Begin typing your search above and press return to search.
proflie-avatar
Login

ബം​ഗ്ലാ​ദേ​ശ് കോ​ള​നി

ബം​ഗ്ലാ​ദേ​ശ്   കോ​ള​നി
cancel

പു​ൽ​പ്പ​ള്ളി​യി​ൽ ജീ​വി​ച്ച നാ​ല​ര​വ​ർ​ഷ കാ​ല​യ​ള​വി​ന് പ​ള​നി​സാ​മി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​സ​ക്തി​യെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം ല​ളി​ത​മാ​ണ്-​പു​റ​പ്പെ​ട്ട് പോ​ര​ലി​ന്റെ​യും മ​ട​ങ്ങി​പ്പോ​ക്കി​ന്റെ​യും ഇ​ട​യി​ലെ സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ ദൈ​ർ​ഘ്യം. വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ മു​ന്നി​ൽ​നി​ന്ന് തു​ട​ങ്ങി അ​വി​ട​ത്ത​ന്നെ അ​വ​സാ​നി​ച്ച അ​ശാ​ന്ത​മാ​യ ഒ​രു യാ​ത്ര​യു​ടെ ഇ​ട​ക്കാ​ലം. ആ ​സ​ങ്കീ​ർ​ണ​ത​യി​ൽ ദേ​ശം, ഭാ​ഷ, സാം​സ്കാ​രം എ​ന്നീ പ​രി​സ​ര​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​നി​ൽ​പി​നാ​യു​ള്ള തൊ​ഴി​ൽ എ​ന്ന ഘ​ട​കം...

Your Subscription Supports Independent Journalism

View Plans

പു​ൽ​പ്പ​ള്ളി​യി​ൽ ജീ​വി​ച്ച നാ​ല​ര​വ​ർ​ഷ കാ​ല​യ​ള​വി​ന് പ​ള​നി​സാ​മി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​സ​ക്തി​യെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം ല​ളി​ത​മാ​ണ്-​പു​റ​പ്പെ​ട്ട് പോ​ര​ലി​ന്റെ​യും മ​ട​ങ്ങി​പ്പോ​ക്കി​ന്റെ​യും ഇ​ട​യി​ലെ സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ ദൈ​ർ​ഘ്യം. വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ മു​ന്നി​ൽ​നി​ന്ന് തു​ട​ങ്ങി അ​വി​ട​ത്ത​ന്നെ അ​വ​സാ​നി​ച്ച അ​ശാ​ന്ത​മാ​യ ഒ​രു യാ​ത്ര​യു​ടെ ഇ​ട​ക്കാ​ലം. ആ ​സ​ങ്കീ​ർ​ണ​ത​യി​ൽ ദേ​ശം, ഭാ​ഷ, സാം​സ്കാ​രം എ​ന്നീ പ​രി​സ​ര​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​നി​ൽ​പി​നാ​യു​ള്ള തൊ​ഴി​ൽ എ​ന്ന ഘ​ട​കം അ​തി​നെ​യെ​ല്ലാം ല​ഘൂ​ക​രി​ച്ചു. കാ​ര​ണം, അ​ക്കാ​ല​ത്ത് പു​ൽ​പ്പ​ള്ളി വേ​ല​തേ​ടു​ന്ന​വ​രു​ടെ സ്വ​പ്ന​ഭൂ​മി​യാ​യി​രു​ന്നു. കു​രു​മു​ള​കി​ന്റെ പെ​രു​മ കൊ​ണ്ട് ആ ​നാ​ട്ടി​ൽ നി​ന്ന​വ​രും വ​ന്ന​വ​രും ര​ക്ഷ​പ്പെ​ട്ടി​രു​ന്ന കാ​ലം. കേ​ര​ള​ത്തി​ലെ ഗ​ൾ​ഫി​ലേ​ക്ക് ഒ​രു വൈ​കു​ന്നേ​രം പ​ള​നി​യും വ​ന്നി​റ​ങ്ങു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

അ​മ്പേ തോ​റ്റി​രി​ക്കു​ക​യാ​യി​രു​ന്നു അ​പ്പോ​ഴ​യാ​ൾ, നാ​ടു​വി​ട​ല​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത വി​ധം. നാ​ട്ടു​കാ​രി​ലൊ​രു​ത്ത​നാ​യ സെ​ൽ​വ​രാ​ജി​ന്റെ വി​ലാ​സ​വും പേ​റി പു​ൽ​പ്പ​ള്ളി​ക്ക് പോ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. അ​വി​ടെ വീ​ടു​ണ്ടാ​ക്കാ​ൻ കെ​ട്ടി​ടം​പ​ണി​ക്ക് ആ​ളെ കി​ട്ടാ​നി​ല്ലെ​ന്ന അ​വ​ന്റെ വ​ച​ന​വു​മോ​ർ​ത്തു​കൊ​ണ്ട്. സെ​ൽ​വ​ൻ എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി​യെ​ന്ന് പ​ള​നി ചോ​ദി​ച്ചി​രു​ന്നി​ല്ല. അ​ത് ഒ​രി​ക്ക​ലും അ​യാ​ളെ സം​ബ​ന്ധി​ച്ച് പ്ര​സ​ക്ത​വു​മാ​യി​രു​ന്നി​ല്ല, ആ ​നാ​ടി​നെ കു​റി​ച്ച് അ​വ​ൻ പ​റ​ഞ്ഞ​പ്പോ​ഴൊ​ന്നും താ​ൻ അ​വി​ടേ​ക്ക് പോ​കു​ന്ന​ത് അ​യാ​ൾ വി​ദൂ​ര​ത​യി​ൽ​പോ​ലും സ​ങ്ക​ൽ​പി​ക്കാ​ത്ത​തി​നാ​ൽ. പ​ക്ഷേ, അ​ന്ന​വ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ആ​ശ​യും ആ​ശ​ങ്ക​യു​മാ​യി പോ​കു​ന്ന വ​ഴി​നീ​ളെ പ​ള​നി ഓ​ർ​ത്തു. അ​താ​യി​രു​ന്നു അ​യാ​ളു​ടെ പ​ലാ​യ​ന​ത്തി​ന്റെ ഒ​ന്നാം ഘ​ട്ടം.

 

സെ​ൽ​വ​ൻ പ​റ​ഞ്ഞ പു​ൽ​പ്പ​ള്ളി

പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പൗ​ലോ​യു​ടെ വീ​ടി​ന്റെ ചു​വ​ര് തേ​ക്കു​ന്ന പ​ണി​ക്കാ​ണ് സെ​ൽ​വ​ൻ അ​വി​ടെ​യെ​ത്തി ആ​ദ്യം പോ​യ​ത്. വാ​ർ​ക്ക​വീ​ടു​ക​ൾ അ​പ്പോ​ഴേ​ക്കും പു​ൽ​പ്പ​ള്ളി​യി​ലും മു​ള്ള​ൻ​കൊ​ല്ലി​യി​ലും വ്യാ​പി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. ക​രി​മു​ണ്ട​യും പ​ന്നി​യൂ​രും പ​ട​ർ​ന്നു​കേ​റി മേ​ൽ​ക്കൂ​ര മാ​റി​യ ജ​ന​ത. ഒ​രേ​ക്ക​ർ പ​റ​മ്പി​ൽ​നി​ന്ന് പ​തി​നെ​ട്ടും ഇ​രു​പ​തും ക്വി​ന്റ​ൽ കു​രു​മു​ള​കാ​ണ് ആ​ദാ​യം. ക്വി​ന്റ​ലി​ന് രൂ​പ അ​യ്യാ​യി​രം. പ​ത്തും പ​തി​ന​ഞ്ചും ഏ​ക്ക​റു​ള്ള​വ​രാ​ണ് അ​ധി​ക​പേ​രും. വ​ള്ളി​യി​ൽ​നി​ന്ന് സാ​ധ​നം കൊ​ച്ചി​യി​ലെ​ത്തു​മ്പോ​ഴേ​ക്കും കീ​ശ​യ​ല്ല, ചാ​ക്ക് വീ​ർ​ത്ത് നി​റ​യും. മു​ള​ക് വി​റ്റ പൈ​സ ചാ​ക്കി​ൽ​കെ​ട്ടി​യാ​യി​രു​ന്നു കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ആ ​പൈ​സ കൊ​ണ്ട​വ​ർ പ​ല​തും ചെ​യ്തു. വീ​ട് വാ​ർ​ത്തു, ഭൂ​മി സ്വ​ന്ത​മാ​ക്കി, പ​ലി​ശ​ക്ക് പ​ണം​കൊ​ടു​ത്തു, ജീ​പ്പ് വാ​ങ്ങി- അ​ങ്ങ​നെ പ​ണം വ​ന്നാ​ൽ ചെ​യ്യാ​വു​ന്ന പ​ല​തു​ക​ൾ.

