Begin typing your search above and press return to search.
proflie-avatar
Login

ഉ​ച്ഛ​ല ജ​ല​ധി ത​രം​ഗാ

ഉ​ച്ഛ​ല ജ​ല​ധി ത​രം​ഗാ
cancel

ആ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ല​ജ​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ ത​രം​ഗി​ണി​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. പ​തി​നേ​ഴു​കാ​ര​നാ​യി​രു​ന്ന മ​ക​ന്റെ മ​ര​ണ​ത്തോ​ടെ ജോ​ലി രാ​ജി​വെ​ച്ച്, വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​യ ഭ​ർ​ത്താ​വാ​യ പൊ​ലീ​സു​കാ​ര​നെ, ‘സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം’ എ​ന്ന ഒ​റ്റ​ക്കോ​ളം വാ​ർ​ത്ത ഇ​ങ്ങ​നെ മാ​റ്റു​മോ? നീ​ന്ത​ൽ പ​ഠ​ന​ത്തി​ന് പോ​കാ​നൊ​രു​ങ്ങു​ന്ന നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നെ, ഉ​ച്ച​ഭ​ക്ഷ​ണം പൊ​തി​യു​ന്ന ത​രം​ഗി​ണി ഒ​ന്നു​കൂ​ടി നോ​ക്കി. പു​ത്ത​നു​ടു​പ്പും പു​ള്ളി​ക്കു​ട​യു​മാ​യി അ​വ​ധി​ക്കാ​ലം പൊ​ഴി​യാ​ൻ കാ​ത്തി​രു​ന്ന കു​ട്ടി​യു​ടെ ഉ​ത്സാ​ഹം...

Your Subscription Supports Independent Journalism

View Plans

ആ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ല​ജ​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ ത​രം​ഗി​ണി​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. പ​തി​നേ​ഴു​കാ​ര​നാ​യി​രു​ന്ന മ​ക​ന്റെ മ​ര​ണ​ത്തോ​ടെ ജോ​ലി രാ​ജി​വെ​ച്ച്, വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​യ ഭ​ർ​ത്താ​വാ​യ പൊ​ലീ​സു​കാ​ര​നെ, ‘സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം’ എ​ന്ന ഒ​റ്റ​ക്കോ​ളം വാ​ർ​ത്ത ഇ​ങ്ങ​നെ മാ​റ്റു​മോ? നീ​ന്ത​ൽ പ​ഠ​ന​ത്തി​ന് പോ​കാ​നൊ​രു​ങ്ങു​ന്ന നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നെ, ഉ​ച്ച​ഭ​ക്ഷ​ണം പൊ​തി​യു​ന്ന ത​രം​ഗി​ണി ഒ​ന്നു​കൂ​ടി നോ​ക്കി. പു​ത്ത​നു​ടു​പ്പും പു​ള്ളി​ക്കു​ട​യു​മാ​യി അ​വ​ധി​ക്കാ​ലം പൊ​ഴി​യാ​ൻ കാ​ത്തി​രു​ന്ന കു​ട്ടി​യു​ടെ ഉ​ത്സാ​ഹം അ​വ​ളെ ഭ​യ​പ്പെ​ടു​ത്തി.

ന​ര​യു​ള്ള നീ​ണ്ട താ​ടി​യാ​വേ​ശി​ച്ചി​രു​ന്ന ക​വി​ളി​ൽ പ​ച്ച ഞ​ര​മ്പു​ക​ൾ. മു​ഖ​ത്തു​ര​യു​ന്ന കു​റ്റി​രോ​മം​പോ​ലും നി​ർ​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ന്റെ ആ ​പ​ഴ​യ പൊ​ലീ​സു​കാ​ര​ൻ പു​ന​ർ​ജ​നി​ച്ചി​രി​ക്കു​ന്നു. പൊ​ടി​പി​ടി​ച്ച ബു​ള്ള​റ്റ് ക​റു​ത്തു തി​ള​ങ്ങി അ​യാ​ളെ കാ​ത്തി​രി​ക്കു​ന്നു. നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന കു​ടി​വെ​ള്ള ഗ്ലാ​സും കു​ളി​വെ​ള്ള​ത്തി​ന്റെ ബ​ക്ക​റ്റും മു​ട്ട​ൻ തെ​റി​ക​ളോ​ടെ ച​രി​ച്ചു​ക​ള​യു​ന്ന ജ​ല​ജ​നെ​ങ്ങ​നെ നി​റ​ഞ്ഞ കു​ള​ത്തി​ലേ​ക്ക്? പാ​തി​യോ​ളം ജീ​ര​ക​വെ​ള്ള​മു​ള്ള കു​പ്പി​യി​ൽ ഈ ​സം​ശ​യ​ങ്ങ​ളൊ​ഴി​ച്ച് ത​രം​ഗി​ണി അ​ട​ച്ചു​വെ​ച്ചു.

പി​ന്നി​ലൂ​ടെ വ​ന്ന ജ​ല​ജ​ൻ കെ​ട്ടി​പ്പി​ടി​ച്ച്, ക​ഴു​ത്തി​ൽ ഉ​മ്മ വെ​ച്ച​താ​ണോ? ബു​ള്ള​റ്റി​ന്റെ പൊ​ട്ടി​ച്ചി​രി​ക​ൾ ഗേ​റ്റ് ക​ട​ന്നു​പോ​യി​ട്ടും ത​രം​ഗി​ണി​ക്ക​ത് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ക​ന്റെ ശ​രീ​രം വെ​ള്ള​പു​ത​ച്ച് വ​ന്ന​നേ​രം, മു​റ്റ​ത്ത് കു​ഴ​ഞ്ഞു​വീ​ണു​പോ​യ അ​വ​ളെ കോ​രി​യെ​ടു​ത്ത് ക​ട്ടി​ലി​ൽ കി​ട​ത്തി​യ​താ​ണ് ഓ​ർ​മ​യി​ലു​ള്ള ഒ​ടു​വി​ല​ത്തെ സ്പ​ർ​ശ​നം. മി​ണ്ടാ​തെ, മു​ട്ടാ​തെ ഇ​ത്ര​കാ​ലം വീ​ടി​ന്റെ തു​റ​ന്നി​ട്ട സെ​ല്ലു​ക​ളി​ൽ ആ​ജീ​വ​നാ​ന്ത ത​ട​വി​ലെ പ്ര​തി​ക​ളാ​യി തു​ട​ർ​ന്ന​താ​ണ്.

