Begin typing your search above and press return to search.
proflie-avatar
Login

വ​ന​ദേ​വ​ത​യും ഭൗ​തി​ക​വാ​ദി​യും

വ​ന​ദേ​വ​ത​യും   ഭൗ​തി​ക​വാ​ദി​യും
cancel

01ഞാ​ൻ ഗ്രാ​മ​വും ന​ഗ​ര​വും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ല വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ വ​ന​വാ​സി​യാ​യി ജീ​വി​ച്ചു​പോ​രു​ന്നു. ആ​ർ​ക്കു​മെ​ന്നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല. ആ​രെ​ങ്കി​ലും ഈ ​കാ​ട്ടി​ലേ​ക്ക് വ​രു​മെ​ന്നു തോ​ന്നു​മ്പോ​ൾ ഞാ​ൻ ഒ​രു​ത​രം മു​ഖം​മൂ​ടി ധ​രി​ക്കും. ഞാ​നൊ​രു മ​ര​ത്തി​ൽ ചാ​രി​നി​ന്നാ​ൽ ഞാ​ന്‍ ആ ​മ​ര​ത്തി​ന്റെ നി​റ​മാ​യി മാ​റും. ന​ദി​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ ജ​ലം പോ​ലെ​യാ​കും. ഉ​ദ്യാ​ന​ത്തി​ലെ​ത്തി​യാ​ല്‍ ഞാ​നൊ​രു പൂ​വാ​യി മാ​റും. മ​ല ക​യ​റി​യാ​ൽ ഞാ​ൻ പാ​റ​യാ​കും. ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​ക്കു ചെ​ന്നാ​ല്‍ ഞാ​ൻ നു​ര​യാ​യി പൊ​ങ്ങും....

Your Subscription Supports Independent Journalism

View Plans

01

ഞാ​ൻ ഗ്രാ​മ​വും ന​ഗ​ര​വും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ല വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ വ​ന​വാ​സി​യാ​യി ജീ​വി​ച്ചു​പോ​രു​ന്നു. ആ​ർ​ക്കു​മെ​ന്നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല. ആ​രെ​ങ്കി​ലും ഈ ​കാ​ട്ടി​ലേ​ക്ക് വ​രു​മെ​ന്നു തോ​ന്നു​മ്പോ​ൾ ഞാ​ൻ ഒ​രു​ത​രം മു​ഖം​മൂ​ടി ധ​രി​ക്കും.

ഞാ​നൊ​രു മ​ര​ത്തി​ൽ ചാ​രി​നി​ന്നാ​ൽ ഞാ​ന്‍ ആ ​മ​ര​ത്തി​ന്റെ നി​റ​മാ​യി മാ​റും. ന​ദി​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ ജ​ലം പോ​ലെ​യാ​കും. ഉ​ദ്യാ​ന​ത്തി​ലെ​ത്തി​യാ​ല്‍ ഞാ​നൊ​രു പൂ​വാ​യി മാ​റും. മ​ല ക​യ​റി​യാ​ൽ ഞാ​ൻ പാ​റ​യാ​കും. ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​ക്കു ചെ​ന്നാ​ല്‍ ഞാ​ൻ നു​ര​യാ​യി പൊ​ങ്ങും. ഗു​ഹ​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഞാ​ൻ ഇ​രു​ളാ​യി​ടും.

ഒ​രു ദി​വ​സം ചെ​റു​പു​ല്ലു​ക​ള്‍ ത​ഴ​ച്ചു​വ​ള​ര്‍ന്ന സ​മ​ത​ല​ത്തി​ൽ ചാ​ഞ്ഞു​കി​ട​ന്നി​രു​ന്ന സ​മ​യ​ത്ത് ഒ​രു കൂ​ട്ടം മു​യ​ലു​ക​ൾ എ​ന്റെ ശ​രീ​ര​മാ​കെ തൊ​ട്ടു​രു​മ്മി ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് അ​നു​ഭ​വി​ച്ച​തി​ല്‍ പി​ന്നീ​ടാ​ണ് ഇ​നി മു​ത​ൽ ത​റ​യി​ൽ കി​ട​ക്കു​മ്പോ​ൾ മു​ഖം​മൂ​ടി ധ​രി​ക്കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യ​ത്. ഒ​രു വ​ന​ത്തി​ല്‍ ജീ​വി​ക്കേ​ണ്ട​തെ​ങ്ങ​നെ​യാ​ണെ​ന്ന് പ​ടി​പ​ടി​യാ​യി ഞാ​ന്‍ പ​ഠി​ച്ചെ​ടു​ത്തു.

എ​ന്റെ ഈ ​ഓ​ന്തി​ന്റെ വേ​ഷം ഈ ​കാ​ട്ടി​ൽ വ​രു​ന്ന മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​ത്. എ​ന്റെ മ​നു​ഷ്യ​ഗ​ന്ധം മ​റ്റു മ​നു​ഷ്യ​ഗ​ന്ധ​ത്തി​ല്‍നി​ന്ന് എ​പ്പോ​ഴും വേ​ര്‍തി​രി​ച്ച​റി​യു​ന്ന​തി​നാ​ല്‍ മൃ​ഗ​ങ്ങ​ള്‍ ഞാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ണ്. എ​ന്നി​ല്‍നി​ന്ന് ത​ങ്ങ​ള്‍ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന കാ​ര്യം മൃ​ഗ​ങ്ങ​ള്‍ക്കെ​ല്ലാ​മ​റി​യാം. അ​വ​യെ ക​ണ്ട് ഞാ​ന്‍ ഭ​യ​ക്കു​ന്നു​മി​ല്ല. എ​ന്നാ​ൽ, ഞാ​ൻ ഈ ​കാ​ട്ടി​ല്‍ എ​വി​ടെ​യാ​യി​രു​ന്നാ​ലും അ​വ എ​ന്നെ തി​രി​ച്ച​റി​യു​ന്നു.

ഇ​പ്പോ​ഴൊ​ക്കെ മ​നു​ഷ്യ​രാ​രും കാ​ട്ടി​ലേ​ക്ക് വ​രാ​റേ​യി​ല്ല. ഞാ​നും മു​മ്പ​ത്തെ​പ്പോ​ലെ കാ​ടി​ന്റെ അ​രി​കി​ല്‍ ജീ​വി​ക്കാ​തെ വ​നാ​ന്ത​ര​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

ഞാ​ൻ ന​ട​ക്കു​മ്പോ​ൾ എ​ന്റെ തോ​ളി​ൽ, തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​ക്കു​ര​ങ്ങു​ക​ളു​ണ്ട്. എ​ന്റെ ത​ല​മു​ടി​ക​ള്‍ അ​ല​ങ്കോ​ല​മാ​ക്കി കൂ​ട്ടി​പ്പി​ണ​യ്ക്കു​ന്ന പ​ക്ഷി​ക​ളു​ണ്ട്. എ​ന്റെ ക​വി​ളു​ക​ൾ പൊ​തി​യു​ന്ന പൂ​മ്പാ​റ്റ​ക​ളു​ണ്ട്. എ​ന്റെ ക​ണ്ണി​മ​ക​ളി​ല്‍ വ​ന്ന് ഒ​ട്ടി​ക്കി​ട​ക്കു​ന്ന ക​മ്പി​ളി​പ്പു​ഴു​ക്ക​ളു​ണ്ട്. എ​ന്റെ ക​ഴു​ത്തി​ല്‍ ചു​റ്റി​പ്പ​ട​രു​ന്ന പൊ​ന്‍വ​ണ്ടു​ക​ളു​ണ്ട്. എ​ന്റെ മാ​റി​ട​ത്തി​ല്‍ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന അ​ണ്ണാ​ന്‍കു​ഞ്ഞു​ങ്ങ​ളു​ണ്ട്. എ​ന്റെ മ​ടി​യി​ല്‍ മാ​ന്‍കു​ട്ടി​ക​ള്‍ ക​യ​റി​ക്കി​ട​ക്കു​ന്നു​ണ്ട്. എ​ന്റെ ചു​മ​ലി​ല്‍ പ​ല​ത​രം സ​ര്‍പ്പ​ങ്ങ​ളും പെ​രു​മ്പാ​മ്പു​ക​ളും നാ​ഗ​ങ്ങ​ളും ചു​റ്റി​യി​രി​ക്കു​ന്നു​ണ്ട്. അ​പ​രി​ചി​ത​മാ​യ മ​നു​ഷ്യ​ഗ​ന്ധ​ത്തെ മ​ണം​പി​ടി​ക്കു​ന്ന കാ​വ​ല്‍ക്കാ​രെ​പ്പോ​ലെ ചെ​ന്നാ​യ്ക്ക​ൾ എ​ന്റെ പി​ന്നാ​ലെ വ​രു​ന്നു​മു​ണ്ട്.

അ​തെ​ന്നോ ഇ​തെ​ന്നോ​യെ​ന്ന ഭേ​ദ​വ്യ​ത്യാ​സ​മി​ല്ലാ​തെ അ​വ​യെ​ല്ലാ​റ്റി​നെ​യും അ​വ​യു​ടെ ശൈ​ശ​വം മു​ത​ൽ ഞാ​നാ​ണ് പ​രി​പാ​ലി​ച്ചു​പോ​രു​ന്ന​ത്. ഈ ​കാ​ന​ന​ത്തി​നു​ള്ളി​ല്‍ അ​മ്മ​മാ​ര്‍ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന യാ​തൊ​രു കു​ഞ്ഞും അ​നാ​ഥ​രാ​കി​ല്ല. അ​മ്മ​മാ​ര്‍ ഉ​ള്ള​വ​രാ​യി​ക്കൊ​ള്ള​ട്ടെ ഇ​ല്ലാ​ത്ത​വ​രാ​യി​ക്കൊ​ള്ള​ട്ടെ ഈ ​കാ​ട്ടി​ലെ എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍ക്കും ഊ​ട്ടു​വാ​നു​ള്ള പാ​ല്‍ എ​ന്നി​ല്‍ ചു​ര​ക്കു​ന്നു​ണ്ട്. എ​ന്റെ മു​ല​ക​ളി​ല്‍നി​ന്നു മാ​ത്ര​മ​ല്ല, എ​ന്റെ ഇ​രു കാ​ല്‍വി​ര​ലു​ക​ളി​ല്‍നി​ന്നും കൈ​വി​ര​ലു​ക​ളി​ല്‍നി​ന്നും പാ​ല്‍ ചു​ര​ക്കു​ന്നു​ണ്ട്. എ​ന്റെ​യ​രി​കി​ല്‍ വ​രു​ന്ന ഏ​തൊ​രു കു​ഞ്ഞും വി​ശ​പ്പ​റി​യു​ന്നി​ല്ല. ത​ങ്ങ​ളു​ടെ ഊ​ഴ​മെ​ത്തു​ന്ന​തു​വ​രെ കോ​ട്ടു​വാ​യി​ട്ടു​കൊ​ണ്ട് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കും വി​ധം ഞാ​നു​മാ​യി അ​വ​യെ​ല്ലാം ബ​ന്ധി​ത​രാ​ണ്. ത​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത അ​വ​ര്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

ഇ​വ്വി​ധം ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​ത്ത ഒ​രു വ​ന​ദേ​വ​ത​യാ​യി ഈ ​കാ​ട് എ​ന്റെ പ​ദ​വി ഉ​യ​ര്‍ത്തി​യി​രി​ക്കു​ന്നു. എ​ല്ലാ അ​സ്ത​മ​ന സ​മ​യ​ത്തും ക​വി​ത​ക​ൾ പാ​ടി ഞാ​ൻ ഈ ​കു​ഞ്ഞു​ങ്ങ​ളെ ഉ​റ​ക്കും. ആ ​ക​വി​ത​ക​ൾ കേ​ള്‍ക്കാ​ന്‍വേ​ണ്ടി മാ​ത്രം എ​നി​ക്ക് പേ​രു​പോ​ലു​മ​റി​യാ​ത്ത എ​ത്ര​യോ പ്രാ​ണി​ക​ൾ ആ​കാ​ശ​ത്തു​നി​ന്നും ഭൂ​മി​ക്കു​ള്ളി​ല്‍നി​ന്നും ജ​ല​ത്തി​ല്‍നി​ന്നും ദി​വ​സ​വും വ​ന്നു​പോ​കു​ന്നു.

കൈ​യൊ​പ്പു ചാ​ര്‍ത്താ​ത്ത ഏ​തോ ഉ​ട​മ്പ​ടി പോ​ലെ​യൊ​രു അ​രു​മ​യാ​യ ജീ​വി​ത​ത്തി​ന് ഞാ​ന്‍ അ​വ​കാ​ശി​യാ​യി​രി​ക്കു​ന്നു. വാ​ത്സ​ല്യ​ത്തോ​ടും ക​രു​ണ​യോ​ടും കൃ​പ​യോ​ടും കൂ​ടി​യാ​ണ് ഇ​വ​യെ​ല്ലാം ഞാ​ൻ ചെ​യ്തു​പോ​രു​ന്ന​ത്.

എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പാ​തി​രാ​വി​ല്‍ ഞാ​ൻ പു​ഴ​യി​ലി​റ​ങ്ങി നീ​രാ​ടി അ​ൽ​പം ജ​ല​പാ​നം ചെ​യ്യും. അ​ങ്ങ​നെ​ത്ത​ന്നെ ന​ദീ​തീ​ര​ത്ത് ചാ​ഞ്ഞു​കി​ട​ന്ന് ആ​കാ​ശ​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ആ​ദി​യും അ​ന്ത​വു​മി​ല്ലാ​ത്ത ഒ​രു ന​ക്ഷ​ത്ര​മാ​യി ഞാ​ന്‍ മാ​റും. പി​ന്നീ​ട് പു​ല​ര്‍വേ​ള​യി​ല്‍ സൂ​ര്യ​നു​ദി​ച്ച് ത​ന്റെ ഇ​ളം​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ക​തി​രു​ക​ളാ​ല്‍ എ​ന്നി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​മ്പോ​ൾ മാ​ത്ര​മാ​ണ് ഞാ​നു​ണ​രു​ക. അ​തു​വ​രെ എ​ന്റെ കു​ഞ്ഞു​കൂ​ട്ടം അ​ക്ഷ​മ​രാ​ണെ​ങ്കി​ലും ഈ ​അ​മ്മ ത​യാ​റാ​യി വ​രു​ന്ന​തു​വ​രെ എ​ന്റെ ദേ​ഹ​ത്തി​ല്‍ ക​യ​റാ​നാ​യി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കും. അ​തി​നു​ശേ​ഷം അ​വ​യെ​യെ​ല്ലാം എ​ന്റെ ദേ​ഹ​ത്തി​ല്‍ പേ​റി​ക്കൊ​ണ്ട് സ​ന്ധ്യ വ​രെ വീ​ണ്ടും ഞാ​ൻ ഉ​ലാ​ത്തും. അ​തി​നി​ട​യി​ൽ ക​ളി​സ​മ​യം, വി​ശ്ര​മ സ​മ​യം തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. ഇ​ങ്ങ​നെ​യാ​ണ് എ​ന്റെ ദി​വ​സ​ങ്ങ​ള്‍ ക​ട​ന്നു​പോ​വു​ക.

ഒ​രു ദി​വ​സം പാ​തി​രാ​വി​ൽ ന​ദി​യി​ൽ നീ​രാ​ടി, ജ​ല​പാ​നം ചെ​യ്ത് ന​ദീ​തീ​ര​ത്തു​വ​ന്ന് ചാ​ഞ്ഞു​കി​ട​ന്ന​തു മാ​ത്രം ഞാ​നോ​ർ​ക്കു​ന്നു. ആ​കാ​ശ​ത്തൊ​രു ന​ക്ഷ​ത്ര​മാ​യി മാ​റാ​നും സ​മ​യം ല​ഭി​ച്ചി​ല്ല. ത​റ​യി​ൽ പു​ല്‍ക​മ്പി​ളി​യാ​യി മാ​റാ​നും സ​മ​യം ല​ഭി​ച്ചി​ല്ല. നി​റ​മോ വേ​ഷ​മോ മാ​റാ​തെ എ​ന്റെ രൂ​പ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഞാ​ന്‍. അ​തേ, ശു​ക്ര​ന​ക്ഷ​ത്രം പോ​ലു​ള്ള ഇ​രു​മി​ഴി​ക​ള്‍ പൊ​ടു​ന്ന​നെ എ​വി​ടെ​നി​ന്നോ വ​ന്ന് എ​ന്റെ​യ​രി​കി​ല്‍ ഉ​ദി​ച്ചു. ഞാ​ൻ അ​വ​യെ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി. എ​നി​ക്ക് വ​ള​രെ പ​രി​ചി​ത​മാ​യ ക​ണ്ണു​ക​ളാ​യി​രു​ന്നു അ​വ. എ​ന്നാ​ല്‍, അ​വ​യെ ഓ​ർ​ത്തെ​ടു​ക്കാ​ന്‍ എ​നി​ക്കു ക​ഴി​ഞ്ഞി​ല്ല.

ആ​രാ​ണി​ത്? മ​നു​ഷ്യ​രു​മാ​യി ഞാ​ന്‍ ഇ​ട​പ​ഴ​കു​ന്ന​തു പോ​ക​ട്ടെ, ഒ​രു മ​നു​ഷ്യ​ജ​ന്മ​ത്തെ ക​ണ്ട​കാ​ലം പോ​ലും എ​ന്റെ ഓ​ർ​മ​യി​ലി​ല്ല. ഒ​ന്നു​മോ​ര്‍ക്കാ​ന്‍ ക​ഴി​യാ​തെ പ​ഴ​യ​തൊ​ക്കെ ഓ​ര്‍ത്തെ​ടു​ത്തു നോ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​തെ​ന്റെ ദേ​ഹ​ത്തേ​ക്ക് കു​തി​ച്ച​ത്. ഒ​രു കൂ​ട്ടം കാ​ട്ടു​കു​ഞ്ഞു​ങ്ങ​ളെ എ​ന്റെ ശ​രീ​ര​ത്തി​ല്‍ ചു​മ​ന്നു​കൊ​ണ്ട് ദി​വ​സം മു​ഴു​വ​ന്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞാ​ല്‍ പോ​ലും ഇ​ത്ര​ത്തോ​ളം ക്ഷീ​ണ​മോ ശ്വാ​സ​ത​ട​സ്സ​മോ എ​നി​ക്കു​ണ്ടാ​കാ​റി​ല്ല.

എ​ന്താ​ണ് ഈ ​ജ​ന്തു എ​ന്നോ​ടു കാ​ണി​ക്കു​ന്ന​ത്? ഉ​ന്മാ​ദം ബാ​ധി​ച്ച​തു പോ​ലെ​യാ​ണ​ല്ലോ പെ​രു​മാ​റു​ന്ന​ത്! എ​നി​ക്കൊ​ന്നും മ​ന​സ്സി​ലാ​കു​ന്നി​ല്ല. നി​ർ​ത്താ​തെ ഒ​രേ​പോ​ലെ അ​ത് ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തെ​ന്നെ വേ​ദ​നി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ശ്വ​സി​ക്കാ​ൻ പോ​ലും എ​ന്നി​ല്‍ ശ​ക്തി​യി​ല്ലാ​യി​രു​ന്നു. ഉ​റ​ങ്ങാ​നും ക​ഴി​ഞ്ഞി​ല്ല. ആ ​ജീ​വി ഏ​താ​യാ​ലും അ​തി​നു ന​ല്ല വി​ശ​പ്പു​ണ്ടാ​യി​രു​ന്നെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യി. ഒ​ടു​വി​ല്‍ അ​തെ​ന്റെ മാ​റി​നു മീ​തെ കി​ട​ന്നു​റ​ങ്ങി.

