തടി കുറക്കാൻ മാജിക്​ ഡയറ്റുകൾ

10:03 AM
18/06/2018
healthy-foods

​പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഏഴു ദിവസം കൊണ്ട്​ തടി കുറക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായി കടന്നുവന്ന ജി.എം ഡയറ്റി​​​​​െൻറ ഒാരോ ദിവസത്തെയും പാക്കേജ്​ പരിചയപ്പെടാം...

ലോ​കപ്ര​ശ​സ്​​ത കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ൽ മോ​േ​ട്ടാ​ഴ്​​സ്​ ആ​വി​ഷ്​​ക​രി​ച്ച ഡ​യ​റ്റി​ങ്​​ പ്രോ​ഗ്രാ​മാ​ണ്​ ജി.​എം ഡ​യ​റ്റ്​ എ​ന്നപേ​രി​ൽ അ​റി​യ​​പ്പെ​ടു​ന്ന​ത്. 
അ​വ​രു​ടെ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​ൽ മെ​റ്റ​ബോ​ളി​ക് സി​ന്‍ഡ്രോം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ പ്ര​ഗ​ല്​​ഭ​രാ​യ ഡ​യ​റ്റീ​ഷ്യ​ന്മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടുകൂ​ടി ജി.​എം ഡ​യ​റ്റ് പാ​ക്കേ​ജ്​ ഒ​രു​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഭ​ക്ഷ്യ​സു​ര​ക്ഷ ബോ​ർ​ഡാ​യ യു.​എ​സ്.​എ​ഫ്.​ഡി.​എ​യു​ടെ (United States Food and Drug Administration) സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്​ ഒ​രു​ക്കി​യ​ത്.  ജോ​ൺ​സ് ഹോ​പ്​കി​ൻ​സ് ഗ​വേ​ഷ​ണ സെ​ൻ​റ​റി​ൽ ജി.​എം ഡ​യ​റ്റ് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ക​മ്പ​നി ഇ​ത്​ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​ത്.

ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​ധി​ക കൊ​ഴു​പ്പി​നെ ഒ​ഴി​വാ​ക്കി, പേ​ശീബ​ലം കൂ​ട്ടി​യെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി പ്രോ​ട്ടീ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡ​യ​റ്റാ​ണ് ക​മ്പ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഏ​ഴു ദി​വ​സം​കൊ​ണ്ട് ശരീരം ശുദ്ധീകരിച്ച്​,  മ​ന​സ്സി​ലും ശ​രീ​ര​ത്തി​ലും ഉ​ന്മേ​ഷം പ​ക​രു​ന്ന ഈ ​ഡ​യ​റ്റ് ശ​രീ​ര​ഭാ​രം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെന്ന്​ ഇതി​​​​​െൻറ വക്​താക്കൾ അവകാശപ്പെടുന്നു. തു​ട​ർ​ച്ച​യാ​യി ഏ​ഴു​ ദി​വ​സ​മാ​ണ്​ ജി.​എം ഡ​യ​റ്റ്​ ചെ​യ്യേ​ണ്ട​ത്. ഒാേ​രാ ദി​വ​സ​വും മെ​നു​ പ്ര​കാ​ര​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി ക​ഴി​ക്കു​ക​യും 10 മു​ത​ൽ 14 ഗ്ലാ​സ് വരെ വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം.

ഇ​തി​നൊ​പ്പം ആ​വ​ശ്യ​ത്തി​ന്​ വ്യാ​യാ​മം ചെ​യ്യു​ക​യും വേ​ണം. ദി​വ​സേ​ന അ​ര​മ​ണി​ക്കൂ​ർ എ​ങ്കി​ലും ന​ട​ക്കു​ക​യോ ജോ​ഗി​ങ്, െെസ​ക്കി​ൾ ച​വി​ട്ട​ൽ, നീ​ന്ത​ൽ തു​ട​ങ്ങി​യ​വ​യോ ചെ​യ്യാം. മ​റ്റ്​ ക​ഠി​ന വ്യാ​യാ​മമു​റ​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. ഡ​യ​റ്റ് തു​ട​ങ്ങു​ന്ന​തി​ന്​ ത​ലേ​ന്നാ​ൾ അ​ന്ന​ജം ധാ​രാ​ള​മ​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, നേ​ന്ത്ര​പ്പ​ഴം, ജ്യൂ​സ്​ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. ഡ​യ​റ്റ് ആ​രം​ഭി​ച്ചാ​ൽ മ​ദ്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്.