ജ​ല​ജ​ൻ ക​ഴി​ച്ചി​ട്ട് ക​ഴു​കി ക​മ​ഴ്ത്തി​വെ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ൽ ത​രം​ഗി​ണി ക​ഴി​ക്കാ​നെ​ടു​ത്തു. ഭ​ക്ഷ​ണ​ത്തി​ന് പ​തി​വി​ല്ലാ​തെ രു​ചി​യ​നു​ഭ​വ​പ്പെ​ട്ടു. പാ​ത്ര​വു​മാ​യി ഉ​മ്മ​റ​ത്തെ പ​ടി​ക്കെ​ട്ടി​ലി​രു​ന്നു. മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലി​ന്റെ ഇ​ട​യി​ൽ​നി​ന്നും വ​ള​ർ​ന്നു​വ​ന്ന ഒ​രു തു​ള​സി​ച്ചെ​ടി, കാ​ടു​ക​യ​റി​യ അ​വ​ളു​ടെ പൂ​ന്തോ​ട്ട​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ചു. മ​തി​ലി​ന് മു​ക​ളി​ൽ, ച​ത്ത എ​ന്തി​ന്റെ​യോ ശ​രീ​രം കൊ​ത്തു​ന്ന കാ​ക്ക ‘ഇ​തെ​ന്താ​ടീ പ​തി​വി​ല്ലാ​തെ’​യെ​ന്ന് ച​രി​ഞ്ഞു​നോ​ക്കി.

മ​ക​ന്റെ മ​ര​ണം പ​തി​നേ​ഴാം പി​റ​ന്നാ​ളി​ലാ​ണോ? പ​തി​നെ​ട്ടി​നാ​യി​രു​ന്നോ? അ​തൊ​രു ചൊ​വ്വ​യോ ബു​ധ​നോ..? ഓ​ർ​മി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ത​രം​ഗി​ണി​ക്ക് ദേ​ഷ്യം വ​ന്നു. ഇ​ഡ്ഡ​ലി​യു​ടെ പാ​തി മു​റി​ച്ച് അ​വ​ൾ കാ​ക്ക​യെ എ​റി​ഞ്ഞു. ‘നി​ന്റെ മോ​ൻ മു​ങ്ങി​ച്ച​ത്ത​തി​ന് ഞാ​നെ​ന്ത് പി​ഴ​ച്ചു. അ​ത് നി​ങ്ങ​ള് ത​ന്ത​യും ത​ള്ള​യും സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു.’ കാ ​വെ​ച്ചു​ള്ള നീ​ണ്ട ത​ർ​ക്കു​ത്ത​ര​ങ്ങ​ൾ. ഇ​ഡ്ഡ​ലി​ത്തു​ണ്ടി​ലേ​ക്ക് ച​രി​ഞ്ഞ ന​ട​പ്പ്. കൊ​ത്തി​വി​ഴു​ങ്ങ​ലു​ക​ൾ.

മു​റ്റ​ത്ത് വീ​ണു​പൊ​ട്ടി​യ മാ​ങ്ങ​യി​ലെ മ​ഞ്ഞ​ച്ചോ​ര​യി​ൽ വ​ട്ട​മി​ട്ടി​മി​രു​ന്ന ഈ​ച്ച​ക്കൂ​ട്ടം ആ ​വീ​ടി​ന്റെ ഭൂ​ത​കാ​ലം ച​ർ​ച്ച​ചെ​യ്തു. ‘പ​ള്ളി​ക്കൂ​ടം വി​ട്ടു​വ​രു​ന്ന മ​ക​നാ​യി പൂ​ളി​വെ​ച്ച മാ​ങ്ങ​യി​ലെ​ന്ന​ല്ല, വീ​ടി​ന്റെ ഏ​ഴ​യ​ല​ത്ത് ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​രെ ഇ​വ​ൾ ക​യ​റ്റി​യി​രു​ന്നി​ല്ലെ’​ന്ന് നേ​താ​വാ​യ ഈ​ച്ച ര​ഹ​സ്യം പ​റ​ഞ്ഞു. ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ, ക​ര​ച്ചി​ലി​ന്റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ൽ അ​തേ ചെ​റു​ക്ക​ന്റെ വി​ള​റി​വെ​ളു​ത്ത ചു​ണ്ടി​ൽ ചെ​ന്നി​രി​ക്കാ​ൻ പി​ന്നാ​ലെ വ​ന്ന​വ​ർ​ക്ക് അ​വ​സ​രം കി​ട്ടി​യ​ത് പ​റ​ഞ്ഞ് വി​പ്ല​വ​കാ​രി​യാ​യ ഒ​രു ഈ​ച്ച ചി​രി​ച്ചു.