ഉ​റ​ങ്ങി​യെ​ന്ന് ഞാ​ന്‍ ക​രു​തി​യ​പ്പോ​ഴും അ​ൽ​പ​നേ​ര​ത്തി​നു​ള്ളി​ല്‍ അ​തു വീ​ണ്ടു​മു​ണ​ർ​ന്നു. ഉ​ണ​ര്‍ന്ന​തും വീ​ണ്ടും എ​ന്റെ ക​ണ്ണു​ക​ളി​ലേ​ക്കു​ത​ന്നെ തു​റി​ച്ചു​നോ​ക്കി. അ​ന്നേ​രം ഞാ​ൻ മു​മ്പ് ക​ണ്ട​വ​യ​ല്ലാ​യി​രു​ന്നു അ​തി​ന്റെ ക​ണ്ണു​ക​ൾ. വേ​റെ ര​ണ്ടു ക​ണ്ണു​ക​ളാ​യി​രു​ന്നു ആ ​ക​ണ്ണു​ക​ൾ. സാ​ധാ​ര​ണ​യാ​യി, മൃ​ഗ​ക്കു​ഞ്ഞു​ങ്ങ​ൾ എ​ന്നി​ൽ​നി​ന്ന് വ​യ​റു​നി​റ​യെ പാ​ൽ നു​ക​ര്‍ന്ന്, ഉ​റ​ങ്ങി​യെ​ഴു​ന്നേ​റ്റ് ക​ളി​ച്ച ശേ​ഷം എ​ന്റെ​യ​ടു​ത്തേ​ക്ക് വ​രു​മ്പോ​ള്‍ അ​വ​യു​ടെ ക​ണ്ണു​ക​ളി​ൽ എ​നി​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന നി​ർ​വൃ​തി​യു​ള്ള കാ​ഴ്ച ത​ന്നെ​യാ​ണ് ഈ ​ക​ണ്ണു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന​ത്.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഞാ​ന്‍ വ​ല്ല സ്വ​പ്ന​വും കാ​ണു​ക​യാ​ണോ?! യാ​തൊ​രു ജീ​വി​യും എ​ന്നോ​ട് പെ​രു​മാ​റി​യി​ട്ടി​ല്ലാ​ത്ത വി​ധം വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ല​ല്ലേ ഇ​തെ​ന്റെ ശ​രീ​ര​ത്തി​ല്‍ ച​ലി​ച്ച​ത്?! എ​ന്നാ​ലും ഒ​രു ത​വ​ണ ഉ​റ​ങ്ങി​യെ​ഴു​ന്നേ​റ്റ് എ​ന്റെ മു​ഖ​ത്തേ​ക്ക് ഉ​റ്റു​നോ​ക്കി​യി​ട്ട് വീ​ണ്ടും എ​ന്റെ ക​വി​ളി​ൽ മു​ഖം ചാ​യ്ച്ചു​കൊ​ണ്ട് ഏ​തോ ഒ​രു ക​ര​ടി​ക്കു​ട്ടി​യെ​പ്പോ​ലെ​യ​ല്ലേ വീ​ണ്ടു​മു​റ​ങ്ങു​ന്ന​ത്?! എ​ന്നാ​ല്‍, ഒ​രു ക​ര​ടി​ക്കു​ട്ടി പോ​ലും എ​ന്നെ ഇ​വ്വി​ധം പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല​ല്ലോ?!

ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു മു​ഖ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ മ​നു​ഷ്യ​ർ​ക്കു മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് തോ​ന്നു​മ്പോ​ള്‍ ത​ന്നെ ഇ​തൊ​രു മ​നു​ഷ്യ​ജീ​വി​യാ​ണെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യി. ഇ​വ​ന്‍, മ​നു​ഷ്യ​രു​മാ​യി ഞാ​ന്‍ ഇ​ട​പ​ഴ​കി​യി​രു​ന്ന കാ​ല​ത്ത് എ​നി​ക്ക​റി​യാ​മാ​യി​രു​ന്ന ഒ​രേ​യൊ​രു പു​രു​ഷ​ന​ല്ലേ എ​ന്ന​തും അ​പ്പോ​ഴാ​ണ് എ​ന്റെ ഓ​ര്‍മ​യി​ല്‍ വ​ന്ന​ത്.

അ​വ​ൻ എ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്? അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ത്ര കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ഞാ​നി​പ്പോ​ള്‍ അ​വ​നെ കാ​ണു​ന്ന​ത്? എ​നി​ക്കൊ​ന്നും ഓ​ർ​മ​യി​ല്ല. കു​റ​ഞ്ഞ​ത് ഞാ​ന​വ​ന്റെ മു​ഖ​മെ​ങ്കി​ലും മ​റ​ന്നി​ട്ടു​ണ്ട്. ആ ​ന​ക്ഷ​ത്ര​ക്ക​ണ്ണു​ക​ൾ മാ​ത്രം എ​നി​ക്കു മു​മ്പേ പ​രി​ച​യ​മു​ള്ള​തു​പോ​ലെ തോ​ന്നി. സം​ഭ​വി​ച്ച​തൊ​രു സ്വ​പ്ന​മാ​ണെ​ന്നാ​ണ​ല്ലോ ക​രു​തി​യി​രു​ന്ന​ത്? എ​ന്നാ​ലും, എ​ന്റെ ദേ​ഹ​ത്തു​ക​യ​റി എ​ന്തി​നാ​ണ് അ​വ​നെ​ന്നെ പീ​ഡി​പ്പി​ച്ച​ത്? ഒ​ര​ക്ഷ​രം പോ​ലും അ​വ​നി​ല്‍നി​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. ഊ​മ​യാ​യ ഒ​രു മൂ​ങ്ങ​യെ​പ്പോ​ലെ​യാ​ണ് അ​വ​ന്‍ കി​ട​ന്ന​ത്. ഞാ​ന​റി​യു​ന്ന​വ​ന് സം​സാ​രി​ക്കാ​ന്‍ പ​റ്റു​മ​ല്ലോ! ന​ന്നാ​യി സം​സാ​രി​ക്കു​ന്ന​താ​ണ​ല്ലോ അ​വ​ന്റെ സ​വി​ശേ​ഷ​ത?! അ​വ​ന്റെ ക​ഥ​ക​ളെ​യ​ല്ലേ ഞാ​നി​ഷ്ട​പ്പെ​ട്ട​തും?!

02

അ​വ​ളൊ​രു വ​ന​ദേ​വ​ത. എ​നി​ക്ക​റി​യാ​വു​ന്ന ഒ​രേ​യൊ​രു മ​നു​ഷ്യ​സ്ത്രീ​യോ​ട് സാ​മ്യ​മു​ള്ള​വ​ളാ​യി​രു​ന്നു അ​വ​ൾ. എ​ന്നാ​ലും, ഞാ​ൻ ആ ​മ​നു​ഷ്യ​സ്ത്രീ​യെ മ​ന​സ്സി​ലാ​ക്കി​യ കാ​ല​ത്തു​ത​ന്നെ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞി​ല്ലേ! പി​ന്നീ​ട് അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ന്തു സം​ഭ​വി​ച്ചു​വെ​ന്നു​ത​ന്നെ എ​നി​ക്ക​റി​യി​ല്ല.

അ​ങ്ങ​നെ​യു​ള്ള ഒ​രു​വ​ളെ ഈ ​കാ​ടി​നു ന​ടു​വി​ൽ കാ​ണു​മെ​ന്ന് ഞാ​നൊ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കാ​ടു​ക​ൾ എ​നി​ക്കി​ഷ്ട​മ​ല്ല. ഒ​രു ഭൗ​തി​ക​വാ​ദി​യാ​യി​ത്ത​ന്നെ ക​ഴി​ഞ്ഞ​വ​നാ​ണ് ഞാ​ന്‍. വ​ന​വാ​സി​യാ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ല്‍ പോ​ലും ക​രു​തി​യി​ട്ടി​ല്ല. ഗ്രാ​മ​ത്തി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്കും ന​ഗ​ര​ത്തി​ൽ​നി​ന്ന് ലോ​കം മു​ഴു​വ​നും ചു​റ്റി​ക്ക​റ​ങ്ങു​ക​യെ​ന്ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു എ​ന്റെ സ്വ​പ്നം. അ​തി​നു​ശേ​ഷം, ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ന്ന​തു​പോ​ലെ പ​ടി​പ​ടി​യാ​യി മു​ക​ളി​ലേ​ക്കു പോ​കാ​നു​ള്ള ല​ക്ഷ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു​ള്ള​വ​യെ​ല്ലാം എ​നി​ക്കാ​വ​ശ്യ​മു​ള്ള രീ​തി​യി​ലും ഞാ​നാ​ഗ്ര​ഹി​ച്ച രീ​തി​യി​ലു​മാ​ണ് ന​ട​ന്ന​ത്. ഒ​രു റോ​ക്ക​റ്റി​ൽ പോ​കു​ന്ന​തി​നു​മു​മ്പ് വി​മാ​ന​ത്തി​ൽ പ​റ​ന്നി​രി​ക്കേ​ണ്ട​തി​നാ​ല്‍ ഇ​ട​ക്കി​ടെ ഞാ​ൻ ആ​കാ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി. എ​ന്റെ കൈ​യി​ൽ ഒ​രു ന​യാ​പൈ​സ പോ​ലു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തേ​തു​പോ​ലെ, ഉ​ള്ള പ​ണ​മെ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഒ​ടു​വി​ല്‍ മി​ഴി​ച്ചു​നി​ല്‍ക്കേ​ണ്ട ഒ​രു കാ​ല​വും ആ​ഗ​ത​മാ​യി. അ​ക്കാ​ല​ത്താ​ണ് കൂ​ടു​ത​ലാ​യി ഞാ​ൻ ആ​കാ​ശ​യാ​ത്ര ന​ട​ത്തു​ന്ന​ത്. ചൂ​ടു വാ​ത​ക ബ​ലൂ​ണി​ല്‍ ക​യ​റി ത​ണു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് എ​നി​ക്കി​ഷ്ട​മാ​ണ്. അ​വ​സാ​ന​മാ​യി അ​ങ്ങ​നെ യാ​ത്ര ചെ​യ്ത വേ​ള​യി​ലാ​ണ് ഞാ​ന്‍ ത​നി​യെ യാ​ത്ര ചെ​യ്തൊ​രു ചൂ​ടു​വാ​ത​ക ബ​ലൂ​ണ്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​റ്റൊ​രി​ട​ത്തേ​ക്ക് പൊ​ങ്ങി​പ്പോ​യ​ത്. അ​താ​ണെ​ങ്കി​ലോ, ഏ​ഴു ക​ട​ലു​ക​ൾ​ക്ക​പ്പു​റം സ​മു​ദ്ര​ത്തി​നു ന​ടു​വി​ലു​ള്ള ചെ​റി​യൊ​രു ദ്വീ​പി​ലെ ഒ​രു കു​ഞ്ഞു​കാ​ടി​ന്റെ മ​ധ്യ​ഭാ​ഗ​മാ​യി​രു​ന്നു.

സ​ത്യ​ത്തി​ൽ ഞാ​നി​വി​ടെ​യൊ​രു പ്ര​സ്താ​വ​ന ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ആ​ത്മ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഞാ​ൻ ആ ​വാ​ത​ക ബ​ലൂ​ണി​ൽ ക​യ​റി​യ​ത്. ആ ​സ​മ​യ​ത്ത് ജീ​വി​ക്കു​ക​യെ​ന്ന​തു​ത​ന്നെ ഒ​രു ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഞാ​ന്‍ ക​രു​തി. എ​നി​ക്ക് ആ​ന​ന്ദം ന​ൽ​കു​ന്ന​തെ​ല്ലാം പ​ടി​പ​ടി​യാ​യി ശോ​കം ന​ല്‍കു​ന്ന​താ​യി പ​രി​ണ​മി​ച്ചി​രു​ന്നു. സ്വാ​ദു​ള്ള​തെ​ല്ലാം കൈ​പ്പാ​യി മാ​റി​യി​രു​ന്നു. ഞാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം ത​ന്നെ ഞാ​ൻ വെ​റു​ത്തു​പോ​യി​രു​ന്നു. എ​ല്ലാ ഭൗ​തി​ക കാ​ര്യ​ങ്ങ​ളി​ലും പൂ​ർ​ണ​ത പ്രാ​പി​ച്ചു​വെ​ങ്കി​ലും മാ​ന​സി​ക​മാ​യി തു​ട​രെ​ത്തു​ട​രെ ഞാ​ന്‍ ശൂ​ന്യ​ത അ​നു​ഭ​വി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ൽ, വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്താ​തെ, ഞാ​ന്‍ത​ന്നെ എ​നി​ക്കേ​തോ അ​ര്‍ബു​ദ​രോ​ഗ​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​ച്ചേ​ര്‍ന്നു. ചി​ല​പ്പോ​ള്‍ എ​ന്റെ ഹൃ​ദ​യം ദു​ർ​ബ​ല​മാ​യ​തു കൊ​ണ്ടാ​യി​രി​ക്കാം എ​നി​ക്ക് അ​ര്‍ബു​ദ​രോ​ഗം വ​ന്ന​തെ​ന്ന് ഞാ​ന്‍ ക​രു​തി​യ​ത്. എ​ന്റെ ജീ​വി​ത​ത്തി​ൽ ഒ​രു വി​ചി​ത്ര​മാ​യ ത​ള​ര്‍ച്ച എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ആ​രു​മ​റി​യാ​ത്ത രീ​തി​യി​ല്‍ ആ​കാ​ശ​ത്തി​ല്‍വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി കേ​ടു​വ​ന്ന ഒ​രു വാ​ത​ക ബ​ലൂ​ണ്‍ തി​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ലും, ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ആ ​വാ​ത​ക ബ​ലൂ​ണി​ന് തീ​പി​ടി​ക്കു​ക​യോ അ​തു പൊ​ട്ടി​വീ​ഴു​ക​യോ ചെ​യ്തി​ല്ല.

വി​ചി​ത്ര​മാ​യ ഒ​രു ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ഴാ​ണ് ഏ​തോ വ​ലി​യൊ​രു ശ​ക്തി​യാ​ല്‍ അ​ല്ലെ​ങ്കി​ൽ ഏ​തോ ഒ​രു ആ​ക​ർ​ഷ​ണ​ത്താ​ല്‍ ബ​ലൂ​ൺ താ​ഴേ​ക്ക് വ​ലി​ക്ക​പ്പെ​ടു​ന്ന​താ​യി എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ബ​ലൂ​ൺ ഒ​രു മാ​മ​ര​ത്തി​നു മീ​തെ പ​തി​ച്ചു. എ​ന്റെ ഗ്രാ​മ​ത്തി​ലെ ഒ​രു മ​ര​ത്തി​ല്‍പോ​ലും ക​യ​റാ​ത്ത ഞാ​ന്‍, എ​ന്റെ കൈ​കാ​ലു​ക​ള്‍ക്ക് പ​രി​ക്കൊ​ന്നു​മേ​ൽ​പി​ക്കാ​തെ ആ ​വ​ലി​യ മ​ര​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തെ​ങ്ങ​നെ​യെ​ന്ന് എ​നി​ക്കു​ത​ന്നെ അ​റി​യി​ല്ല. ആ ​കാ​ട്ടി​ലെ ഈ​ര്‍പ്പ​വും നി​ഗൂ​ഢ​ത​യും സു​ഗ​ന്ധം വീ​ശു​ന്ന മ​നോ​ഹാ​രി​ത​യും എ​ന്റെ ആ​ത്മ​ഹ​ത്യാ ചി​ന്ത​യെ കെ​ടു​ത്തി​ക്ക​ള​ഞ്ഞി​രു​ന്നു. ഇ​നി​യും അ​ൽ​പ​കാ​ലം ജീ​വി​ച്ചു​നോ​ക്കാ​മെ​ന്നും അ​തി​നാ​യി ഈ ​വ​ന​ത്തോ​ട് കു​റ​ച്ച് ശ്വാ​സ​വാ​യു ക​ടം വാ​ങ്ങാ​മെ​ന്നു​പോ​ലും എ​നി​ക്കു തോ​ന്നി. എ​ന്നാ​ലും ഞാ​ന്‍ ചോ​ദി​ക്കു​ന്ന​തി​നു​മു​മ്പേ അ​തെ​നി​ക്ക് ല​ഭി​ച്ചു. പൂ​ക്ക​ളു​ടെ ന​റു​മ​ണ​വും പാ​ല്‍ മ​ണ​വും ക​ല​ര്‍ന്ന ഗ​ന്ധം ഒ​രു സാ​ല്‍വ പോ​ലെ വ​ന്ന് എ​ന്റെ മു​ഖ​ത്ത​ടി​ച്ചു. ആ ​ഗ​ന്ധ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട എ​ന്റെ​യു​ള്ളി​ൽ എ​ന്തോ സം​ഭ​വി​ച്ചു. ഈ ​നി​ബി​ഡ​വ​ന​ത്തി​ൽ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല​ല്ലോ?! ആ ​സാ​ല്‍വ എ​ന്റെ മു​ഖം മ​റ​യ്ക്കേ​ണ്ട താ​മ​സം, എ​നി​ക്കൊ​ന്നും ദൃ​ശ്യ​മാ​യി​ല്ല. ഞാ​ൻ മ​രി​ച്ച് മ​റ്റൊ​രു ജ​ന്മ​മെ​ടു​ത്ത​താ​ണോ​യെ​ന്ന സ​ന്ദേ​ഹ​വും എ​ന്നി​ലു​ണ്ടാ​യി. എ​ന്നി​രു​ന്നാ​ലും, ഞാ​ൻ പു​ന​ർ​ജ​ന്മ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ള​ല്ല​ല്ലോ! പ​ക്ഷേ മ​ര​ണ​ശേ​ഷം എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യ​ണ​മെ​ങ്കി​ൽ മ​രി​ച്ചു​ത​ന്നെ നോ​ക്ക​ണം, അ​ല്ലേ?

എ​ന്തു​ത​ന്നെ​യാ​യാ​ലും, ഇ​പ്പോ​ള്‍ എ​ന്റെ​യ​ടു​ക്ക​ലൊ​രു ല​ക്ഷ്യ​മു​ണ്ട്. ദി​വ​സം മു​ഴു​വ​നും ആ ​സൗ​ര​ഭ്യ​ത്തി​നു പി​ന്നാ​ലെ മ​ണം പി​ടി​ച്ച് ഞാ​ന​ല​ഞ്ഞു. ഒ​രൊ​റ്റ​നി​മി​ഷ​ത്തി​ല്‍ എ​ന്റെ​യു​ള്ളി​ലൊ​രു കാ​ട്ടു​വാ​സി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഒ​രു ക​ടു​വ​യെ​പ്പോ​ലെ സ​ക​ല​തി​നെ​യും ഞാ​ന്‍ സൂ​ക്ഷ്മ​മാ​യി വീ​ക്ഷി​ക്കു​ക​യും ഉ​റ്റു​നോ​ക്കു​ക​യും ചെ​യ്തു. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു മൂ​ന്ന് ചു​വ​ടു​ക​ള്‍ ന​ട​ന്നാ​ല്‍ പോ​ലും ത​ള​രു​മാ​യി​രു​ന്ന എ​നി​ക്ക് കാ​ടി​നു​ള്ളി​ല്‍ ദി​വ​സം മു​ഴു​വ​നും ന​ട​ന്നി​ട്ടും ക്ഷീ​ണ​മ​റി​ഞ്ഞി​ല്ല. ഞാ​നേ​തോ ഒ​രു മാ​യ​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​താ​യി എ​നി​ക്കു തോ​ന്നി!

ഇ​താ​ണെ​ങ്കി​ലോ, ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ അ​റി​ഞ്ഞി​ട്ടേ​യി​ല്ലാ​ത്ത ഒ​രു വ​ശം; ആ​രും​ത​ന്നെ എ​ന്നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു വ​ശം; എ​നി​ക്ക് തി​ര​യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​രു വ​ശം; പാ​ല്‍ മ​ണ​വും പൂ​ക്ക​ളു​ടെ ന​റു​മ​ണ​വും ക​ല​ര്‍ന്ന സാ​ല്‍വ​യാ​ല്‍ മാ​ത്രം പ​റ​യ​പ്പെ​ടു​ന്ന ഒ​രു കാ​വ്യം; ഒ​രി​ക്ക​ലും ആ​രു​ടെ​യും പാ​ദ​ങ്ങ​ള്‍ പ​തി​യാ​ത്ത ന​ഗ്ന​യാ​യ ക​ന്യാ​വ​നം!

മൂ​വ​ന്തി​നേ​ര​ത്ത് ഈ ​കാ​ട്ടി​നു​ള്ളി​ലെ ന​ദി​ക്ക​ര​യി​ല്‍ താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ കേ​ള്‍ക്കും. എ​ന്റെ ഭാ​ഷ​യാ​ണ​ത്. കു​ട്ടി​ക്കാ​ല​ത്ത് അ​വ​യി​ല്‍ ചി​ല​ത് എ​ന്റെ അ​മ്മ​യും എ​നി​ക്ക് പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ട്. ചി​ല പാ​ട്ടു​ക​ള്‍ ഞാ​ൻ കേ​ട്ടി​രു​ന്നി​ല്ല. മൂ​വ​ന്തി മാ​യു​ന്ന ആ ​വേ​ള​യി​ല്‍ അ​ത്ര​യും മാ​ധു​ര്യ​മു​ള്ള​തും മാ​തൃ​ത്വം നി​റ​ഞ്ഞ​തു​മാ​യ മൃ​ദു​സ്വ​ര​മു​യ​രു​ന്ന​ത് ആ​രി​ല്‍നി​ന്നാ​ണെ​ന്ന് സ​ങ്ക​ൽ​പി​ച്ചു നോ​ക്കാ​ൻ​പോ​ലും എ​നി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ പാ​ല്‍മ​ണം ക​ല​ര്‍ന്ന സാ​ല്‍വ ഒ​ര​മ്മ​യു​ടേ​താ​ണ്. എ​ന്നാ​ലും എ​ന്തു​കൊ​ണ്ടാ​ണ് ആ ​അ​മ്മ എ​നി​ക്കു മു​ന്നി​ല്‍ വെ​ളി​പ്പെ​ടാ​തി​രി​ക്കു​ന്ന​ത്?!