ക​ട​ലോ​ര​ത്തു​നി​ന്നും മ​ല​യോ​ര​ത്തെ​ത്തി​യ​തു​കൊ​ണ്ടു​ത​ന്നെ സെ​ൽ​വ​ൻ ഒ​ട്ടു​മേ പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന കാ​ര്യ​ങ്ങ​ളെ പ​യ്യെ​പ്പ​യ്യെ​യാ​ണ് ഗ്ര​ഹി​ച്ചെ​ടു​ത്ത​ത്, ഏ​തൊ​രു കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യെ​യും പോ​ലെ​ത്ത​ന്നെ. ഉ​ദാ​ഹ​ര​ണ​ത്തി​ന് കു​രു​മു​ള​കി​ന്റെ പ​രി​ണാ​മ​ദ​ശ​ക​ൾ ത​ന്നെ​യെ​ടു​ക്കാം. അ​യാ​ള​ത് ആ​ദ്യ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു. കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് കാ​ലം പു​ൽ​പ്പ​ള്ളി​യെ സം​ബ​ന്ധി​ച്ച് ചാ​ക​ര കൊ​യ്യു​ന്ന​തി​ന് സ​മ​മാ​ണെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി. ര​ണ്ടു​മൂ​ന്ന് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​ളെ​ടു​പ്പ്. മു​ള​ക് പ​റി​ക്കാ​നാ​യി ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ഇ​ടു​ക്കി​യി​ൽ നി​ന്നു​മൊ​ക്കെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​രും. അ​വ​ർ പ​റ​മ്പു​ക​ളി​ൽ നി​ന്ന് പ​റ​മ്പു​ക​ളി​ലേ​ക്ക് പ​റ​ക്കു​ക​യാ​വും.

അ​വ​രു​ടെ പു​റ​ത്ത് മു​ണ്ടു​കൊ​ണ്ട് വ​ലി​ച്ചു​കെ​ട്ടി​യ സ​ഞ്ചി തൂ​ങ്ങി​ക്കി​ട​ക്കും, മു​ള​കു​മ​ണി​ക​ളെ പ​റി​ച്ചി​ടാ​നു​ള്ള​താ​ണ്. ഓ​രോ വ​ള്ളി​യും കാ​യ്ച്ച് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കൊ​ടി​യെ നോ​വി​ക്കാ​തെ നീ​ണ്ട​തും മെ​ലി​ഞ്ഞ​തു​മാ​യ മു​ള​യേ​ണി ചാ​രി​വെ​ക്കും. അ​തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ച്ച​ട​ക്ക​ത്തോ​ടെ വ​രി​നി​ൽ​ക്കു​ന്ന കോ​ഴി​പ്പാ​ദാ​കൃ​തി​യി​ലു​ള്ള പ​ടി​യി​ൽ ച​വി​ട്ടി അ​വ​ർ ആ​കാ​ശ​ത്തേ​ക്കെ​ന്ന മ​ട്ടി​ൽ ക​യ​റും. എ​ന്നി​ട്ട് സൂ​ക്ഷ്മ​മാ​യി പ​ച്ച​മ​ണി​ക​ൾ മാ​ല​പോ​ലെ കോ​ർ​ത്തു​കെ​ട്ടി​യ മു​ള​കു​തി​രി​ക​ളെ ഒ​ന്നു​പോ​ലും കൊ​ഴി​യാ​തെ പ​റി​ച്ചെ​ടു​ക്കും. ഒ​രു കൊ​ടി​യി​ൽ​നി​ന്നും അ​ടു​ത്ത കൊ​ടി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ പി​റ​കി​ലെ സ​ഞ്ചി​യി​ൽ ഭാ​രം​തൂ​ങ്ങി​യ കു​രു​മു​ള​ക് ത​റ​യി​ലേ​ക്ക് ചെ​രി​യും. അ​ങ്ങ​നെ എ​ല്ലാ കൊ​ടി​ക​ളി​ലെ​യും മു​ള​ക് പ​റി​ച്ചെ​ടു​ത്തു കൂ​ട്ടും.

അ​ത് മെ​തി​ക്ക​ലാ​ണ് അ​ടു​ത്ത പ​ണി, മു​ള​കു​മ​ണി​ക​ളെ​യും തി​രി​യെ​യും വേ​ർ​പെ​ടു​ത്താ​ൻ. കു​റേ​ശ്ശേ കു​റേ​ശ്ശേ കൂ​മ്പാ​രം കൂ​ട്ടി പ​ണി​ക്കാ​ർ നി​ര​ന്ന് ത​ണ്ടു​ക​ളെ ച​വി​ട്ടി​മെ​തി​ക്കും. അ​പ്പോ​ൾ അ​വി​ട​മാ​കെ ഒ​രു മ​ണം പ​ട​രും - പ​ച്ച​യു​ടെ​യും മൂ​ർ​ച്ച​യു​ടെ​യും ഇ​ട​യി​ലു​ള്ള, ചൂ​ടും കു​ളി​രും ഒ​രു​പോ​ലു​ള്ള, കൊ​ടി​യി​ല ഞെ​ര​ടി​യാ​ൽ ഉ​ണ്ടാ​കു​ന്ന ത​രം മ​ണം. തു​ള​ച്ചു​ക​യ​റു​ന്ന, എ​രി​കേ​റ്റു​ന്ന ശു​ദ്ധ​മാ​യ പ​ച്ച​ക്കു​രു​മു​ള​കു​മ​ണം. മെ​തി​ക്കു​ന്ന​വ​രു​ടെ കാ​ലി​ന​ടി​യി​ൽ അ​പ്പോ​ൾ ക​റു​പ്പ് പ​ച്ച​പി​ടി​ച്ചി​ട്ടു​ണ്ടാ​വും. പി​ന്നെ പ​ര​മ്പ് വി​രി​ച്ച് മു​ള​ക് ഒ​ണ​ങ്ങാ​നി​ടും, ക​രിം​ക​റു​പ്പാ​വും വ​രെ. അ​ത് പി​ന്നെ ലോ​റി​ക​ളി​ൽ ക​യ​റി അ​തി​രു​ക​ളി​ലെ കാ​ട് ക​ട​ക്കും, പി​ന്നെ ചു​രം ക​ട​ക്കും, പി​ന്നെ ക​ട​ല് ക​ട​ക്കും. ഒ​രു കു​രു​മു​ള​ക് കാ​ലം ക​ഴി​യും. അ​ടു​ത്ത​തി​ന് വ​ള​വും തി​ട​വു​മാ​യി തോ​ട്ട​ങ്ങ​ളൊ​രു​ങ്ങും.

ആ ​കാ​ല​ത്താ​ണ്, പൈ​സ വ​ന്നു​കൂ​ടു​ന്ന കാ​ല​ത്ത് വീ​ടു​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക. പ​ണി​ക്കാ​ർ​ക്ക് തി​ര​ക്കോ​ട് തി​ര​ക്കാ​വും. തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്നും ത​ഞ്ചാ​വൂ​രി​ൽ​നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു​മൊ​ക്കെ പ​ണി​ക്ക് വ​ന്ന​വ​ർ ക​രി​മ​ത്ത്* നി​റ​യും. ആ​ഴ്ച​യി​ലെ ആ​റു​ദി​വ​സ​ങ്ങ​ളി​ലും അ​വ​ർ ഊ​തു​ന്ന ത​ണു​പ്പി​നെ വെ​ല്ലു​വി​ളി​ച്ച് രാ​വി​ലെ മു​ത​ൽ അ​ധ്വാ​നി​ക്കും. രാ​വു​ക​ളി​ൽ ക​ട്ട​പ്പി​ടി​ച്ച ഇ​രു​ട്ടി​ലും കു​ളി​രി​ലും പു​ത​ച്ചു​മൂ​ടി വി​ശ്ര​മി​ക്കും. ശേ​ഷം ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​വ​ർ ആ​ന​ന്ദി​ക്കും. അ​ന്ന് പൊ​രി​ഞ്ഞ ക​ച്ച​വ​ട​വു​മാ​യി ക​രി​മ​ത്ത് ച​ന്ത​യൊ​രു​ങ്ങും. പ​ല​ത​രം സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ക്കെ​ത്തും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ടം കാ​ണാ​നാ​യി മാ​ത്രം തു​ട​ങ്ങി​യ സ്വാ​ഗ​തി​ൽ നാ​ല് ഷോ ​ക​ളി​ക്കും. മോ​ർ​ണി​ങ് ഷോ ​മു​ത​ൽ ത​മി​ഴ് തി​രൈ​പ്പ​ട​ത്തി​ന് ടാ​ക്കീ​സി​ൽ ആ​ള് നി​റ​യും. വി​ജ​യ​കാ​ന്തും ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും നി​റ​ഞ്ഞാ​ടു​ന്ന​തു​ക​ണ്ട് വ​യ​നാ​ടി​ന്റെ ഒ​രു മൂ​ല​യി​ലി​രു​ന്ന് ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക്കും, വൈ​കാ​രി​ക​രാ​വും. ഒ​രു രൂ​പ കൊ​ടു​ത്തും നാ​ലു​രൂ​പ കൊ​ടു​ത്തും ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം അ​പ്പോ​ൾ ഒ​രേ ഭാ​വ​മാ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു ഒ​ഴി​വു​ദി​നം ന​ന്നാ​യി ചെ​ല​വ​ഴി​ച്ച് അ​വ​ർ അ​ടു​ത്ത​യാ​ഴ്ച​യു​ടെ പ​ണി​ക​ളി​ലേ​ക്ക് ഉ​റ​ക്ക​മു​ണ​രും.