പാ​തി​തു​റ​ന്ന ഗേ​റ്റി​ൽ ശു​ഷ്‌​കി​ച്ച മു​ല​ക​ളു​ള്ള ഒ​രു പ​ട്ടി​യു​ടെ ഒ​ളി​ച്ചു​നോ​ട്ടം. ത​രം​ഗി​ണി​യു​ടെ നി​സ്സം​ഗ​മാ​യ ഇ​രി​പ്പു​ക​ണ്ടി​ട്ട് അ​ത് മ​തി​ലി​ന്റെ അ​രി​കു​പ​റ്റി കി​ണ​റു​ള്ള ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു. മു​ല കാ​ത്തി​രു​ന്ന് മ​ടു​ത്ത കു​ട്ടി​ക​ളു​ടെ കൊ​ച്ചു കു​ര​ക​ളി​ൽ ക​ല​ർ​ന്ന ചി​രി​ക​ൾ. ഇ​തെ​ന്തി​നാ​ണ് ഇ​പ്പോ​ൾ ത​നി​ക്കൊ​രു ക​ര​ച്ചി​ലെ​ന്ന് ത​രം​ഗി​ണി ചു​ണ്ടി​ന് മു​ക​ളി​ലെ​ത്തി​യ ക​ണ്ണീ​രി​ന്റെ തു​ള്ളി​യെ തു​ട​ച്ചെ​ടു​ത്തു. പാ​ത്ര​ത്തി​ൽ ബാ​ക്കി​യു​ള്ള​ത് കാ​ടു​ക​യ​റി​യ ഭാ​ഗ​ത്തേ​ക്ക് ത​ട്ടി. ‘എ​ന്നാ​ൽ ഞാ​നി​ത് തി​ന്നോ​ട്ടാ​ടി നാ​ലെ​ണ്ണ​ത്തി​ന് പാ​ലു​കൊ​ടു​ക്ക​ണ’​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​ള്ള പ​ട്ടി​യു​ടെ ത​ല​നീ​ട്ട​ൽ. ക​ര​ച്ചി​ല​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ത​രം​ഗി​ണി​യെ വീ​ട് ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു.

നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് നോ​ക്കി​യ ജ​ല​ജ​ന് ശ്വാ​സം​മു​ട്ടി. വ​ന്ന​വ​ർ​ക്കും വെ​ള്ള​ത്തി​നും ഒ​രേ ഇ​ള​ക്കം. നി​ർ​ദേ​ശ​ങ്ങ​ൾ മൈ​ക്കി​ൽ വി​ളി​ച്ചു​പ​റ​യു​ന്നി​ട​ത്ത് നീ​ന്ത​ൽ​വേ​ഷം കെ​ട്ടി​യ കു​ട്ടി​ക​ൾ​ക്ക് വെ​ള്ള​ത്തി​ൽ ചാ​ടാ​നു​ള്ള കൊ​തി. ത​ന്റെ പ്രാ​യ​മു​ള്ള ഒ​രാ​ളും പ​ഠി​ക്കാ​ൻ വ​ന്നി​ട്ടി​ല്ല. നി​ർ​ദേ​ശം ന​ൽ​കു​ന്ന, നീ​ന്ത​ൽ വേ​ഷ​മി​ട്ട യു​വാ​വ് ത​ന്റെ മ​ക​ന്റെ കൂ​ട്ടു​കാ​ര​നാ​ണോ? ആ ​മൂ​ർ​ച്ച​യു​ള്ള നോ​ട്ടം മു​മ്പെ​വി​ടെ​യോ..? അ​ത് ആ ​യു​വാ​വ് ത​ന്നെ​യ​ല്ലേ? അ​യാ​ൾ ത​ന്നെ ക​ണ്ടോ? വേ​ഷം​മാ​റാ​നു​ള്ള ഇ​ടു​ങ്ങി​യ മു​റി​യി​ൽ ജ​ല​ജ​ൻ ഒ​ളി​ച്ചു.

യു​വാ​വ് നാ​ലു​പാ​ടും ജ​ല​ജ​നെ നോ​ക്കി. ജ​ല​ജ​ൻ വീ​ണ്ടും ഉ​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞു. കൈ​യി​ലി​രു​ന്ന നീ​ന്ത​ൽ​വേ​ഷ​ങ്ങ​ളി​ലും വി​റ പ​ട​രു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ​യു​ള്ള ഒ​രു വേ​ന​ല​വ​ധി​ക്കാ​ലം വ​ന്ന് മു​ന്നി​ൽ നി​ന്നു. ത​നി​ക്കും മ​ക​നും ഈ ​യു​വാ​വി​നും ആ ​ദി​വ​സം മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. എ​ന്തൊ​രു ന​ശി​ച്ച ദി​വ​സ​മാ​യി​രു​ന്നു! ജ​ല​ജ​ന്റെ ഉ​ള്ള് പി​ട​ഞ്ഞു.

യൂ​നി​ഫോ​മി​ലെ ബെ​ൽ​റ്റ് അ​ല​ർ​ച്ച​യോ​ടെ അ​ഴി​ച്ചെ​ടു​ക്കു​ന്ന പൊ​ലീ​സി​നെ ക​ണ്ട, തോ​ട്ടി​ൽ നീ​ന്തി​മ​റി​യു​ന്ന എ​ട്ടാം​ത​ര​ത്തി​ലെ കു​ട്ടി​ക​ൾ നാ​ലു​പാ​ടും ഓ​ടി. ത​ള്ള ക​ള​ഞ്ഞി​ട്ടു​പോ​യ ഒ​രു ക​രി​മ​ൻ കു​ട്ടി ‘എ​ന്നെ​ത്ത​ല്ലി​യാ​ൽ നി​ന്റെ നെ​റ്റി ഞാ​ൻ എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​മെ​ന്ന’ പാ​ക​ത്തി​ന് ഒ​രു ക​ല്ലു​മാ​യി നി​ന്നു. അ​വ​നെ ചീ​ത്ത വി​ളി​ച്ച ജ​ല​ജ​ന്റെ ബു​ള്ള​റ്റ് വീ​ട്ടി​ലേ​ക്ക് പാ​യു​ന്ന മ​ക​ന്റെ പി​ന്നാ​ലെ കു​തി​ക്കു​ന്നു.

