Begin typing your search above and press return to search.
proflie-avatar
Login

കൊ​ഴി​ഞ്ഞു​വീ​ണ സൗ​ഗ​ന്ധി​ക​ങ്ങ​ൾ

കൊ​ഴി​ഞ്ഞു​വീ​ണ സൗ​ഗ​ന്ധി​ക​ങ്ങ​ൾ
cancel

എ​ഫ്.​സി​യു​ടെ മെ​യി​ൻ ഗേ​റ്റി​നു പ​റ​യാ​ൻ ഒ​രു​പാ​ട് ക​ഥ​ക​ളു​ണ്ട്. മോ​ഹ​നസ്വ​പ്ന​ങ്ങ​ൾ ബി​രു​ദ​ങ്ങ​ളായും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ ആ​യും റാ​ങ്കു​ക​ളായും പ​ടി​യി​റ​ങ്ങി​പ്പോ​കു​ന്ന​തുക​ണ്ട് കൈ​യ​ടി​ച്ച ക​വാ​ടം. ചു​വ​ന്ന പൂ​ക്ക​ൾ വാ​ടി​ക്ക​രി​ഞ്ഞു വീ​ഴു​മ്പോ​ൾ അ​തി​നു​മേ​ലെ ക​ന​മു​ള്ള ഷൂ​സി​ട്ട് ച​വി​ട്ടി​മെ​തി​ച്ച് പൊ​ട്ടി​ച്ചി​രി​ച്ച് തി​മി​ർ​ത്താ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന ക​മി​താ​ക്ക​ളെ​ക്ക​ണ്ട് അ​ര​ളിമ​രം ചി​രി​ക്കാ​റു​ണ്ട്. മോ​ഹ​ങ്ങ​ളും സ്വ​പ്‌​ന​ങ്ങ​ളും മ​ണി​ച്ചി​ത്ര​ത്താ​ഴി​ട്ട് പൂ​ട്ടി നി​ല​ത്തു​നോ​ക്കി ന​ട​ന്നു​നീ​ങ്ങു​ന്ന കു​മാ​രീ​കു​മാ​ര​ന്മാ​രെ​ക്ക​ണ്ട് ആ ​പ​ഴ​യ ബ​സ് സ്റ്റോ​പ്പ് മ​ന​സ്സി​ൽ പ​റ​യും ‘‘ഒ​ന്നും വി​ധി​ച്ചി​ട്ടി​ല്ല! പാ​വ​ങ്ങ​ൾ’’.

എ​ന്നോ ഇ​തി​ലെ കൈ​യി​ൽ വ​ലി​യ വ​ള​യി​ട്ട ഒ​രു സു​മു​ഖ​ൻ ന​ട​ന്നു​നീ​ങ്ങി​യി​രു​ന്നു. ഒ​രു പ​റ​വ​ക്കൂ​ട്ട​ത്തി​ന്റെ ക്യാ​പ്റ്റ​ൻ. എ​ഴു​ത​പ്പെ​ടാ​ത്ത പ്ര​ണ​യ​ങ്ങ​ൾ​ക്ക് അ​ടി​ക്കു​റി​പ്പെ​ഴു​തി ര​സി​ക്കു​ന്ന​വ​ൻ. കാ​റ്റാ​ടി മ​ര​ങ്ങ​ളോ​ട് ഞാ​ൻ ഇ​തി​ലെ ന​ട​ന്നു​പോ​കു​ന്നു എ​ന്ന് ത​ല​യു​യ​ർ​ത്തി അ​ഹ​ങ്കാ​ര​ത്തോ​ടെ പ​റ​യു​ന്ന​വ​ൻ.​ഇ​തെ​ന്റെ സ്വ​പ്‌​ന​സൗ​ഗ​ന്ധി​ക​ങ്ങ​ൾ പൂ​ക്കു​ന്ന ഒ​രി​ട​മാ​ണ് എ​ന്ന് അ​വ​ൻ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു. കൗ​മാ​ര കു​സൃ​തി​ക​ൾ​ക്കി​ട​യി​ൽ പ്ര​ണ​യി​ക്കാ​ൻ മ​റ​ന്നു​പോ​യി എ​ന്നു തോ​ന്നു​ന്നു.

കാ​മ്പ​സും കാ​റ്റാ​ടി​യും വി​ട്ട് എ​ല്ലാ കി​ളി​ക​ളും പ​റ​ന്നുപോ​യി. നീ​ണ്ട 36 വ​ർ​ഷ​ങ്ങ​ൾ. കാ​ല​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ഴു​തി​വെ​ക്കാ​തെ ക​ട​ന്നു​പോ​യി. വീ​ണ്ടും പ​റ​ന്നു​പോ​യ കി​ളി​ക​ളെ തി​രി​ച്ചുവി​ളി​ക്കു​ക​യാ​ണ​വ​ൾ. മ​ധു​ര​മാ​യി പാ​ടു​ന്ന എ​ന്റെ പ്രി​യ പാ​ട്ടു​കാ​രി.