GM-Diet-Plan

ഒന്നാം ദിവസം
നേ​ന്ത്ര​പ്പ​ഴം ഒ​ഴി​കെ മ​റ്റെ​ല്ലാ പ​ഴ​വ​ര്‍ഗ​ങ്ങ​ളും ക​ഴി​ക്കാം. ജ​ലാം​ശം കൂ​ടു​ത​ലാ​യി കാ​ണു​ന്ന ത​ണ്ണി​മ​ത്ത​നാ​ണ് ഒ​ന്നാം ദി​വ​സം ഏ​റ്റ​വും ഫ​ല​പ്ര​ദം.
ആ​പ്പി​ൾ, െെപ​നാ​പ്പി​ൾ, ഒാ​റ​ഞ്ച്, മു​സം​ബി, പേ​ര​​ക്ക, പ​പ്പാ​യ, സ്ട്രോ​െ​ബ​റി തു​ട​ങ്ങി​യ​വ മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്താം. വ​രും​ദി​ന​ങ്ങ​ളി​ലേ​ക്കാ​യി ശ​രീ​ര​ത്തെ ഒ​രു​ക്കു​ക​യാ​ണി​ത്. പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ പ്രോ​ട്ടീ​നു​ക​ളു​ടെ ക​ല​വ​റ​യാ​ണ്. ഇ​ട​വേ​ള​ക​ളി​ൽ ഒ​രു ഗ്ലാ​സ് ഒാ​റ​ഞ്ച് ജ്യൂ​സോ ക​രി​ക്കി​ൻ​വെ​ള്ള​മോ ഉ​പ​യോ​ഗി​ക്കാം. 10-12 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കാ​ൻ മ​റ​ക്ക​രു​ത്. 

GM-Diet-Plan

രണ്ടാം ദിവസം
പ​ച്ച​ക്ക​റി​ക​ളാ​ണ്​ ര​ണ്ടാം ദി​വ​സ​ത്തെ മെ​നു​വി​ലെ പ്ര​ധാ​ന താ​രം. അ​ള​വോ ത​ര​മോ നോ​ക്കേ​ണ്ട​തി​ല്ല (എ​ന്നാ​ൽ േചാ​ളം, ഗ്രീ​ൻ​പീ​സ്, കാ​ര​റ്റ് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം). സാ​ല​ഡാ​യും പാ​തി വേ​വി​ച്ചും വ​യ​റു നി​റ​യും​വി​ധം ക​ഴി​ക്കു​ക. പു​ഴു​ങ്ങി​യ ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​പ്പ, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ച്ചി​ൽ, ചേ​മ്പ് തു​ട​ങ്ങി കി​ഴ​ങ്ങുവ​ർ​ഗ​ത്തി​​ലെ എ​തെ​ങ്കി​ലും ഒ​ന്ന്​ പു​ഴു​ങ്ങി രാ​വി​ല​ത്തെ മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്താം. ഇ​വ​യി​ലേ​തെ​ങ്കി​ലും കി​ഴ​ങ്ങു​വ​ർ​ഗ​ം ഊ​ർ​ജം ല​ഭി​ക്കാ​ൻ ന​ല്ല​താ​ണ്. അ​ൽ​പം എ​ണ്ണ​യോ നെ​യ്യോ വെ​ണ്ണ​യോ പു​ഴു​ങ്ങി​യ കി​ഴ​ങ്ങ്​ വ​ർ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. ഉ​ച്ച​ക്കും അ​ത്താ​ഴ​ത്തി​നും മ​റ്റു പ​ച്ച​ക്ക​റി​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ളി​ല്‍ ക​ലോ​റി​യു​ടെ അം​ശം കു​റ​വും ഫൈ​ബ​റി​െ​ൻ​റ അം​ശം കൂ​ടു​ത​ലു​മാ​ണ്. വേ​ണ​മെ​ങ്കി​ൽ ഇ​ട​നേ​ര​ത്ത്​ ഗ്രീ​ൻ ടീ, ​മ​ധു​രം ചേ​ർ​ക്കാ​ത്ത നാ​ര​ങ്ങ​വെ​ള്ളം, ക​രി​ക്കി​ൻ വെ​ള്ളം ഇ​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന്​ ഒ​രു ഗ്ലാ​സ് കു​ടി​ക്കാം. ജി.​എം ഡ​യ​റ്റ് സ്പെ​ഷ​ൽ സൂ​പ്പ്, എ​ത്ര വേ​ണ​മെ​ങ്കി​ലും കു​ടി​ക്കാം. 10-12 ഗ്ലാ​സ് വെള്ളം ര​ണ്ടാം ദി​വ​സ​വും കു​ടി​ച്ചെ​ന്ന്​ ഉ​റ​പ്പു​വ​രു​​ത്ത​ണം.