പു​ൽ​പ്പ​ള്ളി​യെ​ത്തി സെ​ൽ​വ​ന് അ​ത്ഭു​തം തോ​ന്നി​യ ഒ​രു​കാ​ര്യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ഹീ​ന്ദ്ര ജീ​പ്പു​ക​ളു​ടെ എ​ണ്ണ​മാ​യി​രു​ന്നു. ഇ​ര​മ്പി​ച്ച് പാ​യു​ന്ന ജീ​പ്പു​ക​ളും അ​തി​നു​വേ​ണ്ടി ന​ന്നാ​യ റോ​ഡു​ക​ളും. സെ​ൽ​വ​ൻ അ​വി​ടെ​യെ​ത്തി ര​ണ്ടാം കൊ​ല്ലം, 87-ലാ​ണ് മ​ഹീ​ന്ദ്ര​യു​ടെ ത​ല​പ്പ​ത്തു​ള്ള ഒ​രാ​ൾ വ​ന്ന​ത്, എ​ന്തു​കൊ​ണ്ട് അ​വ​രു​ടെ ജീ​പ്പ് കു​റെ പു​ൽ​പ്പ​ള്ളി​യി​ൽ വി​റ്റു​പോ​കു​ന്നു​വെ​ന്ന​റി​യാ​ൻ. അ​ന്ന​യാ​ൾ​ക്ക് മാ​വു​ങ്ക​ലി​ലെ ഉ​ല​ഹ​ന്നാ​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു പ​ണി. മ​ഹീ​ന്ദ്ര​ക്കാ​രെ കു​ഞ്ഞൂ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി എ​ന്നു​പ​റ​ഞ്ഞ് അ​യാ​ള​ന്ന് വ​ന്ന അ​രി​ശം മു​ഴു​വ​ൻ തീ​ർ​ത്ത​ത് പ​ണി​ക്കാ​രി​ലാ​ണ്. ത​നി​ക്കെ​ന്തോ ന​ഷ്ടം വ​ന്നെ​ന്ന മ​ട്ടി​ൽ അ​വ​രെ ചൊ​റി​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

ഓ​രോ വീ​ട്ടി​ൽ വേ​ല​ക്ക് പോ​കു​മ്പോ​ഴും പു​ൽ​പ്പ​ള്ളി​യെ കു​റി​ച്ച് സെ​ൽ​വ​ൻ ഓ​രോ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി. അ​ട​രു​ക​ളാ​യി അ​മ​ർ​ന്നു​കി​ട​ക്കു​ന്ന ച​രി​ത്ര​ങ്ങ​ൾ കു​റേ​യേ​റെ ആ ​നാ​ടി​നു​ണ്ടെ​ന്ന്, അ​വി​ടു​ള്ള​വ​രൊ​ക്കെ ര​ക്ഷ​തേ​ടി കു​ടി​യേ​റി​യ​വ​രാ​ണെ​ന്ന്, പ​ല കൃ​ഷി​ക​ൾ മാ​റി​മാ​റി ചെ​യ്താ​ണ് ഭാ​ഗ്യ​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന്, കു​രു​മു​ള​കി​ന്റെ സ​മൃ​ദ്ധി​യി​ലാ​ണ് അ​ത് വ​ള​ർ​ന്ന​തെ​ന്ന്, അ​തി​നി​ട​യി​ൽ ത​ക​ർ​ന്ന​വ​രും പി​ടി​ച്ചു​നി​ന്ന​വ​രും ഒ​രു​പോ​ലെ​യു​ണ്ടെ​ന്ന്, മ​നു​ഷ്യ​ർ​ക്കെ​ല്ലാം അ​ടി​സ്ഥാ​ന​പ​ര​മാ​യി എ​ല്ലാ​യി​ട​ത്തും ഒ​രേ ബ​ല​ഹീ​ന​ത​ക​ളും ശ​ക്തി​യു​മാ​ണെ​ന്ന്, ഒ​രു നാ​ടി​നെ സ്വ​ന്ത​മെ​ന്ന് പ​റ​യു​ന്ന​തി​ന് ക​ട​മ്പ​ക​ളും കാ​ല​വും താ​ണ്ടേ​ണ്ട​തു​ണ്ടെ​ന്ന് -അ​ങ്ങ​നെ സാം​സ്കാ​രി​ക സം​സ​ർ​ഗം കൊ​ണ്ട് തി​രി​ച്ച​റി​യു​ന്ന പ​ല​തു​ക​ൾ.

കാ​ര്യ​ങ്ങ​ളെ പ​യ്യെ​പ്പ​യ്യെ ഗ്ര​ഹി​ച്ചെ​ടു​ത്ത് അ​യാ​ൾ പു​ൽ​പ്പ​ള്ളി​ക്കാ​ര​നാ​യി കൊ​ണ്ടി​രു​ന്നു. വ​ന്നു​കൂ​ടു​ന്ന​വ​ർ അ​വി​ടെ കൊ​ല്ലം ക​ഴി​യു​ന്തോ​റും കൂ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ മു​മ്പേ വ​ന്ന​വ​ർ പ്ര​മാ​ണി​മാ​രാ​യി, പി​ന്നാ​ലെ വ​ന്ന​വ​ർ വ​ര​ത്ത​ന്മാ​രാ​യി. ആ​ദി​യി​ലേ ഉ​ണ്ടാ​യ​വ​ർ അ​പ​രി​ചി​ത​രാ​യി. പു​തി​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും അ​തി​രു​ക​ളും അ​ങ്ങാ​ടി​ക​ളും ക​വ​ല​ക​ളും രൂ​പ​പ്പെ​ട്ടു. ഒ​രു ബി​ന്ദു​വി​ൽ​നി​ന്ന് പ്ര​കാ​ശം ചി​ത​റും​പോ​ലെ മ​നു​ഷ്യ​ർ ദൂ​രേ​ക്ക് ദൂ​രേ​ക്ക് തെ​റി​ച്ചു​കൊ​ണ്ടി​രു​ന്നു.