കൂ​ടെ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും​കൂ​ടി. ര​സ​മാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടെ​യും വ​ര​വ്. പ​ക്ഷേ, അ​വ​ൻ ഇ​ല്ലാ​യി​രു​ന്നു. ആ ​വി​കൃ​തിപ്പയ്യ​ൻ. ഒ​രു​പാ​ട് കു​സൃ​തി​ക​ൾ കോ​ള​ജി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​ൻ. ഗ്രൗ​ണ്ടി​ന്നരി​കി​ലു​ള്ള ആ ​സൗ​ഗ​ന്ധി​ക​ത്തി​ൽ​നി​ന്ന് അ​ഞ്ചു പൂ​ക്ക​ൾ അ​ട​ർ​ന്നു​വീ​ണ്‌ ധൂ​ളി​യാ​യി ആ​കാ​ശ​ഗോ​പു​ര​ത്തി​ൽ​നി​ന്ന് നോ​ക്കി ചി​രി​ക്കു​ന്നു​ണ്ട്. അ​തി​ലൊ​ന്ന് അ​ല​സ​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന ആ ​ക​ണ​ക്ക​പ്പി​ള്ള​യാ​യി​രു​ന്നു. ജെ.​പി എ​ന്ന് വി​ളി​പ്പേ​ര്. ജീ​വി​തംത​ന്നെ പേ​രു​പോ​ലെ ചു​രു​ങ്ങി​പ്പോ​യ​വ​ൻ. യു​വ​ത്വം തീ​രും​മു​മ്പ് ദു​ർ​വി​ധി വി​ഴു​ങ്ങി​യ​വ​നെ ഓ​ർ​ത്ത് ഞാ​ൻ നി​ല​വി​ളി​ച്ചുപോ​യി. രോ​ഗം ക​വ​ർ​ന്ന​വ​രെ​ക്കു​റി​ച്ച്‌ ഓ​ർ​ത്ത് ഞാ​ൻ ക​ര​ഞ്ഞ​തേ​യി​ല്ല. എ​ന്തി​ന്? വേ​ദ​ന​ക​ളി​ൽ​നി​ന്ന് മോ​ച​നം നേ​ടി​യ​വ​ർ. അ​ത്ര​യും ക​ണ്ട് സ​മാ​ധാ​നി​ച്ച നി​മി​ഷ​ങ്ങ​ൾ.

ക​ടി​ഞ്ഞാ​ണി​ട്ട കാ​ല​ഘ​ട്ട​ത്തി​ന്റെ ഓ​ർ​മ​ക​ളി​ൽ​നി​ന്ന് ചി​ക​ഞ്ഞെ​ടു​ത്ത പേ​രു​ക​ളി​ൽ എ​ന്നെ ഏ​റെ ത​ള​ർ​ത്തി​യ​ത് അ​വ​നാ​ണ്. അ​വ​നെ ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും ആ​യി​ല്ല​ല്ലോ എ​ന്ന ആ​ത്മ​നൊ​മ്പ​രം അ​രി​പ്രാ​വു​പോ​ലെ കു​റു​കി​യ​പ്പോ​ൾ, മോ​ള്‌ ചോ​ദി​ച്ചു ‘‘എ​ന്തോ ഒ​രു സ്പെ​ല്ലി​ങ് മി​സ്റ്റേ​ക്ക് വ​ന്നി​ട്ടു​ണ്ട​ല്ലോ’’ പ​ക്ടൂ​സ്... എ​ന്തു​പ​റ്റി. അ​വ​ൾ നെ​റ്റി​യി​ൽ ഉ​മ്മ​വെ​ച്ച് എ​ന്റെ മു​ടി​യെ​ല്ലാം മാ​ടി​യൊ​തു​ക്കി ക​ണ്ണു തു​ട​ച്ചു.

