Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightനോമ്പ് തുറ മുതൽ...

നോമ്പ് തുറ മുതൽ അത്താഴം വരെ

text_fields
bookmark_border
നോമ്പ് തുറ മുതൽ അത്താഴം വരെ
cancel

എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഉപവാസം; ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. ലോകമെമ്പാടുമുള്ള മുസ് ലിംകള ുടെ ഉപവാസകാലമാണ് റ​മ​ദാ​ൻ. ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ ആരോഗ്യത്തിനു മാത്രമല്ല, വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദമാണ് റമദാനിലെ നോമ്പ്. റമദാൻ മാസത്തിൽ പകൽ ഉപവസിക്കുമ്പോൾ ശരീരത്തിലെ അടിസ്ഥാന ഉപാപചയപ്രവർത്തനങ്ങളുടെ വേഗം കുറയുന്നുണ്ട്. ശ​രീ​ര​ത്തി​ല​ടി​ഞ്ഞ കൊ​ഴു​പ്പ്​ പരമാവധി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​കയും ചെയ്യുന്നു. ഉപവ സിക്കുമ്പോൾ ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ കൂടുതൽ സജീവമാകുന്നു.

സാ​ധാ​ര​ണ കഴി ക്കുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമം പാലിക്കുന്ന റമദാനിൽ ശരീ​ര​ത്തിന്‍റെ സ​ന്തു​ല​നാ​വ​സ്ഥ​യും കാ ​ര്യ​ക്ഷ​മ​ത​യും ആ​രോ​ഗ്യ​വും നി​ല​നി​ർ​ത്താ​ൻ സമീകൃതമായ ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. അതിന് ധാ​ന്യ​ങ്ങ​ൾ, പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ, പാ​ൽ, ഇ​റ​ച്ചി, മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ കൂടുതലായി ഭക്ഷണത്തിൽ ഉ​ ൾ​പ്പെ​ടു​ത്തേണ്ടതുണ്ട്. വ്ര​ത​കാ​ല​ത്ത്​ അ​സ​ന്തു​ലി​ത​മാ​യ ഭക്ഷണക്രമം പി​ന്തു​ട​രു​ന്ന​തും കൂ​ടു​ത​ൽ ഭ ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മൊക്കെ പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. വ്രതകാലത്ത് ആരോഗ്യം നിലനിർത്താൻ രുചി കരവും ഹെൽത്തിയുമായ ഒരു മെനു ഇതാ...

നോമ്പ് തുറക്കാൻ ഈത്തപ്പഴം

വേ​ന​ൽ​ച്ചൂ​ടി​നി​ടെ​യാ​ണ്​ നേ ാ​മ്പ്​ ആ​ച​രി​ക്കാ​റു​ള്ള​ത്. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ ത​ണു​ത്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ, സാ​ല​ഡു​ക​ൾ, ല​ഘു​വാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. ഉ​ദ​യം മു​ത​ൽ സൂ​ര്യാ​സ്​​ത​ മ​യം വ​രെ ആ​ഹാ​ര​വും വെ​ള്ള​വും ഉ​പേ​ക്ഷി​ച്ച​ശേ​ഷം നോ​മ്പുതു​റ​ക്ക​ുമ്പോൾ ഊ​ർ​ജം പ​ക​രു​ന്ന​തും അ​ന്ന​ജ ം കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തു​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്​ ക​ഴി​ക്കേ​ണ്ട​ത്.

ഇളം തവിട്ട് ഈത്തപ്പഴം
പ്രോട്ടീൻ 1.22 ഗ്രാം
കാർബ്: 37.45 ഗ്രാം
കൊഴുപ്പ്: 0.175 ഗ്രാം
ഊർ ജം: 160. 28 കി. കാലറി
ഇരുണ്ട തവിട്ട് ഈത്തപ്പഴം
പ്രോട്ടീൻ 1.19 ഗ്രാം
കാർബ്: 36.33 ഗ്രാം
കൊഴുപ്പ്: 0.17 ഗ്രാം
ഊർജം: 155. 48 കി. കാലറി
സംസ്കരിച്ച ഈത്തപ്പഴം
പ്രോട്ടീൻ 0.59 ഗ്രാം
കാർബ്: 33.97 ഗ്രാം
കൊഴുപ്പ്: 0.20 ഗ്രാം
ഊർജം: 143. 18 കി. കാലറി
*50 ഗ്രാം ഈത്തപ്പഴത്തിലുള്ളത്