അ​വ​ളു​ടെ ഗാ​നാ​ലാ​പ​നം കേ​ട്ട് എ​നി​ക്കു​റ​ക്കം വ​ന്നു. എ​ന്റെ ഇ​രു ക​ണ്ണു​ക​ളി​ല്‍ ഉ​റ​ക്കം ത​ളം​കെ​ട്ടി. എ​ന്നാ​ലും ഉ​റ​ങ്ങാ​ന്‍ ഞാ​നി​ഷ്ട​പ്പെ​ട്ടി​ല്ല. അ​ടു​ത്ത​താ​യി സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന ആ ​വി​സ്മ​യ​മെ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യ​ണം. അ​ന്ന് ഞാ​ന്‍ സ്വ​യ​മെ​ന്നെ നു​ള്ളി നു​ള്ളി പാ​ടു​പെ​ട്ട് മി​ഴി​ച്ചി​രു​ന്നു. അ​വ​ള്‍ പാ​ട്ടു​പാ​ടു​ന്ന​ത് കേ​ള്‍ക്കാ​നാ​രം​ഭി​ക്കു​മ്പോ​ള്‍ സൂ​ര്യ​ന്‍ മ​റ​യു​വാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. പാ​ട്ടു​പാ​ടി തീ​രു​മ്പോ​ഴേ​ക്കും നി​ലാ​വ് ഉ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. പ​രി​സ​രം നി​ശ്ശ​ബ്ദ​ത​യി​ൽ മു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. ന​ദി മാ​ത്രം ഉ​ണ​ര്‍ന്നി​രി​ക്കു​ന്നു​വോ?!

ന​ദി​യി​ലാ​രോ ഇ​റ​ങ്ങി​യ​തു പോ​ലെ​യും ആ​രോ നീ​ന്തു​ന്ന​തു പോ​ലെ​യും ഒ​രൊ​ച്ച കേ​ട്ട് എ​ന്റെ പാ​തി മ​യ​ക്ക​ത്തി​നു ഭം​ഗം വ​ന്നു. ഞാ​നാ​ണെ​ങ്കി​ല്‍ ആ​രെ​യും ക​ണ്ടി​ല്ല. ന​ദീ​തീ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​രു സാ​ല്‍വ ഉ​ണ​ങ്ങാ​നി​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ക​ണ്ടു. ഭാ​ഗ്യ​വ​ശാ​ല്‍ ന​ല്ല നി​ലാ​വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു. ഞാ​ൻ സാ​ല്‍വ​യി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കി​ക്കൊ​ണ്ട് കു​റ്റി​ക്കാ​ട്ടി​ന​രി​കി​ല്‍ ചെ​ന്നു. ആ ​സാ​ല്‍വ ക​ഴു​കി ഉ​ണ​ങ്ങാ​നി​ട്ടി​ട്ടു​കൂ​ടി അ​തി​ലു​ള്ള പാ​ല്‍മ​ണം നീ​ങ്ങി​യി​രു​ന്നി​ല്ല.

കു​റ​ച്ചു സ​മ​യം ക​ട​ന്നു​പോ​യി. ന​ദി​ക്ക് ജീ​വ​ന്‍വെ​ച്ച പോ​ലെ, ന​ദി​യി​ലെ മ​നോ​ഹ​രി​യാ​യ ദേ​വ​ത​യെ​പ്പോ​ലെ, സ്വ​ർ​ണ​പ്ര​തി​മ പോ​ലെ ഒ​രു​വ​ള്‍ ന​ദി​യി​ല്‍നി​ന്ന് ഉ​ദി​ച്ചു​വ​രു​ന്ന​തു​ക​ണ്ട് ഞാ​ന്‍ പു​ള​കി​ത​നാ​യി. ന​ന​ഞ്ഞി​രു​ന്ന​ത് അ​വ​ളാ​യി​രു​ന്നെ​ങ്കി​ലും ഞാ​നാ​യി​രു​ന്നു ന​ടു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​വ​ളൊ​ര​മ്മ​യ​ല്ല, വെ​ണ്ണ​ക്ക​ല്‍ ശി​ൽ​പം പോ​ലെ​യു​ള്ള ക​ന്യ​ക​യാ​ണെ​ന്ന് അ​വ​ളെ ക​ണ്ട മാ​ത്ര​യി​ല്‍ ത​ന്നെ എ​നി​ക്കു മ​ന​സ്സി​ലാ​യി. അ​വ​ളു​ടെ തു​ടു​ത്ത മു​ല​ക​ൾ എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ച്ചു. അ​വ​ളു​ടെ മെ​ലി​ഞ്ഞ അ​ര​ക്കെ​ട്ട് എ​ന്നോ​ട് സ​ല്ല​പി​ച്ചു. എ​പ്പോ​ഴും പു​ഞ്ചി​രി നി​റ​ഞ്ഞ അ​വ​ളു​ടെ ക​ണ്ണു​ക​ൾ എ​ന്റെ​യോ​ർ​മ​ക​ളെ പി​ന്നി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി.

ദൈ​വ​മേ...! എ​നി​ക്കി​വ​ളെ അ​റി​യാ​മ​ല്ലോ?! എ​ന്റേ​താ​ണി​വ​ള്‍. ഇ​വ​ള്‍ ഇ​തു​വ​രെ ആ​രു​ടേ​യും സ്വ​ന്ത​മാ​കാ​ത്ത​തു​കൊ​ണ്ട​ല്ലേ ഈ ​കാ​ട്ടി​ല്‍ ഇ​ങ്ങ​നെ ഒ​രു ച​ന്ദ്ര​നെ​പ്പോ​ലെ പ്ര​കാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?! അ​ക്കാ​ല​ത്ത് ‘ഒ​രു ചും​ബ​നം ന​ല്‍കി​യാ​ല്‍ മ​തി. ഏ​ഴേ​ഴു ജ​ന്മ​ങ്ങ​ളി​ലും കൂ​ടെ​പ്പോ​രാം’ എ​ന്നെ​ന്നോ​ടു കെ​ഞ്ചി​യ​വ​ള്‍. ആ ​സ​മ​യ​ത്ത് ഇ​വ​ള്‍ക്ക് പ്രാ​യ​വും തി​ക​ഞ്ഞി​രു​ന്നി​ല്ല. അ​തെ​ല്ലാം അ​വ​ൾ ഇ​പ്പോ​ൾ ഓ​ർ​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യി​ല്ല.

ആ ​വേ​ള​യി​ല്‍ അ​വ​ൾ​ക്ക് എ​ന്നോ​ട് എ​ന്തോ ഒ​രു ആ​ക​ര്‍ഷ​ണ​മു​ണ്ടെ​ന്നു മാ​ത്ര​മാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ലും ആ ​ഉ​ന്മാ​ദ​ത്തി​ല​ട​ങ്ങി​യി​രു​ന്ന അ​വ​ളു​ടെ പ്ര​ണ​യം കാ​ര​ണം ചും​ബ​നം ന​ൽ​കാ​തി​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഒ​രേ​യൊ​രു ചും​ബ​നം ന​ൽ​കി അ​വ​ളെ ഉ​പേ​ക്ഷി​ച്ചു​ക​ള​യാ​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍, അ​വ​ളെ സ​മീ​പി​ച്ച​തും എ​നി​ക്കൊ​രു ചും​ബ​നം മ​തി​യാ​യി​രു​ന്നി​ല്ല. ഞാ​ൻ ആ ​കാ​ര്യം മു​ഴു​വ​നാ​യി പൂ​ർ​ത്തി​യാ​ക്കും മു​മ്പേ അ​വ​ളെ​ന്റെ കൈ​യി​ൽ​ത​ന്നെ ഋ​തു​മ​തി​യാ​യി മാ​റി​യി​രു​ന്നു. അ​വ​ള്‍ അ​പ്പോ​ഴു​മൊ​രു കൊ​ച്ചു പെ​ണ്‍കു​ട്ടി​യാ​ണെ​ന്ന​ത് അ​ന്നേ​ര​മാ​ണ് ഞാ​നോ​ര്‍ത്ത​ത്.

അ​ന്ന് അ​വ​ളെ​ന്നോ​ട് ഒ​രു ചും​ബ​നം മാ​ത്ര​മ​ല്ലേ ആ​വ​ശ്യ​പ്പെ​ട്ട​ത്?! അ​വ​ൾ ചോ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ൽ, എ​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​വ​ളെ​ന്നെ വേ​ട്ട​യാ​ടു​മെ​ന്ന് ഞാ​ൻ ഭ​യ​പ്പെ​ട്ടു. അ​തി​നാ​ല്‍ അ​ന്ന​ത്തെ ദി​വ​സ​ത്തി​നു​ശേ​ഷം ഞാ​ൻ അ​വ​ളെ ക​ണ്ടു​മു​ട്ടി​യ​തേ​യി​ല്ല. അ​വ​ൾ​ക്ക് സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് ഞാ​ന​റി​ഞ്ഞ​തേ​യി​ല്ല. എ​നി​ക്കു സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് അ​വ​ൾ അ​റി​ഞ്ഞി​രി​ക്കാ​നും സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ലും എ​ന്റെ ഒ​രേ​യൊ​രു സ്വ​പ്ന​ത്തി​ൽ ഇ​ട​ക്കി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ത​വ​ണ അ​വ​ൾ വ​ന്നു​മ​റ​ഞ്ഞു. എ​ന്റെ ഉ​ള്ളം​കൈ​യി​ൽ ഒ​തു​ങ്ങാ​ൻ ത​ക്ക ചെ​റി​യ മാ​റി​ട​ങ്ങ​ളും എ​ന്റെ ചു​ണ്ടു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ചെ​റി​യ ചു​ണ്ടു​ക​ളും വേ​ദ​ന​യാ​ല്‍ പു​ള​യ​വേ, അ​വ​ൾ എ​ന്റെ​യ​ടു​ത്തേ​ക്കു വ​രു​ക​യും പോ​വു​ക​യും ചെ​യ്തു. പ​ക്ഷേ ആ ​സ്വ​പ്ന​ത്തി​ൽ​നി​ന്ന് ഉ​ണ​ർ​ന്ന​പ്പോ​ൾ​ത​ന്നെ ഞാ​ൻ അ​വ​ളെ മ​റ​ന്നു​പോ​യി​രു​ന്നു​വ​ല്ലോ​യെ​ന്ന​തു​പോ​ലും ഇ​താ ഇ​പ്പോ​ൾ മാ​ത്ര​മാ​ണ് എ​ന്റെ ഓ​ർ​മ​യി​ല്‍ വ​ന്ന​ത്.

ദേ​വ​ത​യെ​പ്പോ​ലെ ഒ​രു​വ​ള്‍ നി​ല​ത്ത് ചാ​ഞ്ഞു​കി​ട​ന്നു​കൊ​ണ്ട്, ഒ​രു ന​ക്ഷ​ത്രം പോ​ലെ ആ​കാ​ശ​ത്തേ​ക്കു നോ​ക്കി, ഈ ​കാ​ട്ടി​നു​ള്ളി​ല്‍ ഇ​രി​ക്കു​ന്ന​തു​ക​ണ്ട് ഞാ​നെ​ന്റെ ക​ഴി​ഞ്ഞു​പോ​യ ആ​ത്മാ​ക്ക​ളു​ടെ​യു​ള്ളി​ല്‍ നി​ർ​ത്താ​തെ ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. സൂ​ര്യ​നു​ദി​ക്കു​ന്ന വേ​ള​യി​ലും അ​വ​ളെ ക​ണ്ടു​കൊ​ണ്ടാ​ണ് ഞാ​നു​ണ​ർ​ന്ന​ത്. അ​വ​ളാ​ണെ​ങ്കി​ല്‍ ഉ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​പ്രാ​ണി​ക​ള്‍ അ​വ​ളെ ചു​റ്റി​പ്പ​റ്റി​യും, വി​വി​ധ​ത​രം പ​ഴ​ങ്ങ​ളും ഇ​ല​ക്കു​മ്പി​ളു​ക​ളി​ല്‍ പാ​നീ​യ​ങ്ങ​ളു​മാ​യും കാ​ട്ടു​പൂ​ക്ക​ള്‍ പ​ട​ര്‍ത്തി​വെ​ച്ചും ത​ങ്ങ​ളു​ടെ അ​മ്മ​ദേ​വ​ത​യെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ വ​ര​വേ​ല്‍ക്കാ​നാ​യി അ​വ അ​ണി​നി​ര​ന്നി​രു​ന്നു. അ​വ​ളെ​ഴു​ന്നേ​റ്റ് ക്ഷീ​ണ​മ​ക​റ്റി പു​ഞ്ചി​രി​യോ​ടെ വാ​യ ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴേ, ചെ​റു​പ്രാ​ണി​ക​ള്‍ മ​ത്സ​രി​ച്ച് അ​വ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

അ​വ​ളാ​ണെ​ങ്കി​ലോ, അ​വ​യെ​യെ​ല്ലാം വ​ലി​യ കാ​രു​ണ്യ​ത്തോ​ടെ ആ​ശ്ലേ​ഷി​ച്ച​തും, അ​വ​ളി​ൽ​നി​ന്ന് പാ​ലൊ​രു നീ​രു​റ​വ പോ​ലെ പ്ര​വ​ഹി​ച്ച്, വെ​ള്ള​പ്പൊ​ക്കം പോ​ലെ ഒ​ഴു​കി, അ​വ​ളെ ആ​വ​ര​ണം ചെ​യ്ത​പ്പോ​ള്‍ അ​വി​ടെ​യൊ​രു പാ​ല്‍ത​ടാ​കം ത​ന്നെ രൂ​പം​കൊ​ണ്ടു. അ​വ​ളു​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലെ വി​ര​ലു​ക​ളി​ൽ​നി​ന്നു​പോ​ലും പാ​ൽ ഒ​ലി​ച്ചൊ​ഴു​കാ​ൻ തു​ട​ങ്ങി. അ​വ​ളു​ടെ മു​ല​ക്ക​ണ്ണു​ക​ളി​ൽ​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങി​യ പാ​ലി​ല്‍ അ​ണ്ണാ​ൻ കു​ഞ്ഞു​ങ്ങ​ളും മാ​ൻ​കു​ഞ്ഞു​ങ്ങ​ളും മു​യ​ൽ​കു​ഞ്ഞു​ങ്ങ​ളും ന​ന​ഞ്ഞു. അ​വ​ളു​ടെ വി​ര​ല്‍തു​മ്പു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് കു​ഞ്ഞു​പാ​മ്പു​ക​ൾ പോ​ലും പാ​ൽ കു​ടി​ച്ചു. അ​ത്ര​ത്തോ​ളം പാ​ൽ ഒ​ഴു​കി​യെ​ങ്കി​ലും ഒ​രു തു​ള്ളി പോ​ലും ഭൂ​മി വ​ലി​ച്ചെ​ടു​ക്കു​ക​യോ ന​ദി ത​ന്നി​ല്‍ ല​യി​പ്പി​ക്കു​ക​യോ പാ​ഴാ​വു​ക​യോ ചെ​യ്തി​ല്ല. ത​ന്റെ അ​വ​സാ​ന തു​ള്ളി​വ​രെ ആ​രു​ടെ​യെ​ങ്കി​ലും വി​ശ​പ്പി​നെ ആ ​പാ​ൽ ശ​മി​പ്പി​ച്ചു.

ഞാ​ൻ ക​ണ്ട ആ ​കാ​ഴ്ച എ​നി​ക്കു​ത​ന്നെ വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്റെ ക​ണ്ണു​ക​ളി​ൽ​നി​ന്ന് ക​ണ്ണു​നീ​ർ ഒ​ഴു​കി. ഒ​ടു​വി​ൽ അ​വ​ൾ എ​ഴു​ന്നേ​റ്റു​നി​ന്നു. എ​ഴു​ന്നേ​റ്റു​നി​ന്ന് ത​ന്റെ സാ​ല്‍വ​യെ​ടു​ത്ത് പൊ​തി​ഞ്ഞ​തും ആ ​ചെ​റു​പ്രാ​ണി​ക​ള്‍ അ​വ​ളു​ടെ ശ​രീ​ര​ത്തി​ൽ അ​വി​ടെ​യ​വി​ടെ​യാ​യി വ്യാ​പി​ച്ചു. ഒ​രു ജ​ല​ച്ഛാ​യ ചി​ത്ര​ത്തി​ന് ജീ​വ​ൻ വെ​ച്ച​തു​പോ​ലെ ഞാ​ൻ ഒ​ളി​ച്ചി​രു​ന്ന കു​റ്റി​ക്കാ​ട്ടി​ന്റെ അ​രി​കി​ലൂ​ടെ അ​വ​ൾ ന​ട​ന്നു​പോ​യി. ആ​രു​ടെ​യും സ്വ​ന്ത​മ​ല്ല അ​വ​ള്‍. എ​ന്നി​രു​ന്നാ​ലും, മു​ഴു​വ​ൻ കാ​ടും അ​വ​ള്‍ ത​നി​ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട​തെ​ന്ന് പൂ​ജി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​ളെ സ്നേ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഈ ​കാ​ട്ടി​നു​ള്ളി​ൽ എ​ന്റെ അ​ടു​ത്തു​കൂ​ടെ ഒ​രു ന​ദി ഒ​ഴു​കു​മ്പോ​ഴും, ഞാ​നാ​ണെ​ങ്കി​ല്‍ ഒ​രു തു​ള്ളി വെ​ള്ളം പോ​ലും കു​ടി​ക്കാ​തെ ത​ള​ർ​ന്നു​പോ​യി​രു​ന്നു. മ​ര​ങ്ങ​ളി​ല്‍ പൂ​ക്ക​ളും പ​ഴ​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴും, ഞാ​ൻ യാ​തൊ​ന്നും ക​ഴി​ക്കാ​തെ പ​ട്ടി​ണി കി​ട​ന്നു. എ​ന്റെ​യു​ള്ളി​ൽ ഒ​രു ത​രം വെ​റു​പ്പും ക്രൂ​ര​ത​യു​മാ​ണ് പൂ​ർ​ണ​മാ​യും ഞാ​ന​നു​ഭ​വി​ച്ച​ത്. ആ​ക​യാ​ല്‍, ആ ​കു​റ്റി​ക്കാ​ട്ടി​ൽ​ത​ന്നെ ഒ​ളി​ച്ചി​രി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു.

അ​വ​ൾ വീ​ണ്ടും ഈ ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തു​വ​രെ ഞാ​നൊ​ന്നും ക​ഴി​ക്കു​ക​യോ കു​ടി​ക്കു​ക​യോ ചെ​യ്യി​ല്ല. പ​ട്ടി​ണി കി​ട​ന്ന് എ​ന്റെ ജീ​വ​ന്‍ പോ​കു​ന്നെ​ങ്കി​ല്‍ പോ​ക​ട്ടെ! അ​വ​ളി​ൽ പ​ട​ര്‍ന്ന് എ​ന്റെ വി​ശ​പ്പ് ശ​മി​പ്പി​ക്കു​ന്ന​തു​വ​രെ എ​നി​ക്ക് വെ​ള്ളം പോ​ലും ആ​വ​ശ്യ​മി​ല്ല. മു​ഴു​വ​ൻ കാ​ടു​ത​ന്നെ അ​വ​ളി​ല്‍നി​ന്ന് ത​ന്റെ വി​ശ​പ്പി​നു ശ​മ​നം തേ​ടു​ന്നു​വെ​ങ്കി​ൽ എ​നി​ക്കെ​ന്തു​കൊ​ണ്ട് പ​റ്റി​ല്ല?! മ​റ്റാ​രു​ടെ​യും സ്വ​ന്ത​മാ​കു​ന്ന​തി​നു മു​മ്പ് എ​ന്റേ​താ​യി​രു​ന്നു അ​വ​ൾ. ഇ​പ്പോ​ഴോ, വി​ചി​ത്ര പ്രാ​ണി​ക​ളെ​ല്ലാം അ​വ​ളു​ടെ ശ​രീ​ര​ത്തെ സ്വ​ന്ത​മാ​യി കൊ​ണ്ടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

വി​ശ​പ്പും ദാ​ഹ​വും ഭൂ​ത​കാ​ല ഓ​ർ​മ​ക​ളും എ​ന്നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. പ്രാ​ണി​ക​ള്‍ അ​വ​ളു​ടെ ഉ​ട​ലി​ല്‍ പ​ട​ര്‍ന്നു​പ​ട​ര്‍ന്ന് അ​വ​ളെ നു​ക​ര്‍ന്ന രീ​തി ഓ​ര്‍മ​യി​ല്‍ വ​ന്ന​പ്പോ​ഴെ​ല്ലാം ഒ​രു വി​ചി​ത്ര​മാ​യ കാ​മ​ത്താ​ൽ എ​ന്റെ മ​ന​സ്സും ശ​രീ​ര​വും ക​ത്തി​ജ്വ​ലി​ച്ചു. ആ ​പെ​രും​തീ​യി​ൽ മു​ഴു​കി ഒ​രു കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ല്‍ ചാ​ര​മാ​യി പോ​കാ​ന്‍ ഞാ​ൻ എ​ന്റെ മ​ന​സ്സി​നെ ഒ​രു​ക്കി​ക്കൊ​ണ്ടി​രു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും മ​രി​ക്കാ​നാ​യി​രു​ന്ന​ല്ലോ ഞാ​നാ​ഗ്ര​ഹി​ച്ച​തും?!

സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട്, ഉ​റ​ക്ക​ത്തി​നും ഉ​ണ​ർ​വി​നു​മി​ട​യി​ൽ, ആ​ഗ്ര​ഹ​ത്തി​നും നി​രാ​ശ​ക്കു​മി​ട​യി​ൽ, ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ, എ​ത്ര നേ​രം അ​വ്വി​ധം ക​ട​ന്നു​പോ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്റെ ക​ണ്ണു​ക​ളി​ൽ മ​ഞ്ഞു​തു​ള്ളി​ക​ൾ വീ​ണ് ഞാ​ൻ മി​ഴി​ച്ചു​നോ​ക്കി​യ​പ്പോ​ൾ ന​ദി സം​സാ​രി​ക്കു​ന്ന​തു​പോ​ലെ കേ​ട്ടു. കൃ​ത്യ​സ​മ​യ​ത്ത് പ്ര​കൃ​തി എ​ന്നെ ഉ​ണ​ർ​ത്തി​ക്ക​ള​ഞ്ഞു.

ആ ​ക​ന്യ​ക വെ​ള്ള​ത്തി​ൽ​നി​ന്ന് ഒ​രു പ​ളു​ങ്കു പ്ര​തി​മ പോ​ലെ പൊ​ങ്ങി​വ​ന്നു. ര​ണ്ടു​മൂ​ന്നു ത​വ​ണ ത​ന്റെ ത​ല​കു​ട​ഞ്ഞ് നീ​ണ്ട ത​ല​മു​ടി വി​ട​ര്‍ത്തി അ​തി​ലെ ഈ​ര്‍പ്പ​മ​ക​റ്റി​ക്കൊ​ണ്ടി​രു​ന്നു. ആ ​നീ​ര്‍ത്തു​ള്ളി​ക​ളാ​ണ് എ​ന്റെ മു​ഖ​ത്തു തെ​റി​ച്ച​ത്. തു​ട​ര്‍ന്ന് വി​ശ്ര​മി​ക്കാ​നാ​യി അ​വ​ൾ നി​ല​ത്തേ​ക്ക് ചാ​ഞ്ഞു​കി​ട​ന്ന​തും, ഞാ​ൻ അ​വ​ളു​ടെ നേ​ര്‍ക്ക് ചെ​ന്നു​കൊ​ണ്ട് അ​വ​ളു​ടെ മു​ഖ​ത്തേ​ക്ക് നോ​ക്കി കു​നി​ഞ്ഞു.

മു​ഖ​ത്തേ​ക്കു നോ​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​ളു​ടെ ദേ​ഹം മു​ഴു​വ​നും ഞാ​ന്‍ പ​ട​ര്‍ന്നു. ഞാ​ൻ അ​വ​ളെ ആ​വേ​ശ​ത്തോ​ടെ ക​ട​ന്നു​പി​ടി​ക്കു​ക​യും പ്രാ​പി​ക്കു​ക​യും ചെ​യ്തു. എ​ത്ര ത​വ​ണ ചെ​യ്തു​വെ​ന്ന​തി​ന് ക​ണ​ക്കേ​യി​ല്ല. ഞാ​നോ, മ​രി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​വ​ന്‍. എ​ന്റെ ശ​രീ​ര​ത്തി​ല്‍ ബ​ല​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ലും എ​വി​ടെ നി​ന്നോ ഒ​രു ശ​ക്തി എ​ന്റെ​യു​ള്ളി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ഞാ​ന്‍ നി​ര്‍ത്താ​തെ ച​ലി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴും അ​വ​ള്‍ യാ​തൊ​രു ശ​ബ്ദ​വും പു​റ​പ്പെ​ടു​വി​ച്ച​തേ​യി​ല്ല. ക​ണ്ണു​ക​ള​ട​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി എ​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു ആ ​വേ​ള​യി​ല്‍ ഞാ​ന്‍ ചെ​യ്ത​ത്. അ​വ​ളു​ടെ മു​ഖ​ത്തെ വി​കാ​ര​മെ​ന്താ​യി​രു​ന്നു​വെ​ന്നോ എ​ന്റെ മ​ന​സ്സി​ലെ​ന്താ​യി​രു​ന്നു​വെ​ന്നോ ഒ​ന്നും ഞാ​ന​റി​ഞ്ഞി​ല്ല.

ഒ​ടു​വി​ല്‍ ക്ഷീ​ണി​ച്ച് നി​ശ്വാ​സ​വു​മാ​യി ക​ണ്ണു​ക​ള്‍ തു​റ​ന്ന​പ്പോ​ഴാ​ണ് അ​വ​ളു​ടെ മു​ഴു​ത്ത മാ​റി​ടം, എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ട​ത്. ആ ​നി​റ​കു​ട​ങ്ങ​ളി​ല്‍നി​ന്ന് നാ​വ് ന​ന​യ്ക്ക​ണ​മെ​ന്നു മാ​ത്ര​മാ​യി​രു​ന്ന​ല്ലോ ഞാ​നാ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്ന​തെ​ന്ന കാ​ര്യം അ​പ്പോ​ഴാ​ണ് എ​ന്റെ ഓ​ര്‍മ​യി​ല്‍ വ​ന്ന​ത്. പ​ക്ഷേ സം​ഭ​വി​ച്ച​തോ, മ​റ്റൊ​ന്നാ​യി​രു​ന്നു!

ഞാ​നോ കി​രാ​ത​നും മ​നോ​രോ​ഗി​യു​മാ​യ ഒ​രു സ്വാ​ർ​ഥ​ന്‍. ഉ​ട​നെ ആ ​ചെ​റു​മു​ല​ക​ളി​ല്‍ എ​ന്റെ ഇ​രു ചു​ണ്ടു​ക​ള്‍ പ​തി​പ്പി​ച്ച​തും, അ​വ​യി​ല്‍നി​ന്ന് ഉ​റ​വ പോ​ലെ പാ​ല്‍ ക​വി​ഞ്ഞൊ​ഴു​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഭ​ക്ഷ​ണം പോ​ലും ക​യ്പാ​യി മാ​റി​യി​രു​ന്ന എ​ന്റെ നാ​വി​ലെ രു​ചി​മു​കു​ള​ങ്ങ​ൾ​ക്ക് ഒ​രു പു​ത്ത​നു​ണ​ര്‍വ് ല​ഭി​ച്ച​തും ശ​രീ​ര​ത്തി​ലെ രു​ചി ഞ​ര​മ്പു​ക​ളെ​ല്ലാം ഊ​ര്‍ജ​സ്വ​ല​മാ​യി മാ​റി. ആ ​നി​മി​ഷം, അ​വ​ളു​ടെ മൃ​ദു​വാ​യ വി​ര​ൽ​ത്തു​മ്പു​ക​ൾ എ​ന്റെ ത​ല​മു​ടി​യി​ലൂ​ടെ ക​ട​ന്നു​ചെ​ന്ന് എ​ന്നെ പാ​ലി​ൽ കു​ളി​പ്പി​ച്ചു. തു​ട​ര്‍ന്ന് ആ ​പാ​ല്‍ന​ദി നി​ർ​ത്താ​തെ എ​ന്റെ മേ​ല്‍ പ്ര​വ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു.

ശ്വാ​സം മു​ട്ടു​ന്ന​തു​വ​രെ പാ​ല്‍ നു​ക​ര്‍ന്ന ഒ​രു കു​ഞ്ഞ് മ​യ​ങ്ങി ത​ന്റെ അ​മ്മ​യു​ടെ നെ​ഞ്ചി​നു​മീ​തെ കി​ട​ന്നു​റ​ങ്ങു​ന്ന​തു​പോ​ലെ, ഞാ​ന​വ​ളെ കെ​ട്ടി​പ്പി​ടി​ച്ച് ഉ​റ​ങ്ങി​യ​തു മാ​ത്ര​മേ എ​നി​ക്കോ​ർ​മ​യു​ള്ളൂ. വീ​ണ്ടും ക​ണ്ണു​ക​ള്‍ മി​ഴി​ച്ചു നോ​ക്കു​മ്പോ​ള്‍ ഉ​ച്ചി​വെ​യി​ല്‍ പൊ​ള്ളി​ക്കു​ന്ന മ​ധ്യാ​ഹ്ന നേ​രം. അ​വ​ളി​ല്ലാ​യി​രു​ന്നു. ക​നി​ക​ളും ഇ​ല​ക്കു​മ്പി​ളു​ക​ളി​ല്‍ പാ​നീ​യ​ങ്ങ​ളും എ​ന്ന​രി​കി​ല്‍വെ​ച്ച് അ​വ​ള്‍ പോ​യി​രു​ന്നു. എ​ന്തു​ത​രം പെ​ണ്ണാ​ണി​വ​ള്‍?! എ​ന്തൊ​ക്കെ​യാ​ണ് ഞാ​ന​വ​ളോ​ടു പ്ര​വ​ര്‍ത്തി​ച്ച​ത്? പ​ക്ഷേ അ​വ​ള്‍ എ​ന്നോ​ടെ​ന്താ​ണ് ചെ​യ്ത​ത്? എ​ന്നെ​ക്കു​റി​ച്ച് അ​വ​ളി​പ്പോ​ൾ എ​ന്താ​യി​രി​ക്കും ചി​ന്തി​ക്കു​ന്നു​ണ്ടാ​വു​ക?

പാ​ൽ​ക്ക​ട​ലി​ലേ​ക്ക് ചാ​ടി പാ​ലു​റ​വ മു​ഴു​വ​നാ​യും വ​റ്റും​വി​ധം വ​ലി​ച്ചു കു​ടി​ച്ചും, പാ​ലി​ൽ നീ​രാ​ടി​യും എ​ന്റെ ശ​രീ​ര​വും ആ​ത്മാ​വും ജീ​വ​ൻ പ്രാ​പി​ച്ചി​രു​ന്നു. ശ​രീ​രം​പോ​ലെ​ത്ത​ന്നെ എ​ന്റെ ആ​ത്മാ​വും ആ​ശ്വാ​സം​കൊ​ണ്ട ആ ​നി​മി​ഷ​ത്തി​ലാ​ണ് ഞാ​ന്‍ സ്വ​ബോ​ധം വീ​ണ്ടെ​ടു​ത്ത​ത്. എ​ന്നാ​ലും, കു​റ്റ​ബോ​ധം തു​ട​ങ്ങി​യി​രു​ന്നു.

ഒ​രു സാ​ധാ​ര​ണ സ്ത്രീ​യോ​ട് ഞാ​ൻ ഇ​തു​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച് അ​വ​ളെ ഞാ​ന്‍ കൊ​ല്ലാ​തെ വി​ട്ടി​രു​ന്നെ​ങ്കി​ൽ അ​വ​ളെ​ന്റെ പ​ല്ലു​ക​ളെ​ല്ലാം അ​ടി​ച്ചു​കൊ​ഴി​ക്കു​ക​യും എ​ന്റെ ക​ണ്ണു​ക​ള്‍ ചൂ​ഴ്ന്നെ​ടു​ത്ത് എ​ന്റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചു​മു​റി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നി​ല്ലേ?! എ​ന്നാ​ല്‍ അ​വ​ളോ എ​നി​ക്കെ​തി​രെ ഒ​രു ചെ​ന്നാ​യ​ക്കു​ട്ടി​യെ​പോ​ലും അ​ഴി​ച്ചു​വി​ട്ടി​ല്ല. ഞാ​ന​ത്ര​ത്തോ​ളം പീ​ഡി​പ്പി​ച്ചി​ട്ടു​പോ​ലും അ​വ​ളെ​ന്നെ ത​ലോ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ൽ​പം​കൂ​ടി ആ​ഴ​ത്തി​ൽ ചി​ന്തി​ച്ചു​നോ​ക്കി​യാ​ല്‍ അ​വ​ളൊ​രു വ​ന​ദേ​വ​ത​യാ​ണ്. അ​മ്മ ദേ​വ​ത. എ​ല്ലാ​ത്തി​നോ​ടും ക​രു​ണ കാ​ട്ടു​ന്ന സ്നേ​ഹ​മ​ത​മാ​ണ് അ​വ​ളു​ടേ​ത്. ഏ​തു വി​ധ​ത്തി​ലാ​ണോ എ​ല്ലാ ജീ​വി​ക​ളോ​ടും അ​വ​ള്‍ പെ​രു​മാ​റു​ന്ന​ത്, അ​തേ രീ​തി​യി​ലാ​ണ് അ​വ​ൾ എ​ന്നോ​ടും പെ​രു​മാ​റി​യ​ത്. ഞാ​ന്‍ ആ​രാ​ണെ​ന്ന് അ​വ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രി​ക്കാം. ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യും അ​വ​ൾ​ക്കി​ല്ലാ​തി​രി​ക്കാം. ഞാ​നോ ഒ​രു പു​രു​ഷ​ന്‍. പു​രു​ഷ​ന് ഒ​രു സ്ത്രീ​യോ​ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത ഇ​താ​ണെ​ന്ന് അ​വ​ൾ​ക്ക​റി​യി​ല്ലേ? ഇ​പ്പോ​ഴും അ​വ​ൾ ഇ​ത്ര​ത്തോ​ളം നി​ഷ്ക​ള​ങ്ക​യാ​ണോ? ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന എ​ന്റെ മു​ൻ​കാ​ല പ്ര​ണ​യ​ച​രി​ത്ര​ത്തി​ല്‍ എ​ന്റെ മാ​ളി​ക​യി​ലെ കി​ട​പ്പു​മു​റി​യു​ടെ അ​രി​കി​ലേ​ക്ക് സ്വ​യം ന​ട​ന്നു​വ​ന്ന​വ​ളാ​ണ് അ​വ​ള്‍. അ​ങ്ങ​നെ വ​ന്നി​ട്ടും ത​ന്റെ ഇ​ളം​ചു​വ​പ്പു മു​റി​യി​ലേ​ക്ക് യാ​തൊ​രു ആ​പ​ത്തും സം​ഭ​വി​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങി​ച്ചെ​ന്ന ഒ​രേ​യൊ​രു പെ​ൺ​കു​ട്ടി അ​വ​ളാ​യി​രു​ന്നു. അ​ന്നെ​ന്തോ എ​ന്റെ സ​ദ്ഗു​ണ​ത്താ​ല്‍ അ​വ​ളോ​ടു പാ​വം തോ​ന്നി അ​വ​ളെ മ​ട​ക്കി​യ​യ​ച്ച​ത​ല്ല. ആ ​ചെ​റു​വ​യ​സ്സി​ല്‍ പോ​ലും അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്ന ദൈ​വി​ക​മാ​യ സ്വ​ഭാ​വ​മാ​യി​രു​ന്നു അ​തി​നു​ള്ള കാ​ര​ണം. ത​ന്റെ അ​ടു​ത്തേ​ക്കു​വ​രു​ന്ന ആ​രെ​യും സ്വ​ന്തം സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ഗു​ണം അ​ക്കാ​ല​ത്തു​പോ​ലും അ​വ​ളി​ലു​ണ്ടാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​തു​കേ​ട്ട് ന​ട​ക്കു​ന്ന ഒ​രാ​ള​ല്ല ഞാ​ന്‍. എ​നി​ക്കാ​വ​ശ്യ​മെ​ന്നു തോ​ന്നു​ന്ന​ത് ഞാ​ന്‍ ചെ​യ്യും. എ​നി​ക്കു വേ​ണ്ട വി​ധ​ത്തി​ലാ​ണ് ഞാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ന്നാ​ലും അ​ങ്ങ​നെ ക​ഴി​യു​മ്പോ​ഴും ആ ​ദി​വ​സം ആ ​ചെ​റു​പ്പ​ക്കാ​രി കാ​ര​ണം ഒ​രു നി​മി​ഷ​ത്തേ​ക്കെ​ങ്കി​ലും ഞാ​ന്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, അ​വ​ളു​ടെ നി​ഷ്ക​ള​ങ്ക​ത​ക്ക് അ​നു​സൃ​ത​മാ​യി ഞാ​നും മാ​റ​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നി. അ​തേ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലും സം​ഭ​വി​ച്ച​ത്.

എ​ന്നാ​ലും, ഒ​ടു​വി​ല്‍ ഞാ​നു​ദ്ദേ​ശി​ച്ച​തു​പോ​ലെ​യ​ല്ലാ​തെ ഒ​രു കാ​മ​ഭ്രാ​ന്ത​നെ​പ്പോ​ലെ​യ​ല്ലേ അ​വ​ളോ​ടു പെ​രു​മാ​റി​യ​ത്?! ഇ​ട​ത​ട​വി​ല്ലാ​തെ ആ ​ക​ന്യാ​മാ​താ​വി​നെ ഞാ​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു. അ​വ​ൾ​ക്കൊ​രി​ക്ക​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ഒ​രു കാ​ര്യ​വും ആ​രും അ​വ​ളോ​ട് ചെ​യ്യാ​ൻ തു​നി​യാ​ത്ത കാ​ര്യ​വും ഞാ​ന​വ​ളോ​ട് ചെ​യ്തു. ഒ​രു​ത​രം അ​ഭി​നി​വേ​ശ​ത്തോ​ടെ​യും മാ​ന​സി​ക​പി​രി​മു​റു​ക്ക​ത്തോ​ടെ​യും അ​ക്ഷ​മ​യോ​ടെ​യും അ​പ​രി​മി​ത​മാ​യ വേ​ദ​ന​യോ​ടെ​യും ഞാ​ൻ അ​വ​ളു​ടെ മേ​ൽ പ്ര​വ​ര്‍ത്തി​ച്ചു. എ​ത്ര​ത​ന്നെ വ​ലി​യ ക്രൂ​ര​ത​യു​ള്ള മൃ​ഗം പോ​ലും ഇ​ത്ര​മേ​ല്‍ ക്രൂ​ര​മാ​യോ അ​ക്ര​മാ​സ​ക്ത​മാ​യോ അ​വ​ളോ​ട് പെ​രു​മാ​റി​യി​ട്ടു​ണ്ടാ​വി​ല്ല. ഉ​ട​ന്‍ത​ന്നെ എ​നി​ക്ക​വ​ളോ​ട് ക്ഷ​മ ചോ​ദി​ക്ക​ണം. എ​ന്നാ​ലും ക്ഷ​മ ചോ​ദി​ക്കാ​ന്‍ മാ​ത്ര​മു​ള്ള യോ​ഗ്യ​ത എ​നി​ക്കു​ണ്ടോ?! ആ​ക​യാ​ല്‍ വീ​ണ്ടും കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ക്കാ​ൻ ത​ന്നെ ഞാ​ൻ തീ​രു​മാ​നി​ച്ചു.

 

03

ജ​ന്തു​ക്ക​ള്‍ അ​ക്കാ​ര്യം ചെ​യ്യു​ന്ന​ത് പ​ല​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. മ​നു​ഷ്യ​ർ അ​തി​നെ പ്ര​ത്യു​ൽ​പാ​ദ​നം എ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ലും അ​വ​നെ​ന്താ​ണ് ചെ​യ്ത​ത്?! അ​വ​ൻ ചെ​യ്ത​തി​നെ അ​തി​ര​റ്റ ആ​ന​ന്ദം എ​ന്ന് ഞാ​ന്‍ പ​റ​യും. അ​തി​നെ പി​ന്നെ എ​ങ്ങ​നെ​യാ​ണ് പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ലോ​ക​ത്തി​ലു​ള്ള എ​ല്ലാ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഇ​ത് ഇ​ങ്ങ​നെ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ പോ​ലും എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഇ​തി​നു മു​മ്പൊ​രി​ക്ക​ലും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ഷ​യ​ത്തി​ല്‍ ഞാ​ൻ ഏ​ര്‍പ്പെ​ട്ടി​ട്ടി​ല്ല. അ​തെ​ല്ലാം ചെ​യ്തു നോ​ക്ക​ണ​മെ​ന്ന് ഞാ​നാ​ഗ്ര​ഹി​ച്ച ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴോ, ആ ​കാ​ല​ത്ത് ഞാ​നെ​ന്തൊ​ക്കെ​യാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ടി​രു​ന്ന​തെ​ന്നു​പോ​ലും എ​നി​ക്ക് കൃ​ത്യ​മാ​യി ഓ​ർ​മ​യി​ല്ല.