പ​ള​നി അ​റി​ഞ്ഞ പു​ൽ​പ്പ​ള്ളി

സെ​ൽ​വ​നെ ക​ണ്ടു​പി​ടി​ക്കും മു​മ്പെ പു​ൽ​പ്പ​ള്ളി​യെ​ത്തി പ​ള​നി ആ​ദ്യം ചെ​യ്ത​ത്‌ ‘സ​ന്തോ​ഷി’​ൽ ക​യ​റി വ​യ​റു​നി​റ​യെ പൊ​റോ​ട്ട​യും ബീ​ഫും ക​ഴി​ക്ക​ലാ​യി​രു​ന്നു. ത​ലേ​ന്ന് രാ​വി​ലെ പു​റ​പ്പെ​ട്ട​തി​ന്റെ ക്ഷീ​ണം പ​കു​തി തീ​ർ​ത്ത​ത് ആ ​ഭ​ക്ഷ​ണ​ത്തി​ന് മു​ന്നി​ലാ​ണ്. ട്രെ​യി​ൻ കേ​റി, ബ​സ് കേ​റി, ജീ​പ്പ് കേ​റി അ​യാ​ൾ ത​ള​ർ​ന്ന​ടി​ഞ്ഞി​രു​ന്നു. പു​ൽ​പ്പ​ള്ളി വ​യ​നാ​ടി​ന്റെ ഒ​ര​റ്റ​മാ​ണ്, പ​ത്തു കി​ലോ​മീ​റ്റ​ർ കൂ​ടി പോ​യാ​ൽ ക​ർ​ണാ​ട​ക​യാ​യി. എ​ത്തി​യാ​ലും എ​ത്തി​യാ​ലും എ​ത്താ​ത്ത​പോ​ലെ തോ​ന്നും. മ​നു​ഷ്യ​ർ കു​ടി​യേ​റു​ന്ന വ​ഴി​ക​ളെ കു​റി​ച്ചും സെ​ൽ​വ​ൻ പ​ങ്കു​വെ​ച്ച നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം പ​ള​നി ആ​ലോ​ചി​ച്ചു, ഏ​തെ​ല്ലാം നാ​ട്ടി​ൽ​നി​ന്ന് എ​ങ്ങ​നെ​യെ​ല്ലാ​മാ​ണ് ആ​ളു​ക​ൾ ഒ​രി​ട​ത്ത് വ​ന്നു​ചേ​രു​ന്ന​ത്. സെ​ൽ​വ​ന് പി​ന്നാ​ലെ താ​നും ഇ​വി​ടെ- നെ​യ്ത​ലി​ൽ വാ​ഴ്ന്ത​വ​ൻ കു​റി​ഞ്ചി​യി​ൽ പി​ഴ​യ്ക്കാ​ൻ മ​ല​യേ​റി വ​ന്നി​രി​ക്കു​ന്നു - കു​പ്പാ​യ​ത്തി​ൽ ഒ​ട്ടി​പ്പി​ടി​ച്ച ഉ​പ്പു​മ​ണം അ​യാ​ളു​ടെ മൂ​ക്കി​ല​ടി​ച്ചു. സെ​ൽ​വ​നെ കാ​ണ​ണം, പ​യ​നം തു​ട​ങ്ങ​ണം. അ​വി​ടെ​യാ​ണ് അ​യാ​ളു​ടെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങു​ന്ന​ത്. അ​തി​ന്റെ തു​ട​ക്കം ബം​ഗ്ലാ​ദേ​ശ് കോ​ള​നി​യി​ൽ നി​ന്നാ​ണ്.

അ​വി​ടെ​യാ​യി​രു​ന്നു ഭാ​ര്യ​ക്കും ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം സെ​ൽ​വ​ന്റെ താ​മ​സം. പു​ൽ​പ്പ​ള്ളി​യെ​ത്തി ര​ണ്ടു​കൊ​ല്ലം ക​ഴി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ കു​ടും​ബ​ത്തെ​യും കൊ​ണ്ടു​പോ​യി. കോ​ള​നി​യി​ലെ അ​നേ​കം കു​ടി​ലു​ക​ൾ​ക്കൊ​പ്പം പ​ര​മ്പും ഓ​ല​യും ഷീ​റ്റും കൊ​ണ്ട് മ​റ​ച്ചു​കെ​ട്ടി​യ ഒ​ന്നു​കൂ​ടി ഉ​യ​ർ​ന്നു. ആ ​നാ​ട്ടി​ൽ വ​ന്ന​ടി​ഞ്ഞ​വ​ർ​ക്കൊ​പ്പം അ​വ​രും കൂ​ടി. സെ​ൽ​വ​നൊ​പ്പം മീ​ന​യും പ​ണി​ക്ക് പോ​കു​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ട്ടി​ലി​രി​ക്കും. ഇ​ട​യ്ക്ക​വ​ർ സ്കൂ​ളി​ൽ പോ​കും. അ​ധി​ക​വും പോ​വാ​തെ​യി​രി​ക്കും. പോ​യാ​ൽ ത​ന്നെ പ​കു​തി​യി​ല​ധി​ക​വും തി​രി​യാ​തെ​യി​രി​ക്കും. പോ​വാ​തി​രു​ന്നാ​ൽ വേ​റെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​തി​മി​ർ​ക്കും. വീ​ട്ടി​ല​വ​ർ ത​മി​ഴും പു​റ​ത്ത​വ​ർ ത​മി​ഴ് ചു​വ​ച്ച മ​ല​യാ​ള​വും പ​റ​ഞ്ഞു. അ​ന്ന് രാ​ത്രി അ​വ​ർ​ക്കൊ​പ്പം കൂ​ടി​യ പ​ള​നി​യോ​ട് അ​വ​ർ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ സം​സാ​രി​ച്ചു.

പി​റ്റേ​ന്ന് രാ​വി​ലെ അ​യാ​ൾ ടൗ​ണി​ലേ​ക്കി​റ​ങ്ങി. ക​വ​ല​യി​ലെ കു​രി​ശു​രൂ​പ​ത്തി​നെ കേ​ന്ദ്ര​സ്ഥാ​ന​മാ​ക്കി പു​തി​യ ഭൂ​മി​യെ ന​ട​ന്നു​പ​ഠി​ച്ചു. ആ​ദ്യം ക​വ​ല​യി​ൽ നി​ന്ന് മു​ക​ളി​ലേ​ക്ക് സീ​താ​ദേ​വി അ​മ്പ​ലം ക​ട​ന്ന് കാ​പ്പി​സെ​റ്റ് വ​രെ​യും പി​ന്നെ താ​ഴേ​ക്ക് വ​ടാ​ന​ക​വ​ല വ​രെ​യും ന​ട​ന്നു. എ​ന്നി​ട്ടൊ​രു ചാ​യ കു​ടി​ച്ചു. ശേ​ഷം ക​വ​ല​യി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് ഏ​രി​യ​പ്പ​ള്ളി വ​രെ​യും താ​ഴെ​യ​ങ്ങാ​ടി എ​ത്തി അ​വി​ടു​ന്ന് വേ​ലി​യ​മ്പം വ​രെ​യും ന​ട​ന്ന് തി​രി​ച്ചെ​ത്തി ഒ​രു ചാ​യ കു​ടി​ച്ചു. പി​ന്നെ ക​വ​ല​യി​ൽ​നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് സു​ര​ഭി​ക്ക​വ​ല വ​ഴി മു​ള്ള​ൻ​കൊ​ല്ലി വ​രെ ന​ട​ന്ന് ടൗ​ൺ ക​റ​ങ്ങി കു​രി​ശി​ന് മു​ന്നി​ൽ തി​രി​കെ​യെ​ത്തി. എ​ന്നി​ട്ട് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​നെ മ​ന​സ്സി​ൽ ക​രു​തി ത​ന്റെ നാ​ടു​വി​ട​ൽ കാ​ല​ത്തി​ന് അ​നു​ഗ്ര​ഹം തേ​ടി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന പൈ​സ​ക്ക് ജി.​വി.​എ​ൻ സ്റ്റോ​ഴ്സി​ൽ നി​ന്ന് അ​ത്യാ​വ​ശ്യ​തു​ണി​ക​ളും അ​ല്ല​റ​ചി​ല്ല​റ സാ​ധ​ന​ങ്ങ​ളും വാ​ങ്ങി, സെ​ൽ​വ​ൻ ശ​രി​യാ​ക്കി ന​ൽ​കി​യ ഒ​റ്റ​മു​റി​യി​ൽ താ​മ​സം തു​ട​ങ്ങി. അ​ടു​ത്ത ദി​വ​സം തൊ​ട്ട് തൊ​ഴി​ലാ​ളി​ജീ​വി​തം ആ​രം​ഭി​ച്ചു. വെ​യി​ലും മ​ഴ​യും ത​ണു​പ്പും കൊ​ണ്ടു. ഇ​ട​ക്ക് അ​യാ​ൾ നാ​ട്ടി​ലേ​ക്കും നാ​ട് അ​യാ​ളി​ലേ​ക്കും സ​ഞ്ച​രി​ച്ചു.​അ​പ്പോ​ഴൊ​ക്കെ മേ​രി​യ ബാ​റി​ൽ പോ​യി​വ​ന്ന് അ​യാ​ൾ ത​ല​യി​ണ​യി​ൽ മു​ഖം​പൂ​ഴ്ത്തി ഉ​റ​ക്കം ന​ടി​ച്ചു.