 

അ​യ​ൽ​ക്കാ​രെ​ല്ലാം പൊ​ലീ​സു​കാ​ര​ന്റെ അ​നു​സ​രി​പ്പി​ക്ക​ലി​നെ ആ​ഘോ​ഷി​ച്ചു. വീ​ട്ടി​ലെ​ത്തി​യ മ​ക്ക​ളു​ടെ ഈ​റ​ൻ ത​ല തു​ട​ച്ചു. ഒ​ച്ച​യി​ല​വ​രെ വ​ഴ​ക്കു പ​റ​ഞ്ഞു. ഉ​ച്ചി​യി​ൽ പൊ​ടി​തി​രു​മി. ബെ​ൽ​റ്റ് മു​തു​കി​ൽ പ​തി​ക്കാ​തെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ ആ​കാ​ശ​ത്തി​ലെ കു​ഞ്ഞു​ന​ക്ഷ​ത്ര​ങ്ങ​ള​ല്ലാ​തെ മ​റ്റാ​രും കേ​ട്ടി​ല്ല. ക​ല്ലു​ള്ള ക​രി​മ​ൻ കു​ട്ടി അ​വ​നു​വേ​ണ്ടി ക​ര​ഞ്ഞു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ഉ​ടു​പ്പും ചെ​രു​പ്പും ക​ര​യി​ൽ ക​ണ്ടെ​ടു​ത്ത് അ​വ​നും ബു​ള്ള​റ്റി​ന് പി​ന്നാ​ലെ പോ​യി.

അ​ടി​കൊ​ണ്ട് വി​റ​ച്ച് ത​ന്റെ നേ​ർ​ക്ക് ക​ര​യു​ന്ന മ​ക​നെ തൊ​ടാ​ൻ ത​രം​ഗി​ണി​ക്കും ഭ​യ​മാ​ണ്. നി​വ​ർ​ന്നു നോ​ക്കി​യാ​ൽ കു​ളി​ക്കാ​നെ​ടു​ത്തു​വെ​ച്ച ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ക​ണ​ക്കോ​ർ​മി​പ്പി​ച്ച് ജ​ല​ജ​ൻ അ​വ​ളു​ടെ വാ​യ​ട​പ്പി​ക്കും.

മ​ക​ന്റെ ചെ​രു​പ്പും ഉ​ടു​പ്പും ഗേ​റ്റി​ന​രി​കി​ൽ വെ​ച്ച ക​റു​ത്ത​കു​ട്ടി​യു​ടെ കൂ​ർ​ത്ത​നോ​ട്ടം യു​വാ​വി​ൽ ബാ​ക്കി​യു​ണ്ട്. മ​ക​ന്റെ ചി​ത ക​ത്തു​മ്പോ​ൾ മ​തി​ലി​ൽ ക​യ​റി​യി​രു​ന്ന് ബീ​ഡി വ​ലി​ച്ച് ‘നി​ന​ക്ക് തൃ​പ്തി​യാ​യോ​ടാ പൊ​ലീ​സേ’ എ​ന്നു ചു​മ​ച്ച കൂ​ട്ടു​കാ​ര​ന്റെ പ​ക​യു​ള്ള അ​തേ നോ​ട്ട​മാ​ണ് ത​ന്നെ തി​ര​യു​ന്ന​തെ​ന്ന് ജ​ല​ജ​ൻ ഭ​യ​ന്നു.

ട്യൂ​ബി​ത​ളു​ക​ളു​ള്ള കു​ട്ടി​ക​ൾ നീ​ന്ത​ൽ​ക്കു​ളം നി​റ​യെ വി​രി​ഞ്ഞു. കൈ​കാ​ലു​ക​ളു​ടെ ത​ല്ലേ​റ്റ് വെ​ള്ളം പൊ​ട്ടി​ത്തെ​റി​ക്കു​ന്നു. ക​ര​യി​ൽ ആ​രൊ​ക്കെ​യോ അ​വ​ർ​ക്കു​വേ​ണ്ടി കൈ​യ​ടി​ക്കു​ന്നു. ജ​ല​ജ​ൻ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി. ക​ണ്ണു​ക​ൾ യു​വാ​വി​നെ പ​ര​തി. ഇ​ല്ല! അ​ത് വെ​റും തോ​ന്ന​ലാ​വും. കു​ള​ത്തി​ന്റെ ഒ​രു കോ​ണി​ൽ കാ​ലു​ക​ളി​റ​ക്കി കാ​ത്തി​രു​ന്നു. പ​രി​ശീ​ല​ക​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച വി​ധ​വ​യാ​യ ഒ​രു സ്ത്രീ ​കു​ട്ടി​യെ ജ​ല​ജ​ന്റെ നേ​ർ​ക്ക് നി​ർ​ത്തി. അ​യാ​ൾ​ക്കും ത​ന്നെ​പ്പോ​ലെ നീ​ന്ത​ല​റി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ കു​ട്ടി​ക്ക് ചി​രി സ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ക്ഷേ, അ​യാ​ളു​ടെ പൂ​ക്ക​ളു​ള്ള നീ​ന്ത​ൽ നി​ക്ക​റി​ൽ കു​ട്ടി അ​സൂ​യ​പ്പെ​ട്ടു.