ഈ​ത്ത​പ്പ​ഴം: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദിന്‍റെ കാ ​ലം മു​ത​ൽ നോ​മ്പു​തു​റ​ക്കു​ന്ന​തി​ന്​ ക​ഴി​ക്കാ​റു​ള്ള​ത്​ ഈ​ത്ത​പ്പ​ഴ​മാ​ണ്. ഈ​ത്ത​പ്പ​ഴ​ത്തി​ന്​ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത​ത്ര ഗു​ണ​ങ്ങ​ളു​ണ്ട്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഊ​ർ​ജം പ​ക​രു​ന്ന പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര, ധാ​തു​ക്ക​ളാ​യ പൊ​ട്ടാ​സ്യം, കാ​ൽ​സ്യം, മ​ഗ്​​നീ​ഷ്യം, അ​യേ​ൺ എ​ന്നി​വ​യും ധാ​രാ​ളം നാ​രു​ക​ളും ഈ​ത്ത​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇൗ​ത്ത​പ്പ​ഴ​ത്തോ​ടൊ​പ്പം ഉ​ണ​ക്കി​യ അ​ത്തി​പ്പ​ഴം, മു​ന്തി​രി, പ്ലം, ​ആ​പ്രി​ക്കോ​ട്ട് തു​ട​ങ്ങി​യ​വ​യും ഇ​ഫ്​​താ​റി​ന്​ ക​ഴി​ക്കാം. ഇ​വ​യെ​ല്ലാം ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും നാ​രു​ക​ളും പ്ര​ധാ​നം ചെ​യ്യു​ന്ന​വ​യാ​ണ്.

പാ​നീ​യ​ങ്ങ​ൾ: നോ​മ്പു​തു​റ​ക്കു​ശേ​ഷം ധാ​രാ​ളം വെ​ള്ളം, ത​ണ്ണി​മ​ത്ത​ൻപോ​ലെ ജ​ലാം​ശം കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, സൂ​പ്പു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​ടു​ത്ത ദി​വ​സം​കൂ​ടി വ്ര​ത​മെ​ടു​ക്കാ​നു​ള്ള ഊ​ർ​ജ​മാ​ണ്​ ശ​രീ​ര​ത്തി​ന്​ ന​ൽ​കു​ക. കൂ​ടു​ത​ൽ ക​ലോ​റി​യോ പ​ഞ്ച​സാ​ര​യോ ശ​രീ​ര​ത്തി​ന്​ ന​ൽ​കാ​തെ ശു​ദ്ധ​മാ​യ വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ന്ന​താ​ണ്​ ഉ​ചി​തം.

പാ​ൽ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര​യും പോ​ഷ​ക​ങ്ങ​ളും ന​ൽ​കു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ട്​ നോ​മ്പുതു​റ​ക്കാ​ൻ ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ ന​ല്ല​താ​ണ്. എ​ന്നാ​ൽ, പ​ഞ്ച​സാ​ര ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​ത്​ ന​ല്ല​ത​ല്ല. നോ​മ്പു​തു​റ​ക്ക്​ ഈ​ത്ത​പ്പ​ഴ​വും പ​ഴ​ച്ചാ​റു​ക​ളും ക​ഴി​ക്കു​ന്ന​ത്​ ശ​രീ​ര​ത്തി​ൽ താ​ഴ്​​ന്ന നി​ല​യി​ലാ​യ​ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വി​നെ സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക്​ എ​ത്തി​ക്കും. സൂ​പ്പും പ​ഴ​ച്ചാ​റു​ക​ളും ജ​ലാം​ശം നി​ല​നി​ർ​ത്തു​ക​യും ശ​രീ​ര​ത്തി​ലെ ധാ​തുഘ​ട​ക​ങ്ങ​ളെ സ​ന്തു​ലി​ത​മാ​യി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യും.