GM-Diet-Plan

മൂന്നാം ദിവസം
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​ട​ക​ല​ര്‍ത്തി​യു​ള്ള ഭ​ക്ഷ​ണ​മാ​ണ് മൂ​ന്നാം​ദി​വ​സം നി​ര്‍ദേ​ശി​ക്കു​ന്ന​ത്. നേ​ന്ത്ര​പ്പ​ഴം, ഉ​രു​ള​ക്കി​ഴ​ങ്ങ്​ അ​ട​ക്ക​മു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും ചോ​ളം, ഗ്രീ​ൻ​പീ​സ്, പ​യ​ർ-​പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ, കാ​ര​റ്റ് എ​ന്നി​വയും മൂ​ന്നാം ദി​വ​സം പാ​ടി​ല്ല. മ​റ്റെ​ല്ലാ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി  ഉ​ൾ​പ്പെ​ടു​ത്തു​ക. ശ​രീ​ര​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള  കാ​ര്‍ബോ​ഹൈ​ഡ്രേ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ​ നി​ന്ന്​ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ അ​ധി​ക​ഭാ​രം കു​റ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ ആ​രം​ഭി​ക്ക​ു​ക​യാ​ണ്.

GM-Diet-Plan

നാലാം ദിവസം
നേ​ന്ത്ര​പ്പ​ഴ​വും പാ​ലു​മാ​ണ്​ നാ​ലാം ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി ക​ഴി​ക്കേ​ണ്ട​ത്. എ​ട്ട് ഏ​ത്ത​പ്പ​ഴ​വും മൂ​ന്നു ഗ്ലാ​സ്​ പാ​ലു​മാ​ണ് നാ​ലാം ദി​വ​സം നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​വേ​ള​ക​ളി​ല്‍ കു​റ​ഞ്ഞ അ​ള​വി​ല്‍ ജി.​എം ഡ​യ​റ്റ്​ സൂ​പ്പും ക​ഴി​ക്കാം. മ​റ്റു ജ്യൂ​സു​ക​ളും സൂ​പ്പു​ക​ളും ഒ​ഴി​വാ​ക്കു​ക. വെ​ള്ളം 10-12 ഗ്ലാ​സ് വ​രെ കു​ടി​ക്കാം. ഏ​ത്ത​പ്പ​ഴ​വും പാ​ലും സൂ​പ്പും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ബ​ലം ന​ല്‍കു​ന്നു.  