സെ​ൽ​വ​നി​ൽ​നി​ന്ന് കേ​ട്ട​തു​പോ​ലെ​യ​ല്ല പ​ള​നി പു​ൽ​പ്പ​ള്ളി​യെ ക​ണ്ട​ത്. കാ​ര​ണം, ര​ണ്ടു​പേ​രു​ടെ​യും വ​ര​വി​ന് പി​ന്നി​ലു​ള്ള ചേ​തോ​വി​കാ​ര​ത്തി​ന് താ​ൽ​പ​ര്യം, ഗ​തി​കേ​ട് എ​ന്നീ ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. നോ​ട്ട​ങ്ങ​ളി​ൽ ആ ​വ്യ​ത്യാ​സം നി​ഴ​ലി​ച്ചു​കി​ട​ന്നു. ഒ​രാ​ൾ നി​ൽ​ക്കാ​നു​ള്ള ന്യാ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ മ​റ്റേ​യാ​ൾ നി​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള വ​സ്തു​ത​ക​ളെ വേ​ർ​തി​രി​ച്ചെ​ടു​ത്തു. പ​ള​നി ഓ​രോ​ന്നും ഗ്ര​ഹി​ച്ചെ​ടു​ത്ത​ത് സൂ​ക്ഷ്മ​മാ​യാ​ണ്, ഉ​ദാ​ഹ​ര​ണ​മാ​യി ബം​ഗ്ലാ​ദേ​ശ് കോ​ള​നി ത​ന്നെ​യെ​ടു​ക്കാം. പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും പോ​സ്റ്റ് ഓ​ഫി​സി​ന്റെ​യും പി​റ​കി​ലാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് കോ​ള​നി എ​ന്നാ​രോ പേ​രി​ട്ട് വി​ളി​ച്ച ഭൂ​പ്ര​ദേ​ശം.

ആ​രാ​ണ് അ​വി​ടെ​യാ​ദ്യം വ​ന്ന​തെ​ന്ന​റി​യി​ല്ല. പി​ന്നീ​ട് പി​ന്നീ​ട് ചേ​ക്കേ​റി​യ​വ​ർ​ക്കൊ​ക്കെ മു​മ്പേ അ​വി​ടെ ആ​ളു​ക​ളു​ണ്ടെ​ന്ന​താ​യി​രു​ന്നു പ്ര​ചോ​ദ​നം. അ​ങ്ങ​നെ ജ​നം കൂ​ടി​ക്കൂ​ടി അ​തൊ​രു സ്ഥ​ല​പ്പേ​രാ​യി, വി​ലാ​സ​മാ​യി, വേ​ർ​തി​രി​വി​നു​ള്ള കാ​ര​ണ​വു​മാ​യി. കു​രു​മു​ള​കു​പ​ണി​ക്കും കെ​ട്ടി​ടം​പ​ണി​ക്കും വ​ന്ന പു​റം​നാ​ട്ടു​കാ​രും അ​ല്ലാ​തെ അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ​വ​രും തൊ​ഴി​ല​ന്വേ​ഷ​ക​രും, വേ​റെ ഭൂ​മി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് താ​മ​സ​മാ​ക്കി​യ കു​റ​ച്ച് നാ​ട്ടു​കാ​രു​മാ​യി​രു​ന്നു അ​വി​ട​ത്തെ കു​ടി​കി​ട​പ്പു​കാ​ർ. പു​റ​ത്തു​ള്ള​വ​ർ അ​തി​നെ​യും അ​തി​ന​ക​ത്തു​ള്ള​വ​രെ​യും പ​ല പേ​രു​ക​ളി​ൽ വി​ളി​ച്ചു. ത​മി​ഴ് പ​റ​ഞ്ഞ​വ​ർ അ​ണ്ണാ​ച്ചി​ക​ളെ​ന്ന്, താ​ഴെ​നി​ന്ന് വ​ന്ന​വ​ർ വ​ര​ത്ത​ന്മാ​രെ​ന്ന്, മു​സ്‍ലിം​ക​ൾ കാ​ക്കാ​മാ​രെ​ന്ന്- മൊ​ത്ത​ത്തി​ലെ​ല്ലാ​വ​രും വൃ​ത്തി​യും മെ​ന​യു​മി​ല്ലാ​ത്ത ജാ​തി​ക​ളെ​ന്ന് അ​റി​യ​പ്പെ​ട്ടു.

ബോം​ബെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രും കേ​ട്ടി​ട്ടി​ല്ലാ​ത്ത​വ​രും കൂ​ടി അ​തി​നെ മി​നി ധാ​രാ​വി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. അ​തു​പോ​ലൊ​രു വൃ​ത്തി​കെ​ട്ട, മ​ണ​ക്കു​ന്ന, ഈ​ച്ച പ​റ​ക്കു​ന്ന ചേ​രി. അ​വി​ടു​ള്ള ആ​ർ​ക്കും വൃ​ത്തി​യി​ല്ല, ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ഉ​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സം​സ്കാ​ര​മി​ല്ല, ത​രം കി​ട്ടി​യാ​ൽ ക​ക്കാ​നി​റ​ങ്ങും എ​ന്നു​തു​ട​ങ്ങി ഈ​ച്ച പ​റ​ക്കും​പോ​ലെ​യു​ള്ള വ​ർ​ത്ത​മാ​ന​ങ്ങ​ളും. അ​തെ​ല്ലാം പ​റ​ഞ്ഞി​രു​ന്ന​ത് അ​ന്നാ​ട്ടി​ൽ അ​വ​ർ​ക്കു​മു​മ്പേ വ​ന്നു​കൂ​ടി​യ​വ​രാ​യി​രു​ന്നു. പ​ള​നി​ക്ക് അ​ത് വി​ചി​ത്ര​മാ​യി തോ​ന്നി​യി​ല്ല. മ​നു​ഷ്യ​ർ ത​രം​പോ​ലെ അ​ധി​കാ​രം കൈ​യ​ട​ക്കു​മെ​ന്ന​തി​ന്റെ തെ​ളി​വാ​യി​ട്ടാ​ണ് ആ ​നാ​ട്ടി​ൽ അ​യാ​ൾ നി​ൽ​ക്കു​ന്ന​തെ​ന്നു​പോ​ലു​മെ​ന്ന് മ​റ്റാ​രേ​ക്കാ​ളും അ​യാ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു.

എ​ത്തി​യ​തി​ന്റെ ര​ണ്ടാം​കൊ​ല്ലം ഒ​റ്റ​മു​റി വാ​സം മ​തി​യാ​ക്കി അ​യാ​ളും ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മാ​റി. നാ​യ്ക്ക​ന്മാ​ർ കാ​ട്ടി​ൽ​നി​ന്നു​ള്ള മു​ള​യും ഇ​ല്ലി​യും കൊ​ണ്ടു​കൊ​ടു​ത്തു. അ​തു​കൊ​ണ്ട് ചു​വ​രി​ന്റെ​യും മേ​ൽ​ക്കൂ​ര​യു​ടെ​യും എ​ല്ലി​ൻ​കൂ​ട് ഉ​ണ്ടാ​ക്കി. ഓ​ല​കൊ​ണ്ട് അ​തി​ന് ഉ​ട​ലും വാ​ർ​ത്തു. അ​യാ​ൾ താ​മ​സം തു​ട​ങ്ങി. അ​ടു​പ്പു​ക​ല്ല് കൂ​ട്ടി​യ​തു​പോ​ലെ​യാ​യി​രു​ന്നു അ​വി​ടെ വീ​ടു​ക​ൾ. അ​താ​യ​ത് മൂ​ന്ന് ക​ല്ലു​വെ​ച്ച് അ​മ്പ​ത് അ​ടു​പ്പു​ക​ളു​ണ്ടാ​ക്കി​യി​ട്ട​തു​പോ​ലെ. മു​റ്റ​മെ​ന്ന സ​ങ്ക​ൽ​പ​മി​ല്ല. കു​ടി​ലെ​ന്ന​ത് മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യം. അ​ങ്ങ​നെ കു​റേ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ചേ​ർ​ന്ന ഒ​രു ആ​വാ​സ​മ​ണ്ഡ​ലം. പു​ൽ​പ്പ​ള്ളി​യു​ടെ വ​ള​ർ​ച്ച​ക്ക് ആ​നു​പാ​തി​ക​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്റെ​യും വി​കാ​സം. ര​ണ്ടും ഒ​രേ ദി​ശ​യി​ൽ, എ​ന്നാ​ൽ മു​ഖം​തി​രി​ച്ച് വ​ള​ർ​ന്നു​കൊ​ണ്ടി​രു​ന്നു. ജീ​പ്പു​ക​ളു​ടെ അ​ത്ര​യി​ല്ലെ​ങ്കി​ലും കാ​റു​ക​ൾ, ബ​സു​ക​ൾ, വീ​ടു​ക​ളി​ൽ ടെ​ലി​ഫോ​ൺ ക​ണ​ക്ഷ​നു​ക​ൾ, ബാ​ങ്കു​ക​ൾ, സ്കൂ​ളു​ക​ളും കോ​ള​ജും, കൂ​ടു​ത​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ- ക​വ​ല​യി​ൽ​നി​ന്ന് നീ​ള​ത്തി​ലും വീ​തി​യി​ലും ക​രി​മം വ​ലു​പ്പം​വെ​ച്ചു. പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ​ക്കും സീ​താ​ദേ​വി അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തി​നും കൊ​ല്ലം കൂ​ടു​ന്തോ​റും പ​കി​ട്ടേ​റി.