കൂ​വപ്പൊടി പാ​ലി​ൽ യോ​ജി​പ്പി​ച്ച്​ പാ​കം ചെ​യ്​​തെ​ടു​ക്കു​ന്ന പാ​നീ​യം ശ​രീ​ര​ത്തി​ന്​ ഏ​െ​റ ത​ണു​പ്പു ന​ൽ​കു​ന്ന​തും ഊ​ർ​ജം പ്ര​ദാനം ചെ​യ്യു​ന്ന​തു​മാ​ണ്. വ്ര​ത​കാ​ല​ത്ത് പ്ര​ത്യേ​കി​ച്ച്​ വേ​ന​ൽ​കാ​ല​ത്ത്​​ മി​ക്ക​വ​രും നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്​​നം നി​ർ​ജ്ജ​ലീ​ക​ര​ണ​മാ​ണ്. അ​തി​നാ​ൽ ഈ ​കാ​ല​ത്ത്​ ചാ​യ, കാ​പ്പി എ​ന്നി​വ ഒ​ഴി​വാ​ക്കാം.

പ​ഴ​ങ്ങ​ൾ: ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി നോ​മ്പുതു​റ​ക്ക്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്​ പ​ഴ​ങ്ങ​ളാ​ണ്. പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര, വി​റ്റ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ​ങ്ങ​ൾ ഊ​ർ​ജ​ത്തിന്‍റെ സ്രോ​ത​സ്സാ​ണ്. സീ​സ​ണ​ൽ പ​ഴ​ങ്ങ​ളാ​യ മാ​ങ്ങ, പ​പ്പാ​യ, ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച്, മാ​ത​ളം, പൈ​നാ​പ്പി​ൾ, വാ​ഴ​പ്പ​ഴം എ​ന്നി​വ ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

സ്​​നാ​ക്​​സ്​: ഇ​ഫ്​​താ​ർ വി​രു​ന്നു​ക​ളി​ൽ എ​ണ്ണ​യി​ൽ പൊ​രി​െ​ച്ച​ടു​ത്ത പ​ല​ഹാ​ര​ങ്ങ​ളും മധുരപലഹാരങ്ങളും ദ​ഹ​ന​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കും. സ​മോ​സ, ക​ട്​​ല​റ്റ്​ തു​ട​ങ്ങി​യ എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ൾ​ക്ക്​ പ​ക​രം ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ളും ആവിയിൽ വേവിച്ച പലഹാരങ്ങളും ഉ​പ​േ​യാ​ഗി​ക്കാം.

റ​മ​ദാ​ൻ കാ​ല​ത്ത്​ നി​ർ​ബ​ന്ധ​മാ​ക്കേ​ണ്ട​വ

ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​േ​മ്പാ​ൾ ജീ​ര​കം, ഉ​ലു​വ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​റ​ക്ക​രു​ത്. നോമ്പെടു​ക്കു​േ​മ്പാ​ൾ സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കു​ന്ന വാ​യു​ക്ഷോ​ഭം, വ​യ​റ​ു​വേ​ദ​ന, മ​ല​ബ​ന്ധം തു​ട​ങ്ങി​യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മാ​ണ്​ ഇ​വ. ഇ​ഫ്​​താ​ർ പൊ​തു​വെ വി​ഭ​വ​സ​മ്പ​ന്ന​മാ​യാ​ണ്​ ഒ​രു​ക്കാ​റു​ള്ള​ത്. ഇ​ഫ്​​താ​റി​നോ അ​ത്താ​ഴ​ത്തി​നോ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നോ കൂ​ടു​ത​ൽ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. പോ​ഷ​ക​ങ്ങ​ളെ തു​ല​നം​ചെ​യ്​​തു​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴി​ച്ച്​ മ​ന​സ്സി​നൊ​പ്പം ശ​രീ​ര​ത്തെ​യും ശു​ദ്ധീ​ക​രി​ക്കു​ക.

ഒ​ഴി​വാ​ക്കേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ൾ

കൂ​ടു​ത​ൽ മ​സാ​ല​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ക​ഴി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കാം. ക​ഫീ​ൻ അ​ട​ങ്ങി​യ കാ​പ്പി, ചാ​യ, കോള തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. ക​ഫീൻ​ മൂ​ത്ര​വി​സ​ർ​ജ​നം ത്വ​രി​ത​പ്പെ​ടു​ത്തും. കൂ​ടാ​തെ ക​ഫീ​ൻ ത​ല​വേ​ദ​ന, മൂ​ഡ്​ സ്വി​ങ്, അ​സ്വ​സ്ഥ​ത തു​ട​ങ്ങി​യ​വ​ക്കു കാ​ര​ണ​മാ​കും.