ജ​ല​ജ​ൻ കു​ള​ത്തി​ലി​റ​ങ്ങി നി​ന്നു. പ​ട​വി​ൽ പി​ടി​ച്ച് ക​ണ്ണു​ക​ള​ട​ച്ച് കാ​ലി​ട്ട​ടി​ക്കാ​ൻ തു​ട​ങ്ങി. ബ​ലൂ​ൺ ക​ണ​ക്കെ വെ​ള്ള​ത്തി​ന് മു​ക​ളി​ൽ വീ​ർ​ത്തു​നി​ൽ​ക്കു​ന്ന വ​ലി​യ പൂ​ക്ക​ളു​ള്ള നി​ക്ക​ർ. ക​ര​യി​ലും വെ​ള്ള​ത്തി​ലു​മു​ള്ള​വ​ർ​ക്ക് അ​തി​ൽ ചി​രി​പൊ​ട്ടു​ന്നു​ണ്ട്. മ​ന​സ്സ് അ​ൽ​പം പാ​ളി. പി​ടി​വി​ട്ട് മു​ങ്ങി​പ്പോ​യി. ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ൻ വെ​ള്ള​ത്തി​ന്റെ ആ​ർ​ത്തി. ക​റു​ത്ത പ​രു​ക്ക​ൻ കൈ ​ജ​ല​ജ​നെ കോ​രി​യെ​ടു​ത്തു. അ​ര​യോ​ളം മാ​ത്ര​മേ വെ​ള്ള​മു​ള്ളൂ. ‘ഞാ​ൻ പ​ഠി​പ്പി​ക്കാ​മെ​ന്ന്’ കൈ ​നീ​ട്ടി വി​രി​ച്ചു​നി​ൽ​ക്കു​ന്ന യു​വാ​വ്. ക​ര​യി​ലേ​ക്കി​ഴ​ഞ്ഞു ക​യ​റി​യ അ​യാ​ൾ യു​വാ​വി​ന്റെ നോ​ട്ട​ത്തി​ൽ​നി​ന്ന് സ​ർ​ക്ക​സ് കൂ​ടാ​രം വി​ട്ട കോ​മാ​ളി ക​ണ​ക്കെ റോ​ഡി​ലേ​ക്കോ​ടി.

മു​റ്റ​ത്ത് നി​ലാ​വും ത​രം​ഗി​ണി കി​ട​ന്ന മു​റി​ക്കു​ള്ളി​ൽ ഇ​രു​ട്ടു​മാ​യി​രു​ന്നു. എ​ത്ര​നേ​രം ഉ​റ​ങ്ങി? എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തു. ഏ​റെ​നേ​രം ക​ര​ഞ്ഞു. ജ​ല​ജ​ൻ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് വീ​ട് ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ചി​ന്തി​ച്ചു ക​ര​ഞ്ഞ​തെ​ല്ലാം ആ​വ​ർ​ത്തി​ച്ചു കാ​ണി​ക്കു​ന്ന സോ​പ്പി​ന്റെ പ​ര​സ്യം ക​ണ​ക്കെ അ​വ​ളു​ടെ ഉ​ള്ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും ക​യ​റി​ച്ചെ​ന്ന് ക​ണ്ണു​ക​ളെ നീ​റ്റി​ച്ചു.

ആ​ദ്യ​കു​ട്ടി ജ​നി​ച്ച​പ്പോ​ൾ കു​റ​ച്ചു​കാ​ലം അ​വ​ധി​യെ​ടു​ക്കാ​ൻ ജ​ല​ജ​ൻ പ​റ​ഞ്ഞ​താ​ണ്. സ​ഹാ​യ​ത്തി​ന് കി​ട്ടി​യ, ബ​ന്ധു​വാ​യ സ്ത്രീ​യെ വേ​ല​ക്കാ​രി​യാ​യി​ട്ട​ല്ല ക​ണ്ട​ത്. ത​ന്റെ മ​ക​ളാ​യി​ട്ടേ ത​രം​ഗി​ണി​യു​ടെ കു​ഞ്ഞി​നെ ആ ​സ്ത്രീ​യും ക​രു​തി​യു​ള്ളൂ. ര​ണ്ടാ​ളും ജോ​ലി​ക​ഴി​ഞ്ഞു വ​ന്നാ​ലും കു​ഞ്ഞി​ന് ആ ​സ്ത്രീ​യെ മ​തി​യെ​ന്നാ​യി. കു​ഞ്ഞി​ന് അ​വ​രു​ടെ മ​ണ​മാ​യി.

ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വി​ള​റി വെ​ളു​ത്ത് കി​ട​ക്കു​ന്ന കു​ഞ്ഞി​നെ ജ​ല​ജ​നെ​ത്തു​വോ​ളം ത​രം​ഗി​ണി തൊ​ട്ടി​ല്ല. മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ൽ അ​വ​ൾ ഒ​ന്ന​ര​ക്കൊ​ല്ലം ക​ഴി​ഞ്ഞ​ത് ജ​ല​ജ​നെ നേ​രി​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ്. കു​ഞ്ഞി​ന് ക​ണ്ടു​വെ​ച്ച പേ​രു​ക​ളി​ൽ അ​വ​ർ ത​ർ​ക്കി​ച്ചു തീ​ർ​ന്നി​രു​ന്നി​ല്ല. വീ​ടി​നു​ള്ളി​ലെ​പ്പോ​ഴും ഒ​രു ക​ര​ച്ചി​ൽ കേ​ൾ​ക്കു​ന്ന​താ​യി ത​രം​ഗി​ണി ചെ​വി​പൊ​ത്തും. ജ​ല​ജ​ൻ അ​വ​ളെ അ​പ്പോ​ഴെ​ല്ലാം തെ​റി​ക​ൾ വി​ളി​ക്കും.