ഞാ​നി​പ്പോ​ള്‍ ക​ഴി​യു​ന്ന​ത് ഒ​രു ഗ്രാ​മ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ ന​ഗ​ര​ത്തി​ലോ അ​ല്ലാ​യെ​ന്ന​തി​നാ​ല്‍ ത​ന്നെ ഇ​പ്പോ​ള്‍ എ​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ഈ ​ജീ​വി​തം എ​നി​ക്കി​ഷ്ട​മാ​ണ്. ഇ​വി​ടെ ആ​രു​മാ​യി​ക്കൊ​ള്ള​ട്ടെ ഏ​തു​മാ​യി​ക്കൊ​ള്ള​ട്ടെ എ​ന്റെ മ​ന​സ്സി​നെ വ്ര​ണ​പ്പെ​ടു​ത്താ​റി​ല്ല. ഞാ​ൻ ഇ​പ്പോ​ൾ ഒ​രു വ​ന​ദേ​വ​ത. ഇ​വി​ടെ​യു​ള്ള​വ​യെ​ല്ലാം എ​ന്നെ ആ​രാ​ധി​ക്കു​ന്നു. അ​വ ആ​രാ​ധി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ, അ​വ​യു​ടെ ഇ​ളം​വ​യ​സ്സു മു​ത​ല്‍ ഞാ​ന​വ​യെ ക​രു​ത​ലോ​ടെ പ​രി​ച​രി​ച്ചു​വ​രു​ന്നു. അ​തി​ലെ​നി​ക്ക് യാ​തൊ​രു ക​ഷ്ട​വു​മി​ല്ല; ക്ഷീ​ണ​വു​മി​ല്ല. ഈ ​പ്ര​കൃ​തി​യു​ടെ​യൊ​രു ഭാ​ഗ​മാ​ണു ഞാ​ൻ. എ​നി​ക്കി​ഷ്ട​മു​ള്ള നേ​ര​ത്ത് ഞാ​നാ​ഗ്ര​ഹി​ച്ച​താ​യി മാ​റാ​ൻ എ​നി​ക്കു ക​ഴി​യും. അ​തി​ന​പ്പു​റം, ഈ ​ജീ​വി​ത​ത്തി​ൽ മ​റ്റൊ​ന്നും ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. രാ​വി​ലെ സൂ​ര്യ​ൻ മു​ട​ങ്ങാ​തെ ഉ​ദി​ക്കു​ന്ന​തും, മ​ഴ കൃ​ത്യ​സ​മ​യ​ത്ത് പെ​യ്യു​ന്ന​തും, ന​ദി നി​ർ​ത്താ​തെ ഒ​ഴു​കു​ന്ന​തി​നു​മ​പ്പു​റം മ​റ്റെ​ന്തു പ്ര​തീ​ക്ഷ​യാ​ണ് എ​നി​ക്കു വേ​ണ്ട​ത്?!

എ​ന്നാ​ലും, ഇ​പ്പോ​ൾ എ​ന്നി​ലൊ​രു പ്ര​ശ്ന​മു​ട​ലെ​ടു​ക്കു​ന്നു​ണ്ട്. എ​ന്റെ പോ​യ​കാ​ല​ത്തി​ല്‍നി​ന്നു വ​ന്ന മ​നു​ഷ്യ​നാ​ണ് ആ ​പ്ര​ശ്നം. എ​ങ്ങ​നെ​യാ​ണാ​വോ കൃ​ത്യ​മാ​യി അ​വ​ന്‍ ഈ ​കാ​ട്ടി​നു ന​ടു​വി​ലെ​ത്തി​യ​ത്. ഈ ​വ​ന​ത്തി​ലേ​ക്ക് ഞാ​ന്‍ വ​രാ​നു​ള്ള കാ​ര​ണ​വും അ​വ​നാ​ണ​ല്ലോ​യെ​ന്ന ചി​ന്ത പൊ​ടു​ന്ന​നെ എ​ന്റെ​യു​ള്ളി​ല്‍ മി​ന്ന​ൽ​പി​ണ​ര്‍ പോ​ലെ മി​ന്നി​മ​റ​ഞ്ഞു.

‘വേ​ദ​ന​യെ​ന്ന​ത് ആ ​മ​നു​ഷ്യ​ൻ എ​വി​ടെ നി​ന്നോ പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ന്റെ ശ​രീ​ര​ത്തി​ല്‍ വ​രു​ത്തി​യ വേ​ദ​ന മാ​ത്ര​മ​ല്ല, അ​ല്ലേ?’ എ​ന്റെ മ​ന​സ്സ് വീ​ണ്ടും ചി​ന്ത​യി​ലേ​ക്ക് പ​തി​ച്ചു. ആ ​സ​മ​യ​ത്ത് അ​നു​ഭ​വി​ച്ച വേ​ദ​ന​യു​ടെ കാ​ഠി​ന്യം, അ​തു വെ​ക്കു​ന്ന തു​ലാ​സി​ന്റെ ത​ട്ട് ഭൂ​മി​യോ​ളം താ​ഴും വി​ധം വ​ലി​യ ഭാ​ര​മു​ള്ള​താ​യി​രു​ന്നു. ആ ​വേ​ദ​ന​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ, ഇ​ന്ന​ലെ രാ​ത്രി അ​വ​ന്‍ ന​ൽ​കി​യ വേ​ദ​ന, ഒ​രു ഉ​റു​മ്പ് ക​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വേ​ദ​ന​ക്ക് സ​മ​മ​ല്ലെ​ന്നു പോ​ലും പ​റ​യാം.

ഭൂ​ത​കാ​ല​ത്തെ ആ ​പ​ഴ​യ​തും വ​ള​രെ ക്രൂ​ര​വു​മാ​യ ദുഃ​ഖം എ​ന്റെ മ​ന​സ്സി​നെ മ​ഥി​ക്കാ​ന്‍ തു​ട​ങ്ങി. ആ ​വി​ഷ​മം പ​ങ്കി​ടാ​ൻ പോ​ലും എ​നി​ക്ക് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്റെ ദുഃ​ഖ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ എ​നി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു വ്യ​ക്തി​യും എ​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ എ​ഴു​തി അ​യ​ക്കാ​നാ​യി എ​നി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു വ്യ​ക്തി​യും ഒ​റ്റ​യ​ടി​ക്കു എ​ന്നെ വ​ഞ്ചി​ച്ചാ​ൽ, അ​തേ​ക്കു​റി​ച്ച് ആ​രോ​ടാ​ണ് പ​റ​യു​ക​യും ആ​ശ്വാ​സം തേ​ടു​ക​യും ചെ​യ്യു​ക? ആ​ര്‍ക്കാ​ണ് എ​ഴു​തു​ക? അ​തി​നു മാ​ത്രം എ​ന്തു തെ​റ്റാ​ണ് ഞാ​ൻ ചെ​യ്ത​ത്? ആ ​മ​നു​ഷ്യ​നെ ക​ണ്ട​തും ആ​ദ്യ​വാ​ച​കം കേ​ട്ട​തും മു​ത​ൽ ഞാ​ന​യാ​ളെ ഇ​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി. ‘ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു’ എ​ന്ന് വാ​യ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും എ​ഴു​തി​യ​യ​ച്ചു. ഇ​ട​ത​ട​വി​ല്ലാ​തെ എ​ഴു​തി അ​യ​ച്ചു​കൊ​ണ്ടി​രു​ന്നു. കാ​ര​ണം, സം​സാ​രി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ അ​ക്ഷ​ര​ങ്ങ​ൾ എ​ഴു​താ​ൻ പ​ഠി​ച്ച ഒ​രാ​ളാ​ണ് ഞാ​ൻ. സം​സാ​രി​ക്കു​ന്ന​തി​നേ​ക്കാ​ളും എ​ഴു​തു​ന്ന​താ​ണ് എ​നി​ക്കെ​ളു​പ്പം.

അ​വ​നെ ഇ​ഷ്ട​പ്പെ​ട്ടു എ​ന്ന​താ​യി​രു​ന്നു ഞാ​ൻ ചെ​യ്ത ഒ​രേ​യൊ​രു തെ​റ്റ്. ആ​രോ​ടും ഞാ​ൻ അ​തു പ​റ​ഞ്ഞി​ല്ല. എ​ന്നാ​ലും, “ദി​വ​സ​വും എ​ന്താ​ണ് ഇ​ത്ര​യ​ധി​കം എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്?’​എ​ന്നു ചോ​ദി​ച്ച എ​ന്റെ അ​ടു​ത്ത സു​ഹൃ​ത്തി​നോ​ടു മാ​ത്രം ഞാ​ൻ കാ​ര്യം പ​റ​ഞ്ഞു. പ​ക്ഷേ ഞാ​ന്‍ എ​ന്താ​ണെ​ഴു​തു​ന്ന​തെ​ന്ന് അ​വ​ള്‍ക്കു മ​ന​സ്സി​ലാ​യി​ല്ല! എ​നി​ക്കു പോ​ലും അ​തു മ​ന​സ്സി​ലാ​യി​ല്ല. അ​പ്പോ​ള്‍ ഞ​ങ്ങ​ളി​രു​വ​രും ബാ​ലി​ക​മാ​രാ​യി​രു​ന്ന​ല്ലോ!

ബാ​ലി​ക​മാ​രാ​ണെ​ങ്കി​ലും ഋ​തു​മ​തി​യാ​കാ​ന്‍ പോ​കു​ന്ന പ്രാ​യ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്ക്. അ​റി​യാ​തെ ത​ന്നെ തെ​റ്റു​ക​ൾ പ​റ്റാ​ൻ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​യി​രു​ന്നു അ​ത്. വ​ര്‍ഷ​ങ്ങ​ളോ​ളം ഞാ​നെ​ഴു​തി​ക്കൊ​ണ്ടി​രു​ന്നു. ഞ​ങ്ങ​ള്‍ക്ക് പ്രാ​യ​പൂ​ര്‍ത്തി​യാ​യി​ട്ടു​മി​ല്ല. എ​നി​ക്ക​റി​യാ​വു​ന്ന എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും ര​ണ്ടോ മൂ​ന്നോ കാ​മു​ക​ന്മാ​രു​മാ​യി മാ​റി മാ​റി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ, ഞാ​ൻ മാ​ത്രം കു​ട്ടി​ത്ത​വു​മാ​യി അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് ക​ത്തു​ക​ൾ എ​ഴു​തി​ക്കൊ​ണ്ടി​രു​ന്നു. കു​റ​ഞ്ഞ​പ​ക്ഷം ആ ​ക​ത്തു​ക​ൾ​ക്ക് ഒ​രു മ​റു​പ​ടി പോ​ലും എ​നി​ക്ക് ല​ഭി​ച്ചി​ല്ല.

ചി​ല​പ്പോ​ൾ അ​വ​ൻ എ​ന്നോ​ട് എ​ന്തെ​ങ്കി​ലും പ​റ​യു​മെ​ന്നു ക​രു​തി ഞാ​ൻ ചെ​ന്ന് അ​വ​ന്റെ അ​ടു​ത്തു ത​ന്നെ ഇ​രി​ക്കും. അ​വ​നോ, എ​ന്നോ​ടൊ​ന്നും സം​സാ​രി​ക്കു​ക​യേ​യി​ല്ല. എ​ന്നെ ഓ​ടി​ച്ചു​വി​ട്ട​തു​മി​ല്ല. അ​വ​ൻ എ​ന്നെ ഓ​ടി​ച്ചു​വി​ടാ​ത്ത​തു​ത​ന്നെ എ​ന്നെ സ​ന്തോ​ഷി​പ്പി​ച്ചു. അ​വ​ൻ വ​ലി​ച്ചെ​റി​ഞ്ഞ ച​വ​റു​ക​ള്‍ പോ​ലും ഞാ​ൻ തി​ര​ഞ്ഞു പെ​റു​ക്കി​യെ​ടു​ത്തു. ഞാ​ൻ അ​വ എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് എ​ന്റെ ചി​ത്ര​ശ​ല​ഭ പെ​ട്ടി​യി​ലി​ടു​ക​യും ദി​ന​ച​ര്യ​പ്പു​സ്ത​ക​ത്തി​ല്‍ ഒ​ട്ടി​ച്ചു​വെ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​രു​തി​യി​രു​ന്ന എ​ന്റെ ച​ങ്ങാ​തി എ​ന്നോ​ടു പോ​ലും പ​റ​യാ​തെ വ​ലി​യൊ​രു കാ​ര്യം ചെ​യ്തു. അ​വ​ള്‍ അ​തു ചെ​യ്യു​ന്ന​തി​നു മു​മ്പ് എ​ന്റെ​യ​ടു​ക്ക​ല്‍ വ​ന്ന് ത​ന്റെ മ​റ്റൊ​രു മാ​ന​സി​ക വി​ഷ​മം പ​ങ്കി​ട്ട സ​മ​യ​ത്ത് എ​ന്തു​ചെ​യ്യ​ണ​മെ​ന്നു​ത​ന്നെ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​മാ​യു​ള്ള ശാ​രീ​രി​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ ​പ്രാ​യ​ത്തി​ൽ എ​നി​ക്കൊ​ന്നും അ​റി​യി​ല്ല​ല്ലോ! ആ​ക​യാ​ല്‍, എ​നി​ക്ക​റി​യാ​വു​ന്ന ഒ​രേ​യൊ​രു മു​തി​ര്‍ന്ന ആ​ളും ഉ​പ​ദേ​ശം ല​ഭി​ച്ചേ​ക്കാ​വു​ന്ന വ്യ​ക്തി​യു​മാ​യ അ​വ​ന്റെ​യ​ടു​ക്ക​ലേ​ക്കു ചെ​ന്ന് ‘‘എ​ന്റെ സ്നേ​ഹി​ത പു​ല​മ്പു​ന്ന​തെ​ന്താ​ണെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​കു​ന്നി​ല്ല, ദ​യ​വാ​യി അ​വ​ളെ സ​ഹാ​യി​ക്കൂ’’ എ​ന്നു പ​റ​ഞ്ഞു.

അ​വ​ര്‍ ഇ​രു​വ​രെ​യും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ട് അ​ന്നു ഞാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​വ​നെ​ന്റെ സ്നേ​ഹി​ത​ക്ക് ന​ല്ലൊ​രു പ​രി​ഹാ​രം ന​ൽ​കി​യി​രി​ക്കു​മെ​ന്നാ​ണ് ആ ​വേ​ള​യി​ല്‍ എ​നി​ക്കു തോ​ന്നി​യ​ത്. എ​ന്നാ​ല്‍, ക​ത്തു ത​ന്നെ വ​രാ​ത്ത എ​നി​ക്കു പി​റ്റേ​ന്ന് ഒ​രു ക​ത്ത് ല​ഭി​ച്ചു. അ​തും എ​ന്റെ സ്നേ​ഹി​ത​യി​ല്‍നി​ന്ന്! ത​ന്റെ കാ​മു​ക​ന്റെ പ്ര​ണ​യാ​തു​ര​ത കാ​ര​ണം അ​വ​ളും അ​വ​ളു​ടെ കാ​മു​ക​നും ഒ​രു ദി​വ​സം സം​ഗ​മി​ച്ച​തു​പോ​ലെ, എ​ന്റെ കാ​മു​ക​നോ​ടും അ​വ​ൾ അ​തേ കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. അ​തു പ​റ​ഞ്ഞ് ക​ത്തി​ല്‍ അ​വ​ള്‍ ക​ര​ഞ്ഞി​രി​ക്കു​ക​യാ​ണ്.

അ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടു ക​ത്തി​ക​ൾ കൊ​ണ്ടെ​ന്നെ കു​ത്തി​യി​രി​ക്കു​ന്നു. അ​വ​ളോ, പി​ന്നി​ല്‍നി​ന്നു എ​ന്റെ മു​തു​കി​ലാ​ണ് കു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​നാ​ണെ​ങ്കി​ല്‍ മു​ന്നി​ല്‍നി​ന്ന് എ​ന്റെ നെ​ഞ്ചി​ലാ​ണ് കു​ത്തി​യി​രി​ക്കു​ന്ന​ത്. ആ ​ര​ണ്ടു ക​ത്തി​ക​ൾ എ​ന്റെ ഹൃ​ദ​യ​ത്തെ കീ​റി​മു​റി​ച്ചു. ഒ​രു സ്നേ​ഹി​ത​യെ​ക്കൊ​ണ്ടു സാ​ധി​ക്കു​മോ ഇ​വ്വി​ധം വ​ഞ്ച​ന കാ​ണി​ക്കു​വാ​ന്‍? ഒ​രു കാ​മു​ക​നെ​ക്കൊ​ണ്ടു ക​ഴി​യു​മോ ഇ​ത്ര​ത്തോ​ളം മോ​ശ​മാ​യി പെ​രു​മാ​റാ​ൻ?!

എ​ന്റെ ക​ണ്ണു​ക​ളി​ൽ​നി​ന്ന് ക​ണ്ണു​നീ​ർ വ​ന്ന​തേ​യി​ല്ല. എ​ന്റെ ത​ല​യി​ൽ ഒ​രേ​യൊ​രു ചോ​ദ്യം മാ​ത്ര​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഞാ​ന​ത് വ​ലി​യൊ​രു വെ​ള്ള​ക്ക​ട​ലാ​സി​ലെ​ഴു​തി​യെ​ടു​ത്തു​കൊ​ണ്ട് അ​വ​ന്റെ വീ​ട്ടി​ൽ ചെ​ല്ലു​ക​യും ആ ​ക​ട​ലാ​സ് ചു​രു​ട്ടി അ​വ​ന്റെ മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. ഞാ​ന​വ​ന്റെ വീ​ട്ടി​ൽ ചെ​ന്ന് അ​വ​ന്റെ മു​ഖ​ത്തു തു​റി​ച്ചു​നോ​ക്കു​മെ​ന്ന് അ​വ​നൊ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രി​ക്കി​ല്ല. ക​ണ്ണീ​രി​ന്റെ അ​ട​യാ​ള​മൊ​ന്നു​മി​ല്ലാ​ത്ത എ​ന്റെ ക​ണ്ണു​ക​ള്‍ ക​ണ്ടാ​ണ് അ​വ​ന്‍ ഭ​യ​പ്പെ​ട്ടു​പോ​യ​ത്. അ​വ​ൻ ക​ര​ഞ്ഞു. ‘ഞാ​ന​ല്ലേ ക​ര​യേ​ണ്ട​ത്. ഈ ​ക​ഴു​ത എ​ന്തി​നാ​ണ് ക​ര​യു​ന്ന​ത്?’ എ​ന്നാ​ണ് ആ ​നി​മി​ഷം എ​നി​ക്കു തോ​ന്നി​യ​ത്.

“ലോ​ക​ത്തി​ലു​ള്ള എ​ല്ലാ കൊ​ടി​ച്ചി​പ്പ​ട്ടി​ക​ളോ​ടു​മൊ​പ്പം ശ​യി​ച്ചി​ട്ടു വ​ന്നാ​ല്‍ പോ​ലും എ​ന്റെ പ്ര​ണ​യം ചി​ത​ല​രി​ച്ച് ന​ശി​ച്ചു പോ​കി​ല്ല ക​ഴു​തേ! മ​റ്റെ​ന്തു ഭ്രാ​ന്തും കാ​ണി​ക്കാ​തെ ഇ​വി​ടെ വെ​ച്ചു​ത​ന്നെ എ​ന്റെ ക​ഴു​ത്തു​ഞെ​രി​ച്ചെ​ന്നെ കൊ​ന്നു ക​ള​ഞ്ഞേ​ക്ക്. ഇ​പ്പോ​ള്‍ ത​ന്നെ”

പേ ​പി​ടി​ച്ച​വ​ളെ​പ്പോ​ലെ ത​ന്റെ മു​ന്നി​ല്‍ ഇ​പ്പോ​ള്‍ അ​ല​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് താ​ന​റി​യു​ന്ന ആ ​കൊ​ച്ചു പെ​ൺ​കു​ട്ടി​യ​ല്ലെ​ന്ന് അ​വ​നു മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ന്‍ മ​റ്റെ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​തി​നു മു​മ്പേ അ​വ​ന്‍ വ​ന്ന് എ​ന്നെ താ​ഴോ​ട്ടു ത​ള്ളി എ​ന്റെ മേ​നി​യി​ലാ​കെ പ​ട​ര്‍ന്ന് എ​ന്നെ ചും​ബി​ച്ചു, ചും​ബി​ച്ചു, ചും​ബി​ച്ചു. ചും​ബി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. തു​ട​ര്‍ന്ന് ചെ​യ്യു​വാ​നാ​യി ഒ​രേ​യൊ​രു കാ​ര്യം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ലും, പൊ​ടു​ന്ന​നെ ഭ​യ​ന്നു​കൊ​ണ്ട് അ​വ​ന്‍ എ​ന്നി​ല്‍നി​ന്ന് പി​ന്‍വ​ലി​ഞ്ഞു. അ​വ​ന്റെ വ​ല​തു​കൈ​യി​ൽ ര​ക്തം പു​ര​ണ്ടി​രു​ന്നു.