പ​ള​നി​ക്ക് അ​താ​യി​രു​ന്നു ഏ​റ്റ​വും പി​ടി​ച്ച ഒ​രു സം​ഗ​തി, എ​ല്ലാ കൊ​ല്ല​വും ധ​നു മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന സീ​താ​ദേ​വി ല​വ-​കു​ശ ക്ഷേ​ത്ര​ത്തി​ലെ ചു​റ്റു​വി​ള​ക്ക് മ​ഹോ​ത്സ​വം. അ​ത് അ​യാ​ൾ ആ​ഘോ​ഷി​ച്ചു. എ​ന്നും പ​ണി​ക​ഴി​ഞ്ഞ് അ​മ്പ​ല​പ്പ​റ​മ്പി​ൽ പോ​യി. ഓ​രോ ദി​വ​സ​ത്തെ​യും നാ​ട​ക​വും ക​ഥാ​പ്ര​സം​ഗ​വും ഗാ​ന​മേ​ള​യും ആ​സ്വ​ദി​ച്ചു​വ​ന്ന് കി​ട​ന്നു​റ​ങ്ങി. ആ ​അ​മ്പ​ല​ത്തി​നും അ​തി​ന്റെ മി​ത്തു​ക​ൾ​ക്കും അ​ത് ന​ട​ത്തി​യി​രു​ന്ന ദേ​വ​സ്വ​ത്തി​നും പു​ൽ​പ്പ​ള്ളി​യു​ടെ നി​ർ​മി​തി​യി​ലും ച​രി​ത്ര​ത്തി​ലും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. അ​തൊ​ന്നും പ​ക്ഷേ പ​ള​നി​യു​ടെ വി​ഷ​യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​തി​ല​യാ​ൾ നോ​ട്ട​മ​യ​ച്ചി​ല്ല, ത​ന്റെ വാ​സ​സ്ഥ​ല​മാ​യ ബം​ഗ്ലാ​ദേ​ശ് കോ​ള​നി ദേ​വ​സ്വ​ത്തി​ന്റെ ഭൂ​മി​യി​ലാ​ണെ​ന്ന​തൊ​ഴി​ച്ച്.

സെ​ൽ​വ​നെ​പോ​ലെ ത​ന്നെ ഓ​രോ വീ​ട്ടി​ലു​മു​ള്ള തൊ​ഴി​ൽ പ​രി​ച​യ​ത്തി​ലും വൈ​കീ​ട്ടു​ള്ള ക​വ​ല​യി​ലെ കൊ​ച്ചു​വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലു​മാ​ണ് പ​ള​നി​യും ക​രി​മം ക​ഥ​ക​ള​റി​ഞ്ഞ​ത്. അ​ങ്ങ​നെ കു​ഞ്ഞാ​ണി​ക്ക​യു​ടെ വീ​ട്ടി​ൽ വെ​ച്ച് കേ​ട്ട​താ​ണ് ന​ക്സ​ലു​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച സം​ഭ​വം. അ​ങ്ങേ​രു​ടെ അ​നി​യ​ൻ അ​ബ്ദു​വാ​ണ് പ​ള​നി​ക്ക് പ​രി​ച​യ​മേ ഇ​ല്ലാ​ത്ത ആ ​രാ​ഷ്ട്രീ​യ​സം​ഗ​തി​യെ കു​റി​ച്ച് വി​വ​ര​ണം ന​ൽ​കി​യ​ത്. കു​ന്നി​ക്ക​ൽ നാ​രാ​യ​ണ​ന് ക​ത്ത​യ​ച്ച ത​യ്യ​ൽ​ക്കാ​ര​നെ ത​ന്റെ ഊ​ഹ​ങ്ങ​ളി​ൽ​നി​ന്ന് അ​യാ​ൾ ഗ​ണി​ച്ചെ​ടു​ത്തു.

അ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്താ​ണ് ആ ​കേ​സി​ലു​ണ്ടാ​യി​രു​ന്ന നീ​ല​ക​ണ്ഠ​ൻ നാ​യ​രു​ടെ വീ​ടെ​ന്ന് കൂ​ടി കേ​ട്ട​തോ​ടെ പ​ള​നി​ക്ക് ആ​വേ​ശ​വും പ​ര​വേ​ശ​വും ഒ​രു​പോ​ലെ വ​ന്നു. ത​രം​പോ​ലെ അ​ധി​കാ​രം കൈ​യ​ട​ക്കു​മെ​ന്ന​തു​പോ​ലെ ത​ന്നെ ത​രം​കി​ട്ടു​മ്പോ​ഴെ​ല്ലാം അ​നീ​തി​ക​ളും മ​നു​ഷ്യ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​തി​നെ​തി​രെ പൊ​രു​തു​ന്ന​വ​ർ നാ​ടു​ക​ട​ത്ത​പ്പെ​ടു​മെ​ന്നും അ​യാ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കൃ​ത്യം ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റം പ​രി​ചി​ത​മ​ല്ലാ​ത്ത മ​റ്റൊ​ന്ന് അ​യാ​ൾ അ​റി​യാ​ൻ പോ​കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സം​ഭ​വി​ച്ച​ത് ക​ടു​ത്ത അ​ന്യാ​യ​മാ​ണെ​ന്ന് വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ലും അ​തി​ൽ ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി സ​മൂ​ഹം പ്ര​തി​ക​രി​ക്കു​മെ​ന്ന -ദു​ര​ന്ത​മാ​ണെ​ങ്കി​ലെ​ന്താ ന​ന്നാ​യി​പ്പോ​യി എ​ന്ന് പ​റ​യു​മെ​ന്ന- ദ​യ​നീ​യ​സ​ത്യം.

വി​ചി​ത്ര​മെ​ന്നോ​ണം, അ​ന്നു​മ​യാ​ൾ കു​ഞ്ഞാ​ണി​ക്ക​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. അ​ബ്ദു​വി​ന്റെ ഭാ​ര്യ നാ​ലു​മാ​സ​ക്കാ​രി​യാ​യ മ​ക​ളെ​യും കൊ​ണ്ട് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സം. ഉ​ച്ച ഇ​ട​വേ​ള​യു​ടെ ഇ​രി​പ്പി​നി​ടെ​യാ​ണ് ദൂ​രെ ഉ​യ​രു​ന്ന ക​റു​ത്ത പു​ക ക​ണ്ട​ത്. ഇ​രു​ണ്ട പു​ത​പ്പ് മേ​ൽ​ക്കൂ​ര പോ​ലെ പൊ​തി​യു​ന്ന ഭീ​തി​യി​ൽ ഒ​ന്നും​നോ​ക്കാ​തെ എ​ല്ലാ​വ​രും അ​ങ്ങോ​ട്ടേ​ക്കോ​ടി. അ​പ്പു​റ​ത്തു​ള്ള ജോ​സ് തി​യേ​റ്റ​ർ ക​ത്തി​യ​താ​ണെ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ൽ, ക​ത്തി​യ​ത് ബം​ഗ്ലാ​ദേ​ശ് കോ​ള​നി​യാ​യി​രു​ന്നു. അ​താ​കെ ക​ത്തി​ത്തീ​ർ​ന്നു. ഓ​രോ തീ​പ്പൊ​രി​യി​ൽ​നി​ന്നും അ​ട്ടി​യ​ട്ടി​യാ​യി ക​റു​ത്ത​തും ചാ​ര​നി​റ​മു​ള്ള​തു​മാ​യ പു​ക​ഗോ​ള​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് മു​ക​ളി​ലേ​ക്ക് പ​റ​ന്നു​കൊ​ണ്ടി​രു​ന്നു.