നോ​മ്പ്​ തു​റ​ന്ന​ ശേ​ഷം

രാ​ത്രി ക​ഴി​ക്കു​ന്ന ഇ​ട​യാ​ഹാ​രം ആ​രോ​ഗ്യ​പ്ര​ദ​മാ​ക്കാ​ൻ ​ ശ്ര​ദ്ധി​ക്ക​ണം. പ്രോ​ട്ടീ​ൻ, കൊ​ഴു​പ്പ്, അ​ന്ന​ജം, വി​റ്റ​മി​ൻ, ധാ​തു​ക്ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളാ​ണ്​ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. മു​ഴു​ധാ​ന്യ​ങ്ങ​ൾ, പ​രി​പ്പ്, ഇ​റ​ച്ചി, മ​ത്സ്യം, മു​ട്ട, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം.

അ​ത്താ​ഴം: നോ​മ്പു തു​റ​ന്ന​ശേ​ഷം കു​റ​ഞ്ഞ ഇ​ട​വേ​ള​ക്കി​ടെ​യാ​ണ്​ അ​ടു​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​റു​ള്ള​ത്. അ​തി​നാ​ൽ കൊ​ഴു​പ്പ്​ കൂ​ടി​യ​തും പ​ഞ്ച​സാ​ര അ​ധി​ക​മ​ട​ങ്ങി​യ​തു​മാ​യ ആ​ഹാ​ര​വും പാ​നീ​യ​ങ്ങ​ളും ക​ഴി​ക്കു​ന്ന​ത്​ കു​റ​ക്ക​ണം. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ന്​ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും ജ​ല​വും ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ഡ​യ​റ്റ്​ ക്ര​മീ​ക​രി​ക്ക​ണം. ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. മ​ത്സ്യ​വും കോ​ഴി​യി​റ​ച്ചി​യും ഉ​പ​യോ​ഗി​ക്കാം.

എ​ന്നാ​ൽ, അ​ത്താ​ഴ​ത്തി​ന്​ ബീ​ഫ്, ആ​ട്ടി​റ​ച്ചി, ചെ​മ്മീ​ൻ എ​ന്നി​ങ്ങ​നെ കൊ​ഴു​പ്പുകൂ​ടി​യ പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. ഗോ​ത​മ്പുപ​ല​ഹാ​ര​ങ്ങ​ൾ​ക്ക്​ പ​ക​രം അ​രി​പ്പൊ​ടി പ​ല​ഹാ​ര​ങ്ങ​ൾ, റാ​ഗി (മു​ത്താ​റി), ഓ​ട്​​സ്​ എ​ന്നി​വ​കൊ​ണ്ടു​ള്ള പ​ല​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കാം. ചെ​റു​പ​യ​ർ പ​രി​പ്പ്​ ക​ഴി​ക്കു​ന്ന​ത്​ വ​യ​റി​ന്​ ന​ല്ല​താ​ണ്. അ​ത്താ​ഴം ക​ഴി​ച്ച​ശേ​ഷം അ​ൽ​പം പ​ഴ​ങ്ങ​ൾ​കൂ​ടി ക​ഴി​ക്ക​ണം. നി​ങ്ങ​ൾ ക​ഴി​ച്ച ഭ​ക്ഷ​ണം പൂ​ർ​ണ​മാ​യും ദ​ഹി​ക്കു​ന്ന​തി​നാ​യി ന​ട​ത്തം​പോ​ലു​ള്ള ല​ഘു​വാ​യ വ്യാ​യാ​മ​ങ്ങ​ൾ ​ചെ​യ്യാം. താ​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ന​ട​ത്ത​ത്തി​െ​ൻ​റ ആ​വ​ശ്യ​മി​ല്ല.