ആ ​സ​മ​യ​ത്തെ എ​ന്റെ അ​ല​ര്‍ച്ച​യി​ലാ​ണ് ഞാ​ന്‍ ഋ​തു​മ​തി​യാ​യ​ത്. ഉ​ട​നെ ചോ​ര​പു​ര​ണ്ട അ​തേ കൈ​കൊ​ണ്ട് എ​ന്റെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യി​ട്ട് ‘ഇ​പ്പോ​ൾ ത​ന്നെ വീ​ട്ടി​ലേ​ക്ക് പോ’​എ​ന്നു പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് അ​വ​നൊ​രി​ക്ക​ലും ധ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു സ്വ​ർ​ണ​മോ​തി​രം അ​വ​ന്റെ മോ​തി​ര​വി​ര​ലി​ൽ കി​ട​ക്കു​ന്ന​ത് എ​ന്റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. അ​ന്നു​മു​ത​ൽ ഒ​രു സാ​ധാ​ര​ണ ജീ​വി​ത​മാ​യി​രു​ന്നി​ല്ല എ​ന്റെ ജീ​വി​തം. എ​ന്റെ വി​ഷ​മ​ങ്ങ​ളെ​ല്ലാം ഞാ​ൻ ഉ​ള്ളി​ലൊ​തു​ക്കി. എ​ന്റെ ക​ണ്ണു​നീ​രി​നെ ഞാ​ൻ ത​ട​വി​ലാ​ക്കി. മ​നു​ഷ്യ​രെ എ​നി​ക്കി​ഷ്ട​മി​ല്ലാ​തെ​യാ​യി. പു​രു​ഷ​ന്മാ​രാ​യി​ക്കൊ​ള്ള​ട്ടെ സ്ത്രീ​ക​ളാ​യി​ക്കൊ​ള്ള​ട്ടെ, ഇ​രു ലിം​ഗ​ക്കാ​രും ഒ​രു​പോ​ലെ എ​നി​ക്കു ക​യ്പു​ള്ള​വ​രാ​യി! എ​ന്റെ വി​ഷ​മ​ങ്ങ​ൾ എ​ഴു​താ​ൻ ക​ട​ലാ​സു​ക​ളി​ല്ലാ​താ​യി. ആ​ലോ​ചി​ക്കാ​ന്‍ ഹൃ​ദ​യ​മി​ല്ലാ​താ​യി. ഒ​ടു​വി​ല്‍, എ​ന്റെ വി​ര​ലു​ക​ൾ പോ​ലും മ​ര​വി​ച്ചു​പോ​യി​രു​ന്നു

ആ​ക​യാ​ല്‍, എ​ല്ലാ അ​ന്തി​നേ​ര​ത്തും നാ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന അ​രു​വി​ക്ക​പ്പു​റ​ത്തു​ള്ള വ​ന​ത്തെ ഇ​ര​വാ​കു​ന്ന​തു​വ​രെ നോ​ക്കി​നി​ൽ​ക്കാ​ന്‍ ഞാ​ന്‍ ശീ​ലി​ച്ചു. എ​ന്റെ ക​ണ്ണു​ക​ൾ ഇ​രു​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഒ​രു ദി​വ​സം അ​രു​വി​ക്ക​പ്പു​റ​ത്തു​ള്ള ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ പു​ണ​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്റെ ക​ണ്ണി​ല്‍പെ​ട്ടു. മൃ​ദു​വാ​യ ഞ​ര​ക്കം പോ​ലും കേ​ട്ടു. ഇ​രു​ട്ടു​മാ​യി പ​രി​ച​യി​ച്ച ക​ണ്ണു​ക​ളാ​യി​രു​ന്ന​തി​നാ​ല്‍ എ​നി​ക്കെ​ല്ലാം വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞു. ആ ​പ്ര​ണ​യ​കേ​ളി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഞാ​ൻ അ​തു ക​ണ്ടു​കൊ​ണ്ടി​രു​ന്നു.

അ​തേ. എ​നി​ക്കി​പ്പോ​ഴും വ്യ​ക്ത​മാ​യി അ​തോ​ർ​മ​യു​ണ്ട്. കാ​ര​ണം അ​ന്നാ​ണ് എ​ന്റെ ക​ണ്ണു​നീ​ർ അ​ണ​പൊ​ട്ടി വെ​ള്ള​പ്പൊ​ക്കം പോ​ലെ പ്ര​വ​ഹി​ച്ച​ത്. എ​ന്റെ കാ​മു​ക​ൻ, ഇ​ങ്ങ​നെ​ത്ത​ന്നെ​യാ​യി​രി​ക്കി​ല്ലേ എ​ന്റെ ആ​ത്മ​സു​ഹൃ​ത്തു​മാ​യി പു​ണ​ര്‍ന്നി​രി​ക്കു​ക​യെ​ന്ന് ഞാ​ൻ സ​ങ്ക​ൽ​പി​ച്ചു നോ​ക്കി. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് എ​നി​ക്കെ​ന്ത​റി​യാം? ഞാ​നൊ​രു വി​ഡ്ഢി​യാ​ണെ​ന്ന് അ​പ്പോ​ഴാ​ണ് എ​നി​ക്കു മ​ന​സ്സി​ലാ​യ​ത്.

അ​വ​ന് എ​ന്നോ​ടു കാ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത സ്നേ​ഹം നാ​ട്ടി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന ഒ​രു കൊ​ടി​ച്ചി​പ്പ​ട്ടി​യോ​ടു കാ​ണി​ക്കു​ന്നി​ട​ത്തോ​ളം എ​ന്തു കു​റ​വാ​ണ് അ​വ​ൻ എ​ന്നി​ൽ ക​ണ്ട​തെ​ന്നാ​ലോ​ചി​ച്ചു​കൊ​ണ്ട് അ​വി​ടെ​യു​ള്ള​യൊ​രു പാ​റ​യി​ൽ ഞാ​നെ​ന്റെ ത​ല ഇ​ടി​ച്ചു. പി​ന്നീ​ട് മു​ഖം മു​ഴു​വ​നാ​യും അ​വി​ടെ​യു​ള്ള വ​ലി​യൊ​രു മ​ര​പ്പൊ​ത്തി​ലേ​ക്ക് പൂ​ഴ്ത്തി നി​ല​വി​ളി​ക്കു​ക​യും ശ​പി​ക്കു​ക​യും ചെ​യ്തു. ആ ​രാ​ത്രി, ആ ​മ​ര​പ്പൊ​ത്തി​ൽ ചു​രു​ണ്ടു​കി​ട​ന്നി​രു​ന്ന ജ​ന്തു​ക്ക​ളും പാ​മ്പു​ക​ളും മി​ന്നാ​മി​നു​ങ്ങു​ക​ളും തേ​ളു​ക​ളു​മെ​ല്ലാം എ​ന്റെ മു​ഖ​ത്തും കൈ​ക​ളി​ലും സ്പ​ർ​ശി​ച്ചു. എ​ന്റെ നി​ല​വി​ളി കേ​ട്ട് അ​വ പേ​ടി​ച്ചു​പോ​യി​ട്ടു​ണ്ടാ​കാം. എ​ന്നാ​ലും, എ​നി​ക്കു വേ​ദ​ന തോ​ന്നി​യ​തേ​യി​ല്ല. ആ ​വി​ഷ​ത്താ​ല്‍ എ​ന്റെ വി​ഷം ന​ശി​ച്ചി​ല്ല. ഞാ​ന്‍ ന​ശി​ച്ചു​പോ​യ​തു​മി​ല്ല. അ​ന്നാ​ണ് ഞാ​ൻ എ​ന്നെ​ത്ത​ന്നെ വെ​റു​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ആ ​ദി​വ​സം രാ​ത്രി വീ​ണ്ടും എ​ന്റെ ജീ​വി​ത​ത്തി​ന്റെ ഗ​തി മാ​റി. അ​രു​വി ന​ദി​യാ​യി മാ​റു​ക​യും ന​ദി​ക്ക​ടു​ത്ത് ഒ​രു പ​ര​ന്ന പു​ൽ​മേ​ട് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ഞാ​ൻ ആ ​കാ​ട്ടി​ലൂ​ടെ പു​ല​രു​വോ​ളം ന​ട​ന്നു​കൊ​ണ്ടേ​യി​രു​ന്നു. എ​ന്റെ വി​ര​ലു​ക​ളി​ല്‍ വി​ഷം നി​റ​ഞ്ഞ് എ​ന്റെ ന​ഖ​ങ്ങ​ളി​ലും വി​ര​ല്‍സ​ന്ധി​ക​ളി​ലു​മെ​ല്ലാം നീ​ലം ത​ളം കെ​ട്ടി​യി​രു​ന്നു. എ​ന്റെ മു​ഖ​വും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും ഉ​ണ്ടാ​യി​രു​ന്നി​രി​ക്കു​ക. എ​ന്നാ​ലും, എ​ന്റെ മു​ഖ​ത്തെ​ക്കു​റി​ച്ച് ഞാ​ന്‍ ഒ​ട്ടും വി​ഷ​മി​ച്ച​തേ​യി​ല്ല. പു​രു​ഷ​ന്മാ​രെ വ​ശീ​ക​രി​ക്കാ​നാ​ണ​ല്ലോ സ്ത്രീ​ക​ൾ​ക്ക് സു​ന്ദ​ര​മാ​യ വ​ദ​നം ആ​വ​ശ്യ​മു​ള്ള​ത്?! എ​നി​ക്കോ, അ​വ​രെ വ​ശീ​ക​രി​ക്കാ​ന്‍ ഒ​രു വി​ര​ല​ന​ക്കം മാ​ത്രം മ​തി​യെ​ന്ന് എ​നി​ക്ക് തോ​ന്നി. അ​പ്പോ​ള്‍ എ​ന്റെ വി​ര​ലു​ക​ളി​ൽ വി​ഷം നി​റ​ഞ്ഞി​രു​ന്നു. അ​തും സാ​ധാ​ര​ണ പ്രാ​ണി​വി​ഷം മാ​ത്ര​മാ​ണോ?! അ​തു​കൂ​ടാ​തെ അ​പ്പോ​ഴ​ത്തെ അ​വ​ള്‍ മു​മ്പ​ത്തെ സാ​ധാ​ര​ണ കൊ​ച്ചു പെ​ണ്‍കു​ട്ടി​യ​ല്ല​ല്ലോ?!

പു​രു​ഷ​ന്മാ​ര്‍ മു​ട്ടു​കു​ത്തി വ​ണ​ങ്ങി​ക്കൊ​ണ്ടും ക​ര​ഞ്ഞു പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടും എ​ന്റെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി പൂ​ജി​ച്ച് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ നി​റ​വേ​റ്റി​ത്ത​രാ​ന്‍ കെ​ഞ്ചി തൊ​ഴു​തു​ന്ന ഒ​രു പ്ര​തി​മ​യാ​യി മാ​റി​യി​ട്ടേ ഇ​തി​നൊ​രു അ​വ​സാ​ന​മു​ണ്ടാ​വൂ എ​ന്ന് അ​ന്നു ഞാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍...?! അ​ൽ​പം പോ​ലും മ​നഃ​സാ​ക്ഷി​യോ ത​ല​ച്ചോ​റോ ഇ​ല്ലാ​ത്ത മി​ക്ക സ്ത്രീ​ക​ളും മ​റ്റൊ​രു സ്ത്രീ​യെ നോ​ക്കി അ​സൂ​യ​പ്പെ​ട്ടു​കൊ​ണ്ട് നെ​ഞ്ചു​ത​ക​ര്‍ന്ന് മ​രി​ക്കു​ക ത​ന്നെ​യാ​ണു വേ​ണ്ട​ത്. അ​തി​നാ​ല്‍ ത​ന്നെ ത​ങ്ങ​ളു​ടെ ഭ​ര്‍ത്താ​ക്ക​ന്മാ​രും ആ​ണ്‍മ​ക്ക​ളും ജ്യേ​ഷ്ഠ​ന്മാ​രും അ​നി​യ​ന്മാ​രു​മെ​ല്ലാം കാ​ലി​ല്‍ വീ​ഴു​ന്ന ഈ ​പ്ര​തി​മ​യെ നോ​ക്കി എ​ന്തു കു​റ​വാ​ണ് ത​ങ്ങ​ളി​ലു​ള്ള​തെ​ന്ന് ആ​ലോ​ചി​ച്ചാ​ലോ​ചി​ച്ച് താ​ര​ത​മ്യം ചെ​യ്ത് സ്വ​ന്തം സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ ല​ജ്ജി​പ്പി​ക്കു​ന്നി​ട​ത്തോ​ളം അ​ത്ത​രം സ്ത്രീ​ക​ളെ​യെ​ത്തി​ക്കും. അ​തു​ക​ഴി​ഞ്ഞ് അ​ത്ത​രം ആ​ളു​ക​ള്‍ക്കു​മീ​തെ പ​റ​ന്നു​യ​ർ​ന്ന് ഞാ​നൊ​രു ദേ​വ​ത​യാ​കും. ആ ​വേ​ള​യി​ല്‍, എ​ന്റെ തീ​രു​മാ​ന​ത്തി​ലെ ആ​വേ​ശം മ​ന​സ്സി​ലാ​ക്കി​യ​തു​പോ​ലെ, അ​ടു​ത്തു​ള്ള​യൊ​രു നാ​ഗ​മ​ര​ത്തി​ന്റെ ചി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ഖ​ൻ പ​ത്തി വി​ട​ര്‍ത്തി​യാ​ടി. ഞാ​ന്‍ അ​തി​നെ വ​ലി​ച്ചെ​ടു​ത്ത് ര​ണ്ടാ​യി മ​ട​ക്കി ന​ദി​യി​ലേ​ക്കെ​റി​ഞ്ഞു.

ഞാ​ൻ തീ​രു​മാ​നി​ച്ച​തു​പോ​ലെ​ത്ത​ന്നെ, അ​ന്നു​മു​ത​ൽ ന​ദി​യി​ൽ കു​ളി​ക്കാ​ൻ വ​രു​ന്ന പു​രു​ഷ​ന്മാ​രെ എ​ന്റെ വി​ഷ​വി​ര​ലു​ക​ളാ​ല്‍ ഞാ​ൻ സ്പ​ര്‍ശി​ക്കു​ക​യും മ​യ​ക്കു​ക​യും ചെ​യ്തു. വ​ശീ​ക​രി​ച്ച് മ​ല​മു​ക​ളി​ലേ​ക്കും ഗു​ഹ​ക​ളി​ലേ​ക്കും മ​ര​ശി​ഖ​ര​ങ്ങ​ളി​ലേ​ക്കും ഞാ​ന​വ​രെ ധ്യാ​നി​ക്കാ​ൻ അ​യ​ച്ചു. ചി​ല സ്ത്രീ​ക​ളോ, ന​ദീ​തീ​ര​ത്തു​ള്ള ഈ ​മോ​ഹി​നി​യെ ഓ​ടി​ക്കാ​ൻ പ​ല​ത​രം പൂ​ജ​ക​ൾ പോ​ലും ന​ട​ത്തി. ഒ​ടു​വി​ല്‍ ആ ​മ​ന്ത്ര​വാ​ദി​ക​ളെ​യും പൂ​ജാ​രി​ക​ളെ​യും മ​ല​മു​ക​ളി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​താ​യി ഭാ​വി​ക്കു​ക​യും അ​വ​രെ താ​ഴേ​ക്കു ത​ള്ളി​യി​ടു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ട് ഗ്രാ​മ​വാ​സി​ക​ളെ​ക്കൊ​ണ്ടു​പോ​ലും എ​ന്നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​പ്ര​കാ​രം കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ ക​ട​ന്നു​പോ​യ​തി​നു​ശേ​ഷം മ​ര​ശി​ഖ​ര​ങ്ങ​ളി​ല്‍നി​ന്നും മ​ല​മു​ക​ളി​ല്‍നി​ന്നും വീ​ണ് അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച പു​രു​ഷ​ന്മാ​രി​ല്‍ ചി​ല​ര്‍ ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്നെ അ​ന്വേ​ഷി​ച്ചു വ​ന്നു. എ​ന്നെ​പ്പോ​ലെ പ​വി​ത്ര​യാ​യ ഒ​രു പെ​ണ്ണി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച​തി​ന് അ​വ​ർ എ​ന്നോ​ട് ക്ഷ​മ ചോ​ദി​ക്കു​ക​യും പൂ​ക്ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​നി​യൊ​രി​ക്ക​ലും ഏ​തൊ​രു ഒ​രു സ്ത്രീ​യോ​ടും ഇ​ത്ത​ര​മൊ​രു തെ​റ്റ് ചെ​യ്യു​ക​യേ​യി​ല്ലെ​ന്ന് അ​വ​ര്‍ വാ​ക്കു ന​ൽ​കി. അ​തി​നാ​ല്‍ അ​വ​രെ അ​നു​ഗ്ര​ഹി​ച്ച് അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നാ​യി അ​വ​ർ എ​ന്നോ​ട് അ​നു​വാ​ദം ചോ​ദി​ച്ചു​നി​ന്നു.

പൂ​ര്‍ണ​ച​ന്ദ്ര​ന്‍ പാ​ലൊ​ളി വി​ത​റു​ന്ന അ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ രാ​വു​ക​ളി​ലും ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ൾ എ​നി​ക്കു വെ​ള്ള വ​സ്ത്ര​ങ്ങ​ൾ സ​മ​ര്‍പ്പി​ച്ച് പൂ​ജ ന​ട​ത്തി. കു​റ​ച്ചു ദി​വ​സം ഞാ​ന്‍ അ​വി​ടെ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന ഈ ​ക​ളി ക​ണ്ടു ര​സി​ച്ചു​കൊ​ണ്ട് സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞു. പോ​ക​പ്പോ​കെ ആ ​സ്ത്രീ​ക​ള്‍ ഒ​ന്നു​ചേ​ര്‍ന്ന് ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നു​മെ​ല്ലാം ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​മാ​യി വി​ല​പി​ച്ചു​കൊ​ണ്ട് എ​ന്നെ​ത്തേ​ടി വ​രാ​ന്‍ തു​ട​ങ്ങി. അ​വ​ര്‍ അ​ങ്ങ​നെ വ​രു​മ്പോ​ള്‍ എ​ന്റെ ദുഃ​ഖ​ങ്ങ​ള്‍ മ​റ​ക്കാ​നും മ​റ്റു​ള്ള​വ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നും ഞാ​ന്‍ ശീ​ലി​ച്ചി​രു​ന്നു. അ​പ്ര​കാ​രം മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖ​ങ്ങ​ൾ വ​ലി​ച്ചെ​ടു​ത്തെ​ടു​ത്ത് എ​ന്റെ വി​ഷം പൂ​ർ​ണ​മാ​യും എ​ന്നി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. നീ​ലി​ച്ചു​പോ​യി​രു​ന്ന എ​ന്റെ ശ​രീ​രം ശു​ദ്ധ​മാ​വു​ക​യും അ​ൽ​പാ​ൽ​പ​മാ​യി സ്വ​ർ​ണ​നി​റ​മാ​വു​ക​യും ചെ​യ്തു. ഞാ​ൻ ര​ണ്ടാ​യി മ​ട​ക്കി ന​ദി​യി​ലേ​ക്കെ​റി​ഞ്ഞ മൂ​ര്‍ഖ​ന്‍ വീ​ണ്ടും വ​ലി​യൊ​രു നാ​ഗ​രാ​ജാ​വാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു വ​രു​ക​യും ഒ​രു വ​ലി​യ ആ​ൽ​മ​ര​ത്തി​ന​രി​കി​ൽ എ​നി​ക്കു​വേ​ണ്ടി കാ​വ​ൽ നി​ൽ​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

പി​ന്നീ​ട് ആ ​വ​ലി​യ ആ​ൽ​മ​ര​ത്തി​ന​രി​കി​ലു​ള്ള ദേ​വ​ത​യു​ടെ സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത ഗ്രാ​മ​ങ്ങ​ൾ​ക്ക​പ്പു​റം ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച​തി​നാ​ല്‍ എ​ന്നെ അ​ന്വേ​ഷി​ച്ച് ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ വ​രാ​ൻ തു​ട​ങ്ങി. വ​ന്ന​വ​രി​ൽ ചി​ല​ർ എ​ഴു​ത്തു​കാ​രാ​യി​രു​ന്നു, ചി​ല​ർ ചി​ത്ര​കാ​ര​ന്മാ​രാ​യി​രു​ന്നു; ചി​ല​ർ ഗാ​യ​ക​രും.