GM-Diet-Plan

അ​ഞ്ചാം ദി​വ​സം
ബീ​ഫ്, ചി​ക്ക​ൻ, മീ​ൻ എ​ന്നി​വ​യും ത​ക്കാ​ളി​യും മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.​ കൊ​ഴു​പ്പ് നീ​ക്കി​യ  ബീ​ഫ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​കും ന​ല്ല​ത്. പ​ല​ത​വ​ണ​ക​ളാ​യി 500 ഗ്രാം ​ബീ​ഫ് അ​ന്ന്​ ഉ​പ​യോ​ഗി​ക്കാം. ബീ​ഫി​നൊ​പ്പം ത​ക്കാ​ളി (ആ​റ്​ വ​ലി​യ ത​ക്കാ​ളി) സാ​ല​ഡാ​യോ മ​റ്റോ ക​ഴി​ക്കാം. ദ​ഹ​ന​ത്തി​നു പ​റ്റി​യ​താ​ണ് ത​ക്കാ​ളി സാ​ല​ഡ്.  ചി​ക്ക​െ​ൻ​റ കൊ​ഴു​പ്പും തൊ​ലി​ഭാ​ഗ​വും മാ​റ്റി​വേ​ണം ഉ​പ​യോ​ഗി​ക്കാ​ൻ. മീ​ൻ ഗ്രി​ൽ​ഡ് ആ​യി ഉ​പ​യോ​ഗി​ക്ക​ണം. പാ​കം ചെ​യ്യാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ തോ​ത് കു​റ​ക്കാ​നാ​ണി​ത്. ഈ ​ദി​വ​സം 12 ഗ്ലാ​സോ​ളം വെ​ള്ളം കു​ടി​ക്ക​ണം. അ​ധി​ക അ​ള​വി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന യൂ​റി​ക് ആ​സി​ഡി​നെ മൂ​ത്ര​ത്തി​ലൂ​ടെ പു​റന്തള്ളാ​നാ​ണ് ഇ​ത്ര​യും അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കേ​ണ്ട​ത്. മൂ​ത്ര​ത്തി​െ​ൻ​റ അ​ള​വി​ലും നി​റ​ത്തി​ലും പ്ര​ക​ട​മാ​യ വ്യ​ത്യാ​സം കാ​ണാം.

GM-Diet-Plan

ആറാം ദിവസം
ബീ​ഫും ചി​ക്ക​നും മീ​നും പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക. ശ​രീ​ര​ഭാ​രം ആ​രം​ഭ ദി​വ​സ​ത്തെ​ക്കാ​ൾ കു​റ​ഞ്ഞി​രി​ക്കും. ആ​ദ്യ ദി​ന​ത്തി​ൽ​നി​ന്ന്​ ആ​റാം നാ​ള്‍ എ​ത്തു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​ക​ട​മാ​യ വ്യ​ത്യാ​സം കാ​ണാം.

GM-Diet-Plan

ഏഴാം ദിവസം
അ​വ​സാ​ന ദി​വ​സ​മാ​യ ഏഴാം ദി​വ​സം കു​ത്ത​രി​ച്ചോ​റ് (ത​വി​ട് ക​ള​യാ​ത്ത അ​രി), പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ച്ചാ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. വെ​ള്ളം പ​തി​വു​പോ​ലെ 10-12 ഗ്ലാ​സ്​ കു​ടി​ക്ക​ണം. ധാ​രാ​ളം പ​ഴ​ച്ചാ​റു​ക​ളും ക​ഴി​ക്ക​ണം. ഏ​ഴാം ദി​വ​സം ഡ​യ​റ്റ് പ്രോ​ഗ്രാം അ​വ​സാ​നി​ക്കു​ക​യാ​ണ്. 

തയാറാക്കിയത്: ഡോ. നിസ സലാഹുദ്ദീൻ BNYS, നാച്ച്വ​േറാപതി ഫിസിഷ്യൻ, കുളത്തൂപ്പുഴ. 

Loading...
COMMENTS