സെ​ൽ​വ​നും പ​ള​നി​യും ക​ണ്ട

പു​ൽ​പ്പ​ള്ളി

‘റൊ​മ്പ വ​ലി​ക്ക് താ ​ക​ണ്ണ്.. കാ​ലും വ​യ​റും പൊ​ള്ളി ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന മ​ക​ൾ​ക്ക​രി​കെ​യി​രു​ന്ന് മീ​ന വി​തു​മ്പി. ആ​രെ​യൊ​ക്കെ​യോ പ്രാ​കി. കൂ​ടു​ത​ലൊ​ന്നും സം​ഭ​വി​ക്കാ​ത്ത​തി​ൽ മു​രു​ക​നെ വി​ളി​ച്ചു. അ​വ​ള​പ്പോ​ഴും തീ​ച്ചൂ​ടി​ലാ​യി​രു​ന്നു. ക​ണ്ണി​ലും പു​റ​ത്തും ആ​ളു​ന്ന മ​ഞ്ഞ മാ​ത്രം.

അ​വ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ വീ​ട്ടി​ൽ. അ​നി​യ​ൻ പു​റ​ത്തെ​വി​ടെ​യോ ആ​യി​രു​ന്നു, അ​പ്പാ​യും അ​മ്മാ​യും പ​ണി​സ്ഥ​ല​ത്തും. അ​പ്പു​റ​ത്തെ വീ​ട്ടി​ലെ സു​ഹ്റ​യോ​ടും ശാ​ന്തി​യോ​ടും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ് ചോ​റു​ണ്ണാ​ൻ അ​ക​ത്ത് ക​യ​റി​യ​താ​ണ്. പി​ന്നെ എ​ല്ലാം വ​ള​രെ വേ​ഗം സം​ഭ​വി​ച്ചു. ന​ട്ടു​ച്ച​യി​ലെ ക​ത്തു​ന്ന വെ​യി​ൽ കൂ​ടു​ത​ൽ ആ​ർ​ത്തി​യോ​ടെ ക​ത്തി. ആ​ദ്യം ചൂ​ടാ​ണ് വ​ന്ന​ത്, കാ​റ്റു​പോ​ലെ. പി​ന്നെ നേ​ർ​ത്ത നാ​വു​കൊ​ണ്ട് അ​ത് ചു​വ​രു​ക​ളെ തൊ​ട്ടു. ശേ​ഷം വി​ശ​ന്നു​വ​ല​ഞ്ഞ ജീ​വി​യെ​പ്പോ​ലെ എ​ല്ലാം വി​ഴു​ങ്ങി​ത്തു​ട​ങ്ങി. നീ​ല​യും ചു​വ​പ്പും മ​ഞ്ഞ​യും ക​ല​ർ​ന്ന ഓ​റ​ഞ്ചു​നാ​ള​ങ്ങ​ൾ ആ​ഞ്ഞു​വീ​ശി. അ​വ​ള​തി​ൽ പെ​ട്ടു. ഇ​റ​ങ്ങി​യോ​ടാ​നും വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ടു​മ്പോ​ൾ തീ ​കൂ​ടു​ത​ൽ പൊ​തി​ഞ്ഞു. കാ​റ്റ് അ​തി​ന് ചി​റ​കാ​യി നി​ന്നു.

ശ​രീ​ര​ത്തി​ൽ​നി​ന്ന് തൊ​ലി ഒ​ന്നാ​കെ ഉ​രു​കി​യൊ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​വ​ൾ​ക്ക് തോ​ന്നി​യ​ത്. സാ​ധ​ന​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദ​ത്തി​നൊ​പ്പം നി​ല​വി​ളി​ക​ൾ വി​ദൂ​ര​മാ​യി കേ​ട്ടു. തീ​പി​ടി​ച്ച സാ​മാ​ന​ങ്ങ​ളി​ൽ ചി​ല​ത് ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്ന് താ​ഴേ​ക്ക് ഊ​ക്കോ​ടെ പ​തി​ച്ച് ചി​ത​റി. മെ​ഴു​കു​തി​രി പോ​ലെ എ​ല്ലാം ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​റ​ത്തു​നി​ന്ന് കോ​രി​യൊ​ഴി​ക്കു​ന്ന വെ​ള്ള​ത്തെ ഒ​റ്റ​വാ​യി​ൽ വി​ഴു​ങ്ങി ജ്വാ​ല​ക​ൾ മു​ന്നോ​ട്ടു​നീ​ങ്ങി. തീ​യു​ടെ ആ ​കെ​ട്ടി​പ്പി​ടു​ത്ത​ത്തി​ൽ സ​ർ​വ​വും ശി​ഥി​ല​മാ​യി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും സ​ങ്ക​ൽ​പ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും ക​ട​ലാ​സു​പോ​ലെ ക​ത്തി. കു​റേ മ​നു​ഷ്യ​ർ കു​റേ​യാ​യി കാ​ത്തു​വെ​ച്ച പ​ല​തും ഒ​രേ നി​റ​മു​ള്ള ചാ​ര​മാ​യി മാ​റി.

ആ​ള​പാ​യ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​ക​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​പ​തോ​ളം കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും നാ​ട്ടു​കാ​രും മ​തി​ലി​ന​പ്പു​റ​ത്ത് നി​ന്നു​വ​ന്ന പൊ​ലീ​സു​കാ​രും ര​ക്ഷി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു. വെ​ള്ളം കി​ട്ടാ​നു​ള്ള പ്ര​യാ​സം തീ​യ​ണ​ക്കാ​നും പ്ര​യാ​സ​മാ​യി. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് വ​ന്ന് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി. അ​ങ്ങ​നൊ​രു കോ​ള​നി​യേ ഇ​ല്ലാ​ത്ത​വി​ധം ചാ​ര​ക്കൂ​ന മാ​ത്ര​മാ​യി ആ ​ഭൂ​പ്ര​ദേ​ശം ആ​വി​പൊ​ങ്ങി​ക്കി​ട​ന്നു. അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​ർ അ​തി​ന്റെ അ​തി​രി​ലി​രു​ന്ന് ഭാ​വി​യി​ലേ​ക്ക് ഭ​യ​പ്പോ​ടോ​ടെ നോ​ക്കി. കു​ടി​ലി​രു​ന്നി​ട​ത്ത് മാ​ന്തി​നോ​ക്കി​യാ​ൽ എ​ന്തെ​ങ്കി​ലും അ​വ​ശേ​ഷി​ച്ചി​രി​ക്കു​മോ എ​ന്ന് പ്ര​തീ​ക്ഷി​ച്ചു. സെ​ൽ​വ​നും പ​ള​നി​യും പ​ര​സ്പ​രം നി​സ്സ​ഹാ​യ​രാ​യി നി​ന്നു. അ​തു​വ​രെ കാ​ണാ​ത്ത പു​ൽ​പ്പ​ള്ളി​യാ​ണ് അ​വ​രു​ടെ ക​ണ്ണി​ൽ ക​ത്തി​യ​ത്, സെ​ൽ​വ​ന്റെ കാ​ഴ്ച​യി​ലും പ​ള​നി​യു​ടെ നോ​ട്ട​ത്തി​ലും.

ക​ല​ണ്ട​റി​നെ സം​ബ​ന്ധി​ച്ച് 1992 മാ​ർ​ച്ച് ഏ​ഴാ​യി​രു​ന്നു അ​ന്ന് തീ​യ​തി. ശ​നി​യാ​ഴ്ച ദി​വ​സം. പ​ള​നി​യെ സം​ബ​ന്ധി​ച്ച് അ​ത് മൂ​ന്നാം പ​യ​ന​ത്തി​ന്റെ തു​ട​ക്ക​മാ​യി​രു​ന്നു. സെ​ൽ​വ​നെ സം​ബ​ന്ധി​ച്ച് സ​മ്പാ​ദി​ച്ച എ​ല്ലാ​ത്തി​ന്റെ​യും അ​വ​സാ​നം. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബാ​ക്കി 453 പേ​ർ​ക്കും അ​ത​ങ്ങ​നെ ആ​യി​രു​ന്നു. ഉ​ണ്ടാ​ക്കി​യ​തെ​ല്ലാം തീ ​വി​ഴു​ങ്ങി. ഓ​ല​കൊ​ണ്ടും ഷീ​റ്റ് കൊ​ണ്ടും പു​ല്ല് കൊ​ണ്ടു​മു​ണ്ടാ​ക്കി​യ കൂ​ര​ക​ളെ മു​ഴു​വ​ൻ തി​ന്നു​തീ​ർ​ക്കാ​ൻ പ​തി​ന​ഞ്ച് മി​നി​റ്റു​പോ​ലും വേ​ണ്ടി​വ​ന്നി​ല്ല. നൂ​റ്റി​പ്പ​ത്ത് വീ​ടു​ക​ളി​ലാ​യി കു​ടി​പാ​ർ​ത്ത​വ​ർ അ​ന്നു​തൊ​ട്ട് വി​ജ​യ സ്കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു.