അ​ങ്ങ​നെ വ​ന്ന യു​വാ​ക്ക​ളും കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും എ​ന്നു​വേ​ണ്ട എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​രും സം​സാ​രി​ക്കു​ന്ന​തു​ത​ന്നെ ശ​ല്യ​മെ​ന്നു എ​നി​ക്കു തോ​ന്നു​ന്നി​ട​ത്തോ​ളം എ​ന്നെ ചോ​ദ്യം ചെ​യ്ത് അ​സ​ഹ്യ​പ്പെ​ടു​ത്തി. ഞാ​ൻ സം​സാ​രി​ക്കാ​തി​രി​ക്കു​മ്പോ​ൾ പോ​ലും, അ​വ​രെ​ല്ലാം എ​ന്തോ എ​ന്നോ​ടു ആ​ക​ർ​ഷ​ണ​മു​ള്ള​തു​പോ​ലെ പെ​രു​മാ​റി. ചി​ല​ർ എ​ഴു​തി​യ​തു വാ​യി​ക്കു​മ്പോ​ള്‍, ചി​ല​ർ വ​ര​ച്ച​തു കാ​ണി​ക്കു​മ്പോ​ള്‍ ഞാ​നും അ​തി​ലേ​ക്കു ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട സ​ന്ദ​ര്‍ഭ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ലും, എ​ന്നെ സം​ബ​ന്ധി​ച്ച് അ​തൊ​രു ശ​ല്യ​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത്, എ​ന്റെ വി​ര​ൽ​ത്തു​മ്പി​ലോ ക​ണ്ണു​ക​ളു​ടെ കോ​ണി​ലോ ഒ​രു തു​ള്ളി വി​ഷം പോ​ലും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​വ​രെ തൊ​ടാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് ഞാ​ന്‍ ത​ള്ള​പ്പെ​ടു​ന്ന​താ​യി എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ടു.

ആ​ക​യാ​ല്‍ എ​ന്റെ ജീ​വി​തം വീ​ണ്ടും മാ​റി​മ​റി​ഞ്ഞു. ക്ഷീ​ണി​ത​യാ​യും ക​ര​ഞ്ഞും ഞ​ര​ങ്ങി​യും ശ​പി​ച്ചും കൊ​ണ്ട് ഞാ​നെ​ന്റെ ത​ല​യി​ടി​ച്ച പാ​റ​ക്കെ​ട്ടും തേ​ടി വീ​ണ്ടും അ​ല​ഞ്ഞു. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ പോ​ലും അ​ലി​ഞ്ഞു​പോ​കാ​തെ എ​ന്റെ ര​ക്ത​ക്ക​റ ആ ​പാ​റ​യി​ൽ അ​ങ്ങ​നെ​ത്ത​ന്നെ കി​ട​പ്പു​ണ്ടാ​യി​രു​ന്നു. മ​ര​പ്പൊ​ത്ത് ദ്ര​വി​ച്ചു പോ​യി​രു​ന്നു. എ​ങ്കി​ലും ഞാ​നെ​ന്റെ ചെ​വി അ​തി​ലേ​ക്ക് ചേ​ർ​ത്തു​വെ​ച്ച് ശ്ര​ദ്ധി​ച്ച​പ്പോ​ള്‍, എ​ന്റെ ദുഃ​ഖം അ​പ്പോ​ഴും അ​തി​നു​ള്ളി​ൽ മാ​റ്റൊ​ലി​ക്കു​ന്ന​ത് എ​നി​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​തു​കേ​ട്ട് പൊ​ടു​ന്ന​നെ ഞാ​ൻ ഞെ​ട്ടി​പ്പോ​യി.

അ​പ്പോ​ഴും എ​ന്റെ സ​ങ്ക​ടം അ​വി​ടെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. മൂ​ര്‍ഖ​ന്‍ പ​ത്തി വി​ട​ര്‍ത്തു​ന്ന​തു​പോ​ലെ ആ ​മ​ര​പ്പൊ​ത്ത് എ​ന്റെ ദുഃ​ഖം എ​നി​ക്കു​ത​ന്നെ പ​ത്തി​വി​ട​ര്‍ത്തി കാ​ണി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​തു​ക​ണ്ട് പേ​ടി​ച്ച് ഞാ​ന്‍ ന​ടു​ങ്ങി​പ്പോ​യി. യാ​തൊ​ന്നി​നെ​യും ഭ​യ​പ്പെ​ടാ​ത്ത ഞാ​ൻ എ​ന്റെ ദുഃ​ഖ​ങ്ങ​ള്‍ ക​ണ്ട് ഭ​യ​പ്പെ​ട്ടു.

മ​റ്റെ​ല്ലാ​വ​രും അ​റി​ഞ്ഞ​തു​പോ​ലെ അ​വ​നും എ​ന്നെ​ക്കു​റി​ച്ച് അ​റി​ഞ്ഞു​കാ​ണു​മോ? അ​വ​ൻ എ​വി​ടെ നി​ന്നെ​ങ്കി​ലും വ​ന്നാ​ല്‍?! എ​ന്റെ​യ​ടു​ക്ക​ലേ​ക്ക് വ​രു​ന്ന​വ​ര്‍ക്കി​ട​യി​ല്‍ അ​വ​നു​മു​ണ്ടെ​ങ്കി​ല്‍? എ​ന്റെ ദി​വ്യ​സ്വ​രൂ​പം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ഒ​രു സാ​ധാ​ര​ണ സ്ത്രീ​യെ​പ്പോ​ലെ അ​വ​ന്റെ തോ​ളി​ൽ ചാ​യ്ച്ച് ഞാ​ൻ ക​ര​യു​ക​യും ചെ​യ്താ​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക? അ​ത്ര​യും വ​ലി​യ അ​പ​ക​ടം അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ഞാ​ൻ ത​യാ​റ​ല്ല. അ​തു​പോ​ലെ മ​റ്റു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലും ക​വി​ത​ക​ളി​ലും ഇ​തി​ഹാ​സ​ങ്ങ​ളി​ലും ചാ​ഞ്ഞു​കി​ട​ക്കു​ന്ന​ത​ല്ല എ​ന്റെ ജീ​വി​തം. എ​നി​ക്ക് മ​റ്റൊ​രു ജീ​വി​തം വേ​ണം. മ​റ്റൊ​രു ഉ​ത്ത​ര​വാ​ദി​ത്തം വേ​ണം. അ​തി​നാ​ലാ​ണ് മ​നു​ഷ്യ​രി​ല്ലാ​ത്ത ഒ​രി​ടം തേ​ടി​പ്പോ​കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഒ​രു ദി​വ​സം, എ​നി​ക്ക് ല​ഭി​ച്ച വെ​ള്ള​ത്തു​ണി​ക​ളെ​ല്ലാം എ​ടു​ത്തു​കൊ​ണ്ട് കാ​ട്ടി​നു ന​ടു​വി​ലേ​ക്കു ഞാ​ന്‍ വ​ന്നു. മ​നു​ഷ്യ​ര്‍ അ​വ​ര്‍ക്കു പ​രി​ചി​ത​മാ​യ രൂ​പം തേ​ടി എ​ന്റെ​യ​ടു​ക്ക​ലേ​ക്ക് വ​രു​മെ​ന്ന​തി​നാ​ല്‍ മു​ഖം​മൂ​ടി ധ​രി​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു. ഞാ​നൊ​രു വ​ന​ദേ​വ​ത​യാ​യി. ക​ന്യാ​മാ​താ​വാ​യി.

എ​ന്നാ​ലും അ​വ​ൻ വ​ന്നു. എ​ന്നാ​ല്‍, അ​വ​ന്റെ മു​ഖ​മൊ​രി​ക്ക​ലും ഓ​ർ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്തി​ട​ത്തോ​ളം വ​ള​രെ കാ​ല​മാ​യി ഞാ​ന്‍ വ​ന​ത്തി​ല്‍ ജീ​വി​ച്ചു​വ​ര​വെ അ​വ​ന്‍ വ​ന്നു. വ​രു​ക​യും വ​ന്നെ​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ലും എ​ന്റെ മ​ന​സ്സു​കൊ​ണ്ട് ഞാ​ന്‍ അ​വ​നെ അ​നു​ഭ​വി​ച്ച​തേ​യി​ല്ല. എ​ന്റെ ശ​രീ​രം വേ​ദ​നി​ച്ചി​രു​ന്നു​വെ​ന്ന​ത് നേ​രാ​ണ്. എ​ങ്കി​ലും ഈ ​ശാ​രീ​രി​ക പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ഞാ​നി​പ്പോ​ൾ വ​ള​രെ മൃ​ദു​വാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് എ​നി​ക്കു​തോ​ന്നി. അ​തേ​പോ​ലെ അ​വ​നെ അ​വ​മ​തി​ക്കാ​നും എ​നി​ക്കി​പ്പോ​ള്‍ ക​ഴി​യി​ല്ല. അ​വ​നെ ഇ​വി​ടെ​യു​ള്ള​യൊ​രു കാ​ട്ടു​മൃ​ഗ​മാ​യി പ​രി​പാ​ലി​ക്കാ​ന്‍ എ​നി​ക്കു സാ​ധി​ക്കും. എ​ന്നാ​ല്‍, എ​ന്റെ ശ​രീ​ര​ത്തി​ല്‍ അ​വ​നു​ണ്ടാ​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ന്‍ എ​നി​ക്കു ശീ​ലി​ക്കേ​ണ്ട​താ​യി​വ​രും. ഇ​ന്ന​ലെ ചെ​യ്ത​തു​പോ​ലെ അ​വ​ൻ ഇ​ന്നും ചെ​യ്യു​മോ​യെ​ന്ന​റി​യി​ല്ല. എ​നി​ക്കു വേ​ണ​മെ​ങ്കി​ൽ അ​വ​ന്റെ നേ​ര്‍ക്ക് ഒ​രു ചെ​ന്നാ​യ​യെ അ​ഴി​ച്ചു​വി​ടാ​ന്‍ പ​റ്റും. പ​ക്ഷേ അ​ങ്ങ​നെ​യൊ​രു കാ​ര്യം ഞാ​നെ​ങ്ങ​നെ ചെ​യ്യും?! ഈ ​കാ​ട്ടി​ൽ ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ൻ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ല. ആ​രെ​ങ്കി​ലും വ​ന്നെ​ന്നെ പീ​ഡി​പ്പി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചാ​ൽ, മ​രി​ച്ചു വീ​ഴു​ക​യ​ല്ലാ​തെ ജീ​വി​ക്കാ​നാ​യി പോ​രാ​ടേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല. എ​ല്ലാം ത​ന്നെ എ​പ്പോ​ഴെ​ങ്കി​ലു​മൊ​രു അ​വ​സാ​ന​ത്തി​ലെ​ത്തി​ച്ചേ​രേ​ണ്ട​ത​ല്ലേ?!

ധ​ര്‍മ​സ​ങ്ക​ട​വു​മാ​യി ഞാ​ന്‍ നാ​ളു​ക​ള്‍ ചെ​ല​വ​ഴി​ച്ചു. ക​വി​ത​ക​ൾ ചൊ​ല്ലി. താ​രാ​ട്ടു പാ​ടി. എ​ല്ലാ​ത്തി​നെ​യും ഉ​റ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ചു. നീ​രാ​ടു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ത്തെ എ​ന്റെ എ​ല്ലാ ജോ​ലി​ക​ളും ക​ഴി​ഞ്ഞു​വെ​ന്ന് ഞാ​ൻ ക​രു​തു​മ്പോ​ള്‍ ത​ന്നെ മ​ര​ത്തി​ന​ടു​ത്തു​ള്ള വ​ലി​യ കു​റ്റി​ക്കാ​ട് അ​ന​ങ്ങി. ദി​വ​സം മു​ഴു​വ​ൻ അ​പ്ര​ത്യ​ക്ഷ​നാ​യി​രു​ന്ന​വ​ന്‍ അ​തി​നു​ള്ളി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്നു. അ​വ​ന്റെ പീ​ഡ​നം സ്വ​ല്‍പം മാ​ത്രം ന​ട​ന്നാ​ല്‍ മ​തി​യെ​ന്ന് നെ​ടു​വീ​ർ​പ്പി​ട്ടു​കൊ​ണ്ട് ഞാ​നെ​ന്റെ മ​ന​സ്സി​നെ അ​തി​നാ​യി സ​ജ്ജ​മാ​ക്കി. എ​ന്നാ​ലും, ഇ​ന്ന​ത്തെ വ്യ​ക്തി ഇ​ന്ന​ല​ത്തെ വ്യ​ക്തി​യ​ല്ലേ എ​ന്ന തോ​ന്ന​ലും എ​ന്നി​ലു​ണ്ടാ​യി. അ​വ​ൻ വ​ന്ന് എ​ന്റെ മീ​തെ കി​ട​ക്കാ​തെ എ​ന്റെ അ​രി​കി​ല്‍ വ​ന്ന് കി​ട​ന്നു. എ​ന്റെ ഇ​ട​തു കൈ ​അ​വ​ൻ ഇ​റു​ക്കി​പ്പി​ടി​ച്ചു. അ​വ​ന്‍ കൈ ​പി​ടി​ച്ച രീ​തി അ​വ​ന്റെ നേ​ര്‍ക്കു തി​രി​യാ​ന്‍ പ​റ​യു​ന്ന​തു പോ​ലെ​യു​ണ്ടാ​യി​രു​ന്നു.

ഞാ​ൻ അ​വ​നു​നേ​രെ തി​രി​ഞ്ഞ​പ്പോ​ൾ അ​വ​ന്റെ ക​ണ്ണു​ക​ൾ ക​ര​യാ​ൻ വേ​ണ്ടി ത​യാ​റാ​യി നി​ൽ​പു​ണ്ടാ​യി​രു​ന്നു. അ​വ​നെ​ന്തോ പ​റ​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ക്കു​ക​ളൊ​ന്നും പു​റ​ത്തേ​ക്കു വ​ന്നി​ല്ല. തു​ട​ര്‍ന്ന് അ​വ​നെ​ന്റെ മു​ഖ​ത്ത് ത​ലോ​ടി​ക്കൊ​ണ്ടി​രു​ന്നു. അ​പ്പോ​ഴാ​ണ് അ​വ​ന്റെ ക​ണ്ണു​നീ​ർ പു​റ​ത്തേ​ക്ക് പൊ​ട്ടി​യൊ​ഴു​കി​യ​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഈ ​ക​ര​ച്ചി​ല്‍ വ്യാ​ജ​മ​ല്ല. ശ​രി​ക്കും ക​ണ്ണു​നീ​ർ തു​ളു​മ്പി​യി​ട്ടു​ണ്ട്. അ​വ​ൻ ക്ഷ​മ ചോ​ദി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി എ​നി​ക്കു തോ​ന്നി. എ​ന്നി​രു​ന്നാ​ലും അ​വ​ന്റെ വാ​യി​ൽ​നി​ന്ന് ഒ​രു വാ​ക്കു​പോ​ലും പു​റ​ത്തു​വ​ന്നി​ല്ല. കു​റ്റ​ബോ​ധ​ത്തി​ല്‍ നി​ന്നു​ണ്ടാ​വു​ന്ന ഉ​ൽ​ക്ക​ട​വ്യ​ഥ​യേ​ക്കാ​ളും വ​ലി​യ മ​റ്റൊ​രു ശി​ക്ഷ ഒ​രു കു​റ്റ​വാ​ളി​ക്ക് എ​ങ്ങ​നെ ന​ൽ​കാ​ന്‍ ക​ഴി​യും?! ഒ​രു അ​ന്ധ​ൻ കൈ​കൊ​ണ്ട് ത​ട​വി​ത്ത​ട​വി തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ ഒ​റ്റ​ക്ക് ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്റെ ഉ​ച്ച​ന്ത​ല മു​ത​ൽ ഉ​ള്ള​ങ്കാ​ൽ വ​രെ അ​വ​ന്‍ ത​ട​വി​ക്കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ, എ​ന്റെ ഇ​ട​തു​കൈ​യു​ടെ ത​ള്ള​വി​ര​ൽ വാ​യി​ലി​ട്ടു​കൊ​ണ്ട് ഒ​രു ക​ര​ടി​ക്കു​ട്ടി​യെ​പ്പോ​ലെ അ​വ​ന്‍ ഉ​റ​ക്ക​ത്തി​ലേ​ക്കു പോ​യി.

ഇ​നി മു​ത​ൽ ഈ ​വി​ചി​ത്ര മൃ​ഗ​ത്തോ​ടൊ​പ്പം ഇ​ട​പ​ഴ​കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​വും എ​നി​ക്കു വ​ന്നു​പെ​ട്ടി​രി​ക്കു​ന്നു. എ​ന്നാ​ലും, ഈ ​ജ​ന്തു മ​റ്റു ജ​ന്തു​ക്ക​ളെ​പ്പോ​ലെ​യ​ല്ല. ഇ​ന്ന​ലെ ഒ​രു പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് പെ​രു​മാ​റി​യ​ത്. ഇ​ന്ന് മ​റ്റൊ​രു രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​ത്. നാ​ളെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​യി​രി​ക്കാം പെ​രു​മാ​റു​ക. മ​റ്റ​ന്നാ​ള​ത്തെ പെ​രു​മാ​റ്റം വേ​റെ വി​ധ​ത്തി​ലാ​യി​രി​ക്കും. എ​ങ്കി​ലും അ​തി​നു എ​നി​ക്കൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. അ​വ​ന്‍ ഒ​രി​ക്ക​ലും എ​ന്നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഞാ​ന​വ​നെ തി​രി​ച്ച​റി​ഞ്ഞ​താ​യി കാ​ണി​ക്കാ​നും അ​വ​ൻ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. നാ​ളെ അ​വ​ൻ എ​ന്നെ തി​രി​ച്ച​റി​യു​മോ​യെ​ന്നും എ​നി​ക്ക​റി​യി​ല്ല. അ​വ​ന്‍ അ​വ​നു സ​ന്തോ​ഷം ന​ല്‍കു​ന്ന എ​ന്തു വേ​ണ​മെ​ങ്കി​ലും ചെ​യ്തു​കൊ​ള്ള​ട്ടെ.

 

04

പ​തി​വു​പോ​ലെ അ​വ​ൾ ന​ദി​യി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​മ്പോ​ൾ ഞാ​ൻ അ​വ​ളു​ടെ അ​ടു​ത്തേ​ക്കു ചെ​ന്നു. ഏ​തു വേ​ഷ​ത്തി​ലേ​ക്കും പ​രി​വ​ര്‍ത്ത​നം ചെ​യ്യാ​ൻ അ​വ​ൾ​ക്കു ക​ഴി​യു​മെ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കി. എ​ങ്കി​ലും, എ​ന്നി​ൽ​നി​ന്ന് അ​വ​ൾ ഒ​ളി​ച്ചോ​ടി​യി​ല്ല. അ​വ​ളൊ​രു വ​ന​ദേ​വ​ത. അ​വ​ൾ​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന​തും എ​ന്തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്ന​തും ഞാ​ന്‍ അ​റി​ഞ്ഞി​രി​ക്ക​ണം.

അ​വ​ൾ​ക്ക് മ​നോ​ഹ​ര​മാ​യ ക​വി​ത​ക​ൾ പാ​ടാ​ൻ ക​ഴി​യു​മെ​ങ്കി​ലും, എ​ന്നോ​ടു സം​സാ​രി​ക്കേ​ണ്ട ആ​വ​ശ്യം അ​വ​ൾ​ക്കി​ല്ല. എ​ന്നെ ശ​കാ​രി​ക്കാ​ൻ പോ​ലും അ​വ​ൾ വാ​യ തു​റ​ന്നി​ല്ല. എ​ന്നെ തു​റി​ച്ചു​നോ​ക്കാ​ൻ പോ​ലും അ​വ​ള്‍ മി​ഴി​ക​ളു​യ​ര്‍ത്തി​യി​ല്ല. കു​റ​ഞ്ഞ​പ​ക്ഷം, ‘എ​ന്തി​നാ​ണ് നീ ​എ​ന്നോ​ട് അ​ങ്ങ​നെ ചെ​യ്ത​ത്?’ എ​ന്നു ചോ​ദി​ക്കു​ക പോ​ലും ചെ​യ്തി​ല്ല. ഒ​രു​വേ​ള അ​വ​ളെ​ന്നെ വെ​റു​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​റി​യി​ല്ല.

