Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാത്തിമ...

ഫാത്തിമ തഹ്​ലിയക്കെതിരായ നടപടിക്ക്​ കാരണം അറിയില്ല; അതൃപ്​തി പരസ്യമാക്കി എം.കെ. മുനീർ

text_fields
bookmark_border
MK Muneer
cancel

കോഴിക്കോട്​: ഹരിത വിഷയത്തിൽ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡൻറ്​ ഫാത്തിമ തഹ്​ലിയയെ ഭാരവാഹിത്വത്തിൽനിന്ന്​ നീക്കിയ നടപടിയിൽ അതൃപ്​തി പരസ്യമാക്കി മുസ്​ലിം ലീഗ്​ ​സംസ്​ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ. തഹ്‌ലിയക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോട്​ മുനീർ പ്രതികരിച്ചത്​. 'ഫാത്തിമ തഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ലീഗ്​ ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. ഈ മാസം 26ന് ചേരുന്ന പ്രവർത്തക സമിതിയിലേ ഇതി​‍െൻറ റിപ്പോർട്ടിങ് ഉണ്ടാകൂ. വിശദീകരണം ചോദിച്ചോ ഇല്ലയോ എന്ന് അറിയില്ല. തീരുമാനം എടുക്കാനുണ്ടായ കാരണം വ്യക്തമല്ല' -മുനീർ വ്യക്​തമാക്കി.

അച്ചടക്ക ലംഘനമെന്ന കാരണം പറഞ്ഞാണ്​ ലീഗ്​ ദേശീയ കമ്മിറ്റി തഹ്​ലിയക്കെതിരെ നടപടിയെടുത്തത്​. സംസ്​ഥാന കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ്​ നടപടിയെന്ന്​ ദേശീയ പ്രസിഡൻറ്​ ഖാദര്‍ മൊയ്തീന്‍ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, സംസ്​ഥാന ഭാരവാഹികൾക്കിടയിൽപോലും ചർച്ച​ ചെയ്യാതെയാണ്​ തഹ്​ലിയക്കെതിരായ നടപടിയെന്നാണ്​ മുനീറി​‍െൻറ പ്രതികരണത്തിലൂടെ വ്യക്​തമാകുന്നത്​. സാദിഖലി തങ്ങളുടെ തീരുമാനം സംസ്​ഥാന കമ്മിറ്റിയുടെതായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്​.

ഹരിതയും എം.എസ്​.എഫും തമ്മിലെ പ്രശ്​നം ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഇ.ടി. മുഹമ്മദ്​ ബഷീറും എം.കെ. മുനീറും കിണഞ്ഞു​ ശ്രമിച്ചിരുന്നു. കെ.പി.എ. മജീദ്​ അടക്കമുള്ള നേതാക്കളും പ്രശ്​നം രമ്യതയിൽ എത്തിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, സാദിഖലി തങ്ങളുടെ ഉറച്ച നിലപാടോടെ മറ്റു നേതാക്കൾ ആയുധംവെച്ച്​ കീഴടങ്ങിയതിൽ ഹരിത ഭാരവാഹികൾക്ക്​ കടുത്ത അമർഷമുണ്ട്​. സ്​ഥാനമോഹങ്ങൾ സ്വപ്​നംകണ്ട്​ ഉൾവലിഞ്ഞ ലീഗിലെയും യൂത്ത്​ ലീഗിലെയും രണ്ടാംനിര നേതാക്കളുടെ സമീപനത്തിലും അവർക്ക്​ പ്രതിഷേധമുണ്ട്​. ഹരിതക്കൊപ്പം നിൽക്കുമെന്ന്​ വിശ്വസിച്ചവർ പോലും കൈവിട്ടതോടെ തഹ്​ലിയ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കൽ ലീഗ്​ നേതൃത്വത്തിന്​ എളുപ്പമായി.

സ്​ഥാനമോഹങ്ങൾ സ്വപ്​നംകണ്ട്​ ഉൾവലിഞ്ഞ ലീഗിലെയും യൂത്ത്​ ലീഗിലെയും രണ്ടാംനിര നേതാക്കളുടെ സമീപനത്തിലും അവർക്ക്​ പ്രതിഷേധമുണ്ട്​. ഹരിതക്കൊപ്പം നിൽക്കുമെന്ന്​ വിശ്വസിച്ചവർ പോലും കൈവിട്ടതോടെ തഹ്​ലിയ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കൽ ലീഗ്​ നേതൃത്വത്തിന്​ എളുപ്പമായി.

'ഹ​രി​ത'​യു​ടെ പ്ര​ഥ​മ ​സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ണ്​ ത​ഹ്​​ലി​യ. എം.​എ​സ്.​എ​ഫ്​-​ഹ​രി​ത പ്ര​ശ്​​ന​ത്തി​ൽ ഹ​രി​ത​യു​ടെ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ത​ഹ്​​ലി​യ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി ലീ​ഗ്​ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച അ​വ​ർ ഹ​രി​ത സം​സ്​​ഥാ​ന ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ട​തി​ലും അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK MuneerHarithaFathima Thahliya
News Summary - MK Muneer about Muslim league action against Fathima Thahliya
Next Story