േഡ്രാ​ൺ പ​റ​ത്ത്. എ​ന്താ​ണ് അ​വ​ന്റെ ല​ക്ഷ്യ​മെ​ന്ന​റി​യ​ണം?’’

നി​ർ​ദേ​ശം കി​ട്ടി​യ​യു​ട​നെ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ കേ​ന്ദ്ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ വ്യാ​പ്തി, ആ​ഘാ​തം, കു​ടി​ലു​ക​ൾ​ക്കു​ണ്ടാ​യ നാ​ശം, കൃ​ഷി​നാ​ശം എ​ന്നി​വ ക​ണ​ക്കാ​ക്കാ​ൻ ഹെ​ലി​കോ​പ്ട​റി​ലി​രു​ന്ന േഡ്രാ​ൺ സ​ർ​വേ ടീം ​അ​വ​നെ ല​ക്ഷ്യം ​െവ​ച്ച് േഡ്രാ​ൺ പ​റ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി. ആ ​ഹെ​ലി​കോ​പ്ട​ർ അ​വ​നെ വ​ട്ടം​ചു​റ്റി ത​ല​ക്കു മു​ക​ളി​ലൂ​ടെ ഇ​ര​മ്പ​ലോ​ടെ പ​റ​ന്നു. പെ​ട്ടെ​ന്ന് അ​തി​ൽ​നി​ന്ന് ഒ​രു േഡ്രാ​ൺ അ​വ​നെ ല​ക്ഷ്യം ​െവ​ച്ച് ചാ​ട്ടൂ​ളി​പോ​ലെ പാ​ഞ്ഞു.

7

അ​വ​ന്റെ കൈ​യി​ൽ ത​ണു​ത്തു​വി​റ​ച്ചി​രു​ന്ന പൂ​ച്ച എ​ന്തോ ക​ണ്ട് ഭ​യ​ന്ന് ഒ​രു കു​ഞ്ഞു​കൊ​ച്ചി​ന്റെ ശ​ബ്ദ​ത്തി​ൽ നി​ർ​ത്താ​തെ ഉ​റ​ക്കെ ക​ര​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത എ​ന്തോ ഒ​രു വ​സ്​​തു ഒ​രു​കൂ​ട്ടം വ​ണ്ടു​ക​ളു​ടെ മു​ര​ൾ​ച്ച​യോ​ടെ ത​നി​ക്കു​നേ​രെ പാ​ഞ്ഞു​വ​രു​ന്ന​ത് അ​വ​ൻ മി​ന്നാ​യം​പോ​ലെ ക​ണ്ടു. അ​വ​നൊ​ന്നും മ​ന​സ്സി​ലാ​യി​ല്ല. ശി​വ​രാ​മ​ന്റെ വാ​ക്കു​ക​ൾ അ​വ​ന്റെ കാ​തി​ൽ വ​ന്ന​ല​ച്ചു. തോ​റ്റു​കൊ​ടു​ക്ക​രു​ത്... പ്ര​തി​ഷേ​ധി​ക്ക​ണം... ഇ​പ്പോ​ൾ​ത​ന്നെ ഏ​റെ വൈ​കി... കൈ​യി​ലി​രു​ന്ന് ഭ​യ​ന്നു​ക​ര​ഞ്ഞ പൂ​ച്ച​ക്കു​ഞ്ഞി​നെ പെ​ട്ടെ​ന്ന് അ​വ​ൻ മ​ണ്ണി​ലേ​ക്കി​ട്ടു. എ​ന്തോ ആ​ലോ​ച​ന​യോ​ടെ ധൃ​തി​യി​ൽ അ​വ​നൊ​ന്ന് കു​നി​ഞ്ഞ​ശേ​ഷം ര​ണ്ടു​ക​ല്ലു​മാ​യാ​ണ് നി​വ​ർ​ന്ന​ത്. േഡ്രാ​ണി​ന്റെ മു​ര​ൾ​ച്ച ഇ​പ്പോ​ൾ ഉ​ച്ച​ത്തി​ലാ​ണ്. ആ ​ശ​ത്രു​വി​നെ ല​ക്ഷ്യ​മാ​ക്കി ഉ​ന്നം​പി​ടി​ച്ച​ശേ​ഷം പി​ന്നെ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് അ​വ​ൻ ആ ​ക​ല്ലു​ക​ൾ ആ​ഞ്ഞെ​റി​ഞ്ഞു.

News Summary - malayalam story