നി​രാ​ശ​യു​ടെ അ​യ​ക്ക​യ​റി​ൽ തൂ​ങ്ങി മ​രി​ച്ച ബ​ന്ധു​വാ​യ ആ ​സ്ത്രീ​യെ കാ​ണാ​ൻ ജ​ല​ജ​ൻ വാ​ശി​പോ​ലെ പോ​യി. ച​ട​ങ്ങു​ക​ൾ തീ​രു​വോ​ളം നി​ന്നു. അ​വ​രു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ജോ​ലി​യി​ൽ നി​ന്ന് സ്വ​യം പി​രി​ഞ്ഞ​പ്പോ​ൾ കി​ട്ടി​യ തു​ക​യി​ൽ ന​ല്ലൊ​രു പ​ങ്കും ത​രം​ഗി​ണി ചെ​ല​വ​ഴി​ച്ചു. ത​രം​ഗി​ണി​യും ആ ​പെ​ണ്ണും കൃ​ത്യം മൂ​ന്നാം വ​ർ​ഷം ഒ​രേ ഡോ​ക്ട​റു​ടെ മു​ന്നി​ൽ വ​യ​റ്റി​നു​ള്ളി​ലെ വെ​ള്ള​ത്തി​ൽ നീ​ന്തു​ന്ന കു​ഞ്ഞു​മീ​നി​നെ കാ​ണി​ക്കാ​ൻ ചെ​ന്നു. ജ​ല​ജ​നും ആ ​പെ​ണ്ണി​ന്റെ ഭ​ർ​ത്താ​വും കു​ട്ടി​ക​ൾ​ക്ക് ജാ​ഗ്ര​ത​യി​ല്ലാ​ത്ത പെ​ണ്ണു​ങ്ങ​ളി​ൽ​നി​ന്നും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന വി​ധ​ങ്ങ​ളെ​പ്പ​റ്റി ര​ഹ​സ്യ​മാ​യി സം​സാ​രി​ച്ചു.

മ​ക​ൻ ജ​നി​ച്ച​തോ​ടെ ജ​ല​ജ​നാ​കെ മാ​റി. കു​ട്ടി​ക്ക് ചു​റ്റും സ​ദാ​നേ​ര​വും അ​യാ​ൾ വേ​ലി​ക​ൾ കെ​ട്ടി​വെ​ക്കും. സ്റ്റേ​ഷ​നി​ൽ​നി​ന്നും ബു​ള്ള​റ്റ് നി​ര​ന്ത​രം വീ​ട്ടി​ലേ​ക്കോ​ടും. ഭാ​ര്യ​ക്ക് ഭ്രാ​ന്ത​ണെ​ന്നും പ​ണ്ടൊ​ന്നി​നെ മു​ക്കി​ക്കൊ​ന്ന​താ​ണെ​ന്നും സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ തൊ​ട്ടും ത​ലോ​ടി​യും ന​ട​ക്കും.

മ​തി​ലി​ന​പ്പു​റം വീ​ണ പ​ന്ത് ഉ​പേ​ക്ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. സ്‌​കൂ​ളി​ലും ട്യൂ​ഷ​ൻ സെ​ന്റ​റി​ലും കാ​ക്കി​യി​ൽ കാ​ത്തു​നി​ൽ​ക്കും. വീ​ടി​ന് ചു​റ്റും സൈ​ക്കി​ളോ​ടി​ക്കു​ന്ന മ​ക​നെ നോ​ക്കി അ​പ്പു​റ​ത്തെ കു​ട്ടി​ക​ൾ കൂ​കി​വി​ളി​ക്കും. അ​വ​രു​ടെ വീ​ട്ടു​കാ​രെ​യും ജ​ല​ജ​ൻ ചീ​ത്ത വി​ളി​ക്കും. മ​തി​ലി​ന്റെ ഉ​യ​രം കൂ​ട്ടും. ഗേ​റ്റി​ന്റെ ര​ണ്ട് താ​ക്കോ​ലു​ക​ളും ബു​ള്ള​റ്റി​ന്റെ താ​ക്കോ​ലി​നൊ​പ്പ​മാ​യി​രു​ന്നു.

വീ​ടി​ന് മു​ക​ളി​ൽ​നി​ന്ന് അ​പ്പു​റ​ത്തെ കു​ട്ടി​ക​ളോ​ട് മി​ണ്ടാ​ൻ കൊ​തി​ക്കു​ന്ന മ​ക​നു​വേ​ണ്ടി, ശ​ബ്ദ​മു​ണ്ടാ​ക്കി​യ ത​രം​ഗി​ണി​ക്ക് മ​റു​പ​ടി​യാ​യി നാ​ല​ഞ്ചു ബ​ക്ക​റ്റു​ക​ളി​ൽ വെ​ള്ളം കൊ​ണ്ടുെ​വ​ച്ചു. മ​ക​ന്, ത​രം​ഗി​ണി​യു​ടെ ക​ര​ച്ചി​ലി​ന്റെ കാ​ര​ണം എ​ത്ര ചി​ന്തി​ച്ചി​ട്ടും പി​ടി​കി​ട്ടി​യി​ല്ല. അ​വ​നും അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞു വ​ള​രാ​ൻ തു​ട​ങ്ങി. ക​ര​ഞ്ഞു ന​ന​ഞ്ഞ ചു​ണ്ടി​ൽ പൊ​ടി​മീ​ശ കി​ളി​ർ​ത്തു.