പ​ഴ​യ തു​ണി​ക​ളാ​യും അ​രി​യും സാ​ധ​ന​ങ്ങ​ളു​മാ​യും സ​ഹാ​യ​ങ്ങ​ൾ എ​ത്തി. രാ​ഷ്ട്രീ​യ​ക്കാ​ർ സ​ഹാ​യ​വും ആ​ശ്വാ​സ​വും ഉ​റ​പ്പു​ന​ൽ​കി. റോ​സ​ക്കു​ട്ടി എം.​എ​ൽ.​എ കോ​ള​നി​യും ക്യാ​മ്പും സ​ന്ദ​ർ​ശി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ ബം​ഗ്ലാ​ദേ​ശ് പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​റ്റെ​ടു​ത്ത മാ​ര​പ്പ​ൻ​മൂ​ല​യി​ലെ​യും ഏ​രി​യ​പ്പ​ള്ളി​യി​ലെ​യും നാ​ലു​സെ​ൻ​റ് ഉ​ട​ൻ കൈ​മാ​റാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ആ ​ആ​വ​ശ്യ​മു​ന്ന​യി​ക്കു​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി. ആ​ശ​യും നി​രാ​ശ​യു​മാ​യി എ​ത്ര കാ​ല​ത്തേ​ക്ക് എ​ന്ന​റി​യാ​തെ ‘ചേ​രി​നി​വാ​സി​ക​ളു​ടെ ആ ​രാ​ത്രി പു​ല​ർ​ന്നു. പ​ള​നി അ​ന്ന് ഉ​റ​ങ്ങി​യി​ല്ല. അ​യാ​ൾ മ​ട​ങ്ങി​പ്പോ​ക്കി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ച് തു​ട​ങ്ങി​യി​രു​ന്നു.

തീ​യും പു​ക​യും കെ​ട്ട​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​ശാ​ന്തി​യു​ടെ​യും സം​ശ​യ​ത്തി​ന്റെ​യും പു​ക​പ​ട​ല​ത്തി​ന് ക​ട്ടി​കൂ​ടി​യ​ത്. തീ​പി​ടി​ച്ച​താ​ണോ തീ ​പ​ട​ർ​ന്ന​താ​ണോ തീ​യി​ട്ട​താ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ ക​ത്തി​ക്കൊ​ണ്ടി​രു​ന്നു. പ​ല​താ​യി​രു​ന്നു നി​ഗ​മ​ന​ങ്ങ​ളെ​ങ്കി​ലും അ​ഭ​യാ​ർ​ഥി​ക​ൾ അ​ടി​ഞ്ഞ​യി​ടം ക​ത്തി​ച്ചാ​മ്പ​ലാ​യ​ത് ന​ന്നാ​യി എ​ന്നാ​യി​രു​ന്നു അ​ട​ക്കം​പ​റ​ച്ചി​ൽ. പ​ല പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടാ​യി. ആ​രെ​ല്ലാ​മോ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന പു​ന​ര​ധി​വാ​സ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കോ​ള​നി​വാ​സി​ക​ൾ ത​ന്നെ തീ​യി​ട്ട​താ​ണെ​ന്ന് ഒ​രു വാ​ദം. ടൗ​ണി​ന്റെ ഒ​ത്ത ന​ടു​ക്ക് ത​ന്നെ​യു​ള്ള ചേ​രി​ക്കാ​രു​ടെ ശ​ല്യ​മൊ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​രാ​ണ് തീ​യി​ട്ട​തെ​ന്ന് വേ​റൊ​ന്ന്. ദേ​വ​സ്വ​ത്തി​ന്റെ സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞു​കി​ട്ടാ​ൻ അ​വ​ര് ചെ​യ്യി​ച്ച​താ​ണെ​ന്ന് മ​റ്റൊ​രു പ​റ​ച്ചി​ൽ. അ​പ്പു​റ​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് തീ​വ​ന്ന​തെ​ന്നു​വ​രെ ക​ഥ​ക​ളു​ണ്ടാ​യി. പ​ക്ഷേ, ഒ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചി​രു​ന്നു, അ​ത് അ​ബ​ദ്ധ​ത്തി​ലു​ണ്ടാ​യ​ത​ല്ല. ആ​രോ ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​തി​ന്റെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും അ​തി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്നു. അ​ത് സം​ഭ​വി​ച്ച കാ​ലം, നേ​രം, കെ​ടു​തി, വ്യാ​പ്തി-​എ​ല്ലാം അ​ത് ശ​രി​വെ​ച്ചു.

പ​ക്ഷേ, തീ​പി​ടി​ത്തം പോ​ലെ​ത​ന്നെ ആ ​പു​ക​യും കെ​ട്ട​ട​ങ്ങി. സെ​ൽ​വ​ൻ അ​തി​നെ​യും അ​തി​ജീ​വ​ന​മാ​യി ക​ണ്ടു. എ​ന്നാ​ൽ, അ​ധി​കാ​രം, അ​നീ​തി എ​ന്നി​വ പോ​ലെ​ത്ത​ന്നെ ത​രം​കി​ട്ടു​മ്പോ​ഴൊ​ക്കെ മ​നു​ഷ്യ​ർ ഒ​പ്പ​മു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക​യെ​ന്ന് പ​ള​നി​യെ പു​ൽ​പ്പ​ള്ളി അ​പ്പോ​ഴേ​ക്കും പ​ഠി​പ്പി​ച്ചി​രു​ന്നു. അ​യാ​ൾ മ​ട​ങ്ങി​പ്പോ​ക്ക് തീ​ർ​ച്ച​യാ​ക്കി. ക്യാ​മ്പി​ൽ​നി​ന്നും ക​വ​ല​യി​ൽ​നി​ന്നും പ​രി​ച​യ​ക്കാ​രോ​ട് യാ​ത്ര​പ​റ​ഞ്ഞ്, കൊ​ണ്ടു​വ​ന്ന അ​ത്ര​യും​പോ​ലും സാ​ധ​ന​ങ്ങ​ളി​ല്ലാ​തെ ത​ന്റെ ഇ​ട​ക്കാ​ല​വാ​സ​മ​വ​സാ​നി​പ്പി​ച്ച് പി​റ്റേ ശ​നി​യാ​ഴ്ച അ​യാ​ൾ വ​ണ്ടി​ക​യ​റി.

ആ​ശ​യോ ആ​ശ​ങ്ക​ക​ളോ ഇ​ല്ലാ​തെ അ​ടു​ത്ത വൈ​കു​ന്നേ​രം പ​ള​നി വേ​ളാ​ങ്ക​ണ്ണി​യി​ൽ മ​ട​ങ്ങി​യെ​ത്തി, ഒ​രു ശ​ബ്ദ​വു​മി​ല്ലാ​തെ. ജ​യി​ക്കാ​ൻ വേ​ണ്ടി നാ​ടു​വി​ട്ട​ത​ല്ലെ​ങ്കി​ലും തോ​റ്റ് ത​ന്നെ​യാ​ണ് മ​ട​ക്ക​മെ​ന്ന​ത് അ​യാ​ളെ വേ​ദ​നി​പ്പി​ച്ച​തേ​യി​ല്ല. പൊ​ള്ളി​യ​ട​ർ​ന്ന വ​ടു​ക്ക​ളി​ൽ വീ​ണ്ടും തൊ​ലി​മൂ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് മ​ന​സ്സും പാ​ക​പ്പെ​ട്ടി​രു​ന്നു. എ​ത്തി അ​യാ​ൾ നേ​രെ പോ​യ​ത് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ മു​ന്നി​ലേ​ക്കാ​ണ്. ആ ​പ​ള്ളി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന ഒ​രു ക​വ​ല​യാ​യി സ​ങ്ക​ൽ​പി​ച്ചു. ശേ​ഷം പ​ത്തു​വ​ട്ടം ആ ​ദേ​വാ​ല​യ​ത്തെ വ​ലം​വെ​ച്ചു, അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി. പി​ന്നെ പ്രാ​ർ​ഥി​ച്ചു. പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന് ഇ​നി​യൊ​രു പ​യ​ന​മി​ല്ലെ​ന്ന് ആ ​നി​മി​ഷ​മു​റ​പ്പി​ച്ചു. മാ​താ​വി​ന് വാ​ക്കു​ന​ൽ​കി. പി​ന്നെ ക​ട​ലി​ലേ​ക്ക് ന​ട​ന്നു.

===============

*ക​രി​മം- പു​ൽ​പ്പ​ള്ളി​യു​ടെ പ​ഴ​യ പേ​ര്

News Summary - Malayalam story