എ​ന്റെ മോ​ള്‌ പ​റ​ഞ്ഞ​തു ശ​രി​യാ​യി​രു​ന്നു. മ​ധു​ര​മാ​യി പാ​ടു​ന്ന ഗാ​യി​ക​യോ​ട് ര​ണ്ട​ക്ഷ​രം മാ​ത്ര​മി​ട്ട് എ​ന്നെ വി​ളി​ക്ക​രു​ത് മൂ​ന്ന​ക്ഷ​രം ഉ​ള്ള ന​ല്ലൊ​രു പേ​രു​ണ്ട​ല്ലോ ആ ​പേ​ര് വി​ളി​ക്കൂ. ആ ​പേ​രാ​ണ് ഇ​ഷ്ടം എ​ന്നു പ​റ​യു​ന്ന പ്രി​യ ച​ങ്ങാ​തി​യോ​ട് എ​നി​ക്ക് ചോ​ദി​ക്ക​ണ​മാ​യി​രു​ന്നു! പ​റ​യ​ണ​മാ​യി​രു​ന്നു, എ​ന്തെ നി​ങ്ങ​ൾ ഈ ​പ​ക്ഷി​ക്കൂ​ട് നേ​ര​ത്തെ ഒ​രു​ക്കി​യി​ല്ല? ഈ ​കൂ​ട് നി​ങ്ങ​ൾ നേ​ര​ത്തെ ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ മ​ധു​ര​മി​ല്ലാ​ത്ത ജീ​വി​തം വി​ട്ട് അ​വ​ൻ പോ​കി​ല്ലാ​യി​രു​ന്നു. മ​ധു​തേ​ടി ന​ട​ന്ന​വ​ൻ എ​വി​ടെ​യും ക​ണ്ടെ​ത്താ​ൻ ആ​വാ​ത്ത സൗ​ഖ്യ​ങ്ങ​ൾ സ്വ​പ്നംക​ണ്ട് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു എ​ന്ന​ന്നേ​ക്കു​മാ​യി.

എ​ന്റെ പേ​ന​യും റൈ​റ്റി​ങ് ബോ​ർ​ഡും എ​ടു​ത്തു​മാ​റ്റി, ക​ണ്ണ​ട ഊ​രി​വാ​ങ്ങി​യ​പ്പോ​ൾ ര​ണ്ടു മൂ​ന്ന് അ​ക്ഷ​ര​ങ്ങ​ളി​ൽ മ​ഷി പ​ട​ർ​ന്നി​രു​ന്നു. മോ​ളു ലൈ​റ്റ​ണ​ച്ച് പ​റ​ഞ്ഞു ‘‘ഞാ​ൻ ഇ​ന്ന് അ​മ്മ​യു​ടെ കൂ​ടെ​യാ​ണ് കി​ട​ക്കു​ന്ന​ത്’’ ഞാ​ൻ ഒ​ന്ന് ഉ​റ​ക്കെ​ക്ക​ര​യാ​ൻ കൊ​തി​ച്ചു. പ​റ​യാ​തെ ഹൃ​ദ​യ​നൊ​മ്പ​രം അ​റി​ഞ്ഞ് എ​ന്റെ ക​ണ്ണു​തു​ട​ക്കാ​ൻ വ​ന്നി​രി​ക്കു​ന്നു എ​ന്റെ പൊ​ന്നു​മോ​ള്. ആ​ത്മാ​വി​ന് ചി​ത​കൂ​ട്ടി​യ അ​ച്ഛ​നെ​യും അ​മ്മ​യെ​യും നോ​ക്കി​നി​ൽ​ക്കേ​ണ്ടി വ​ന്ന അ​വ​ന്റെ മോ​ൾ​ക്ക് ആ​രു​ണ്ട്? ആ ​മ​ക​ൾ എ​ന്റെ ഉ​റ​ക്കം​കെ​ടു​ത്തു​മ്പോ​ൾ മോ​ളു വീ​ണ്ടും ചോ​ദി​ച്ചു, ‘‘എ​ന്താ​ണ് അ​മ്മ​ക്കൊ​രു സ​ങ്ക​ടം? ക​ള​റ് ന​ഷ്ട​പ്പെ​ട്ട വ​ല്ല പ്ര​ണ​യ​വും?’’

ജീ​വി​ക്കാ​ൻ സ​മ​യം തി​ക​യാ​ത്ത​വ​ർ​ക്ക് പ്ര​ണ​യി​ക്കാ​ൻ എ​വി​ടെ മോ​ളൂ മോ​ഹം. ‘‘അ​മ്മ ഒ​രു കി​ളി​ക്കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു’’. അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട കി​ളി​ക്കു​ഞ്ഞ്. അ​ത് എ​ന്നെ വ​ല്ലാ​തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. ക​ഥ​ക​ൾ പ​റ​യു​ന്ന​തി​നി​ടെ അ​വ​ൾ എ​പ്പോ​ഴോ എ​ന്റെ കൈ​ത്ത​ണ്ട​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​യി​രി​ക്കു​ന്നു. സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് ഏ​ഴു വ​ർ​ണ​വും സ്നേ​ഹ​ത്തി​ന് വെ​ണ്മ​യു​മാ​ണെ​ന്ന് ചി​ന്തി​ച്ച് രാ​പ്പാ​ടി​യു​ടെ സ്വ​ര​ത്തി​നാ​യി ഞാ​ൻ കാ​തോ​ർ​ത്തു.

Show More expand_more
News Summary - malayalam story