മ​ക​ന്റെ ഡി​സൈ​നും സ്കെ​ച്ചും അ​ന്നോ​ളം ജ​ല​ജ​നാ​യി​രു​ന്നു. കോ​ള​ജി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര​ക്ക് ജ​ല​ജ​നെ സ​മ്മ​തി​പ്പി​ക്കാ​ൻ മ​ക​ൻ ത​രം​ഗ​ണി​യു​ടെ പി​ന്നാ​ലെ ന​ട​ന്നു. ത​ന്റെ ത​ല​യി​ണ​മ​ന്ത്ര​ത്തി​ൽ ജ​ല​ജ​നും വീ​ഴ​രു​താ​യി​രു​ന്നു. മ​ക​ന് വേ​ലി​കെ​ട്ടി​യ ജ​ല​ജ​നാ​യി​രു​ന്നോ ശ​രി! ത​രം​ഗി​ണി ത​നി​ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ൾ നി​ർ​മി​ച്ചു. അ​വ​ൾ​ക്ക് വി​റ​ച്ചു. കാ​ടി​നു​ള്ളി​ലെ വെ​ള്ള​ച്ചാ​ട്ടം, അ​ര​യോ​ളം മാ​ത്രം ആ​ഴ​മു​ള്ള കു​ഴി. മ​ക​ന്റെ മ​ര​ണ​ത്തോ​ളം അ​വ​ൾ​ക്കും ശ്വാ​സം മു​ട്ടി.

ത​രം​ഗി​ണി മു​റ്റ​ത്തെ നി​ലാ​വി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി. അ​തു​ക​ണ്ട്, മു​ല​യി​ലെ കു​ഞ്ഞു​ങ്ങ​ളെ അ​ട​ർ​ത്തി​മാ​റ്റി​യ പ​ട്ടി ചാ​ടി​യെ​ഴു​ന്നേ​റ്റു. ഞ​ങ്ങ​ൾ​ക്ക് തി​ക​ഞ്ഞി​ല്ലെ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ. ത​രം​ഗി​ണി വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി ഭ​ക്ഷ​ണ​വു​മാ​യി വ​ന്നു. പ​ട്ടി വി​ന​യ​ത്തോ​ടെ വ​ള​ഞ്ഞ് അ​വ​ളു​ടെ കാ​ലി​ന​രി​കി​ൽ ചെ​ന്നു. കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ലു​ക​യ​റാ​ൻ മാ​ത്ര​മ​ല്ല, തീ​റ്റ​യു​ടെ ആ​ർ​ത്തി​യെ​ന്ന് ന​ന്ദി​യു​ള്ള പ​ട്ടി​നോ​ട്ടം. അ​വ​ള​തി​ന്റെ മെ​ലി​ഞ്ഞ വ​യ​റ്റി​ൽ ത​ലോ​ടി.

കാ​യ​ൽ​ക്ക​ര​യി​ലെ പാ​തി​മു​ങ്ങി​യ വ​ള്ള​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന ജ​ല​ജ​ന് ത​ണു​ത്തു. നീ​ന്ത​ൽ പ​രി​ശീ​ല​ന​ക്കു​ളം മു​ത​ൽ ഇ​വി​ടെ വ​രെ എ​ത്ര​ദൂ​രം ഓ​ടി​യി​ട്ടു​ണ്ടാ​കും? മ​ക​ന്റെ ച​ങ്ങാ​തി​യാ​യ യു​വാ​വ് പി​ന്നാ​ലെ എ​ത്ര​ദൂ​രം വ​ന്നി​ട്ടു​ണ്ടാ​കും? ബു​ള്ള​റ്റും വ​സ്ത്ര​ങ്ങ​ളും ആ​രെ​ങ്കി​ലും എ​ടു​ത്തു കൊ​ണ്ടു​പോ​കു​മോ? എ​ത്ര​നേ​ര​മാ​ണ് ബോ​ധ​മി​ല്ലാ​തെ ഉ​റ​ങ്ങി​പ്പോ​യ​ത്..? ജ​ല​ജ​ന് ത​ന്നോ​ടു​ത​ന്നെ ചോ​ദ്യ​ങ്ങ​ളി​റ​ങ്ങി. ശ​രീ​രം നു​റു​ങ്ങു​ന്ന വേ​ദ​ന. ‘ഉ​ച്ച​യോ​ടെ വ​ള്ള​ത്തി​ൽ ക​യ​റി ഒ​ളി​ച്ച​താ​ണെ​ന്നും വ​ഴി​നീ​ളെ വീ​ണ​താ​ണെ​ന്നും’ ആ​കാ​ശ​ത്ത് ഒ​റ്റ​ക്കു നി​ന്ന ഒ​രു കു​ഞ്ഞു​ന​ക്ഷ​ത്രം പ​റ​ഞ്ഞു.

മ​ര​ണം മ​ര​ണ​മെ​ന്ന് വി​ളി​ച്ചു​ക​ര​ഞ്ഞ്, പി​ന്നാ​ലെ​യു​ള്ള ആ​രെ​യോ ഭ​യ​ന്നോ​ടു​ന്ന കോ​മാ​ളി​വേ​ഷ​ക്കാ​ര​നോ​ടു​ള്ള ആ​ൾ​ക്കൂ​ട്ട കൂ​വ​ൽ​ത്തി​ര ജ​ല​ജ​ന്റെ ചെ​വി​യി​ൽ ബാ​ക്കി​യു​ണ്ട്. മ​രി​ച്ച​വ​ള്ള​ത്തി​നു​ള്ളി​ൽ അ​യാ​ൾ ആ​കാ​ശം ക​ണ്ടു കി​ട​ന്നു. ക​റു​പ്പ് വ​ലി​ച്ചു​കെ​ട്ടി​യ സ്‌​ക്രീ​നി​ൽ, പേ​ടി​ച്ചു​വി​റ​ച്ച് വീ​ട്ടി​ലേ​ക്കോ​ടു​ന്ന കു​ട്ടി​യും ബെ​ൽ​റ്റ് വീ​ശി അ​ല​ർ​ച്ച​യോ​ടെ ബു​ള്ള​റ്റി​ൽ വ​രു​ന്ന പൊ​ലീ​സു​കാ​ര​നും. ഈ ​രം​ഗ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ കു​ഞ്ഞു​ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് കു​സൃ​തി​യു​ണ്ടാ​യി. എ​ന്നി​ട്ടും അ​വ​ര​ത് ചെ​യ്തി​ല്ല.