എ​ന്നി​രി​ക്കി​ലും, അ​വ​ള്‍ എ​ന്നോ​ടു എ​ന്തു പ​റ​യാ​നാ​ണ്?! ഞാ​ന​ല്ലേ അ​വ​ളോ​ട് ക്ഷ​മ ചോ​ദി​ക്കേ​ണ്ട​ത്? നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, എ​നി​ക്കു വാ​യ തു​റ​ക്കാ​ൻ ത​ന്നെ ക​ഴി​ഞ്ഞി​ല്ല. അ​വ​ളു​ടെ സ്വ​ഭാ​വം ക​ണ്ട് ഞാ​ൻ പേ​ടി​ച്ചു​പോ​യി. എ​ന്റെ വാ​യാ​ടി​ത്ത​മെ​ല്ലാം ഗ്രാ​മ​ത്തി​നും ന​ഗ​ര​ത്തി​നും ലോ​ക​ത്തി​നു​മാ​ണ് യോ​ജി​ക്കു​ക. വേ​ണ്ടി​വ​ന്നാ​ൽ പോ​ലും ഈ ​കാ​ട്ടി​ൽ എ​നി​ക്ക് വാ​യ തു​റ​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ചും അ​വ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ! ആ​ക​യാ​ല്‍ ഞാ​ൻ അ​വ​ളു​ടെ കൈ ​പി​ടി​ച്ചു. അ​വ​ളു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നാ​യി ഞാ​ൻ അ​വ​ളു​ടെ മൂ​ർ​ധാ​വ് മു​ത​ൽ പാ​ദം വ​രെ ത​ലോ​ടി ക്കൊ​ടു​ത്തു. എ​ന്നാ​ലും, എ​നി​ക്കു അ​വ​ളെ മ​ന​സ്സി​ലാ​ക്കാ​നേ ക​ഴി​ഞ്ഞി​ല്ല. ഞാ​ന്‍ അ​വ​ളി​ല്‍ അ​ക​പ്പെ​ട്ടു ക​ഴി​ഞ്ഞി​രു​ന്നു. ആ​ലോ​ചി​ച്ചു നോ​ക്കി​യാ​ല്‍, സ്ത്രീ​ക​ളു​മാ​യു​ള്ള എ​ന്റെ സ​മ്പ​ര്‍ക്ക​ത്തി​ന് യാ​തൊ​രു കു​റ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. തി​ര​ഞ്ഞു​പി​ടി​ച്ച് അ​വ​രെ ക​ണ്ടെ​ത്തേ​ണ്ട ആ​വ​ശ്യ​മേ എ​നി​ക്കി​ല്ല.

എ​ങ്കി​ലും, ആ​രോ​ടും വാ​യ തു​റ​ന്നു പ​ര​സ്യ​മാ​യി പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത​പ്പോ​ഴും അ​വ​ളു​ടെ ഈ ​സൗ​മ്യ​വും ദ​യ​യു​ള്ള​തു​മാ​യ സ്വ​ഭാ​വം ഇ​ത്ര​യും ആ​ഴ​ത്തി​ല്‍ മ​റ്റാ​രി​ലും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. ഒ​രു തൂ​വ​ൽ പോ​ലെ മൃ​ദു​വാ​യി എ​ന്റെ നെ​ഞ്ചി​ലേ​ക്ക് ശ്വാ​സ​ക്കാ​റ്റ് ഊ​താ​ൻ അ​വ​ൾ​ക്ക് ക​ഴി​യും. മാ​ർ​ദ​വ​മാ​യ ആ ​ശ്വാ​സ​ത്തി​ന് എ​ന്റെ കാ​മ​ത്തി​ന്റെ ഉ​ഗ്ര​മാ​യ താ​പ​ത്തെ കെ​ടു​ത്താ​നും അ​തേ​പോ​ലെ കൂ​ടു​ത​ൽ ജ്വ​ലി​പ്പി​ക്കാ​നും സാ​ധി​ച്ചേ​ക്കും. അ​ക്കാ​ല​ത്ത് ഞാ​നൊ​രു അ​വി​വേ​കി​യാ​യി​രു​ന്നു. അ​വ​ളൊ​രി​ക്ക​ലും എ​ന്നോ​ട് വ​ലി​യ കാ​ര്യ​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. മ​ഷി തീ​ർ​ന്നു​പോ​യാ​ൽ ഞാ​ൻ വ​ലി​ച്ചെ​റി​യു​ന്ന പേ​ന​ക​ൾ അ​വ​ൾ കൂ​ട്ടി​വെ​ച്ചു.

എ​ന്തെ​ങ്കി​ലും മ​ധു​രം ക​ഴി​ച്ചി​ട്ട് അ​തി​ന്റെ ക​ട​ലാ​സാ​വ​ര​ണം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ അ​തെ​ല്ലാം അ​വ​ൾ ശേ​ഖ​രി​ച്ചു​വെ​ച്ചു. മു​ല്ല​പ്പൂ കൊ​ണ്ടു​വ​ന്നു കൊ​ടു​ത്ത് ‘ഇ​തു നി​ന​ക്കു വേ​ണ്ടി മാ​ത്രം കൊ​ണ്ടു​വ​ന്ന​താ​ണ്’ എ​ന്നു പ​റ​ഞ്ഞാ​ല്‍, ഞാ​ന്‍ ഊ​ന്നി​പ്പ​റ​യു​ന്ന ‘മാ​ത്രം’ എ​ന്ന വാ​ക്കി​ല്‍ അ​വ​ള്‍ ആ​വേ​ശ​ഭ​രി​ത​യാ​യി. അ​പ്പോ​ഴൊ​ക്കെ അ​വ​ളു​ടെ കൈ ​പി​ടി​ക്കേ​ണ്ട ആ​വ​ശ്യം ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​മ്പോ​ൾ എ​ന്റെ പു​റം​കൈ അ​വ​ളു​ടെ കൈ​യി​ല്‍ അ​ൽ​പം കൂ​ടു​ത​ലാ​യി കി​ട​ക്കു​ന്ന​തു​ത​ന്നെ അ​വ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പോ​ന്ന കാ​ര്യ​മാ​യി​രു​ന്നു. അ​വ​ള്‍ ചാ​യ ക​ഴി​ക്കു​ന്ന കോ​പ്പ​യു​ടെ, അ​വ​ളു​ടെ ചു​ണ്ടു​ക​ള്‍ പ​തി​യു​ന്ന ഇ​ട​ത്തി​ല്‍ ഞാ​ന്‍ വാ​യ വെ​ച്ചു കു​ടി​ച്ചു​കൊ​ണ്ട് ഇ​ടം​ക​ണ്ണാ​ല്‍ അ​വ​ളെ നോ​ക്കി​യാ​ല്‍ വ​ള​രെ​ക്കാ​ലം അ​ക്കാ​ര്യം ഓ​ര്‍മ​യി​ല്‍ സൂ​ക്ഷി​ച്ച് അ​വ​ള്‍ ക​വി​ത​ക​ളെ​ഴു​തി.

ഇ​ത്ര​യും മൃ​ദു​ല​വും മ​ധു​ര​വും സൂ​ക്ഷ്മ​വു​മാ​യ സു​വ​ര്‍ണ​സ്വ​രം സൃ​ഷ്ടി​ക്കു​ന്ന സം​ഗീ​തോ​പ​ക​ര​ണം പ​ഞ്ച​ശി​ഖ​ന്റെ വാ​ദ്യ​വൃ​ന്ദ​ത്തി​ല്‍ പോ​ലു​മു​ണ്ടാ​യി​രി​ക്കി​ല്ല. പ​ക്ഷേ, അ​തെ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഞാ​ൻ പ​ഞ്ച​ശി​ഖ​ന​ല്ല. അ​ത്ര​യും മൃ​ദു​ല​മാ​യ ഒ​രു സ്വ​ര​മി​ല്ലാ​താ​ക്കി​യ ശേ​ഷം, ഞാ​ൻ വീ​ണ​യി​ൽ മാ​റാ​ല നെ​യ്യാ​ൻ തു​ട​ങ്ങി. അ​വ​യെ​ല്ലാ​റ്റി​നു​മു​പ​രി വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം അ​വ​ളെ കാ​ണാ​നു​ള്ള സ​ന്ദ​ര്‍ഭ​മു​ണ്ടാ​യ​പ്പോ​ള്‍, അ​തി​യാ​യ ആ​വേ​ശ​ത്തോ​ടെ​യും ക്രൂ​ര​മാ​യും അ​വ​ളെ പു​ണ​ര്‍ന്നി​രു​ന്നു​വ​ല്ലോ​യെ​ന്ന ചി​ന്ത​യു​ടെ ഭാ​രം ത​ല ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത​വി​ധം എ​ന്നി​ല്‍ പു​തി​യൊ​രു സ​മ്മ​ർ​ദം സൃ​ഷ്ടി​ച്ചു. വേ​ദ​നാ​ജ​ന​ക​വും പ്ര​യാ​സ​ക​ര​വു​മാ​യ ആ ​വി​കാ​ര​ങ്ങ​ളാ​ൽ ഞെ​രു​ങ്ങു​ക​യും അ​വ​ളെ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​കൃ​തി എ​ന്റെ പ​ക്ഷം ചേ​ർ​ന്നു. അ​തെ​ന്നെ പ്ര​ബു​ദ്ധ​നാ​ക്കി. ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്തു.

‘ഈ ​കാ​ടി​ന്റെ ര​ക്ഷ​ക​യാ​യ അ​മ്മ ദേ​വ​ത​യാ​ണ് അ​വ​ൾ. പു​റ​ത്തു​നി​ന്നു വ​രു​ന്ന ആ​ർ​ക്കും അ​വ​ളു​ടെ പ​രി​ശു​ദ്ധി​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. അ​വ​ൾ​ക്കു​ള്ള​താ​ണ് എ​ല്ലാ അ​ധി​കാ​ര​വും’

എ​ന്നി​രു​ന്നാ​ലും അ​ക്കാ​ല​ത്ത് ഞാ​ന​വ​ളെ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​പ്പോ​ഴും എ​നി​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലാ​യെ​ന്നു മാ​ത്ര​മ​ല്ല പ്ര​കൃ​തി അ​വ​ളെ കാ​ത്തു​സം​ര​ക്ഷി​ച്ച​തി​നാ​ല്‍ അ​വ​ളെ​ന്റെ കൈ​ക​ളി​ൽ ത​ന്നെ ഒ​രു സ്ത്രീ​യാ​യി പൂ​ത്തു​വി​രി​യു​ക​യും ചെ​യ്തു. പ്ര​കൃ​തി​യെ പ​രി​പാ​ലി​ക്കു​ന്ന​വ​രെ​യും സ​മ​തു​ലി​ത​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രെ​യും പ്ര​കൃ​തി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കും.

ആ​ക​യാ​ല്‍ ഇ​നി​മേ​ല്‍ എ​നി​ക്കു വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. ഞാ​ന്‍ അ​വ​ളെ ക​ള​ങ്ക​പ്പെ​ടു​ത്തി​യി​ല്ല. നേ​രെ​മ​റി​ച്ച് ഞാ​ന്‍ നി​ര്‍മ​ല​നാ​യി മാ​റു​ന്ന​താ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്. അ​വ​ളു​ടെ പാ​ലു​റ​വ​യി​ല്‍ കു​ളി​പ്പി​ച്ച് എ​ന്നെ മു​ക്ത​നാ​ക്കു​ക​യും എ​ന്റെ ശ​രീ​ര​ത്തി​ലെ കാ​മ​ങ്ങ​ളെ​യെ​ല്ലാം അ​ലി​യി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു അ​വ​ള്‍. ഒ​ടു​വി​ൽ ഓ​രോ മു​ക്കും മൂ​ല​യും എ​ന്റെ ക​ണ്ണു​നീ​ർ കൊ​ണ്ടു​ത​ന്നെ ക​ഴു​കി അ​വ​ളെ​ന്നെ ശു​ദ്ധീ​ക​രി​ച്ചു​ക​ള​ഞ്ഞു.

ഞാ​നോ, മ​രി​ക്കാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​ന്‍. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ട ഒ​രു മ​നു​ഷ്യ​ന്‍. ആ ​ചി​ന്ത​യു​മാ​യി ഞാ​ൻ മു​ക​ളി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ കാ​രു​ണ്യ​വും സൗ​മ്യ​ത​യും നി​റ​ഞ്ഞ ത​ന്റെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് അ​യ​ച്ചു​കൊ​ണ്ട് അ​വ​ളെ​ന്നെ ഈ ​ഭൂ​മി​യി​ലേ​ക്കു വ​ലി​ച്ചി​റ​ക്കി​യി​രി​ക്കു​ന്നു. ആ​ത്മ​ഹ​ത്യ എ​ന്ന​തൊ​രു പാ​പ​ക​ര്‍മ​മാ​ണ്. ആ ​പാ​പ​ത്തി​ല്‍നി​ന്ന് അ​വ​ളെ​ന്നെ വീ​ണ്ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ലെ​ങ്കി​ലും അ​വ​ളു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​ർ പു​ണ്യാ​ത്മാ​ക്ക​ളാ​യി മാ​റു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. എ​ന്ത്! ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യെ​ന്ന​ത് പാ​പ​മാ​ണോ?! എ​ന്തു​കൊ​ണ്ടാ​ണ് എ​നി​ക്ക​ങ്ങ​നെ തോ​ന്നി​യ​ത്?! എ​നി​ക്കാ​ണെ​ങ്കി​ല്‍ മ​ത​മോ ജാ​തി​യോ ഇ​ല്ല​ല്ലോ! പു​ന​ര്‍ജ​ന്മ​വു​മി​ല്ല. ഞാ​നെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

അ​തെ! ഞാ​നും അ​ങ്ങ​നെ​യാ​ണു ക​രു​തി​യി​രു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ള്‍ എ​നി​ക്കെ​ന്താ​ണു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്? ഞാ​ൻ അ​വ​ളി​ൽ കു​ടു​ങ്ങി​പ്പോ​യി. ഞാ​ൻ അ​വ​ളു​ടെ മ​തം പി​ന്‍പ​റ്റു​ന്ന​വ​നാ​യി മാ​റി​യി​രി​ക്കു​ന്നു. ത​ന്നോ​ടു ത​ന്നെ വാ​ത്സ​ല്യം കാ​ണി​ക്കാ​ൻ അ​റി​യാ​ത്ത​വ​ന് മ​ഹ​ത്താ​യ കാ​രു​ണ്യ​ത്തി​ന്റെ പാ​ത പി​ന്തു​ട​രാ​ൻ ക​ഴി​യി​ല്ല. ആ​രോ​ടും അ​ല്ലെ​ങ്കി​ൽ മ​റ്റൊ​ന്നി​നോ​ടും ക​രു​ണ കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തെ, അ​വ​ളി​ലൂ​ടെ ഞാ​ൻ വീ​ണ്ടും പു​ന​ർ​ജ​നി​ച്ചി​രി​ക്കു​ന്നു.

നി​ഗൂ​ഢ​വും മാ​ന്ത്രി​ക​വു​മാ​യ അ​മ്മ​യാ​ണ​വ​ള്‍. അ​ടു​ത്തു വ​രു​ന്ന​വ​രെ​യെ​ല്ലാം ത​ന്റെ മൃ​ദു​ല​മാ​യ ശ​രീ​ര​ത്താ​ല്‍ ആ​ശ്ലേ​ഷി​ച്ച് അ​വ​ൾ കാ​ണി​ക്കു​ന്ന ഈ ​മാ​ന്ത്രി​ക​ത​യെ​ക്കു​റി​ച്ച് അ​വ​ൾ ത​ന്നെ അ​റി​യു​ന്നു​ണ്ടാ​കു​മോ?! മ​റ്റെ​ന്തി​നെ​ക്കു​റി​ച്ചും അ​വ​ൾ അ​റി​യു​ന്നു​ണ്ടാ​കാം ഇ​ല്ലാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​ളെ​ന്നെ തി​രി​ച്ച​റി​യ​ണ​മെ​ന്നു മാ​ത്രം ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു. എ​നി​ക്ക് അ​വ​ളെ ഓ​ർ​മി​പ്പി​ക്ക​ണം. പ​ണ്ട് ഞാ​നാ​ർ​ക്കു​വേ​ണ്ടി​യും ക​ര​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ള്‍ക്കു​വേ​ണ്ടി ഞാ​ൻ ക​ണ്ണു​നീ​ർ പൊ​ഴി​ച്ചു​വെ​ന്ന് അ​വ​ള​റി​യ​ണം.

 

05

ഇ​പ്പോ​ഴൊ​ക്കെ രാ​ത്രി​യി​ല്‍ മാ​ത്ര​മ​ല്ല പ​ക​ലി​ലും അ​വ​ന്‍ എ​ന്നെ പി​ന്തു​ട​രാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. രാ​ത്രി മു​ഴു​വ​ൻ എ​ന്നെ പ​റ്റി​പ്പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ല്‍ എ​ന്റെ ഗ​ന്ധം അ​വ​നി​ലും പ​തി​ഞ്ഞി​രി​ക്കു​ന്നു. ആ​ക​യാ​ല്‍, ഞാ​നൊ​ഴി​കെ മ​റ്റൊ​രു പ്രാ​ണി​യും അ​വ​നെ മ​റ്റൊ​രു മൃ​ഗ​മാ​യോ മ​നു​ഷ്യ​നാ​യോ ക​രു​തു​ന്ന​തേ​യി​ല്ല.

ഒ​രു ദി​വ​സം രാ​വി​ലെ ഞാ​നു​ണ​ർ​ന്ന​പ്പോ​ൾ, പാ​രി​ജാ​ത​പ്പൂ​ക്ക​ളാ​ല്‍ അ​വ​നൊ​രു മാ​ല കോ​ര്‍ത്തു​വെ​ച്ചി​രി​ക്കു​ന്നു. ചെ​റി​യ പ്രാ​ണി​ക​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ച്ച പൂ​ക്ക​ള്‍ കൊ​ണ്ട് അ​വ​ന്‍ അ​തെ​നി​ക്കാ​യി ചെ​യ്തു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ല വി​ള​യാ​ടു​ന്ന വി​ര​ലു​ക​ളാ​ണ​ല്ലോ അ​വ​ന്റേ​ത്. ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു അ​തി​ലൊ​രു ക​ല അ​വ​ന്‍ എ​നി​ക്കു​വേ​ണ്ടി വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, ഒ​രു വാ​ക്കു​പോ​ലും ഞാ​ൻ അ​വ​നോ​ട് സം​സാ​രി​ച്ച​തേ​യി​ല്ല. ആ ​പൂ​മാ​ല​യെ​ടു​ത്ത് ഞാ​ൻ ധ​രി​ച്ചു. അ​വ​നും മി​ണ്ടി​യി​ല്ല.

സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് കാ​ണി​ക്കാ​നാ​യി പ​തി​വു​പോ​ലെ ത​ന്റേ​താ​യ രീ​തി​യി​ൽ അ​വ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞാ​ന​വ​നെ മ​റ​ന്നു​വെ​ന്നാ​ണ് അ​വ​ന്‍ വി​ചാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ത്യ​ത്തി​ൽ, ഞാ​ന​വ​നെ മ​റ​ന്നു​പോ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് അ​ൽ​പാ​ൽ​പ​മാ​യി എ​നി​ക്കോ​ര്‍മ വ​രു​ന്ന​ത്. ചു​ണ്ടു​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദ​വും അ​ക്ഷ​മ​മാ​യ ശ്വാ​സോ​ച്ഛ്വാ​സ​വും മ​ധു​ര​മാ​യ നാ​വി​ന്റെ ത​ഴു​ക​ലും മൃ​ദു​ല​മാ​യ ക​ടി​ക​ളും എ​ന്റെ ഹൃ​ദ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ഒ​രി​ക്ക​ല്‍ അ​വ​നു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ഓ​ര്‍മ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്തു. ആ ​വേ​ള​യി​ല്‍ ഞാ​ൻ ഉ​ള്ളി​ൽ പു​ഞ്ചി​രി​ക്കു​ക​യാ​ണെ​ന്ന കാ​ര്യം ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​റി​യൂ. അ​തേ​പോ​ലെ, അ​വ​നെ​ന്റെ മീ​തെ ച​ലി​ച്ചു​കൊ​ണ്ട് എ​നി​ക്കു​നേ​രെ ഉ​യ​രു​ക​യും ഞാ​ന്‍ മൂ​ര്‍ധ​ന്യാ​വ​സ്ഥ പ്രാ​പി​ച്ചോ എ​ന്ന​റി​യാ​നാ​യി എ​ന്നെ നോ​ക്കു​ക​യും ചെ​യ്യു​ന്ന ഓ​രോ ത​വ​ണ​യും അ​വ​ന്റെ തി​ള​ങ്ങു​ന്ന ക​ണ്ണു​ക​ളെ നോ​ക്കി ആ ​ക​ണ്ണു​ക​ളു​ടെ പ്ര​കാ​ശ​മാ​യി മാ​റു​ന്ന​ത് ഞാ​നാ​ണെ​ന്ന കാ​ര്യം അ​വ​ന്‍ ഇ​പ്പോ​ഴു​മ​റി​യി​ല്ല.

മൊ​ഴി​മാ​റ്റം: എ.​കെ. റി​യാ​സ് മു​ഹ​മ്മ​ദ് 

News Summary - Malayalam story