അത്താ​ഴത്തിന് ഒാട്സ് കഞ്ഞി

അത്താഴ ​ഭ​ക്ഷ​ണ​ത്തി​ൽ ജ​ലാം​ശം​കൂ​ടി​യ പ​ഴ​ങ്ങ​ൾ, ധാ​രാ​ളം വെ​ള്ളം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഒ​രു പ​ക​ൽ മു​ഴു​വ​ൻ ശ​രീ​ര​ത്തെ ഹൈ​ഡ്രേ​റ്റ​ഡ്​ ആ​ക്കി നി​ല​നി​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ആ​ഹാ​രം വേ​ണം അത്താഴത്തിന് ക​ഴി​ക്കാ​ൻ. മു​ഴു​ധാ​ന്യ​ങ്ങ​ൾ​പോ​ലെ സാവധാനം ദ​ഹി​ക്കുന്നതും നാ​രു​ക​ളും അ​ന്ന​ജ​വും അ​ട​ങ്ങി​യതും ഊ​ർ​ജം പ്രദാനം ചെയ്യുന്നതുമായവയാണ് കഴിക്കേണ്ടത്.

  • ​ഗോ​ത​മ്പ്​/​മൈ​ദ പൊറോട്ടക​ൾ അത്താഴ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ ന​ല്ല​ത​ല്ല. ഇ​ത്​ നെഞ്ചെരിച്ചിൽ ഉണ്ടാക്കും. ഊ​ർ​ജം ന​ൽ​കു​ന്ന​തി​ന്​ പ​ക​രം മ​ന്ദ​ത​യുമാണ് നൽകു​ക. കോം​പ്ല​ക്​​സ്​ കാ​ർ​ബോഹൈ​ഡ്രേ​റ്റ്​ അ​ട​ങ്ങി​യ ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ​ക്ക്​ പ​ക​രം പ്രോ​ട്ടീ​ൻ സ​മ്പ​ന്ന​മാ​യ മു​ട്ട, പാ​ൽ, തൈ​ര്, ന​ട്​​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്താം.

അത്താഴത്തിന് കഴിക്കാവുന്ന ചില വിഭവങ്ങൾ:

  • അത്താ​ഴ​ത്തി​നാ​യി ഓ​ട്​​സ്​ പോലെയുള്ള മു​ഴു​ധാ​ന്യം​കൊ​ണ്ടു​ള്ള ക​ഞ്ഞി ത​യാ​റാ​ക്കാം. പാ​ൽ, വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത്​ ഇത് തയ്യാറാക്കാം. ഒാട്സ് കൊണ്ടുള്ള പു​ട്ട്, ദോ​ശ എ​ന്നി​വ​യും പരീക്ഷിക്കാം.
  • അ​ന്ന​ജ​ത്താ​ൽ സ​മ്പു​ഷ്​​ട​മാ​യ ചോ​റ്, നുറുക്ക് ഗോ​ത​മ്പ് കഞ്ഞി അ​പ്പം, പ​ത്തി​രി എ​ന്നി​വ പ​രി​പ്പ്, പ​യ​ർ ക​റി​കൾക്കൊപ്പമോ മ​ത്സ്യം-​പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ൾ​െ​ക്കാ​പ്പ​മോ ക​ഴി​ക്കാം. കൂ​ടു​ത​ൽ ഉ​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ അത്താഴത്തിന് കഴിക്കാതിരിക്കുന്നതാണ് നല്ലത്. അത് ദാഹമുണ്ടാക്കും.
  • പ്രോ​ട്ടീ​ൻ, കാ​ൽ​സ്യം, അ​യ​ഡി​ൻ, വി​റ്റ​മി​ൻ ബി ​എ​ന്നീ ഘ​ട​ക​ങ്ങ​ളും ജ​ലാം​ശ​വും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള വി​ഭ​വ​മാ​ണ്​ തൈ​ര്. അ​തി​നാ​ൽ തൈ​രും അത്താഴ ഭക്ഷണത്തിൽ ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

വിവരങ്ങൾക്ക്​ കടപ്പാട്​:

ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ (കൺസൾട്ടൻറ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്)
ഫിസ നവാസ് (ന്യൂട്രീഷനിസ്​റ്റ്​)
(റെയിൻബോ പോളിക്ലിനിക്, കാക്കനാട്)

('മാധ്യമം' കുടുംബം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)

Show Full Article
TAGS:fasting Iftaar Ramadan dieting ramadan Dieting tips Ramadan Meal Fitness Plan 
Next Story