 

കാ​യ​ലി​ന്റെ തീ​ര​ത്ത് ബ​ഹ​ള​ങ്ങ​ളെ​ല്ലാ​മൊ​ഴി​ഞ്ഞു. മു​ട്ട​യി​ട്ട ശേ​ഷം വ​ള്ള​ത്തി​ന്റെ അ​രി​കു​പ​റ്റി വെ​ള്ള​ത്തി​ലേ​ക്കി​ഴ​യു​ന്ന ഒ​രു ആ​മ​യു​ടെ പി​ന്നാ​ലെ ജ​ല​ജ​ൻ ന​ട​ന്നു. പോ​ള​ക്കു​ള്ളി​ൽ ഊ​ളി​യി​ട്ട ആ​മ. ക​രി​മ​ണ​ലി​ൽ അ​തി​ന്റെ വ​ഴി ബാ​ക്കി​യാ​യി. ക​റു​ത്ത​വെ​ള്ളം. ച​ളി​യി​ൽ പു​ത​ഞ്ഞ കാ​ലി​ൽ ത​ണു​പ്പി​ന്റെ ഇ​ക്കി​ളി. ജ​ല​ജ​ന് ഇ​റ​ങ്ങി​യി​റ​ങ്ങി​പ്പോ​കാ​ൻ വ​ഴി​മാ​റു​ന്ന പോ​ള. പ​ച്ച​പ്പി​നു​ള്ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​പ്പൂ​വ്. പോ​ള​ക​ൾ​ക്ക് മു​ക​ളി​ൽ ‘ഇ​തെ​ളു​പ്പ​മാ​ണെ​ന്ന്’ ത​ല​യു​യ​ർ​ത്തി നീ​ന്തി​ക്കാ​ണി​ക്കു​ന്ന നീ​ർ​ക്കോ​ലി. ജ​ല​ജ​ൻ അ​തി​നോ​ട് അ​ങ്ങ​നെ നീ​ന്താ​മെ​ന്ന് സ​മ്മ​തി​ച്ചു.

ത​രം​ഗി​ണി കി​ണ​റി​ന​രി​കി​ലേ​ക്ക് ന​ട​ന്നു. പ​ട്ടി​യും അ​വ​ളു​ടെ പി​ന്നാ​ലെ ചെ​ന്നു. കാ​ലി​ൽ ഇ​ക്കി​ളി​കൂ​ട്ടി​യ ഒ​രു കു​ഞ്ഞി​നെ അ​വ​ളെ​ടു​ത്ത് ഉ​മ്മ​വെ​ച്ചു. നെ​ഞ്ചി​ൽ ഒ​ര​ൽ​പ​നേ​രം ചേ​ർ​ത്തു​പി​ടി​ച്ചു. കു​ഞ്ഞി​ന്റെ ക​ര​ച്ചി​ൽ. ആ ​പ​ട്ടി അ​വ​ളോ​ട് മു​ര​ണ്ടു. മു​ര​ൾ​ച്ച പ​തി​യെ കു​ര​ക​ളാ​യി മാ​റു​ന്നു. ത​രം​ഗി​ണി കു​ഞ്ഞി​നെ താ​ഴെ വെ​ച്ചു. മ​ക്ക​ൾ വാ​ഴാ​ത്ത​വ​ളു​ടെ ക​ണ്ണേ​റ് നാ​വി​നാ​ൽ ഉ​ഴി​ഞ്ഞു​ക​ള​യു​ന്ന പ​ട്ടി​യോ​ട് ത​രം​ഗി​ണി അ​സൂ​യ​പ്പെ​ട്ടു. കി​ണ​റ്റി​നു​ള്ളി​ലെ ച​ന്ദ്രി​ക​യെ നോ​ക്കി. നി​ലാ​വ് അ​വ​ളെ ‘വ​രൂ’ എ​ന്ന് വി​ളി​ച്ചു. ചു​ണ്ടോ​ള​മെ​ത്തി​യ ക​ണ്ണീ​ര് കി​ണ​റ്റി​ലേ​ക്ക് വീ​ണു.

ജ​ല​ജ​ൻ മ​ട​ങ്ങി​വ​രി​ല്ലെ​ന്ന് ത​രം​ഗി​ണി ഉ​റ​പ്പി​ച്ചു. ത​രം​ഗി​ണി​യോ​ട് ത​നി​ക്കി​നി​യൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ജ​ല​ജ​നും ചി​ന്തി​ച്ചു. അ​വ​ൻ നീ​ന്തി​പ്പോ​യ ഭാ​ഗ​ത്ത് വ​ള​രെ​വേ​ഗം പോ​ള​ക​ൾ വ​ന്നു മൂ​ടി. അ​വ​ളു​ണ്ടാ​ക്കി​യ ക​ല​ക്ക​ത്തി​ന് ശേ​ഷം കി​ണ​റും ത​ന്റെ ഉ​ള്ളി​ൽ ച​ന്ദ്രി​ക​യെ തെ​ളി​യി​ച്ചു. തി​ര​ക​ളെ​ല്ലാ​മൊ​തു​ക്കി​യ ആ ​കാ​യ​ലും കി​ണ​റും അ​ങ്ങ​നെ ര​ണ്ട് ജ​ല​ര​ഹ​സ്യ​ങ്ങ​ളാ​യി.

News Summary - Malayalam story